ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007

വലിയലോകവും ചെറിയ വരകളും (സത്യം ശിവം സുന്ദരം‍‍)

Buzz It

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------
ആകാശവാണി.
ഇവിടെയുണ്ടു ഞാ
നെന്നറിയിക്കുവാന്
മധുരമാമൊരു
കൂവല് മാത്രം മതി.

പി.പി.രാമചന്ദ്രന്റെ...ലളിതം.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 21, 2007

വലിയലോകവും ചെറിയ വരകളും (രാമായണം‍‍)

Buzz It

-----------------------------------------------------------------------
കഥാകൃത്തു് “ഉയരങ്ങളില്‍‍”എന്ന നോവലെഴുതുകയാണു്.
ഇത്രയും ഉയര്‍ച്ചയില്‍‍ നിന്നും കഥാകൃത്തു് കമഴ്ന്നടിച്ചു വീണാല്‍‍.....എന്‍റമ്മോ എനിക്കു് സങ്കല്പിക്കാന്‍‍ വയ്യേ...

വീണാലെന്തുവാ അമ്മാവാ.. മലയാളമെങ്കിലും രക്ഷപ്പെടുമല്ലോ.....
-------------------------------------------------------------------------------------



----------------------------------------------------------------------------

ആകാശവാണി. രാമായണം ചുടുന്നതിനായി ബ്ലോഗില്‍‍ ഒരു കൊട്ടേഷനുണ്ടു്. പിന്നെ ബ്ലോഗിലല്ലാതെ ഈ കൊട്ടേഷന്‍‍ കണ്ടിരുന്നെങ്കില്‍‍ അവനെ ശുട്ടേനേ എന്നു് ഭൂലോക വാസികള്‍‍ .
എങ്കിലും പാവം ഗൂഗിളമ്മാവാ....ഇതു് സഹിക്കാനാവുന്നില്ല.‍

ഞായറാഴ്‌ച, സെപ്റ്റംബർ 16, 2007

വലിയലോകവും ചെറിയ വരകളും (സേതു‍‍ ബന്ധനം)

Buzz It

-------------------------------------------------------------------
സേതു രഥം.
എല്ലാ രഥങ്ങളും ചരിത്രമൊളിപ്പിക്കുന്നു.
ഒരൊളിവുമില്ലാതെ രഥമില്ലാത്ത ഞാന്‍‍ മറ്റൊരു രഥം സ്വപ്നം കാണുന്നു.
സേതു രഥം.

-----------------------------------------------------------------




------------------------------------------------------------------
ഏയു് അമ്മൂമ്മ പാടുന്നതും ബൂലോകവുമായി ഒരു ബന്ധവുമില്ല.
-----------------------------------------------
ആകാശവാണി.
മലയാള ബ്ലോഗുകളി്ല്‍ ‍ മലയാളിത്തത്തിന്‍റെ അതിപ്രസരം.??:)

ഞായറാഴ്‌ച, സെപ്റ്റംബർ 09, 2007

വലിയലോകവും ചെറിയ വരകളും(“അമ്പട ഞാനേ”)

Buzz It




പ്രിയ ബൂലോകമേ......
എന്‍റെ നിലപാടു് വ്യക്തമാക്കട്ടെ.
നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്തെറിഞ്ഞ മാമാങ്കം നമുക്കാവര്‍ത്തിക്കാതിരിക്കാന്‍‍.....

ഇവിടെ ഭാവനകളും കൃത്രിമങ്ങളും തൊങ്ങലുകളും വിഷയം ആലംകാരികമാക്കി വഷളാക്കിയിരിക്കുന്നു.
ഒന്നുമില്ല.
ചാറ്റിങ്ങു് , ഫോണ്‍ ചെയ്യല്‍, പുകഴ്ത്തലുകള്‍ , പരിചയപ്പെടലുകള്‍ ഇതൊന്നും പുതുമയല്ല.
ഇവിടെ പുതിയതെന്തു സംഭവിച്ചു. ഒന്നുമില്ല. തെറ്റിധാരണകളില്‍ നിന്നുണ്ടായ തെറ്റു്, ഒരു ബലൂണ്‍ കണക്കെ അതു് ഊതി വീര്‍പ്പിക്കപെട്ടു. നമുക്കതു മറക്കാം.
എനിക്കറിയാവുന്നവര്‍‍ തന്നെ ഇവിടെ ആരോപണ വിധേയനായ സുഹൃത്തും ആരോപണം ഉന്നയിച്ച വനിതാ മെംബര്‍മാരും. ഞാനിതെഴുതുന്നതു് തന്നെ, ആരുടേയും പക്ഷം പറയലല്ല. അക്ഷരങ്ങളിലൂടെ മാത്രം വീണു കിട്ടിയ ആശയങ്ങളില്‍ ഞാന്‍ ബഹുമാനിക്കുന്ന എന്‍റെ കൂട്ടുകാരാണിവര്‍.
അവിടെ ആണ്‍‍ പെണ്‍‍ വ്യത്യാസവും ഇല്ല.
കൂട്ടായ്മയില്ലെന്നു കൊട്ടി ഘോഷിക്കുന്നവരോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ. ഇവിടെ അന്തര്‍‍ലീനമായുള്ള കൂട്ടായ്മ ജീവിതത്തില്‍ എനിക്കൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല.
എനിക്കെന്തെങ്കിലും അറിയണം, ഞാനൊരു കുറി എന്‍റെ ബ്ലോഗിലിട്ടാല്‍ മതി. ഒരു വാക്കിന്‍റെ അര്ഥമോ, ഒരു മരുന്നിന്‍റെ പേരൊ, ഒരു സൊഫ്റ്റുവയരിന്‍റെ സംശയമോ എന്തോ ആകട്ടെ. പാചകമോ, സംഗീതമോ. എന്തോ ആയാലും ഉത്തരങ്ങളുമായി എത്ര പെരെത്തുന്നു.
ഇതു കൂട്ടായ്മയല്ലെ. ഒരു ബ്ലോഗറ് ജയിലില്‍ ആയപ്പോള്‍ ഒരു കൂട്ടായ്മ ഒറ്റക്കെട്ടായതു മറന്നോ. പുതിയൊരു കുഞ്ഞികാലു പിറക്കുമ്പോള്‍, ആ വിവരം അറിയുമ്പോള്‍ അവനോ അവള്‍ക്കൊ മുത്തങ്ങളുമായെത്തുന്ന കൂട്ടായ്മ. കല്യാണമൊരുക്കുന്ന കൂട്ടായ്മയിലൊക്കെ പങ്കു ചേര്‍ന്ന നമ്മളെന്തേ എല്ലാം മറക്കുന്നതു്.
കൂട്ടായ്മ അടിച്ചേല്പിക്കപ്പെടുന്നതല്ല. അതു് സമയം സന്ദര്‍ഭം സാഹചര്യം .അതെയ് അടിഒഴുക്കുകള്‍ തന്നെ. നമ്മളറിയാതെ നമ്മളിലൂടെ ഒരു വികാര പ്രപഞ്ചം.അതു് അന്തര്‍ ലീനമാണു്. സ്നേഹം പരസ്പര ബഹുമാനം എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞു് ആര്‍ജ്ജവം നേടുന്ന ഒരു പ്രക്രിയ.

നമുക്കു നല്ലൊരു ബൂലൊകം കെട്ടിപ്പടുക്കാം.
വരും തലമുറ ഒരു ചെറു പുഞ്ചിരിയോടെ നമ്മളെ ഓര്ക്കട്ടെ.
ഇവിടെ ശ്രീ.വിശ്വം എഴുതിയ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങുന്നു.
സ്വയം തിരിച്ചറിഞ്ഞ്, തിരി തെളിഞ്ഞ്, ഞങ്ങളുടെ കുഞ്ഞുവായനക്കൂട്ടങ്ങള്‍ക്കു മുകളില്‍ തെളിച്ചമുള്ളൊരു വഴിവിളക്കായി
ഇനിയെന്നും
ജ്വലിച്ചുകൊണ്ടേയിരിക്കുക...
ഇനി വരും കാലത്തിന്റെ മാനിഫെസ്റ്റോ ആകും ഈ മലയാളം ബ്ലോഗുകള്‍.
ആ മഹായാത്രയില്‍ നാമെല്ലാം മുന്‍പേ പറക്കുന്ന പക്ഷികളാണെന്നു മാത്രം നമുക്കെല്ലാമോര്‍ത്തും പരസ്പരം ഓര്‍മ്മിപ്പിച്ചും കൊണ്ടിരിക്കാം.
നമുക്ക് നമ്മില്‍ തന്നെ സ്വയം അവമതിക്കാതിരിക്കാം.
ഒരുമിച്ചൊഴുകാം.
പത്തിരുപതുവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മഹാവിപ്ലവത്തിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് നമുക്കോരോരുത്തര്‍ക്കും അതിന്റെ പങ്കും കൊണ്ട്, “അമ്പട ഞാനേ” എന്ന് ആവേശപൂര്‍വ്വം ആരവം മുഴക്കാനാവട്ടെ.

ചെറിയ ഓഫു വേണ്ടി വരുന്നു എനിക്കിതു് ഉപസംഹരിക്കാന്‍.

ഞാനും എന്‍റെ സഹധര്‍മിണിയുമായി ഒരിക്കല്‍... സംസാരിക്കയായിരുന്നു.
സ.ധ:‍- എന്നായാലും തിരിച്ചു പോകണം. വേരുകള്‍ അവിടെയാണു്.
ഞാന്‍.:- അതെ.
സ.ധ.:- ഒത്തിരി കാലം കഴിഞ്ഞാല്‍ നമ്മളെ ആരും തിരിഞ്ഞു നോക്കില്ല. വടിയും കുത്തി പല്ലും പൊഴിഞ്ഞു് നാട്ടിലെത്തിയാല്‍‍ സമയം പോലും നമ്മളെ കൊഞ്ഞനം കുത്തും.
ഞാന്‍:- നോക്കു്. കണ്മുന്നിലൊരു നെല്‍ പാടം.
തൊട്ടു താഴെ ഒരു കൊച്ചു തോടു്.
ഒരു ചെറിയ കുളം പറമ്പിലുണ്ടെങ്കില്‍ കേമം.
പിന്നെ ഒരു ചെറിയ പുര രണ്ടു മുറി മതിയെടീ.
പക്ഷേ എന്‍റെ ലാപ്റ്റോപ്പും ഒരു നെറ്റു് കണക്ഷനും വേണം.
എന്‍റെ വിരലുകളനങ്ങണം.
എനിക്കെല്ലാം വായിക്കാന്‍ എന്‍റെ കണ്ണുകളില്‍ പ്രകാശമുണ്ടായിരിക്കണം.
നിനക്കു് എന്നൊടൊപ്പം ഇരിക്കാന്‍, ഞാന്‍‍ വായിക്കുന്നതു കേള്‍‍ക്കാന്‍‍ , നമുക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കാന്‍ ആരോഗ്യവും വേണം.
പിന്നെ നമുക്കെന്തു വേണം.
ദേശാടന പക്ഷികളെ പോലെ പറന്നു വരുന്ന മക്കള്‍ വന്നു പോകട്ടെ.
നമുക്കു് വല്ലപ്പോഴും ആ തോട്ടിന്‍ കരയിലിരിക്കാന്‍‍, പാടത്തിനു് പടിഞ്ഞാറു ചാഞ്ഞു വീഴുന്ന സൂര്യനെ നോക്കിയിരിക്കാന്‍, തോടിനിപ്പറം ചതുമ്പിനു മുകളിലെ മിന്നാമിനുങ്ങിയെ കാണാന്‍, പിന്നെ.....
രാത്രിയുടെ സംഗീതം. ചീവീടുകളുടെ മധുര ഭാഷണം, പോക്രാന്‍ തവളകള്‍ നമ്മെ നോക്കി കളിയാക്കുന്ന ശബ്ദം. പിന്നെ....... ഏതോ അമ്പലത്തിലെ കൌസല്യ സുപ്രജാ രാമാ .... സ്ലേറ്റും പുസ്തകവുമായി സ്കൂളിലേയ്ക്കോടുന്ന കുഞ്ഞുങ്ങള്‍......
മാഷേ......അന്നു ഞാന്‍ കാണുമോ........
ഞാന്‍ വെറുതേ.....ചിരിച്ചു കൊണ്ടു പറഞ്ഞു.
നീ ഇല്ലെങ്കില്‍ ......പിന്നെ....
ഞാനാ തോട്ടിന്‍ കരയിലെ ഒരു മിന്നാമിനുങ്ങിയായി അലയും.........ഓരോ ഇലയിലും ആത്മാവു തേടി....മാനസ മൈനേ...വറൂ.............
ഞങ്ങള്‍ പൊട്ടി ചിരിച്ചു.
പ്രിയ ബൂലോകമേ.... ഇതു തമാശ കൊണ്ടു നെയ്ത ഒരു ഭാവനയായിരിക്കാം. ബൂലോകമെന്ന മാധ്യമം ഭാവനയുടെ തേരിലും കടന്നു വരുമ്പോള്‍‍ ...
പ്രിയ ബൂലോകമേ.....
നിനക്കെന്‍റെ പ്രണാമം.ഞങ്ങള്‍ക്കു് നീയെത്ര പ്രധാനമായിരിക്കുന്നു.
ഞങ്ങള്‍ നിന്നെ എത്ര സ്നേഹിക്കുന്നു.
പ്രത്യാശയുടെ കിരണങ്ങളുമായി നീ പുതിയ കൈത്തിരി വെട്ടവുമായി പ്രശോഭിക്കൂ.
ധന്യമീ നിമിഷങ്ങളെന്നു ഞങ്ങള്‍ അറിയുന്നു.
ഹാപ്പി ബ്ലോഗിങ്ങു്. എന്‍റെ കൂട്ടുകാരെ, ഒരിക്കലും കാണാത്ത, ഒരു പക്ഷേ ഒരിക്കലും കാണാനൊക്കാത്ത എന്‍റെ കൂട്ടുകാരെ ഇനിയുള്ള നാളുകള്‍‍ സന്തോഷത്തിന്‍റെ നാളുകളാകട്ടെ. വെള്ളത്തില്‍‍ വരയ്ക്കുന്ന വരകളാണെങ്കില്‍‍ കൂടി നമുക്കു് സന്തോഷത്തോടെ വരയ്ക്കാം.
സ്നേഹ ബഹുമാനങ്ങളോടെ,
വേണു.

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2007

വലിയലോകവും ചെറിയ വരകളും (ബൂലോകം പരമാനന്ദം‍‍)

Buzz It

----------------------------------------------------------

-----------------------------------------------------------


------------------------------------------------------------

ബുധനാഴ്‌ച, സെപ്റ്റംബർ 05, 2007

വലിയലോകവും ചെറിയ വരകളും (കുറ്റി‍‍)

Buzz It


ആണവകരാറിന്‍റെ വിശദാംശങ്ങള്‍‍ പഠിക്കാന്‍‍ വിദഗ്ദ്ധ കമ്മിറ്റിയെ രൂപീകരിച്ചു.‍‍‍‍---- വാര്‍ത്ത.

ഞായറാഴ്‌ച, സെപ്റ്റംബർ 02, 2007

വലിയലോകവും ചെറിയ വരകളും (സ്വാതന്ത്ര്യം‍‍)

Buzz It
--------------------------------------------------------------


സ്വതന്ത്രബ്ലോഗിങ്ങു് മനസ്സിലായി. സ്വതന്ത്ര ബ്ലോഗേര്‍സു് കൂട്ടായ്മയെന്തെന്നു് പിടി കിട്ടുന്നില്ല.
ഓള്‍ ദാറ്റ് സ്വാതന്ത്ര്യം ഈസ് നോട്ട് ബ്ലോഗേര്‍സ് സ്വാതന്ത്ര്യം.
അപ്പോള്‍‍ പരമമായ സ്വാതന്ത്ര്യം എന്നാല്‍ മോക്ഷം തന്നെ.
----------------------------------------------------------