ഞായറാഴ്‌ച, ഡിസംബർ 30, 2007

വലിയലോകവും ചെറിയ വരകളും (തലക്കനം‍‍‍‍)

Buzz It














തലക്കനം .
വരയ്ക്കാനൊക്കില്ല. എഴുതാനൊക്കില്ല. കാണിക്കാനൊക്കില്ല. അനുഭവിക്കാന്‍‍ സാധിക്കുന്ന ഒരു പ്രതിഭാസം. ഹഹാ...അനുഭവിപ്പിക്കാനും.:)
മിണ്ടിയാല്‍ നഷ്ടപ്പെടുന്ന തലക്കനം. നിശ്ശബ്ദതയാല്‍ അതവതരിപ്പിക്കപ്പെടുന്നു.
മിണ്ടി, മിണ്ടി വെളിപ്പെടുത്തുന്ന തലക്കനം. വലിയ ശബ്ദമാണതിന്‍റെ മുഖ ലക്ഷണം.

വായിച്ചതിഷ്ടപ്പെട്ടിട്ടും ഒന്നും മിണ്ടാതെ പോകുന്ന കനം.
ഇഷ്ടമാകാതെ പോയെങ്കിലും അവിടെ മിണ്ടുന്നതും കനം.

പുച്ഛത്തിന്‍റെ കനം തൂങ്ങുന്ന കണ്ണുകളുമായി ,
സര്‍‍വ വിജ്ഞാനിയുടെ ഭാവങ്ങളുമായി,
തലക്കനങ്ങള്‍ പുതിയ മാനങ്ങള്‍ തേടുന്നു.!!!

ചൊവ്വാഴ്ച, ഡിസംബർ 25, 2007

വലിയലോകവും ചെറിയ വരകളും(ബൂലോകത്ത് സാന്താക്ലോസ്സെത്തി)‍

Buzz It
അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ വലിയലോകവും ചെറിയ വരകളും (ബൂലോകത്ത് സാന്താക്ലോസ്സെത്തി)‍ എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം. ഇത് എങ്ങനെ പരിഹരിക്കാമെന്ന് അറിയാവുന്നവര്‍ പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
സസ്നേഹം,
വേണു.
(ഇവിടെ)സാന്താക്ലോസ്സെത്തി‍‍

തിങ്കളാഴ്‌ച, ഡിസംബർ 24, 2007

വലിയലോകവും ചെറിയ വരകളും (ബൂലോകത്ത് സാന്താക്ലോസ്സെത്തി)‍

Buzz It



എല്ലാ മലയാളി ബ്ലോഗേര്‍സിനും ക്രിസ്തുമസ്സ് നവവത്സരാശംസകള്‍‍.!

ശനിയാഴ്‌ച, ഡിസംബർ 22, 2007

വലിയലോകവും ചെറിയ വരകളും (ഭരണവര്ഗ്ഗം)

Buzz It

---------------------------------------------




ഭരണ വര്‍ഗ്ഗത്തിന്‍റെ കുരിശേറ്റു വാങ്ങേണ്ണ്ടി വന്ന ദൈവപുത്രരുടെ കാലങ്ങള്‍ക്കു ശേഷവും,
ഇന്നും കുരിശുകളുമായി ഭരണ വര്‍ഗ്ഗം ഒരു പ്രഹേളികയായി നില്‍ക്കുന്നു.
വര്‍ഗ്ഗ സമരങ്ങളിലൂടെ നാം പലതും നേടിയെന്ന് വീണ്ടും വീണ്ടും അതേ വര്‍ഗ്ഗം വീമ്പിളക്കുന്നു.





ഞായറാഴ്‌ച, ഡിസംബർ 16, 2007

ചൊവ്വാഴ്ച, ഡിസംബർ 11, 2007

ഞായറാഴ്‌ച, ഡിസംബർ 09, 2007

വലിയലോകവും ചെറിയ വരകളും (ബ്ലോഗു ലോകവും ചില ഗാനങ്ങളും)

Buzz It




സത്യത്തിന്‍റ് മഹാത്ഭുതങ്ങളെ ഞാന്‍‍ ശിരസ്സാ നമിക്കുന്നു.

വെള്ളിയാഴ്‌ച, ഡിസംബർ 07, 2007

വലിയലോകവും ചെറിയ വരകളും (ജീവിതം എന്നെ എന്തു പഠിപ്പിച്ചു.‍‍‍‍?)

Buzz It


സാറ്‍‍‍,
ജീവിതം മുഴുവന്‍‍ പഠിപ്പിക്കയായിരുന്നല്ലോ
അങ്ങ്. ജീവിതം സാറിനെ എന്തു പഠിപ്പിച്ചു,?


തിങ്കളാഴ്‌ച, ഡിസംബർ 03, 2007

വലിയലോകവും ചെറിയ വരകളും (പുരോഗമനം‍‍‍‍)

Buzz It

---------------------------------------------------------------------

---------------------------------------------------------------------

ഇവിടെ ഉറങ്ങുന്നു ശിലയായ് അഹല്യമാര്‍‍....

വെള്ളിയാഴ്‌ച, നവംബർ 30, 2007

വലിയലോകവും ചെറിയ വരകളും (വ്യാജന്‍‍‍‍‍‍)

Buzz It

-------------------------------------------------
പക്ഷേ എന്നെ തെരക്കരുതു്.

-------------------------------------------------

വ്യാഴാഴ്‌ച, നവംബർ 29, 2007

വലിയലോകവും ചെറിയ വരകളും (ദ പ്രസിഡന്‍റു്‍‍‍‍)

Buzz It

----------------------------------------------------
പാകിസ്ഥാന്‍‍ പ്രസിഡന്‍റു് ജനറല്‍ പര്‍വേസു് മുഷറഫു് ചീഫു് ഓഫ് ദ ആര്‍മി പോസ്റ്റു് ഉപേക്ഷിച്ചു.
വാര്‍ത്ത.

---------------------------------------------------------------------

ശനിയാഴ്‌ച, നവംബർ 24, 2007

വലിയലോകവും ചെറിയ വരകളും (ബഹുകൃത ഭാഷാ‍‍‍‍)

Buzz It






ശ്ലീലവും അശ്ലീലവും. ഭാഷയുടെ പരിമതിക്കുള്ളില്‍‍ നിര്‍വ്വചനമില്ലാതെ. സഭ്യതയും അസഭ്യതയും പോലെ.
------------------------------------------------------

വ്യാഴാഴ്‌ച, നവംബർ 22, 2007

ചൊവ്വാഴ്ച, നവംബർ 20, 2007

വലിയലോകവും ചെറിയ വരകളും (വിധി‍‍‍‍)

Buzz It


കണ്ടതും കേട്ടതും. ഇതു രണ്ടുമല്ല വിധി. കാണാത്തതും കേള്‍ക്കാത്തതും അല്ലെ വിധി.

ശനിയാഴ്‌ച, നവംബർ 17, 2007

വലിയലോകവും ചെറിയ വരകളും (നാന്ദിഗ്രാം ....) ‍)

Buzz It

---------------------------------------------------------------------------

രാജ്യ സഭാ എം പിയും പയനിയറിന്‍റെ എഡിറ്ററും ആയ ചന്ദന്‍ മിശ്ര നന്ദി ഗ്രാം സന്ദര്‍ശിച്ചതിനു ശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു.
അരാചകത്തിന്‍റെ ഭയപ്പെടുത്തുന്ന മുഖം. സ്ത്രീകളിലേയും കുട്ടികളിലേയും കണ്ണുകളിലെ ഭയം നിറഞ്ഞ നിസ്സഹായത. നന്ഡി ഗ്രാമിലേ ഇടിഞ്ഞു പൊളിഞ്ഞ വീടിനു പിന്നിലെ നിഴലുകളിനു പുറകില്‍ പേടിച്ചൊളിച്ചിരിക്കുന്നു സ്ത്രീകളും കുട്ടികളും.
പല വീടുകളിലേയും പുരുഷ്ന്മാര്‍ “ലാപതാ” ആണു്. ലാപതാ എന്നു ഹിന്ദിയില്‍ പറഞ്ഞാല്‍ ആളെ‍ കാണാനില്ല എന്നാണര്‍ഥം. ‍ നന്ദിഗ്രാമില്‍ ലാപതാ എന്നാല്‍ മരിച്ചു കഴിഞ്ഞു എന്നര്‍ഥമായിരിക്കുന്നു.
അടിച്ചമര്‍തലുകള്‍‍ താല്‍ക്കാലികമാണെന്നെഴുതി വച്ചിട്ടുള്ള ചരിത്രം ദൃക്കു് സാക്ഷിയായി നില്‍ക്കുന്നു.

------------------------------------------------------------------------

തിങ്കളാഴ്‌ച, നവംബർ 12, 2007

വലിയലോകവും ചെറിയ വരകളും (ഒരു ചോദ്യം‍‍)

Buzz It
ഒരു ചോദ്യം എന്ന പോസ്റ്റു് മറ്റൊരു ചോദ്യം കൂടി ചോദിപ്പിക്കുന്നു.

വലിയലോകവും ചെറിയ വരകളും (ഒരു ചോദ്യം‍‍)ഇവിടെ ക്ലിക്കുക

ഈ പോസ്റ്റു് തനിമലയാളം, ചിന്ത എന്നീ അഗ്രെഗേറ്ററുകളില്‍‍ വന്നിട്ടില്ല എന്നു തോന്നുന്നു. അതിനാല്‍‍ ലിങ്കില്‍‍ ക്ലിക്കു ചെയ്താല്‍‍ അവിടെ എത്താം. ഈ അഗ്രഗേറ്ററുകളില്‍‍ വരാതിരുന്നതു് എന്താണു്.? എന്‍റെ ബ്ലോഗിലെന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍‍ അറിയാവുന്നവര്‍‍
പറഞ്ഞു തരുമല്ലോ.(കേരളാ ബ്ലോഗുറോളില്‍‍ എത്തിയിട്ടുണ്ടു്)

സ്നേഹബഹുമാനങ്ങളോടെ,

വേണു.

ഞായറാഴ്‌ച, നവംബർ 11, 2007

വെള്ളിയാഴ്‌ച, നവംബർ 09, 2007

വലിയലോകവും ചെറിയ വരകളും (വെറും പടക്കങ്ങള്‍‍‍‍)

Buzz It



എല്ലാ ബ്ലൊഗേര്‍സിനും വായനക്കാര്‍ക്കും നന്മയും സ്നേഹവും നിറഞ്ഞ, ദീപാവലി ആശംസകള്‍‍.!

വെള്ളിയാഴ്‌ച, നവംബർ 02, 2007

വലിയലോകവും ചെറിയ വരകളും (എന്‍റെ കവിത‍‍)

Buzz It



എന്‍റെ കവിത.


താള നിബദ്ധം ആണു് പദ്യം. ലയവും താളവും ആശയവും ചേര്‍ന്നൊരു സംഗീതമാകുന്നു പദ്യം.
ലയ താളമില്ലെങ്കിലും ആശയം ആവിഷ്ക്കരിക്കുന്നതു് ഗദ്യം.

ഇനി കവിതയോ. ആത്മാവിഷ്ക്കാരത്തിന്‍റെ മനോഹര മേഖലകളില്‍ പദ്യം കടഞ്ഞെടുക്കപ്പെടുന്നതാണു് കവിത. തൂണിലും തുരുമ്പിലും കവിത ദര്‍ശിക്കാം.കണ്ണിലും മനസ്സിലും കവിതയാവുന്നതു് താള ലയ സന്നിഘ്ദ്ധതകളുടെ ആവിഷ്ക്കരണമായിരിക്കും.


മാനം ചേര്‍ന്ന ഭടന്‍റെ മിന്നല്‍ ചിതറും കൈ വാളിളക്കത്തിലും.
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവെര്‍പ്പണിപ്പൂങ്കവിള്‍ സ്ഥാനത്തും,
കവിതയേക്കുറിച്ചു തന്നെ.

പഴമകള്‍ കുറിച്ചിട്ട ഒരു വരി.

ഭടന്‍റെ മിന്നല്‍ ചിതറുന്ന വാളില്‍ കവിതയില്ല. താള നിബദ്ധമായ ആ വാളിളക്കത്തില്‍ കവിതയുണ്ടു്.
ശിശുവിലല്ലാ, അവന്‍റെ തൂവേര്‍പ്പണിഞ്ഞു ചുവന്നു തുടുത്ത ആ കൊച്ചു പൂങ്കവിളില്‍ കവിതയുണ്ടു്.


താള ലയ സമ്മിശ്രമാണു് കവിത. ഗദ്യ കവിതയില്‍ താളമില്ല. ആശയങ്ങളൊരു ലയത്തിലൊരു മാലയാക്കിയിരിക്കുന്നു. പൂക്കളുടെ സ്ഥാനം താള നിബദ്ധമല്ല. പക്ഷേ ആശയങ്ങള്‍ ഒരു ലയമാക്കി കോരി എറിയുമ്പോള്‍ അതാസ്വദിക്കാനാകുന്നു. അതവതരിപ്പിക്കാനും പൊരുത്തവും ശാസ്ത്രവും കണക്കുകളുടേയും ചട്ടക്കൂട്ടുകള്‍ അനുസരിക്കേണ്ടാത്തതു കൊണ്ടു് എളുപ്പവും ആകുന്നു. പക്ഷേ ഒരു വായനക്കു ശേഷം ഓര്‍ക്കാതിരിക്കാനും താളം എന്ന പ്രകൃതി തത്വം അനുസരിക്കാത്തതിനാല്‍ മെഡല്ലാ ഒബ്ലാങേറ്റാ അതിനെ വിസ്മൃതിയുടെ ഡാര്‍ക്കു് ഫീല്‍ഡിലേക്കതിനെ മാറ്റി വയ്ക്കുന്നു.


അവിടെ ഒരു ചോദ്യം.? ആര്‍ക്കോര്‍മ്മിക്കാന്‍‍. ആരോടു് പ്രതിബദ്ധത. ? കേട്ടു മറന്നതും, ഇനിയും കേള്‍ക്കേണ്ടി വരുന്നതും ആയ വാദങ്ങള്‍ ലോകമുള്ള കാലത്തോളം പല രൂപത്തിലും പല ഭാവത്തിലും നടന്നു കൊണ്ടേ ഇരിക്കും. ഞാനെഴുതുന്നതു് എനിക്കു വേണ്ടി മാത്രം. ഞാനാരാണെന്നറിയാതെയുള്ള വിഹ്വലതകളിലെ ഒളിച്ചോട്ടം.


പുതിയതെന്നു കരുതി കുതിക്കുന്നവര്‍ എന്നും ഉണ്ടായിരുന്നു. കാല യവനികയിലെ മറവികളായി രൂപാന്തരം പ്രാപിക്കുമ്പോഴും വെറുതേ പറയും. ഇതായിരുന്നു കവിത.


ഒരു മഴ,
ഒരു കുഞ്ഞിന്‍റെ കരച്ചില്‍,
ഇടിയും മിന്നലും,
എന്തിനു് നിശ്ശബ്ദതയുടെ താളം,
ഇവിടൊക്കെ കവിതയല്ലാതെ മറ്റെന്താണു് നാം ദര്‍ശിക്കുന്നതു്.


കുലുങ്ങി മറിഞ്ഞ ജടയും,ഉരഞ്ഞുലഞ്ഞ ഉഡുക്കും, ഉരസ്സലില്‍ ഉതിര്‍ന്നു വീണ താള നിബദ്ധമായ ശബ്ദങ്ങളും‍. സംസ്കൃതമായെന്നു പറയുന്നു .അതൊരു ഭാഷയായെന്നു പറയുന്നു. ആ ഭാഷയില്‍ അനേക ശതകം കവിതകളും ..ആ കവിതകള്‍ പുരാണങ്ങളായി, വേദങ്ങളായി, ഉപനിഷത്തുകളായി, രാമായണമായി, മഹാഭാരതമായി, ചരിത്രങ്ങളായി.കാല്പനികതകളുടെ വരമ്പുകളതിലുണ്ടു്. പക്ഷേ കവിതയുണ്ടു്.


പ്രകൃതി ഒരു കവിതയാണു്.
താള നിബദ്ധമായ ഒരു കവിത.
അവളിലെ ഒരു നിശ്വാസം പോലും ഒരു മനോഹര കവിത തന്നെ. ഒരിടവപ്പാതി മഴയ്ക്കു ശേഷം നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന പാടങ്ങളിലും,നട്ടുച്ചയ്ക്കു് മീനച്ചൂടില്‍ കുളിച്ചു കിടക്കുന്ന് വയലേലകളിലും , വൃശ്ച്ചിക കാറ്റില്‍ കുളുര്‍ന്നു നില്ല്ക്കുന്ന പാതിരാ കാറ്റിനോ പാടാന്‍ കവിതകള്‍.



കാറ്റിനും വെയിലിനും താളമുണ്ടു്. മനസ്സില്‍ നിന്നും മനസ്സിലേയ്ക്കു പകരുന്ന ഒരു മാന്ത്രിക സത്യം.
പ്രകൃതിയുടെ ഈണം കവിതയിലുണ്ടു്. മനുഷ്യനിലെ അന്തര്‍ലീനമായ താളം കവിതയില്‍ സ്പന്ദിക്കണം എന്നെനിക്കു തോന്നാറുണ്ടു്. മനുഷ്യ മനസ്സിലെ സൌന്ദര്യ ദര്‍ശനമാണു് കവിത എന്നെനിക്കു തോന്നുമ്പോള്‍ തന്നെ പ്രകൃതിയുടെ താളാത്മകതയെ ഞാന്‍ കവിതയായി ദര്‍ശിക്കുന്നു.


-----------------------------------------------------
2007 ജാനുവരയിലെ ‍‍ ഒരു പോസ്റ്റു്
--------------------------------------------------

ഞായറാഴ്‌ച, ഒക്‌ടോബർ 28, 2007

വലിയലോകവും ചെറിയ വരകളും (ടോപു് ടെണ്‍ ദുരന്തന്‍‍)

Buzz It


വലിയ ലോകവും ചെറിയ വരകളും ഇങ്ങനെയും.


____________________________________________________
ഗോപാല്‍‍ ദേവ്കീ ശരീരാപ്പോ,
ആപാദു് ചൂഡു് നയനാഭി രാം.
ഇതിന്‍റെ മലയാളം പറയൂ.....
എനിക്കൊരു പിടിയും കിട്ടിയില്ല. ഇതെന്തു ഭാഷ.?

എന്നാല്‍ ഇങ്ങനെ വായിക്കൂ..
ഗോപാല ദേവന്‍റെ ശരീരമപ്പോള്‍‍ ആപാദം ചൂടം നയനാഭി രാമാ....
എന്‍റമ്മോ...

--------------------------------------------------

വെള്ളിയാഴ്‌ച, ഒക്‌ടോബർ 26, 2007

വലിയലോകവും ചെറിയ വരകളും (സഖാക്കളേ പോളിറ്റു്ബ്യൂറോ ശൂന്യാകാശത്തു്.‍‍)

Buzz It

ഇനിയിതില്‍ക്കൂടുതല്‍ എന്തു നാറാനാണ്‍ ‍‍ സഖാവേ..
---------------------------------------


----------------------------------------------------

CHINESE ASTRONAUTS PLAN TO SET UP A BRANCH OF THE RULING COMMUNIST PARTY OF CHINA IN SPACE WHEN THE COUNTRY,S FIRST SPACE STATION IS ESTABLISHED IN FUTURE.
വാര്‍ത്ത.

നമ്മുടെ പോളിറ്റു്ബ്യൂറോ എന്നാവുമോ എത്തുക.?
--------------------------------------------------------------------------

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007

വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)

Buzz It

------------------------------------------------------------
പുതിയ ബ്ലോഗുകളില്‍‍ ഒരു കമന്‍റിടാതെ പോകുന്നതൊഴിവാക്കണം.
ഒരു സ്മൈലിയെങ്കിലും ഒരു തൂവലായ്‌ പൊഴിച്ചീടണം.

കൊട്ടിഘോഷിക്കുന്ന ഈ മാധ്യമം വളരുന്നതു് പുതിയ പുതിയ കാലുകളുടെ എണ്ണം കൂടുമ്പോഴാണു്.
അല്ലെങ്കില്‍‍ പൊട്ട കിണറിലെ തവളകളുടെ മൂഢ സങ്കല്പത്തിലെ സായൂജ്യം മാത്രം ആകും.
ദന്ത ഗോപുരത്തിലെ വാദ്യ ഘോഷങ്ങള്‍ ആനന്ദിക്കാന്‍‍ ഒറ്റപ്പെട്ടു പോകും.
ഈ വിജയ ദശമി നാളില്‍‍ പുതിയ ബ്ലോഗുകളില്‍ നമുക്കൊരു സ്മൈലി എങ്കിലും ഇടാം ,
മാധ്യമങ്ങളിലെ പ്രചോദനവുമായി എത്തുമ്പോള്‍‍ നമുക്കേവര്‍ക്കും ഒരു നിലവിളക്കു കൊളുത്തി വയ്ക്കാം.
ഒരു സ്മൈലി നാം എത്തുന്നിടത്തു്.
എതിര്‍പ്പു കാണില്ലെന്നു ഞാന്‍ കരുതുന്നു.
ഹാപ്പി ബ്ലോഗിങു്.
എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍‍.:)

ബുധനാഴ്‌ച, ഒക്‌ടോബർ 17, 2007

ഞായറാഴ്‌ച, ഒക്‌ടോബർ 14, 2007

വലിയലോകവും ചെറിയ വരകളും (പരസ്യം‍‍‍‍)

Buzz It

പരസ്യമില്ലാ ഭിത്തി. അതൊരു അത്യാധുനികം.



സര്‍വ്വവും പരസ്യമയം. സാരിയും നാരിയും. ഒരു കലാ ശില്പം മാത്രമായ സാരി. സ്ത്രീ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന സങ്കല്പങ്ങള്‍‍ .അതും പരസ്യം. പരസ്പരം പറയാനൊക്കാത്തതു് എഴുതി കാണിക്കുന്നതും പരസ്യം. ഓസ്ക്കാര്‍‍ അവാര്‍ഡിനു് ക്യാന്‍വാസ്സു ചെയ്യുന്നതും പരസ്യം. ലൈവു ഷോകളില്‍‍ എസ്.എം .എസു്‌ കൊടുക്കുന്നതും കൊടുപ്പിക്കുന്നതും പര്‍സ്യം. ബ്ലോഗുകളില്‍ ലിങ്കു് കൊടുക്കുന്നതും പരസ്യം. പരസ്യം പതിക്കരുതു് എന്നെഴുതിയതും പരസ്യം.
പിന്നെ രഹസ്യം എന്താണു്.?




എവിടെ പരസ്യം ഉണ്ടോ അവിടെ ഞങ്ങളും ഉണ്ടു്.
-----------------------------------------------------------------------------------

എല്ലാവര്‍ക്കും എന്‍റെ ഈദാശംസകള്‍‍..