അതിലെ താത്വികാംശം വളരെ സന്തോഷം നല്‍കിയിരുന്നു.
വെറുതേ ഇന്ന് മറിച്ചു നോക്കിയപ്പോള്‍ മറ്റൊരു വരയ്ക്ക് പ്രചോദനമായി.

Monday, May 21, 2007
ഒരു പോസ്റ്റിട്ടിരുന്നു. സമയത്തേക്കുറിച്ച്. ആ പോസ്റ്റ് ഇവിടെ.
സമയം
സമയം. നിര്‍വ്വചിക്കാന്‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്.
അതെ . നിര്‍വ്വചിക്കാന്‍ ശ്രമിച്ചവര്‍ക്കും അത് നിര്‍വ്വചിക്കാന്‍ സമയം തികഞ്ഞില്ല.
സമയമെന്ന പ്രഹേളിക ശാസ്ത്ര സിദ്ധാന്തങ്ങളെ കൊഞ്ഞനം കാണിച്ച് ഇന്നും പ്രഹേളികയായി തുടരുന്നു.

ഈ കോര്‍ടൂണ്‍ വീണ്ടും വരയ്ക്കുമ്പോള്‍ അറിയുന്നു. സമയം.
മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് സമയം.
നിന്‍റെ സമയമാടാ.
അവന്‍റെ ഒരു സമയം.
സമയമായില്ല.
ദാസാ....എല്ലാത്തിനും ഒരു സമയം ഉണ്ട്.
ഏതു പട്ടിക്കും ഒരു ദിവസം ഉണ്ടെന്നു പറയുന്നതിലും സമയമല്ലേ.....
പെട്ടാല്‍ ഏതു പട്ടിയും കുരയ്ക്കും എന്നു പറയുന്നതിലും സമയമല്ലേ....
സമയമേ ഞാന്‍ വന്ദിക്കുന്നു.
മുങ്കൂറ് ജാമ്യം ഏതു കോടതിയിലും അപേക്ഷിക്കാം എന്നാണു് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
മുങ്കൂറ്‍ ജാമ്യം എടുത്തിട്ടുണ്ട് അതോടൊപ്പം ഈ കോര്‍ടൂണ്‍ ആര്‍ക്കെങ്കിലും മാന നഷ്ടം ഉണ്ടാക്കുന്നു എങ്കില്‍ മുങ്കൂറ് ക്ഷമ ചോദിച്ചു കൊണ്ട് പോസ്റ്റു ചെയ്യുന്നു.
ഫലിത ബിന്ദു.
ഭാര്യ , നിങ്ങളല്ലേ അഭിമുഖത്തില്‍ എന്താണു് ഈശ്വരന്‍ എന്നുള്ളതിനു്,
കണ്ണു കാണാത്തവനു് കൈ ആയി വന്നു പിടിക്കുന്നത് ദൈവമാണെന്നു പറഞ്ഞത്.
ഭര്‍ത്താവ്, അതെ. അങ്ങനെ ഞാന്‍ പറഞ്ഞു.
ഭാര്യ, പിന്നെന്താ...ആ പൊട്ടക്കണ്ണനെ റോഡു മുറിച്ച് കടക്കാന്‍ നിങ്ങളൊന്നു സഹായിക്കാതിരുന്നത്.
ഭര്‍ത്താവ്, ഞാന്‍ പറഞ്ഞില്ലേ.....ദൈവം വരുമെന്ന്.
------------------------------------
7 അഭിപ്രായങ്ങൾ:
എന്‍റെ കോര്‍ടൂണുകളിലേയ്ക്ക് സ്വാഗതം.:)
good one
കാര്‍ട്ടൂണ്‍ നന്നായി. അവസരോചിതം.
വാലാട്ടി പട്ടികള്‍ക്കും വാലാട്ടാന്‍ ഒരു സമയം ഉണ്ടേ.
ജയേഷ്, keralafarmer , അഭിപ്രായങ്ങള്‍ക്ക് നന്ദി.അതെ, എല്ലാം സമയം തന്നെ.:)
മുന്‍കൂറായി തന്നെ ഒരു കാറ്‍ട്ടൂണും :-)
തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കഴുതകള് പറയില്ലെ ...അവന്റെയൊക്കെ ഒരു സമയം
തെന്നാലി, മുങ്കൂറിലൊന്നും കാര്യമില്ല.:)
ഗുരു, തിരഞ്ഞെടുപ്പൊന്നുമില്ലാതെ തന്നെ പറയില്ലേ...അവവ്റ്റെ ഒരു ഒട്ക്ക്ത്തെ സമയം എന്നൊക്കെ.:)
സന്ദര്‍ശനത്തിനു രണ്ടു പേര്‍ക്കും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ