ചൊവ്വാഴ്ച, ജനുവരി 16, 2007

കണ്ടതും കാണാത്തതും.

Buzz It
കവിതയുടെ ആത്മാവുകള്‍.
-------------------------

മനസ്സിലാക്കാനൊക്കാത്ത വാക്കുകള്‍ കൊണ്ടു് ആര്‍ക്കും കവിത എഴുതാം.

എഴുതിയ ആളു പോലും മനസ്സാ വാചാ സ്വപ്നം കാണാത്ത അര്‍ഥങ്ങള്‍ കുറിച്ചിട്ടിട്ടു് കമന്റ്റു ചെയ്യുന്ന ആള്‍ കടന്നു കളയും.

വിഷയ ദാരിദ്ര്യം ഇല്ലാത്ത ഒറ്റ മേഖല കവിതയാണെന്നു തോന്നി തുടങ്ങിയിരിക്കുന്നു.

എന്തെഴുതാനും കവികളുണ്ടു്. എന്തും മനസ്സിലാക്കുന്ന കമന്‍റ്റേറ്റെര്‍സുമുണ്ടു്.
ഇനി കവിത മനസ്സിലായില്ലെങ്കില്‍ മനസ്സിലാക്കിക്കാന്‍ എഴുതിയ കവികളുമുണ്ടു്. കമന്‍റുകള്‍ വായിച്ചതിനു ശേഷം മനസ്സിലാവുന്ന കവിതകളും ഉണ്ടു്.

ഇനി വായിച്ച ഒരു ശുധാത്മാവു് കവിത മനസ്സിലായില്ല എന്നെങ്ങാണും പറഞ്ഞാല്‍ ,(ആരും പറയാറില്ല. കുറച്ചിലോര്‍‍ത്തു്.)

അവന്‍റെ ആപ്പീസ്സു പൂട്ടിയതു തന്നെ.



കവിത എനിക്കു മനസ്സിലായില്ല
--------------------------

------------------------------------------------------------------------------------
കമന്‍റുകളിലൂടെയും കവി ഹൃദയമറിയാ പൈതങ്ങള്‍ക്കായി കവി തന്നെ വഴികള്‍ വെട്ടിയിടുന്നു.വഴിക്കണക്കുകളില്‍ പാവം

ആസ്വാദകന്‍ നിലവിളിക്കുന്നതു് ആരു കേള്‍ക്കുന്നു.



--------------------------------------------------------------------
അടുത്ത കാര്‍‍ടൂണിനെ ക്കുറിച്ചു് ഞാന്‍ അടിക്കുറിപ്പൊന്നും എഴുതുന്നില്ല. അതുല്യാജിയുടെ സൌജന്യമാണു് ആശയം.
___________________________________________________


രംഗം‍- 1
------

‍‍‍‍‍‍‍‍‍‍‍




രംഗം- 2
------
വീട്ടില്‍ ചെല്ലുന്നതിനു മുന്‍പു് 50 അടിപ്പിക്കണം ആയിരുന്നു. മൊബയിലില്‍ പൈലിയെ വിളിച്ചു് രണ്ടെണ്ണം കൊടുത്തു.49 വേറൊരുത്തനെ വിളിച്ചു കൊടുത്തു. 50 നമ്മടെ കള്ള ഐ.ഡി വച്ചു കൊടുത്തു. ഹാ ഹാ...ഹാ.. സോറി..
‍‍‍‍‍



-----------------------------------
ഇനി ഷോപ്പിങ്ങൊക്കെ നാളെയാക്കാം.
-----------------------

------------------------------------------------------------------------------------------
എന്‍റെ ഒരു ബ്ലോഗു സുഹൃത്താവശ്യപ്പെട്ട ഒരു രേഖാ ചിത്രമാണിതു്. തിരിച്ചര്റിഞ്ഞില്ലെങ്കില്‍ വിദൂരോപദേശം വേണ്ടി വരുമോ.
---------------------------------------------------------------------

ശനിയാഴ്‌ച, ജനുവരി 06, 2007

കണ്ടതും കേട്ടതും

Buzz It
കമന്‍റുകളെക്കുറിച്ചായിരുന്നല്ലോ എഴുതിവന്നതു്.
കമന്‍റുകള്‍ പ്രധാനമായി മൂന്നു വിധം.
(ഓരോ വിഭാഗത്തിനും ഉപവിഭാഗങ്ങള്‍ വേറെ ഉണ്ടു്)
1.നല്ലതു്.
2.നല്ലതല്ലാത്തതു്.
3.ഓ.ടോ.കമന്‍റുകള്‍.

-------------------------------
1.നല്ല കമന്‍റുകള്‍.
------------

നന്നായി.മനോഹരം.അടിപൊളി.ഗംഭീരം.ഇങ്ങനെ ഒക്കെ തുടങ്ങി താലോലിച്ചു കടന്നു പോകുന്നു. ചിഹ്നങ്ങളിലൂടെയും വിനിമയിക്കും നല്ല കമന്‍റുകള്‍.ഉദാ: :) :))) ;;)))) ഇങ്ങനെ ഒക്കെ. എല്ലാത്തിനും പിന്നില്‍ ഒരു തലോടല്‍ ഉണ്ടു്.
തീര്‍ച്ചയായും ഒരു ബ്ലോഗിലെഴുതുന്ന ആണിനും പെണ്ണിനും എന്തു മാത്രം സമയ ധന മാന നഷ്ടത്തിനു ശേഷമാണു് തന്‍റെ ഒരു പോസ്റ്റെന്നു പറയുന്ന സൃഷ്ടി ആവി പറന്നു ബൂലോകത്തെന്നുന്നതു് .
അതിനെ കീറി മുറിച്ചു് വികലമാക്കി പേനയുടെ നിബ്ബും ഒടിച്ചു വിടുന്ന കമന്‍റുകള്‍ കാണുമ്പോള്‍ ആ കമന്‍റുമെഴുതാന്‍ കളയുന്ന സമയ ധന മാന നഷ്ടങ്ങളെ ക്കുറിച്ചും ഞാന്‍ ചിന്തിക്കാറുണ്ടു്.
അതിനാല്‍ തന്നെ കമന്‍റെഴുതാന്‍ മനസ്സനുവദിച്ചില്ലെങ്കില്‍ വേണ്ട , മുന അല്പവും വെക്കാതെയുള്ള പറ്റെ കണ്ടിച്ചു കള‍ഞ്ഞു പോകുന്ന കമന്‍റുകള്‍ക്കു് ഞാന്‍ യോജിക്കുന്നില്ല. സ്വല്പം അനുകമ്പാ പൂര്‍വ്വമല്ലെങ്കില്‍ പുതിയ മുളകള്‍ എങ്ങനെ തളിര്‍ത്തു വരും.
പുതിയ മുളകള്‍ തളിര്‍ത്തു പൂക്കണം. കമന്‍റതിനൊരു മഹാ സംജീ‍വനിയാണു്.അതു് അക്ഷരാര്‍ഥത്തില്‍ പതിയട്ടെ. ആനന്ദ സാഗരങ്ങള്‍ ഉണരട്ടെ.
വെറും ചിരിക്കു മാത്രം.
--------------------------------------------


എല്ലാവരും എന്നോട് ക്ഷമിയ്ക്കൂ. മാപ്പ് തരൂ.. പ്ലീസ്!

(ഞാന്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുമില്ല വോട്ടും ചെയ്തിട്ടില്ല അടിയിലും പങ്കെടുത്തില്ല എങ്കിലും ലേറ്റസ്റ്റ് ട്രെന്റല്ലേ? മാപ്പ് പറഞ്ഞേയ്ക്കാം. (ക.ട.ദില്‍ബൂ)