ഞായറാഴ്‌ച, നവംബർ 16, 2008
വലിയലോകവും ചെറിയ വരകളും(ജാതി ചോദിക്കുന്നവര്‍)
ജാതി ചോദിക്കുന്നവര്‍ ആരാണു്.
ഒബാമായുടെ ജാതി എന്തെന്ന് പോസ്റ്റു മാര്‍ട്ടം നടക്കുകയാണു്. കറുമ്പനോ വെളുമ്പനോ.?
മുസ്ലീമോ സത്യ ക്രിസ്ത്യാനിയോ.?
അല്ലല്ലിതെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ.?
ആരാ മറക്കുന്നത്. മറന്നത് ചവറ്റു കുട്ടയില്‍ നിന്ന് അരിച്ച് പെറുക്കി പത്രങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നു. ഒബാമയുടെ ജാതി കണ്ടു പിടിച്ച് സ്വന്തം ജാതിയില്‍ പ്രതിഷ്ടിക്കാന്‍ വന്‍ മത്സരം നടക്കുന്നു.
ഏതോ സിനിമയില്‍ കണ്ടതാണു്.
കൊച്ചു മകന്‍റെ കൂട്ടുകാരന്‍ വീട്ടിലെത്തി.
ചാവടിയില്‍ ചാരുകസേരയില്‍ കാറ്റു കൊണ്ടു കിടന്ന മുത്തശ്ശന്‍ ചോദിക്കുന്നു.
അല്ലെടാ കൂവേ..നിന്‍റെ പേരെന്താ.?
ഞാന്‍, എന്‍റെ പേരു്...പ്രകാശന്‍.
അതല്ലടോ..ഇയ്യാളടെ മുഴുവന്‍ പേരു്.?
മുത്തശ്ശാ...ഞാന്‍ പ്രകാശന്‍.
മുത്തശ്ശന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. വാലില്ലാത്തതിനാല്‍ ജാതി മനസ്സിലാകാതെ ആ പഴയ മരം ഉരുകുകയായിരുന്നിരിക്കണം.
ആ മുത്തശ്ശനെക്കാള്‍ കഷ്ടമായ അന്വേഷണ ത്വരയുമായി പുരോഗമിച്ചെന്ന് പറയുന്ന രാജ്യങ്ങളും അതിലും കഷ്ടമായ ചോദ്യങ്ങളെറിഞ്ഞ് ചാരു കസേരയില്‍ മലര്‍ന്നു കിടക്കുന്നു.
കുതിരവട്ടന്‍ പപ്പു പറഞ്ഞപോലെ.
പേരു്.
പേരു........കുര്യാക്കോസ്സ് മേനോന്‍.
അമ്മയുടെ പേരു്....മേര്‍സി തമ്പുരാട്ടി....
ങെ..ങെ.ങെ......
ഒബാമാ തോമസ്സ്.
ഒബാമാ റഹിം
ഒബാമാ നായര്‍.
വര്‍ഗ്ഗ രഹിത വര്‍ണ്ണ രഹിത സ്വപ്നങ്ങളില്‍ ആ പേരു് ഇങ്ങനെയും വീഴട്ടെ.
സഖാവ് ഒബാമ.
ഒബാമാ ഖുശ് ഹുവാ.
Labels:
ഒബാമാനായര്,
ചോദിക്കരുത്,
ജാതി,
പറയരുത്,
പറയിപ്പിക്കണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
ഒബാമാ നായര്‍ :)
നല്ല ചിന്തകള്‍...
ജാതിയില്ലാതെ ജീവിക്കുന്നതെങ്ങിനെ. ജാതികള്‍ വേണം,മതങ്ങള്‍ വേണം, ദൈവങ്ങള്‍ പോരാഞ്ഞ് ആള്‍ ദൈവങ്ങളും വേണം മനുഷ്യനു ജീവിക്കുവാന്‍. ഇല്ലെങ്കില്‍ ഈ ലോകത്ത് എത്രയധികം സ്ഥാപനങ്ങളാണ് പൂട്ടേണ്ടതായി വരിക. എത്രയധികം പേരാണ് ജോലിയില്ലാത്തവരായിത്തീരുക.
കൊള്ളാമീ ചിന്തകൾ!
അവസരോചിതമായ ചിന്തകള്‍ തന്നെ.ഈ പത്രങ്ങളുടെ ഒരു കാര്യം! അതുപോലെ മറ്റൊന്നു കേട്ടില്ലേ വാര്‍ത്താകളില്‍ മൂണ്‍ ഇംപാക്റ്റ് പ്രോബ് നിര്‍മ്മിച്ചത് തിരുവനന്തപുരത്താണ്, ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖരെല്ലാം മലയാളികളണ്. നമ്മളെന്നാണാവോ ഇന്ത്യക്കാരാണെന്ന് പറയുവാന്‍ പഠിക്കുക!
:)
:)
:)
അഭിപ്രായമെഴുതിയ,
സിയ,സന്തോഷം.:)
മോഹന്‍ പുത്തഞ്ചിറ,ഒരുജാതി വര്‍ഗ്ഗം എന്നും.:)
സതീശ് മാക്കോത്ത്,നന്ദി.:)
അപ്പു,നന്ദി.:)
ശിശു, കൃഷ്, കേരളാഫാര്‍മര്‍, :):):)നന്ദി.
എല്ലാവര്‍ക്കും ശുഭദിനാശംസകള്‍.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ