ഞായറാഴ്‌ച, ഡിസംബർ 30, 2007

വലിയലോകവും ചെറിയ വരകളും (തലക്കനം‍‍‍‍)

Buzz It


തലക്കനം .
വരയ്ക്കാനൊക്കില്ല. എഴുതാനൊക്കില്ല. കാണിക്കാനൊക്കില്ല. അനുഭവിക്കാന്‍‍ സാധിക്കുന്ന ഒരു പ്രതിഭാസം. ഹഹാ...അനുഭവിപ്പിക്കാനും.:)
മിണ്ടിയാല്‍ നഷ്ടപ്പെടുന്ന തലക്കനം. നിശ്ശബ്ദതയാല്‍ അതവതരിപ്പിക്കപ്പെടുന്നു.
മിണ്ടി, മിണ്ടി വെളിപ്പെടുത്തുന്ന തലക്കനം. വലിയ ശബ്ദമാണതിന്‍റെ മുഖ ലക്ഷണം.

വായിച്ചതിഷ്ടപ്പെട്ടിട്ടും ഒന്നും മിണ്ടാതെ പോകുന്ന കനം.
ഇഷ്ടമാകാതെ പോയെങ്കിലും അവിടെ മിണ്ടുന്നതും കനം.

പുച്ഛത്തിന്‍റെ കനം തൂങ്ങുന്ന കണ്ണുകളുമായി ,
സര്‍‍വ വിജ്ഞാനിയുടെ ഭാവങ്ങളുമായി,
തലക്കനങ്ങള്‍ പുതിയ മാനങ്ങള്‍ തേടുന്നു.!!!

19 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ബൂലോകത്തെല്ലാവര്‍ക്കും ഐശ്വര്യ പൂര്‍ണമായ നവവര്‍ഷം ആശംസിക്കുന്നു.!!!

കുട്ടന്മേനോന്‍ പറഞ്ഞു...

ഇതു നന്നായി.

(ഈ തലക്കനം നട്ടുവളര്‍ത്താവുന്നതല്ലേ.. തലയില്‍ തന്നെ വെക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ? )

മിനീസ് പറഞ്ഞു...

:-)) ഒരു തലക്കെട്ട് എന്റെ വക... തലതരം പലകനം....!;-)

ഉപാസന | Upasana പറഞ്ഞു...

മാഷേ,

തലക്കനത്തെക്കുറിച്ചുള്‍ല കാര്‍ട്ടൂണ്‍ നന്നായി
:)
ഉപാസന

അഗ്രജന്‍ പറഞ്ഞു...

തലക്കനമില്ലെങ്കില്‍
തലക്കകത്തൊന്നും
ഇല്ലാത്തവനെന്ന്
മറ്റുള്ളവര്‍ കരുതുമോ
എന്നതാകാം
തലക്കനത്തിന്‍റെ രഹസ്യം !
ഓ... ഞാനെന്‍റെ തലക്കനത്തിന്‍റെ
രഹസ്യം പരസ്യമാക്കി :)

വേണുജി... താങ്കള്‍ക്കും കുടുംബത്തിനും നന്മ നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു...

സസ്നേഹം
- അഗ്രജന്‍ -

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നന്നായിരിക്കുന്നു

പുതുവത്സരാശംസകള്‍

തറവാടി പറഞ്ഞു...

വേണുവേട്ടാ ,

എനിക്കെന്‍‌റ്റെ ഉപ്പയോട് പണ്ടുണ്ടായിരുന്ന ദേഷ്യവും ഇപ്പോഴുള്ള ബഹുമാനവും ഒരേ കാര്യം കണ്ടാണ്‌ , ഏതു സദസ്സിലും അറിയാത്ത ആളുകളുടെ അടുത്തും വളരെ ഇടപഴകും.
ഇന്ന് ഞാന്‍ തിരിച്ചറിയുന്നു , ഉപ്പയുടെ 'ഈഗോ' ഇലാത്ത മനസ്സായിരുന്നു അതിനു സഹായിച്ചിരുന്നത്

ഇതൊരു ഓ:ടോ കമന്‍‌റ്റാണേ!

Vanaja പറഞ്ഞു...

ഞാന്‍ അധികം മിണ്ടാത്ത ആളാണ്. പരിചയമില്ലാത്തവരോട് പ്രത്യേകിച്ചും.
എനിക്ക് ഭയങ്കര തലക്കനമാണെന്ന് ആള്‍ക്കാര്‍ പറയുന്നതിന്റെ രഹസ്യം ഇപ്പോള്‍ പുടി കിട്ടി. ഹി ഹി :)

വക്കാരിമഷ്‌ടാ പറഞ്ഞു...

വായിച്ചതിഷ്ടപ്പെട്ടിട്ടും ഒന്നും മിണ്ടാതെ പോകുന്ന കനം

എപ്പം മിണ്ടിയെന്ന് ചോദിച്ചാല്‍ പോരേ?

കനാലിസിസ് അഥവാ കനാവലോ കനം ഇഷ്ടപ്പെട്ടു.

കനം രാജേന്ദ്രന്‍ എന്നൊരു സീപ്പീയൈ എമ്മെല്ലേ ഉണ്ടായിരുന്നു.

തലയ്ക്കകത്തൊന്നുമില്ലാത്തവന് എന്തോന്ന് തല, എന്തോന്ന് കനം... എന്തോ ഒന്ന് കനം, അത് താന്‍ കനം, തന്‍‌കനം പൊന്‍‌കനം.

കാക്കയ്ക്കും തന്‍‌കനം പൊന്‍‌കനം.
കനമില്ലാത്തവന്‍?

നാടിടിക്കാറ്റില്‍ കനത്തെപ്പറ്റി ഒരു പാട്ടുണ്ട്:

“കനകാനക്കനനനമേലേ...”

2007 തീരാന്‍ പോകുവല്ലേ. അതുകൊണ്ടല്ലേ, കനമെല്ലാം ഇറക്കിവെച്ചേക്കാമെന്ന് വെച്ചു.

2008ന് സ്വാഗതം.

ആഗ്നേയ പറഞ്ഞു...

തലക്കകത്ത് ഒന്നൂല്ലന്നു പറയിപ്പിക്കുന്നതിനേക്കാള്‍ നല്ലതല്ലേ തല്ലക്കിത്തിരി കനമുണ്ടെന്നു പറയിക്കുന്നത്?(ആവോ)
പുതുവത്സരാശംസകള്‍ :-)

സു | Su പറഞ്ഞു...

ഹായ്...എന്റെ ചിത്രം വളരെ നന്നായിട്ടുണ്ട് വേണുജീ :) ഹി ഹി.

മറ്റുള്ള ചിത്രങ്ങളും നന്നായിട്ടുണ്ടെന്ന് പറയാന്‍ എന്റെ തലക്കനം അനുവദിക്കുന്നില്ല. ;)

സാരംഗി പറഞ്ഞു...

:))

വേണു venu പറഞ്ഞു...

അഭിപ്രായങ്ങളെഴുതി എന്നെ പ്രോത്സാഹിപ്പിക്കുന്ന മാന്യ ആസ്വാദകരേ
നിങ്ങള്‍ക്ക് എന്‍റെ പ്രണാമം.
നിങ്ങള്‍ക്ക് ഐശ്വര്യ പൂര്‍ണമായ ഒരു പുതു വര്‍ഷം ആശംസിക്കുന്നു.
ആദ്യ കമന്‍റു നല്‍കിയ,
കുട്ടന്‍‍ മേനോന്‍‍, :- നടാതെ വളരുന്നു.:)
മിനീസ്,:- കവിത കണ്ടു.:) തലക്കനം..പല തരം.:)
ഉപാസന,:- സന്തോഷം.:)
അഗ്രജന്‍‍ ഭായി, :‍-തലക്കനം എല്ലാവരുടേയും പരസ്യം.
ഹഹ.ഐശ്വര്യ പൂര്‍ണമായ പുതു വര്‍ഷം അഗ്രജനും കുടുംബത്തിനും ആശംസിക്കുന്നു.:)
പ്രിയാ ഉണ്ണികൃഷ്ണന്‍‍,:- സന്തോഷം. ഐശ്വര്യപൂര്‍ണമായ ഒരു നവവര്‍ഷം പ്രിയയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസിക്കുന്നു.:)
തറവാടി,:- താങ്കളെഴുതിയത് ഓ.ടോ അല്ല. ശരിക്കും വലിയ മനുഷ്യന്‍‍ എന്നദ്ദേഹത്തെ ഞാന്‍ വിളിച്ചോട്ടേ. ഏതു സദസ്സിലും അറിയാത്ത ആളുകളുടെ അടുത്തും വളരെ ഇടപഴകാനുള്ള കഴിവ് ഒരു യൂണിവെര്‍സിറ്റിയില്‍‍ നിന്നും പഠിച്ചെടുക്കാനൊക്കില്ല. ഞാനതിനെ മഹത്വം എന്നു വിളിക്ക്കുന്നു.
വനജാ, :)ഇതിനാണോ ബുദ്ധി തെളിഞ്ഞു എന്ന് പറയുന്നത്.?
വക്കാരിമിഷ്ടാ,:‍- “2007 തീരാന്‍ പോകുവല്ലേ. അതുകൊണ്ടല്ലേ, കനമെല്ലാം ഇറക്കിവെച്ചേക്കാമെന്ന് വെച്ചു.“ ഹഹാ... കനം എല്ലാം ഇവിടെ ഇരിക്കട്ടെ അല്ലേ.
അപ്പോള്‍‍ പിന്നെയും...കനകാനക്കനനനമേലേ.
പുതുവര്‍ഷാശംസകള്‍‍.:)
ആഗ്നേയ,:- തല‍ക്കനം തന്നെ ഒരു പരസ്യം.:)
സൂ,, :- ഹഹാ.കമന്‍റു രസിച്ചു.:)
സാരംഗീ, :)} പുസ്തകത്താളുകളിലെത്തിയ കവിതകള്‍ക്കൊരു നമോവാകം കൂടി..:)
എല്ലാവര്‍ക്കും നവവര്‍ഷാശംസകള്‍. !!!

മയൂര പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മയൂര പറഞ്ഞു...

എന്റെ തലയിലെ കളിമണ്ണില്‍ ഇതു കുറച്ച് കൃഷി ചെയ്താലോ:) നന്നയിട്ടുണ്ട് വരയും ആശയവും...
പുതുവത്സരാശംസകള്‍...

നിഷ്ക്കളങ്കന്‍ പറഞ്ഞു...

തലക്കനവരയും എഴുത്തും രസിച്ചു വേണൂ. :)
പുതുവത്സരാശംസകള്‍!

വേണു venu പറഞ്ഞു...

മയൂരയ്ക്കും നിഷ്ക്കളങ്ക്നും എന്‍റെ കൂപ്പുകൈ.
നവവ്ര്ഷാശംസകള്‍‍.:)

നമതു വാഴ്വും കാലം പറഞ്ഞു...

അഭിനന്ദനങ്ങള്‍!! തലക്കനമില്ലാത്തതു കൊണ്ടല്ല. ആത്മാര്‍ത്ഥമമായിട്ടതാണ്. വിഷയം ക്ഷ സുഖിച്ചു.

വേണു venu പറഞ്ഞു...

നമതു വാഴ്വും കാലം ,
ആത്മാര്ഥമായ അഭിനന്ദനം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. നന്ദി.:)