ശനിയാഴ്‌ച, മേയ് 31, 2008

ചെറിയ വരകളും ചെറിയ വരികളും (കേരളാ സ്റ്റോറു പൂട്ടി)

Buzz It


പത്തായം പെറുന്നു. ചക്കി കുത്തുന്നു. ഉണ്ണി ഉണ്ണുന്നു.





പത്തായം പെറട്ടെ. ചക്കി കുത്തട്ടെ. ഉണ്ണിയും ഉണ്ണിമാരും ഉണ്ണട്ടെ. പക്ഷേ പത്തായത്തിനൊരു പൂട്ടു വേണമോ. വേണമെങ്കില്‍‍ അതെങ്ങനെ.?
**************************************

ബുധനാഴ്‌ച, മേയ് 28, 2008

ചെറിയ വരകളും ചെറിയ വരികളും (ഒന്നും മനസ്സിലാകുന്നില്ല)

Buzz It


മനസ്സിലാകാത്തതു മനസ്സിലാക്കാന്‍‍ തുറന്ന മനസ്സുമായി മന്‍സ്സിലാക്കാന്‍ ശ്രമിക്കുന്നു.!

*************************************************

ഞായറാഴ്‌ച, മേയ് 18, 2008

ചെറിയ വരകളും ചെറിയ വരികളും(പ്രതിബിംബങ്ങള്‍) ‍‍

Buzz It


നിബന്ധനകളിലൂടെയുള്ള സര്‍ഗ്ഗ സൃഷ്ടികള്‍ എന്നാല്‍‍ ഒരു തരം കൂലി എഴുത്തു തന്നെ.

കഥ കൊണ്ടു നാമാടി പല ജന്മമൊന്നില്‍
കഥ കൊണ്ടു കാലമോ നക്ഷത്രകോടി
കഥ കൊണ്ടു നാം നെയ്തു സ്വര്‍ഗ്ഗ നരകങ്ങള്‍
പല ലോകവിസ്തൃതികളുമൊരേ വസുധയില്‍

എന്നു കവി കെ.ജി. ശങ്കരപ്പിള്ള.


*****************

ചൊവ്വാഴ്ച, മേയ് 13, 2008

ചെറുവരകളും ചെറുവരികളും( ബിംബങ്ങള്‍‍ -1)

Buzz It

--------------


-----------

സീരിയലുകളുടെ കാലമല്ലേ. ബാക്കി അടുത്ത എപ്പിസോഡില്‍‍ പറയാം.
ചെറുകഥാ ക്യാമ്പിലെ വിശേഷങ്ങള്‍‍ തുടരും. :)
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍------------------------------------------------------------------------

ചൊവ്വാഴ്ച, മേയ് 06, 2008

വലിയലോകവും ചെറിയ വരകളും ( ബുഷങ്കിളിന്‍റെ വിശപ്പു്)‍‍

Buzz It

-----------------------------------

ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ്‌ വിലക്കയറ്റത്തിന്‌ കാരണമായതെന്ന്‌ ജോര്‍ജ്ജ്‌ ബുഷ്‌ ശനിയാഴ്‌ച പ്രസ്‌താവിച്ചു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ്‌ ഭക്ഷ്യ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞു.


വാര്‍ത്ത..

ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അമേരിക്ക ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ.) എനിക്കു വിശക്കുന്നു എന്ന നിലവിളി ഇനിയും കെട്ടടങ്ങാത്ത ഇന്‍ഡ്യ.
ബുഷിന്‍റെ വിശപ്പു തീര്‍ന്നിട്ടില്ല. ഒരു ഇറാക്കു കൊണ്ടൊന്നും ഒരു സദ്യ ആകില്ലെന്നറിയാം. എവിടെയും കൊടിപിടി ആയുധമായവര്‍ക്കു് നല്ലൊരു കൊടി ബുഷമ്മാവന്‍ നല്‍കിയിരിക്കുന്നു, ഈ കൊടും ചതിയന്‍ എന്തുദ്ദേശിച്ചാണിത്തരം പ്രസ്താവനകളിറക്കുന്നതു്.?.

ഞായറാഴ്‌ച, മേയ് 04, 2008

വലിയലോകവും ചെറിയ വരകളും( ഭ്രാന്തു്)

Buzz It

തുടക്കം ഇങ്ങനെ തന്നെ.അപ്പുറവും ഇപ്പുറവും ഒന്നായാല്‍ പിന്നെ
ഇവിടെ എന്താണുള്ളതു്.?

-----------------------------------------------

ഒക്കെ ഒരു ഭ്രാന്തന്‍ വിലാപം.
വീണ്ടുമൊരുനാള്‍ വരും
എന്റെചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്
അമരദീപം പോലെ ആത്മാക്കളിഴചേര്‍ന്ന്
ഒരദ്വൈത പത്മമുണ്ടായ് വരും
--------------------------------------------------------

ശനിയാഴ്‌ച, മേയ് 03, 2008