ഞായറാഴ്‌ച, മാർച്ച് 22, 2009

വലിയലോകവും ചെറിയ വരകളും വരികളും(ആള്‍ക്കൂട്ടം)

Buzz It


ഇന്നലെ ഇദ്ദേഹത്തെ അറ്സ്റ്റു ചെയ്തു. കുറ്റം. ജനാധിപത്യത്തിനെ ചോദ്യം ചെയ്തതിനു്. വാര്‍ത്ത ഇവിടെ. ഗാന്ധി
मतदान न करने की अपील पर महात्मा गांधी गिरफ्तार
गाजियाबाद :पोस्टर व पंफलेट के माध्यम से लोगों से मतदान का बहिष्कार करने वाले और राष्ट्रपिता महात्मा गांधी के लुक में रहने वाले डॉ. महेश चतुर्वेदी को पुलिस ने गिरफ्तार किया है। गिरफ्तारी के विरोध में डॉ. चतुर्वेदी का कहना है कि उनका आंदोलन शांतिपूर्ण था, लेकिन पुलिस ने इस प्रकार कार्रवाई कर उन्हें बेमियादी अनशन करने को मजबूर किया है। सफेद धोती, गले में लटकी जेब घड़ी और हाथ में लाठी। आंखों पर गोल ऐनक यानी पूरा राष्ट्रपिता महात्मा गांधी का लुक।
ഈ ഇലക്ഷനുകള്‍ ബഹിഷ്ക്കരിക്കൂ എന്ന ആഹ്വാനവുമായി ഗാസിയാബാദിലെ ഡോ.മഹേഷ്ചന്ദ് ചതുര്‍വേദി ഗാന്ധി വേഷത്തിലിറങ്ങി പ്രചരണം നടത്തി.
പോലിസ്സ് ജയിലിലും ആക്കി.


ആള്‍ക്കൂട്ടത്തില്‍ തനിയെയും, ആള്‍ക്കൂട്ടത്തില്‍ ഒരുവനായും, താന്‍ തന്നെ ആള്‍ക്കൂട്ടമാണെന്നും ഒക്കെ അറിയുമ്പോഴും ആള്‍ക്കൂട്ടം, അത് സൃഷ്ടിയും സംഹാരവും ആകുന്ന അത്ഭുതം തന്നെ.!!!
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------

ഞായറാഴ്‌ച, മാർച്ച് 15, 2009

വലിയലോകവും ചെറിയ വരകളും.(സമയം മാറുന്നത്)

Buzz It
ഇത് 2007 ലെ ഒരു കോര്‍ടൂണ്‍ ആയിരുന്നു.
അതിലെ താത്വികാംശം വളരെ സന്തോഷം നല്‍കിയിരുന്നു.
വെറുതേ ഇന്ന് മറിച്ചു നോക്കിയപ്പോള്‍ മറ്റൊരു വരയ്ക്ക് പ്രചോദനമായി.Monday, May 21, 2007

ഒരു പോസ്റ്റിട്ടിരുന്നു. സമയത്തേക്കുറിച്ച്. ആ പോസ്റ്റ് ഇവിടെ.
സമയം
സമയം. നിര്‍വ്വചിക്കാന്‍‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്.
അതെ . നിര്‍വ്വചിക്കാന്‍ ശ്രമിച്ചവര്‍ക്കും അത് നിര്‍വ്വചിക്കാന്‍ സമയം തികഞ്ഞില്ല.
സമയമെന്ന പ്രഹേളിക ശാസ്ത്ര സിദ്ധാന്തങ്ങളെ കൊഞ്ഞനം കാണിച്ച് ഇന്നും പ്രഹേളികയായി തുടരുന്നു.
ഈ കോര്‍ടൂണ്‍ വീണ്ടും വരയ്ക്കുമ്പോള്‍ അറിയുന്നു. സമയം.
മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് സമയം.
നിന്‍റെ സമയമാടാ.
അവന്‍റെ ഒരു സമയം.
സമയമായില്ല.
ദാസാ....എല്ലാത്തിനും ഒരു സമയം ഉണ്ട്.

ഏതു പട്ടിക്കും ഒരു ദിവസം ഉണ്ടെന്നു പറയുന്നതിലും സമയമല്ലേ.....

പെട്ടാല്‍ ഏതു പട്ടിയും കുരയ്ക്കും എന്നു പറയുന്നതിലും സമയമല്ലേ....

സമയമേ ഞാന്‍ വന്ദിക്കുന്നു.

മുങ്കൂറ് ജാമ്യം ഏതു കോടതിയിലും അപേക്ഷിക്കാം എന്നാണു് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

മുങ്കൂറ്‍ ജാമ്യം എടുത്തിട്ടുണ്ട് അതോടൊപ്പം ഈ കോര്‍ടൂണ്‍ ആര്‍ക്കെങ്കിലും മാന നഷ്ടം ഉണ്ടാക്കുന്നു എങ്കില്‍ മുങ്കൂറ് ക്ഷമ ചോദിച്ചു കൊണ്ട് പോസ്റ്റു ചെയ്യുന്നു.

ഫലിത ബിന്ദു.

ഭാര്യ , നിങ്ങളല്ലേ അഭിമുഖത്തില്‍ എന്താണു് ഈശ്വരന്‍ എന്നുള്ളതിനു്,
കണ്ണു കാണാത്തവനു് കൈ ആയി വന്നു പിടിക്കുന്നത് ദൈവമാണെന്നു പറഞ്ഞത്.
ഭര്‍ത്താവ്, അതെ. അങ്ങനെ ഞാന്‍ പറഞ്ഞു.
ഭാര്യ, പിന്നെന്താ...ആ പൊട്ടക്കണ്ണനെ റോഡു മുറിച്ച് കടക്കാന്‍ നിങ്ങളൊന്നു സഹായിക്കാതിരുന്നത്.
ഭര്‍ത്താവ്, ഞാന്‍ പറഞ്ഞില്ലേ.....ദൈവം വരുമെന്ന്.

------------------------------------

തിങ്കളാഴ്‌ച, മാർച്ച് 09, 2009

വലിയലോകവും ചെറിയ വരകളും(വടി മാഹാത്മ്യം)

Buzz It
www.infution.co.ccwww.infution.co.cc

ഫലിത ബിന്ദു.(സംഭവിച്ച്ത്)
------------
വളരെക്കാലത്തിനു ശേഷം ചാറ്റില്‍ കണ്ട പഴയ ഒരു ബ്ലോഗ് സുഹൃത്ത് സംഭാഷണം അവസാനിപ്പിച്ചത്.

: hope ur cartoons are hitting the blog
me: haha...hitting me also.:)

-----------------------------------------------

തിങ്കളാഴ്‌ച, മാർച്ച് 02, 2009

ശുദ്ധി കലശം.

Buzz It
ശുദ്ധി കലശം.

പുസ്തകശാല കണ്ട് അതിന്‍റെ ഉടമസ്ഥരെ മനസ്സിലാക്കാന്‍ കഴിയുമോ.?കഴിഞ്ഞ കാര്‍ടൂണിലെ (സോറി കോര്‍ടൂണിലെ) വിഷയമായിരുന്നു.


വായിക്കുന്ന പുസ്തകങ്ങളിലൂടെ മനുഷ്യനെ തിരിച്ചറിയാന്‍ കഴിയുമോ.?
സാധ്യമല്ല.
വായിക്കുന്ന പുസ്തകങ്ങള്‍ മനുഷ്യനെ മാറ്റി മറിക്കുമെന്നത് സത്യം.
പക്ഷേ...
മനുഷ്യ മനസ്സ് കാഴ്ചവയ്ക്കാന്‍ പുസ്തക ശേഖരങ്ങള്‍ക്ക് കഴിവുണ്ടായിരുന്നെങ്കില്‍....
പണ്ടും ഇന്നും, പൊങ്ങച്ച സഞ്ചികളുടെ പുസ്തക ശാലകളിലെ ശേഖരങ്ങള്‍ കണ്ട അമ്പരന്നിട്ടുണ്ട്.
ആ പുസ്തകങ്ങളിലെ കടലാസ്സിന്‍റെ മണം എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹം എത്രയോ മഹാനായേനേ എന്ന് തോന്നിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയോടു പോലും നീതി പുലര്‍ത്താത്ത ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്..


ഇതായിരുന്നു എന്‍റെ ചെറിയ വരികള്‍( സോറി തറ വരികള്‍)
ആദ്യം പലരും കമന്‍റിട്ടു. പ്രിയാഉണ്ണികൃഷ്ണനും അതിലെ ഹാസ്യം രസിച്ച് കമന്‍റിട്ടിരുന്നു എന്നത് എടുത്തു പറയുന്നു.ആദ്യമായി അഞ്ചല്‍ക്കാരന്‍ ജി ടാക്കില്‍ വന്ന് പറഞ്ഞു.
പുസ്തക ശേഖരം പ്രദര്‍ശിപ്പിത് പൊങ്ങച്ചത്തിന്റെ ഭാഗമായി കണ്ടതില്‍ പ്രതിഷേധം അറിയിയ്ക്കുന്നു.
അതിനു ഞാന്‍ മറുപടി എഴുതി.
അഞ്ചല്‍. അല്പം ബിസ്സി ആയിരുന്നു. മറുപടി എഴുതാം. ആരേയും കളിയാക്കിയതല്ല. എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണേ. I shall explain and reply. Thanks.സമയ ദൌര്‍ലഭ്യവും ജോലിത്തിരക്കും കാരണം ഒന്നിനും സമയമില്ലാത്ത ഒരു പതിവ് ദിവസം നീങുന്നു.
സമയമുണ്ടാക്കി ബ്ലോഗിലൊന്നു കയറാമെന്നു കരുതിയപ്പോള്‍ നെറ്റ് സ്ലോ.
ആലും പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് എന്ന പഴഞ്ചൊല്ല് അച്ചട്ട് ആയതു പോലെ , നെറ്റ് സ്ലോ ആയിരുന്നതിനാല്‍ അതിലെ ഒരു കലിപ്പും ലൈവ് ആയി കാണാനൊക്കാതെ പോയി.

എപ്പോഴോ സിസ്റ്റമുണര്‍ന്നപ്പോള്‍ കണ്ടു, കേട്ടു. അട്ടഹാസങ്ങള്‍. അലമുറകള്‍.
എന്‍റെ പ്രൊഫയിലില്‍ അച്ഛന്‍റെ പേരിട്ടിരുന്നെങ്കില്‍, പാവത്തിനേയും അകലങ്ങളില്‍ ഇരുത്തി തുമ്മിച്ചേനേ എന്ന് തോന്നി പോയി അതൊക്കെ വായിച്ചപ്പോള്‍.
വീണ്ടും ഞാന്‍ വരച്ച വരയില്‍ അതെ കോര്‍ടൂണില്‍ ഒന്നു കൂടി നോക്കി. ചിരിയോടൊപ്പം എനിക്ക് പുച്ഛം തോന്നി.
ഞാന്‍ ബഹുമാനിക്കുന്ന സഹ ബ്ലോഗറുമാര്‍ക്ക് പ്രയാസം ഉണ്ടായെങ്കില്‍ എനിക്ക് ക്ഷമ ചോദിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.വിശദമായ മറുപടി എഴുതാന്‍ സമയമില്ലായിരുന്നു.
ഇന്ന് ഞായറാഴ്ച ഒഴിവ് ദിവസമായതിനാല്‍ ശുദ്ധി കലശം ചെയ്യാമെന്ന് കരുതി.അഞ്ച്ചല്‍ക്കാരന്‍,
“അഭിപ്രായ വിത്യാസം ഉണ്ടല്ലോ?
താങ്കള്‍ ഉന്നം വെച്ചത് പാളിയില്ലേ?”
അതിനു് ഞാന്‍ ഉത്തരം പറഞ്ഞു കഴിഞ്ഞു. സഭ്യമായ ഭാഷയില്‍ ഞാനെഴുതിയത് “ഇതേത് ശാസ്ത്രം” എന്നായിരുന്നു. അതിനു ശേഷം മലയാള ബ്ലോഗുകളില്‍ പുസ്തകങ്ങളെ മാറ്റി പലതിനേയും വച്ചെഴുതിയ പോസ്റ്റുകള്‍ നോക്കു അഞ്ചല്‍.! പാളിയത് എന്തായിരുന്നു എന്ന് മനസ്സിലാകും.
“ഈ കാര്‍ട്ടൂണ്‍ പോസ്റ്റില്‍ ഒരു ചിരിയുണ്ടായിരുന്നു. പക്ഷേ ആ ചിരിയെ ചിരിയല്ലാതാക്കി മാറ്റിയത് കാര്‍ട്ടൂണിനു ശേഷം കാര്‍ട്ടൂണിസ്റ്റ് എഴുതിയ വരികളാണ്. ഒരു ക്ഷമാപണത്തോടെ വേണുവേട്ടന്‍ തെറ്റു തിരുത്താന്‍ ശ്രമിച്ചത് ശ്ലാഘനീയം. പക്ഷേ ഇങ്ങിനെയൊരു പോസ്റ്റ് പ്രസിദ്ധീകരിയ്ക്കാതീരിയ്ക്കാന്‍ വേണുവേട്ടനു കഴിയണമായിരുന്നു.”


ഇഞ്ചി മഹാത്മ്യം അഥവാ ഒരു വ്യക്തിഹത്യാ കുറിപ്പിന്റെ ഓര്‍മ്മക്ക്...


.. എന്ന പോസ്റ്റിട്ട അഞ്ചലിന്‍റെ ചോദ്യം തീര്‍ച്ചയായും എന്നെ ചിന്തിപ്പിച്ചു.


എന്‍റെ ഒരു സംശയം.ക്ലോണിങ്ങു്.

-------------

ബൂലോക സമ്മര്‍ദ്ദം

--------------------

പൈപ്പ് കച്ചവടക്കാരന്‍.

--------------------------

ഈ പോസ്റ്റുകളെല്ലാം വായിച്ചും കമന്‍റും ഒക്കെ എഴുതിയും ആണല്ലോ താങ്കള്‍ ഈ നിഗമനത്തില്‍ എത്തിയത്.


ബൂലോകം പോയ വര്‍ഷം : ഭാഗം ഒന്ന് : ലക്കം ഒന്ന്.
നിറവുകള്‍ :17. വേണു
നിഴലുകള്‍ മേയുന്ന ബൂലോക വീഥികളില്‍ നിഴല്‍കുത്തുമായി വേണു വരകളില്‍ നിറച്ച ചിന്തകളുടെ നുറുങ്ങുകളുമായി വര്‍ഷം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. വരകള്‍ പൂര്‍ണ്ണമായും കാര്‍ട്ടൂണുകളോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല എങ്കിലും വരകളില്‍ ഒളിച്ചു വെച്ച ആശയങ്ങള്‍ എപ്പോഴും കാലിക പ്രാധാന്യം ഉള്ളവയായിരുന്നു. വരകളോടൊപ്പം ഒപ്പം വന്ന കുറിപ്പുകളായിരുന്നു വേണുവിന്റെ കാര്‍ട്ടൂണുകളുടെ ജീവന്‍.

പോയ വര്‍ഷം വേണുവിന്റെ പോസ്റ്റുകള്‍ ഇല്ലാതെ ഒരുവാരവും കടന്നു പോയിട്ടില്ല. എങ്കിലും പോയ വര്‍ഷത്തെ നിറവുകളില്‍ ഒന്നായി വേണു മാറുന്നത് മറ്റു ബ്ലോഗുകളിലെ ഇടപെടലുകള്‍ കൂടി കൊണ്ടാണ്. സ്വന്തം ബ്ലോഗിലെ വരയും മറ്റു ബ്ലോഗുകളിലെ വാക്കുകളുമായി വേണുവും പോയ വര്‍ഷത്തെ നിറവായി മാറുന്നു.ആ പോസ്റ്റുകള്‍ വായിച്ച് എന്‍റെ തല വെട്ടികളയാതിരുന്നവരെ ഞാന്‍ നമിക്കുന്നു.
അഞ്ചല്‍ക്കാരാ ആ പോസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ പോസ്റ്റിലെന്താണു്.
സാരമില്ല. വാര ഫലത്തിനു് ഒരു സബ്ജകറ്റായി.!ഗുപ്തന്‍,അയ്യെ...ഗുപ്താ. എന്തു ചോദ്യമാ ചോദിച്ചത്.!
കൈപ്പള്ളിയുടേയും യാത്രാമൊഴിയുടേയും ചിത്രങ്ങള്‍, ദേവന്‍റെ ലേഖനങ്ങള്‍, ബഹുവിന്‍റെ പാട്ടുകള്‍, സൂരജിന്‍റെ വിജ്ഞാന പ്രദമായ എഴുത്തുകള്‍ ഇവയൊക്കെ ഇഷ്ടപ്പെടുന്ന എന്നോടാണോ താങ്കള്‍ ആ ചോദ്യം ചോദിച്ചു കളഞ്ഞത്.
പിന്നെ ഗുപ്തന്‍ ഞാന്‍ പരിഭവിച്ചില്ലല്ലോ. എന്‍റെ സുഹൃത്തുക്കള്‍ക്ക് എന്‍റെ പോസ്റ്റ് വിഷമമുണ്ടാക്കി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ ക്ഷമ പറഞ്ഞു. പക്ഷേ ക്ഷമാപണത്തോട അതവിടെ കിടപ്പുണ്ട്. അത് ബൂലോകത്തെ ആരേയും ആക്ഷേപിക്കുന്നില്ലാ, മറിച്ച് ഒരു ചിന്ത ഉറക്കെ പറയാന്‍ ശ്രമിച്ചു എന്ന് പൂര്‍ണ വിശ്വാസം ഉള്ളതു കൊണ്ട്.
വായിക്കുന്ന പുസ്തകങ്ങള്‍ നോക്കി ആളുകളെ തിരിച്ചറിയാന്‍ കഴിയില്ലാ എന്ന സത്യം അതിലെ കമന്‍റുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.


സൂ,


ആ ലൈബ്രറിയുടെ ഫോട്ടോ, കോപ്പി ചെയ്ത് എന്‍റെ കോര്‍ടൂണില്‍ വരയെ കൊഴുപ്പിക്കാന്‍ ചേര്‍ത്തത് തെറ്റ്.
പ്രത്യേകിച്ചും സൂവിന്‍റെ ലൈബ്രറിയുടെ ഫോട്ടോ. ആ തെറ്റ് തിരുത്താന്‍ താമസിച്ചത് നെറ്റ് സ്ലോ ആയതിനാല്‍ മാത്രം. രണ്ടാമത്തെ കമന്‍റും കണ്ടിരുന്നു.കൈപ്പള്ളിക്ക്,


എഴുതിയതൊക്കെ വായിച്ചു. നല്ല തിരോന്തരം ഭാഷയില്‍ തന്നെ മനസ്സിലാക്കി എല്ലാം.
“കലിപ്പ്” എന്ന വാക്കിന്‍റെ അര്‍ത്ഥം ഡിക്ഷ്ണറികളില്‍ അന്വേഷിക്കണ്ടാ. എന്‍റെ കഴിഞ്ഞ പോസ്റ്റിലെ താങ്കളുടെ അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ ധാരാളം. അതിനാല്‍ തന്നെ അതവിടെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നു.എനിക്ക് വരയ്ക്കാനറിയില്ലെന്നും, ഞാനൊരു വരയും യൂണിവേര്‍സിറ്റികളില്‍ നിന്നും പഠിച്ചിട്ടില്ലാ എന്നും നിഴല്‍ക്കുത്തിന്‍റെ ആദ്യ കാല പോസ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ട്.പ്രിയ സ്ജ്ജീവ് എഴുതിയ ഒരു കമന്‍റിലും മറുപടിയായി എഴുതിയിരുന്നു.
അതൊന്നും വായിക്കാത്തവരെ അറിയിക്കാനാണു് ചെറിയ വരകള്‍ എന്ന മുങ്കൂറ് ജാമ്യം.
കൈപ്പള്ളി പറയുന്നു, “മുൻകൂർ ജാമ്യം എടുക്കുന്നതു് ഇതുകൊണ്ടാണല്ലെ. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല. വരക്കാൻ അറിയണം” . ഓ ഹോ.അപ്പോള്‍ അങ്ങനെ ഒരു നിയമം ഗൂഗിളുകാര്‍ കൊണ്ടു വന്നത് ഞാനറിഞ്ഞില്ല.


“അണ്ണന്റെ പഴയ സാദനങ്ങളെല്ലാം പോയി നോക്കി. അയ്യേ !!!!” എനിക്കും പറയാനതേയുള്ളു. അയ്യേ....എന്തിനാ പഴയതൊക്കെ പോയി നോക്കിയത്. ശ്ശെ...!


എന്‍റെ വര , കുറി, പ്രൊഫയില്‍ എന്നു വേണ്ട താങ്കള്‍ കൊന്ന് കൊല വിളി വിളിച്ച് കലിപ്പ് തീര്‍ത്തതിനെ മലയാള ബ്ലോഗിങ്ങിന്റ്റെ ബാല്യദശ എന്ന് കരുതി ഞാന്‍ സമാധാനിക്കുന്നു.


“ബ്ലോഗിലൂടെ എന്തു തോന്നിവാസവും വിളമ്പാം എന്ന താങ്കളുടെ ബാലിശമായ ധാരണയോടു ഞാൻ സഹതപിക്കുന്നു.”
ആ വരികളെഴുതിയതിനു ശേഷം താങ്കളെഴുതി വച്ചിരിക്കുന്നത് ആ പ്രസ്താവനയുടെ മുഖത്ത് തന്നെ കാര്ക്കിച്ച് തുപ്പിയിരിക്കുന്നു.!


അല്പം അതി വിനയത്തോടെ തന്നെ അറിയിക്കട്ടെ.
സ്വന്തമായി വീടും ഓഫീസ്സും ബിസിനസ്സും, അവിടെ മലയാളം സംസാരിക്കുന്നവരും ഹിന്ദിഭാഷികളും ഉള്ള ഒരു കൊച്ചു പ്രസ്താനവുമൊക്കെ നടത്തി കഴിയുന്ന ഞാന്‍ തല്‍ക്കാലം Karama parking lot ല്‍ cd വില്‍ക്കാന്‍ വരണോ.
തല്‍ക്കാലം ഉദ്ദേശമില്ല. ആ ജോലി ചെയ്യേണ്ടി വരുന്നവരോട് പുച്ഛവും ഇല്ല.


കൂട്ടുകാരന്‍ അറിയിച്ച കപ്പലണ്ടി എന്നല്ല ഞങ്ങള്‍ കൊല്ലത്തുകാര്‍ പറയുന്നത്. കശുവണ്ടി എന്നാണു്. കാശിനെട്ടേ...എന്നു പറച്ചിലില്‍ Cashew nut ആയെന്നു പറയുന്ന കശുവണ്ടി ബിസിനസ്സ് ആണ് തൊഴില്‍ എന്ന്, പരിചയപ്പെടാന്‍ നെറ്റിലൂടെ എത്തിയ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്‍റെ സുഹൃത്തുക്കള്‍ക്കൊക്കെ അറിയാവുന്നതാണു്.


താങ്കളെഴുതിയിരുന്നല്ലോ, ആള്‍ക്കാരില്ലാത്ത ബ്ലോഗില്‍ അല്പം ആളു കയറട്ടെ.
ഇത് താങ്കളുടെ ചാര്‍ട്ടാണു്. Kaippallys Chart അതു കണ്ടാസ്വദിച്ചിരുന്ന എനിക്ക് അതെങ്കിലും പ്രചോദനമായുണ്ടായിരുന്നു. ഇപ്പോള്‍ ഫ്ലൂട്ടും പോയി.വരയ്ക്കാനറിയാത്തവര്‍ വരയ്ക്കരുതെന്നും എഴുതാനറിയാതവര്‍ എഴുതരുതെന്നുമൊക്കെ പറയാന്‍ നമ്മളാരാണു്.
അഹങ്കാരത്തിന്‍റെ മാറ്റൊലികളാകാതിരിക്കട്ടെ എഴുത്തും വായനയും. താഴെ വന്നാലേ സമ്മാനം വാങ്ങാന്‍ കഴിയുകയുള്ളു.എന്‍റെ
കുത്തിവരകളെ ഞാന്‍ കോര്‍ടൂണ്‍ എന്ന് വിളിക്കുന്നു.
കുത്തിവരികളെ ഞാന്‍ ജീവിതമെന്ന് വിളിക്കുന്നു.
കുത്തിവരകള്‍.
കുത്തിവരികള്‍.
എന്‍റെ ജീവിതം തന്നെ വിധിയുടെ ഒരു കുത്തിവര ആയിരുന്നുവല്ലോ എന്നറിയുമ്പോള്‍, ഞാന്‍ ആ കുത്തു വരകളെ വരികളെ സ്നേഹിച്ചു പോകുന്നു.പ്രിയ കൈപ്പള്ളി,
താങ്കളിലെ നല്ല മനുഷ്യനെ ഞാന്‍ മനസ്സിലാക്കുന്നു. നല്ല മനുഷ്യനല്ലെങ്കില്‍ ഇത്രയും എനിക്ക് സമ്മാനിച്ചതിനു ശേഷവും, പിറ്റേ ദിവസം എന്നോട് സംസാരിക്കാനെത്തുകില്ലായിരുന്നു.
അതെ.
അപ്പോള്‍ ഞാന്‍ പറഞ്ഞതു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. “സാരമില്ല.”
ഒന്നും സാരമാക്കരുതു് എന്ന് എത്രയോ മുന്നേ എന്‍റെ ജീവിതം പഠിപ്പിച്ചിരിക്കുന്നു.

ജയ് ഹോ.!

ഹാപ്പി ബ്ലോഗിംഗ്.!!!