ഞായറാഴ്‌ച, നവംബർ 30, 2008

വലിയലോകവും ചെറിയ വരകളും(ആരാന്‍റമ്മയ്ക്ക് പ്രാന്തു വന്നാല്‍)

Buzz It

-------------------
ആരാന്‍റമ്മയ്ക്ക് പ്രാന്തു വന്നാലാണു് കാണാന്‍ ചേലു്.!!!
*****************

ശനിയാഴ്‌ച, നവംബർ 22, 2008

വലിയലോകവും ചെറിയ വരകളും (നാര്‍ക്കോ ടെസ്റ്റ്)

Buzz It

---------
നാര്‍ക്കോ ടെസ്റ്റെന്നു മാത്രം എഴുതുന്നു. ഈ ചെറുവര മാത്രം.
---------------------------------------------

ഞായറാഴ്‌ച, നവംബർ 16, 2008

വലിയലോകവും ചെറിയ വരകളും(ജാതി ചോദിക്കുന്നവര്‍)

Buzz It


ജാതി ചോദിക്കുന്നവര്‍ ആരാണു്.
ഒബാമായുടെ ജാതി എന്തെന്ന് പോസ്റ്റു മാര്‍ട്ടം നടക്കുകയാണു്. കറുമ്പനോ വെളു‍മ്പനോ.?
മുസ്ലീമോ സത്യ ക്രിസ്ത്യാനിയോ.?
അല്ലല്ലിതെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ.?
ആരാ മറക്കുന്നത്. മറന്നത് ചവറ്റു കുട്ടയില്‍ നിന്ന് അരിച്ച് പെറുക്കി പത്രങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നു. ഒബാമയുടെ ജാതി കണ്ടു പിടിച്ച് സ്വന്തം ജാതിയില്‍ പ്രതിഷ്ടിക്കാന്‍ വന്‍ മത്സരം നടക്കുന്നു.
ഏതോ സിനിമയില്‍ കണ്ടതാണു്.
കൊച്ചു മകന്‍റെ കൂട്ടുകാരന്‍ വീട്ടിലെത്തി.
ചാവടിയില്‍ ചാരുകസേരയില്‍ കാറ്റു കൊണ്ടു കിടന്ന മുത്തശ്ശന്‍ ചോദിക്കുന്നു.
അല്ലെടാ കൂവേ..നിന്‍റെ പേരെന്താ.?
ഞാന്‍, എന്‍റെ പേരു്...പ്രകാശന്‍.
അതല്ലടോ..ഇയ്യാളടെ മുഴുവന്‍ പേരു്.?
മുത്തശ്ശാ...ഞാന്‍ പ്രകാശന്‍.
മുത്തശ്ശന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. വാലില്ലാത്തതിനാല്‍ ജാതി മനസ്സിലാകാതെ ആ പഴയ മരം ഉരുകുകയായിരുന്നിരിക്കണം.
ആ മുത്തശ്ശനെക്കാള്‍ കഷ്ടമായ അന്വേഷണ ത്വരയുമായി പുരോഗമിച്ചെന്ന് പറയുന്ന രാജ്യങ്ങളും അതിലും കഷ്ടമായ ചോദ്യങ്ങളെറിഞ്ഞ് ചാരു കസേരയില്‍ മലര്‍ന്നു കിടക്കുന്നു.
കുതിരവട്ടന്‍ പപ്പു പറഞ്ഞപോലെ.
പേരു്.
പേരു........കുര്യാക്കോസ്സ് മേനോന്‍‍.
അമ്മയുടെ പേരു്....മേര്‍സി തമ്പുരാട്ടി....
ങെ..ങെ.ങെ......
ഒബാമാ തോമസ്സ്.
ഒബാമാ റഹിം
ഒബാമാ നായര്‍.
വര്‍ഗ്ഗ രഹിത വര്‍ണ്ണ രഹിത സ്വപ്നങ്ങളില്‍ ആ പേരു് ഇങ്ങനെയും വീഴട്ടെ.
സഖാവ് ഒബാമ.
ഒബാമാ ഖുശ് ഹുവാ.


ബുധനാഴ്‌ച, നവംബർ 12, 2008

വലിയലോകവും ചെറിയ വരകളും(മൂലധനം)

Buzz It

തത്വാധിഷ്ടിതമായ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളേ മനസ്സിലാക്കിയെടുത്തു വരുമ്പോഴേയ്ക്കും,
ചരിത്രപരമായ വിഡ്ഢിത്തമെന്നൊക്കെ പറഞ്ഞ് പാര്‍ട്ടി കൈകഴുകാതിരുന്നാല്‍ മതിയായിരുന്നു.
അല്ലെങ്കിലും അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നെത്രയോ പ്രാവശ്യം പാര്‍ട്ടി പറഞ്ഞു കഴിഞ്ഞു.
‍‍‍‍‍‍‍‍‍‍‍‍‍‍‍-------------------------------------------------

ശനിയാഴ്‌ച, നവംബർ 08, 2008

വലിയലോകവും ചെറിയ വരകളും(ഒബാമാ)

Buzz It



--------------------------------
ചരിത്രം തിരുത്തിയെഴുതിയ തിരഞ്ഞെടുപ്പിലൂടെ അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഒബാമയക്ക് അഭിവാദനങ്ങള്‍.
ഒബാമയിലര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുവാന്‍ അദ്ദേഹത്തിനു കഴിയട്ടെ. ആശംസകള്‍.!
-------------------------------------‍

ബുധനാഴ്‌ച, നവംബർ 05, 2008

വലിയലോകവും ചെറിയ വരകളും(അറിവ്)

Buzz It

---------------------
ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്ന അറിവ്,
നിങ്ങളൊക്കെ മരമണ്ടന്മാരാണെന്ന അറിവ്,
ഞാനെന്ന മരമണ്ടനെ എത്ര ഇലക്ഷന്‍ കഴിഞ്ഞാലും തിരിച്ചറിയാന്‍ കഴിയുന്നില്ലാ എന്ന അറിവ്,
അതിനാലൊക്കെയല്ലേ ഈ ഇലക്ഷനിലും ഞാന്‍ തന്നെ സ്ഥാനാര്ഥിയായി നിങ്ങളുടെ മുന്നില്‍ നിന്ന് വോട്ടിനു വേണ്ടി പ്രസംഗിക്കുന്നത്.
---------------------

ഞായറാഴ്‌ച, നവംബർ 02, 2008

ചെറിയ വരകളും ചെറിയ വരികളും (പെന്‍ഷന്‍)

Buzz It


ആരാണു് പെന്‍ഷന്‍ പറ്റുന്നത്.
കിട്ടാത്ത പെന്‍ഷനുമായി ജീവിക്കാന്‍, പെന്‍ഷന്‍ എന്ന സ്വപ്നം നല്‍കി ഇനിയും ജീവിപ്പിക്കാന്‍...
ഇതാണോ ജനാധിപത്യം.?
ജനാധിപത്യം എവിടെ ആണു പിഴച്ചു പോയത്.?
ഇന്ന് മഹാരാഷ്ട്ര ചോദിക്കുന്നു. ഡല്‍ഹിയിലും അഹ്മ്മദാബാദിലും ബാംഗ്ലൂരിലും ആസ്സാമിലും മരിച്ചവര്‍ രക്തസാക്ഷികളല്ല.അവരും ചോദിക്കുന്നു?
അഹന്തതയുടെ പര്യായമായി കസേരയിലിരുന്ന് എന്തും ചെയ്യുന്ന ഭരണാധികാരികളെ സഹിക്കുന്ന ഈ ഏര്‍പ്പേടാണോ ജനാധിപത്യം.?
എനിക്കു മരിക്കണം എന്നാക്രോശിക്കുന്ന ഒരു ജനതയായിരുന്നോ ജനാധിപത്യത്തിന്‍റെ സൂത്രധാരകര്‍ സ്വപ്നം കണ്ടിരുന്നത്.?
‍‍‍‍‍‍‍----------------------------------------------------