ഞായറാഴ്‌ച, ഒക്‌ടോബർ 28, 2007

വലിയലോകവും ചെറിയ വരകളും (ടോപു് ടെണ്‍ ദുരന്തന്‍‍)

Buzz It


വലിയ ലോകവും ചെറിയ വരകളും ഇങ്ങനെയും.


____________________________________________________
ഗോപാല്‍‍ ദേവ്കീ ശരീരാപ്പോ,
ആപാദു് ചൂഡു് നയനാഭി രാം.
ഇതിന്‍റെ മലയാളം പറയൂ.....
എനിക്കൊരു പിടിയും കിട്ടിയില്ല. ഇതെന്തു ഭാഷ.?

എന്നാല്‍ ഇങ്ങനെ വായിക്കൂ..
ഗോപാല ദേവന്‍റെ ശരീരമപ്പോള്‍‍ ആപാദം ചൂടം നയനാഭി രാമാ....
എന്‍റമ്മോ...

--------------------------------------------------

വെള്ളിയാഴ്‌ച, ഒക്‌ടോബർ 26, 2007

വലിയലോകവും ചെറിയ വരകളും (സഖാക്കളേ പോളിറ്റു്ബ്യൂറോ ശൂന്യാകാശത്തു്.‍‍)

Buzz It

ഇനിയിതില്‍ക്കൂടുതല്‍ എന്തു നാറാനാണ്‍ ‍‍ സഖാവേ..
---------------------------------------


----------------------------------------------------

CHINESE ASTRONAUTS PLAN TO SET UP A BRANCH OF THE RULING COMMUNIST PARTY OF CHINA IN SPACE WHEN THE COUNTRY,S FIRST SPACE STATION IS ESTABLISHED IN FUTURE.
വാര്‍ത്ത.

നമ്മുടെ പോളിറ്റു്ബ്യൂറോ എന്നാവുമോ എത്തുക.?
--------------------------------------------------------------------------

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007

വലിയലോകവും ചെറിയ വരകളും (വിടമാറ്റേന്‍‍‍)

Buzz It

------------------------------------------------------------
പുതിയ ബ്ലോഗുകളില്‍‍ ഒരു കമന്‍റിടാതെ പോകുന്നതൊഴിവാക്കണം.
ഒരു സ്മൈലിയെങ്കിലും ഒരു തൂവലായ്‌ പൊഴിച്ചീടണം.

കൊട്ടിഘോഷിക്കുന്ന ഈ മാധ്യമം വളരുന്നതു് പുതിയ പുതിയ കാലുകളുടെ എണ്ണം കൂടുമ്പോഴാണു്.
അല്ലെങ്കില്‍‍ പൊട്ട കിണറിലെ തവളകളുടെ മൂഢ സങ്കല്പത്തിലെ സായൂജ്യം മാത്രം ആകും.
ദന്ത ഗോപുരത്തിലെ വാദ്യ ഘോഷങ്ങള്‍ ആനന്ദിക്കാന്‍‍ ഒറ്റപ്പെട്ടു പോകും.
ഈ വിജയ ദശമി നാളില്‍‍ പുതിയ ബ്ലോഗുകളില്‍ നമുക്കൊരു സ്മൈലി എങ്കിലും ഇടാം ,
മാധ്യമങ്ങളിലെ പ്രചോദനവുമായി എത്തുമ്പോള്‍‍ നമുക്കേവര്‍ക്കും ഒരു നിലവിളക്കു കൊളുത്തി വയ്ക്കാം.
ഒരു സ്മൈലി നാം എത്തുന്നിടത്തു്.
എതിര്‍പ്പു കാണില്ലെന്നു ഞാന്‍ കരുതുന്നു.
ഹാപ്പി ബ്ലോഗിങു്.
എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍‍.:)

ഞായറാഴ്‌ച, ഒക്‌ടോബർ 14, 2007

വലിയലോകവും ചെറിയ വരകളും (പരസ്യം‍‍‍‍)

Buzz It

പരസ്യമില്ലാ ഭിത്തി. അതൊരു അത്യാധുനികം.സര്‍വ്വവും പരസ്യമയം. സാരിയും നാരിയും. ഒരു കലാ ശില്പം മാത്രമായ സാരി. സ്ത്രീ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന സങ്കല്പങ്ങള്‍‍ .അതും പരസ്യം. പരസ്പരം പറയാനൊക്കാത്തതു് എഴുതി കാണിക്കുന്നതും പരസ്യം. ഓസ്ക്കാര്‍‍ അവാര്‍ഡിനു് ക്യാന്‍വാസ്സു ചെയ്യുന്നതും പരസ്യം. ലൈവു ഷോകളില്‍‍ എസ്.എം .എസു്‌ കൊടുക്കുന്നതും കൊടുപ്പിക്കുന്നതും പര്‍സ്യം. ബ്ലോഗുകളില്‍ ലിങ്കു് കൊടുക്കുന്നതും പരസ്യം. പരസ്യം പതിക്കരുതു് എന്നെഴുതിയതും പരസ്യം.
പിന്നെ രഹസ്യം എന്താണു്.?
എവിടെ പരസ്യം ഉണ്ടോ അവിടെ ഞങ്ങളും ഉണ്ടു്.
-----------------------------------------------------------------------------------

എല്ലാവര്‍ക്കും എന്‍റെ ഈദാശംസകള്‍‍..

വ്യാഴാഴ്‌ച, ഒക്‌ടോബർ 11, 2007

വലിയലോകവും ചെറിയ വരകളും (ആണവ കരാര്‍‍‍‍)

Buzz It“കര്ക്കിടക മഴയില്
രാമായണപ്പുതപ്പില്
അച്ഛനുമമ്മയും
ഉറങ്ങുന്നു.”

ഈ കവിത അനൂപ് ചന്ദ്രന്‍ എഴുതിയതു്.
--------------------------------------------------

ഞായറാഴ്‌ച, ഒക്‌ടോബർ 07, 2007

വലിയലോകവും ചെറിയ വരകളും (പോയവാരം‍‍)

Buzz It

--------------------------------------------------------------------------
കുട.

എത്ര സൂക്ഷിച്ചു്,
നിവര്‍ത്തിപിടിച്ചാലും,
എത്ര നല്ലതായാലും,
നമ്മളെ നനയ്ക്കും ചില മഴ.
പവിത്രന്‍‍ തീക്കുനിയുടെ വരികള്‍‍.
--------------------------------------------------

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2007

വലിയലോകവും ചെറിയ വരകളും (ഗാന്ധി ജയന്തിക്കു ശേഷം‍‍)

Buzz Itആരാണു ഗാന്ധി
നിഴല്ച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവന്
താന് തീര്ത്ത വറചട്ടിയില് വീണു താനേ പുകഞ്ഞവന്
വെറുതെ കിനാവിന്റെ കഥകള് പുലമ്പിയോന്
കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി
നാള്വഴിയിലിവനിന്നു നാമമില്ല
നാട്ടുനടവഴിയിലീ ഉരുവമോര്മ്മയില്ല
എന്നാലുമെന് നിലവിളിക്കുള്ളിലെകണ്ണീരിലൂറുന്നു ഗാന്ധി
......................
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത നോവില് തിളയ്ക്കുന്നു ഗാന്ധി
(ഗാന്ധി - പ്രൊഫ.മധുസൂദനന് നായര്


ഇവിടെയൊക്കെ എന്തോ പുലമ്പി നടക്കാന്‍ എനിക്കും മോഹമുണ്ടു്. എനിക്കും സ്നേഹമില്ലെന്നൊരു ശബ്ദം ഞാന്‍‍ കേള്‍ക്കാനിടയാവരുതേ എന്ന പ്രാര്‍ഥന മാത്രം.

തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2007