ഞായറാഴ്‌ച, ജനുവരി 06, 2008

വലിയലോകവും ചെറിയ വരകളും (മൂന്നു കല്പനകള്‍‍-1‍‍‍‍)

Buzz It
2007. ബൂലോക വളര്‍ച്ചയുടെ നാഴിക കല്ലായിരുന്നു.
എന്ത് സംഭവിച്ചു, ഇങ്ങനെ എഴുതാന്‍ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും. എന്ത് സംഭവിച്ചില്ല.?
പലതും.
ശ്രദ്ധിക്കപ്പെട്ടു, എന്ന് ഞാന്‍ പറഞ്ഞാല്‍ അതെന്‍റെ ഭാഷയുടെ കഴിവുകേടാണു്.

ഈ പുരോഗതിയുടെ കണ്ണിനാല്‍ നോക്കുമ്പോള്‍,

ഇനി ഇങ്ങനെ ഒക്കെയുള്ള ഭാഗ്യങ്ങള്‍ ബൂലോകത്ത് ദര്‍ശിക്കാം.

നര്‍മ്മമെന്ന മര്‍മ്മം മാത്രം ഉപയോഗിച്ച് ഞാനത് പത്ത് കല്പനകളില്‍ നിന്ന് മൂന്ന് കല്പനകളാക്കുകയാണ്. ബോറടിപ്പിക്കരുതല്ലോ.


കല്പനയ്ക്ക് ഭാവന എന്നൊരര്‍ഥവും ഉണ്ടല്ലോ.

ഭാവനയുടെ കൊച്ചു വള്ളം. തുഴയിലൊരു കൊച്ചു തുമ്പിയായിരുന്നു ഞാന്‍ ആലോചിക്കുന്നു.
തുഴ ഉലഞ്ഞാല്‍ ആ തുമ്പി പറന്നു പോകും.എന്‍റെ ബൂലോക വായനക്കാരേ 2008 ലെ ആദ്യ വര ഞാന്‍ അവതരിപ്പിക്കുന്നു.ബൂലോകം എന്‍റെ ലോകമായി മാറുന്നതിനാല്‍ എന്‍റെ വിഷയം അതായത് സ്വാഭാവികം. ഈ ശ്രേണിയില്‍ രണ്ട് കല്പനകള്‍ ബാക്കിയുണ്ട്.
അത് പിന്നെ നിങ്ങള്‍ തീരുമാനിക്കുന്ന പോലെ.


എല്ലാ മലയാള ബ്ലോഗേര്‍സിനും നല്ല ഒന്നാംതരം പോസ്റ്റുകളും അതി ഗംഭീരമായ കമന്റ്റുകളും നല്‍കി ബൂലോകാംബയെ ഇനിയും ഇനിയും ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, ആഗ്രഹിക്കുന്നു, ആശീര്‍വദിക്കുന്നു.:)
ഇങ്ങനെ ഒക്കെയും സംഭവിക്കില്ലെന്നാര്‍ക്കറിയാം.....15 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാ മലയാള ബ്ലോഗേര്‍സിനും നല്ല ഒന്നാംതരം പോസ്റ്റുകളും അതി ഗംഭീരമായ കമന്റ്റുകളും നല്‍കി ബൂലോകാംബയെ ഇനിയും ഇനിയും ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.:)

വല്യമ്മായി പറഞ്ഞു...

പഷ്ട്!

Geetha Geethikal പറഞ്ഞു...

ഈ വരച്ചു കാട്ടിയിരിക്കുന്നതില്‍ ചിലതെല്ലാം സംഭവിച്ചാല്‍ നല്ലത്‌....
മറ്റു ചിലതു് സംഭവിച്ചാല്‍ മൂല്യശോഷണവും....

ഭാവനയാകുന്ന വള്ളത്തിലെ തുഴയിലിരിക്കുന്ന കൊച്ചുതുമ്പിയെന്ന ഭാവന കൊള്ളാം. തുഴയൊന്നുലഞ്ഞാലുടനെ തുമ്പി പറന്നുപോകണ്ട....
പകരം ഭാവനയാകുന്ന വള്ളത്തിലിരുന്നു യാത്ര തുടരുക.....

KM പറഞ്ഞു...

ബ്ലോഗുണ്ടായാല്‍ പോര ബ്ലോഗണം എന്നു പറയുന്നതെത്ര ശരി !!

Vanaja പറഞ്ഞു...

ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ ഒരെണ്ണമെങ്കിലും എപ്പോഴേ സംഭവിച്ചു കഴിഞ്ഞതല്ലേ മാഷേ..
സംഭവാമി യുഗേ യുഗേ...

ഉപാസന | Upasana പറഞ്ഞു...

MashE,

paRayaathe palathum paranju tto
:)
upaasana

വാല്‍മീകി പറഞ്ഞു...

കൊള്ളാം വേണുമാഷേ, നല്ല ആശയം.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ബ്ലോഗന ദു:ഖമാണുണ്ണീ കമന്റല്ലോ സുഖപ്രദം... അങ്ങനെയാവാതിരുന്നാല്‍ മത്യായിരുന്നു.

നല്ല ആശയം

ശ്രീ പറഞ്ഞു...

:)

നല്ല ആശയം, വേണുവേട്ടാ...

മുസാഫിര്‍ പറഞ്ഞു...

ബ്ലോ‍ഗാക്കളെ മുന്നോട്ട്.
മുന്നോട്ട്,,മുന്നോട്ട്,മുന്നോട്ട്.

CresceNet പറഞ്ഞു...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

സാരംഗി പറഞ്ഞു...

ധാരാളം കാര്‍ട്ടൂണുകളും കഥകളും വരയ്ക്കാനും എഴുതാനും കഴിയട്ടെ ഈ വര്‍ഷം എന്നാശംസിക്കുന്നു.

സു | Su പറഞ്ഞു...

:) വര കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ബൂലോഗത്തില്‍ ചുരുങ്ങിപ്പോകാതെ.

ഏ.ആര്‍. നജീം പറഞ്ഞു...

ഹഹാ കലക്കി..

"ബ്ലോഗുകളില്‍ പോസ്റ്റുകള്‍ ചെയ്തു കൊടുക്കപ്പെടും മിനിമം 25 കമന്റ്സുകള്‍ ഉറപ്പ്..!" എന്നൊക്കെ ഇനി എന്നാണാവോ പരസ്യം വരാന്‍ പോകുന്നത്....:)

വേണു venu പറഞ്ഞു...

അമ്മാവിയുടെ പഷ്ട് ,വെറുതേ എന്നെ ദ്വയാര്‍ഥപ്രയോഗങ്ങള്‍ എന്ന വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ തുടങ്ങി..
അവിടെ നിന്നും ഞാന്‍ കുതറി മാറി .ഞാനാ കമന്‍റിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ആദ്യ കമന്‍റിനു നന്ദി:)

ഗീതാഗീതികള്‍‍, വെറും തമാശയുടെ തുമ്പികള്‍‍.:)

km, ഒന്നുമില്ലായ്മയേക്കാള്‍ നല്ലതാണു് എന്തെങ്കിലും ഉള്ളത്. ഒന്നുമില്ലാതിരിക്കുന്നതാണു് മോശമായത് കിട്ടുന്നതിലും നല്ലത്. ഹാഹാ...മേനോനെ. :)

വനജാ, സംഭവാമി യുഗേ യുഗേ..എല്ലാം മായാജാലം.:)

ഉപാസനാ, പറഞ്ഞതങ്ങനെ തന്നെ.. :)

വാത്മീകി, സന്തോഷം.:)

പ്രിയാഉണ്ണികൃഷ്ണന്‍‍, ഹാഹാ.:)

ശ്രീ, സന്തോഷം.ഒന്നു ചിരിക്കാന്‍‍ നിര്‍ദ്ദോഷമായി.:)

മുസാഫിര്‍‍, വെച്ചടി വെച്ചടി മുന്നോട്ട്.:)

ക്രസന്‍റു്, ഇപ്പ്ഴാ കണ്ടത്. താനെഴുതിയത് എനിക്കോ ഞങ്ങള്‍ക്കാര്‍ക്കുമെ പുടി കിട്ടിയില്ല. വഴി തെറ്റി വന്നതാ അല്ലേ. .


സാരംഗീ, ആശംസയ്ക്ക് നന്ദി. ഈശ്വരന്‍‍ അനുഗ്രഹിക്കട്ടെ.:)

സൂ, :- തീര്‍ച്ചയായും. 2008 ലെ പുതിയ വരയുടെ വിഷയം ബൂലോകമാകട്ടെ എന്ന് കരുതി.
ഇപ്പോള്‍ ബ്ലോഗു് വിഷയങ്ങള്‍ വളരെ കുറച്ചിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റുകളില്‍ കൂടുതലും അങ്ങനെ ആയിരുന്നു.. ഒരിക്കല്‍ സു പറഞ്ഞതും ഓര്‍മ്മിക്കുന്നു. ഇനിയും ശ്രദ്ധിക്കും.
വിലയേറിയ നിര്‍ദ്ദേശത്തിനും സ്നേഹത്തിനും നന്ദി.:)

ഏ.ആര്‍.നജിം, ഹാഹാ. അതും കലക്കി..:)

അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും കൂപ്പുകൈ.:)