ഞായറാഴ്‌ച, മേയ് 25, 2008

ചെറിയ വരകളും ചെറിയ വരികളും (സ്വാമി മായം)

Buzz Itഎല്ലാം സ്വാമി മായം.
സര്‍വ്വത്ര മായം.

എല്ലാം മായാജാലം. ഏടലര്‍മിഴിയുടെ കാലം.

എല്ലാം മായം ജാലം. പാവം ജനത്തിന്‍റെ കോലം.:)

17 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എനിക്കൊരു താടി കിട്ടിയിരുന്നെങ്കില്‍‍.....(ജയന്‍‍ സ്റ്റൈലില്‍‍) . ഞാനൊരു സ്വാമി ആകുമായിരുന്നൂ.....:)

പാമരന്‍ പറഞ്ഞു...

:)

നിരക്ഷരന്‍ പറഞ്ഞു...

സ്വാമിമാര് കാരണം താടീം മുടീം മുറിച്ച് കളഞ്ഞതിന്റെ വിഷമം അറിയുന്ന ഒറ്റ ബ്ലോഗറേ ഉണ്ടാകൂ. അത് ഈ ഞാനാ..ഈ നിരക്ഷരന്‍ :) :)

മുസാഫിര്‍ പറഞ്ഞു...

ചട്ടമ്പി സ്വാമിയും വിവേകാനന്ദനുമൊക്കെ നേരത്തെ ഇഹലോകവാസം വെടിഞ്ഞത് നന്നായി.അല്ലെങ്കില്‍ സുധാകരന്‍ മന്ത്രിയുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്‍ടി വരുമായിരുന്നു.

ബാജി ഓടംവേലി പറഞ്ഞു...

:) :) :)

കാന്താരിക്കുട്ടി പറഞ്ഞു...

ഹ ഹ ഹ ഇഷ്ടപ്പെട്ടു !!!
നിരക്ഷരന്റെ കമന്റ് ഏറെ ഇഷ്ടമായി...

കൃഷ്‌ | krish പറഞ്ഞു...

സുധാകരഗദപ്രയോഗം ഭയന്നാണോ യുക്തിവാദിയും ദൈവത്തിനെ വിളിക്കുന്നത്?

എല്ലാം സ്വാമി മയം!!

(ഓ.ടോ: പോലീസിനെ ഭയന്ന് താടിയും മുടിയും മുറിച്ച് കളഞ്ഞ് വേഷം മാറി നടക്കുന്ന കള്ള്‍ സ്വാമി നിരക്ഷരാനന്ദയെ പോലീസ് തിരയുന്നുണ്ട്.. ജാഗ്രതൈ!! )

ഭൂമിപുത്രി പറഞ്ഞു...

മനശാസ്ത്രജ്ഞന്‍,യുക്തിവാദി,ബുദ്ധിജീവി,
സന്യാസി,ജയില്‍പ്പുള്ളി(സിനിമയില്‍ മാത്രം)-
എല്ലാവരേം ഒരു താടിയില്‍ കെട്ടാ‍ല്ലൊ,അല്ലെ?

പടിപ്പുര പറഞ്ഞു...

ഒരു താടി കിട്ടിയിരുന്നെങ്കിൽ... ഞാനും....

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

ഇഷ്ടപ്പെട്ടു. സുധാകരമന്ത്രി പറയുന്നത്ര കുഴപ്പക്കാരനല്ല, അല്ലെങ്കില്‍ ഗദ കൊണ്ടടിക്കേണ്ട സ്ഥലം (ശരിക്കും അടിക്കേണ്ട സ്ഥലം)ചന്തിയാണെന്നല്ല പറയുക...

വേണു, ബാക്ക് ലോഗ് എല്ലാം പിന്നീടൊരിക്കല്‍ വായിക്കാം. അല്പം തിരക്കിലാണ്.

ഇത്തിരിവെട്ടം പറഞ്ഞു...

ഹഹഹ

ഗീതാഗീതികള്‍ പറഞ്ഞു...

സുധാകരഗദയെ ഭയന്ന് തല്‍ക്കാലത്തേക്ക് താടിയും മുടിയും കളഞ്ഞാലും പിന്നെയും വേണമെങ്കില്‍ വളര്‍ത്തി സ്വാമിയാകാമല്ലോ....

നിരക്ഷരാ സമാധാനിക്കൂ......

എനിക്കൊരു സംശം. ഈ താടീം മുടീം ഒക്കെ സ്വാമിമാര്‍ക്കു കമ്പല്‍‌സറി ആണോ? ഇതൊന്നും ഇല്ലേല്‍ സ്വാമിമാരാകാന്‍ പറ്റില്ലേ വേണു?

::സിയ↔Ziya പറഞ്ഞു...

എനിക്കൊരു താടി കിട്ടിയിരുന്നെങ്കില്‍‍.....ഞാനൊരു സ്വാമി ആകുമായിരുന്നൂ.....:)

ഹഹഹ ....അതും കലക്കി ....

ഗീതേച്ചീ, ഈ താടീം മുടീമൊക്കെ കള്ള സാമിമാര്‍ക്ക് കമ്പത്സറി ആണ്. പീഡനക്കേസില്‍ അകത്താകുമ്പം മാധ്യമക്കാരു പടമെടുക്കാന്‍ വരുമല്ലേ, അപ്പോ അന്യനെപ്പോലെ (പൊറകില്‍ താടിയുള്ള പന്ന്യനല്ല) മുടി മൊഹത്തേക്ക് വിടര്‍ത്തിയിട്ടാല്‍ പെറ്റതള്ള പോലും തിരിച്ചറിയുകേല :)

G.manu പറഞ്ഞു...

haha kasari

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
പാമരന്‍‍, :)
നിരക്ഷരന്‍‍, തലമുടി കൂടി മുറിക്കേണ്ടി വരും.:)
മുസാഫിര്‍‍, അവര്‍ക്കു താടി ഇല്ലായിരുന്നു.:)
ബാജി, :)
കാന്താരിക്കുട്ടി, നിരക്ഷരന്‍റെ കമന്‍റു്...ഹഹഹ.:)
കൃഷു്, യുക്തിവാദിയും ദൈവത്തിനെ വിളിക്കും.വിളിപ്പിക്കും.:)
ഭൂമിപുത്രി, താടികള്‍ക്കു് സ്ഥാനമാനം അനുസരിച്ചു് വ്യത്യാസം വരും. മനശാസ്ത്രജ്ഞന്‍റെ താടിയും ഭ്രാന്തന്‍റെ താടിയും വ്യത്യസ്തം.:)
പടിപ്പുരേ, ഞാനും.:)
മുരളി മേനോന്‍‍, സന്തോഷം.സുധാകരന്‍ സാറു് പ്രസ്താവനകളില്‍‍ ഗിന്നസു് ബുക്കില്‍ വരുമെന്നു തോന്നുന്നു.:)
ഇത്തിരി, :)
ഗീതാജി,അതൊരു സിമ്പലല്ലേ. താടിയില്ലാത്ത എത്രയോ സന്യാസിവര്യന്മാര്‍‍ ഉണ്ടു്. നമ്മുടെ കേരളത്തിലെ തന്നെ. പേരു പറയണോ.:)
സിയാ, അതു കൊള്ളാം.ഒളിക്കാനും താടിയോ.:)
ജി.മനു, സന്തോഷം.:)
എല്ലാവര്‍ക്കും എന്‍റെ നന്ദി.:)

ഗീതാഗീതികള്‍ പറഞ്ഞു...

ഓ, അതു ശരിയാണ് സിയാ, കള്ളസ്വാമിമാര്‍ക്കാണ് കമ്പല്‍‌സറി.
പുറകില്‍ താടിയുള്ള പന്ന്യന്‍. അതു കൊള്ളാം.ഹി ഹി ഹി

വേണു പറഞ്ഞതും ശരിയാ. സ്വാമിമാരുടെ ഒരു സിംബല്‍.......

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ആസനതിനു ഗദ കൊണ്ടടിക്കണം എന്നല്ല സുധാകരന് സാറ് പറഞ്ഞതു.... :-)