വ്യാഴാഴ്‌ച, ജൂൺ 12, 2008
ചെറിയ വരകളും ചെറിയ വരികളും( കഞ്ഞി നായന്മാര്‍)
ചിത്രകാരന്‍റെ പോസ്റ്റില്‍ പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക.
എല്ലാ നായന്മാരും വാലും പൊക്കിപ്പിടിച്ച് നായികയുടെ നാലുകെട്ടിന്റെ വിറകുപുരക്കുപിന്നില്‍ അണിനിരന്ന് കീര്‍ത്തനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ച്യായും ശ്രദ്ധിക്കണം.
കീഴ് ജാതിക്കാരോട് മേല്‍ജാതിക്കാര്‍ കാട്ടുന്നത് മാത്രമല്ല മേല്‍ജാതിക്കാരോടു് കീഴ്ജാതിക്കാരുകാട്ടുന്ന അവഹേളനയ്ക്കെന്തു പേരു നല്‍കാം.?
ഇനി മുതല്‍ ധര്‍ണ, ഹര്‍ത്താലു്, കരിദിനം, എന്നിവ നിരോധിച്ചിരിക്കുന്നു.
പരിഹാരം
ഉത്തര്‍ പ്രദേശില്‍ ജനപ്രിയ സംഘടനാ തലവന്‍, കര്‍ഷകരുടെ ശക്തിയുള്‍ക്കൊള്ളുന്ന ടിക്കായത്തിനെ ജാതിചേര്‍ത്ത കളിയാക്കലിനു് കഴിഞ്ഞ മാസം അറ്സ്റ്റു ചെയ്തതു് ഓര്‍ത്തു പോയി.
Muzzaffarnagar, Apr 2 (ANI): Bharatiya Kisan Union (BKU) leader Mahendra Singh Tikait, who was arrested here on Wednesday, was given bail a few hours later, ending a two-day standoff with the Mayawati Government.
A court in Bijnore gave bail to Tikait against whom a warrant of arrest had been issued on Monday under the Scheduled Castes/Scheduled Tribes Atrocities Prevention Act.
Mr. Tikait, had used common language used in villages against a caste.
He was arrested in Muzaffarnagar, near his village Sisauli on Wednesday.
Earlier, UP Police arrested Tikait for his alleged casteist remarks against Uttar Pradesh Chief Minister Mayawati.
ഇതൊക്കെ ഈ ഊപിയിലും നടക്കുന്നു. കേരളത്തില്‍ തീര്‍ച്ചയായിട്ടും പബ്ലിക്കായി പറഞ്ഞാല്ല്‍ നടക്കുമെന്നു തന്നെ എന്‍റെ ഉറപ്പു്.
ഇഞ്ചിപെണ്ണു് അനോണിയോ കളിപ്പീരോ ഒരു ഗ്രൂപ്പോ എന്തുമാവട്ടെ. ഒരു പക്ഷേ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനമാകട്ടെ. ചില ഇടപെടലുകള്‍ പൊതുസമ്മതമാണെങ്കില്‍ അതിനെ സപ്പോറ്ട്ടു ചെയ്യുന്നതിനെ പുരപ്പുറത്തു കേറി നിന്നു് “നോക്കൂ വിഢികളുടെ നീണ്ട നിര” എന്നു പറയുന്ന വിഢിത്തത്തിനെ എന്താണു വിശേഷിപ്പിക്കുന്നതു്.?
എന്‍റെ ബ്ലോഗിന്‍റെ നിയന്ത്രണങ്ങള്‍ എനിക്കു നഷ്ടപ്പെടുന്നതിനെ ശക്തിയുക്തം ഞാന്‍ എതിര്‍ക്കും. എന്‍റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന എന്‍റെ ശത്രുവിന്‍റെ സമരങ്ങളീലും ഞാന്‍ ഭാവബാക്കാകും. മോഷണമല്ല, ഇന്നു കണ്ട വര്‍ഗ്ഗീയ മലീമസമായ പ്രസ്താവനകളേയും ബ്ലോഗില്‍ നിന്നു് എങ്ങനെ നിയമം മൂലം പടി കടത്താം. അതിനും കരി ദിനമായോ മറ്റു പ്രസ്താവനകളിലൂടെയോ പിന്തുണ പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമേ ഉള്ളു.
സത്യം ജയിക്കട്ടെ.:)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
27 അഭിപ്രായങ്ങൾ:
ഒരു കഞ്ഞി നായരെ നാലുകെട്ടിനു വെളിയിലാക്കൂ.:)
ഹെന്റെ വേണുവേട്ടാ, ഇതാണ് കാര്‍ട്ടൂണ്‍, ഇതുമാത്രമാണ് കാര്‍ട്ടൂണ്‍!
ഒന്ന് സല്യൂട്ട് ചെയ്യട്ടെ ഈ ആശയത്തിനു മുമ്പില്‍!
വേണൂ ജീ... ഉഗ്രന്‍.. നമിക്കുന്നൂ.. :-)
ഗ്രേറ്റ്..
ഞാന്‍ വാലു മുറിച്ചുകൊണ്ടിരിക്കുന്നു.
ജയ് ഹനുമാന്‍ !!
വേണുജി..കൊടുകൈ..
ഒരു കഞ്ഞിനായരായതുകൊണ്ട്, കേരള എക്സ്പ്രസ് കയറേണ്ടി വന്ന ഗതികെട്ടവനായ എന്റെ ഒപ്പുകൂടി പിടിച്ചൊ
നായന്മാരുടെ നക്കിക്കൂട്ടം
നാലണ കണ്ടാല്‍ അവിടെ കൂട്ടം.
ഇങ്ങനെയൊക്കെ ചൊല്ലുണ്ടെങ്കിലും, ഞാനും ഒരു നായരാ. അന്തസ്സുള്ള നായര്.
ഇനി നായരായി ജനിച്ചതില്‍ എന്തേലും ഗുണമുണ്ടോ, കുറവുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം. എനിക്ക് ജാതിയില്ല. എന്റെ മക്കള്‍ക്കും ഇല്ല. അവരുടെ പേരിനോടൊപ്പം ജാതിപേരില്ല, ഇനി ഒട്ട് ഉണ്ടാകുകയുമില്ല.
എന്റെ ജാതി മനുഷ്യ ജാതി.
ജാതി സ്പര്‍ദ്ധ ഊതി പെരുപ്പിക്കുന്നവരെ എനിക്ക് വെറുപ്പാണ്, അതിലും വെറുപ്പ് ഒപ്പം നടന്നിട്ട് ചതിക്കുന്നവരേയുയൂം.
നന്നായിരിക്കുന്നു അവതരണം. വര നന്നായി വേണുവേട്ടന്റെ എന്ന് പറയാന്‍ കഴീയില്ല. ആശയത്തിനാ മാര്‍ക്കറ്റ്.
ഞാന്‍ പൊറാട്ട എറച്ചി മുസ്ലീം ;)
വേണുജി..
നന്നായി..
ശ്രീദേവിനായര്‍
കലക്കി.. വരികള്‍.
(പോത്തിന്റെ ചെവിയില്‍ ഏതാണ്ട് ഓതിയിട്ട് കാര്യമില്ല എന്നു കേട്ടിട്ടില്ലേ..അതുപോലാ)
എന്തിനും ഏതിനും ജാതിയി കേറിപ്പിടിക്കുന്നവര്‍ക്കെതീയുള്ള ഈ കാര്‍ട്ടൂണ്‍ അസ്സലായി
ഹഹഹ മാഷേ കഞ്ഞി നായരെ നാലുകെട്ടിനു വെളീയില്‍ തള്ളിയോ? :) കാര്‍ട്ടൂണ്‍ വളരെയിഷ്ടമായി.
സത്യമേവജയതേ..
തൊറന്നുപറഞ്ഞാ ഞാനും ഒരു ജാതിക്കാരനാണുട്ടോ. മനുഷ്യജാതി. അതാരുപറഞ്ഞാലും ഞാന്‍ മാറ്റൂല്ല ഹാ,,
നാട്ടുമ്പുറത്തുള്ള ഒരു ചെക്കന്റെ കഥ ഓര്‍മ്മവന്നു.ജാതിയില്‍ താഴെയാണെന്ന് സ്വയം പഠിപ്പിച്ചെടുക്കുമ്പോഴും അഭിമാനമായോ അപമാനമായോ അടുത്തവീട്ടിലെ നായരുടെ മുഖഛായയും അവനോടൊപ്പം അവനില്‍ വളര്‍ന്നുവികസിച്ചു.ഒടുവില്‍ അവന്‍ സകലനായരെയും വര്‍ഗശത്രുവായിക്കണ്ട്,കരുതി വിമര്‍ശിച്ച് സ്വയം ശാന്തിയടഞ്ഞു!
ചിത്രം വരക്കാനറിയുന്നവരും പാട്ടുപാടാനറിയുന്നവരുമായ നായന്മാര്‍ വാലുചുരുട്ടിയോ നിവര്‍ത്തിപ്പിടിച്ചോ നടക്കുന്ന അല്ലെങ്കില്‍ നടന്ന നാടുകളും ഉണ്ടാവും!അന്നൊക്കെ ആരെങ്കിലും അവരുടെ കാമം മുതലെടുത്ത് കാശടിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ചൊരുക്ക് പിള്ളാര്‍ക്ക് വരപ്രസാദമായിക്കിട്ടും!
ബൂലോകത്ത് കോളനികള്‍ പണിയുവാന്‍ കോണ്ട്രാക്റ്റെടുക്കുന്നവര്‍ ജാതിതിരിച്ച് ശില്പശാലകള്‍ നടത്തേണ്ടിവരുമോ?
തൊട്ടതിനും പിടിച്ചതിനുമൊക്കെ നായരേയും നമ്പൂതിരിയേയും (അസൂയയോടെ) കുറ്റം പറയുന്നവര്‍ സ്വന്തം മനസ്സിലെ ജാതിചിന്തകള്‍ കാത്തുസൂക്ഷിക്കുന്ന ജാതിക്കോമരങ്ങളാണ്!ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ നാശകരമെന്നതുപോലെ അവര്‍ണരെന്നും സവര്‍ണരെന്നും വേര്‍തിരിച്ചുകാണുന്ന അധമത്വം മനസ്സിലുണ്ടാവുന്നകാലത്തോളം അപകര്‍ഷതാബോധത്തിലധിഷ്ടിതമായ ജാതിചിന്തകള്‍ ഉടലിലെ നിറം നോക്കാതെ ഉറഞ്ഞുതുള്ളും!
ഹാറ്റ്സ് ഓഫ്...വേണുജീ!!
ഇപ്പോള്‍ പാവം ബുദ്ധനാണല്ലോ ഫാഷന്‍!
അണുപരീക്ഷണങ്ങള്‍ കണ്ട് ചിരിച്ച ബുദ്ധന്‍ ഇപ്പോള്‍ ഈ “ബുദ്ധശിഷ്യവേഷംകെട്ടലുകള്‍” കണ്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടാവും!
എന്തിനും ഏതിനും ജാതി പറയുന്നവര്‍ക്കിടയില്‍ നിന്നും ഇനി ഞാനും ജാതി പറച്ചില്‍ നിറുത്തി മനുഷ്യനാകുന്നു
നന്നായിരിക്കുന്നു.
ജാതിചിന്തയില്ലാത്ത മറ്റൊരു നായര് :)
ജോണ്‍ജാഫര്‍ജനാ, എന്താ ഞാന്‍ പറയുക, തിരിച്ചു സല്യൂട്ടു ചെയ്യുന്നു, ആദ്യമായി ഇവിടെ വന്നു പ്രതികരിച്ചതിനു്.:)
സൂര്യോദയം, മാഷേ എന്തു ചെയ്യാനാ,വാലു കുരങ്ങനായാലും ഒന്നു പൊക്കാറില്ലേ.:)
കുട്ടന്‍ മേനോന്‍, വാലു മുറിച്ചതു കൊണ്ടെന്തു പ്രയോജനം.എത്ര വാലു മുറിച്ചാലും പല്ലിയുടെ സര്‍ട്ടിഫിക്കേറ്റില്‍ വാലുണ്ടെന്നാ. ആനുകൂല്യം വാലിലല്ലല്ലോ.? ജനനനം.ഹരണം.സുഖദം.വരദം.:)
ഇനിയൊരു ജന്മമുണ്ടെങ്കില്‍..... എന്നൊരു പാട്ടില്ലേ....:)
ജി.മനു.ആ ജയന്തി ജനത, കേരളാ എക്സുപ്രസ്സില്‍ വാലു മടക്കി വന്ന എത്രയോ ജന്മങ്ങള്‍.പിന്നെ മറുനാട്ടിലൊക്കെ എത്തി മിടുക്കരായതൊക്കെ അവരുടെ ചുണയോ, സമയമോ ഒക്കെ. പാവം വാലുകാരണം എല്ലാ മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങി കഴിയുന്ന പുതിയ തലമുറയുടെ മുന്നില്‍ ഒന്നും പറയാനില്ലാതെ ഒരു വാലു പൊക്കുവാന്‍ പോലും ഒക്കാതെ നില്‍ക്കണമല്ലോ.?
കുറുമാന്‍, ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മനുഷ്യനു്. ഹഹഹാ....
എനിക്ക് ജാതിയില്ല. എന്റെ മക്കള്‍ക്കും ഇല്ല. അവരുടെ പേരിനോടൊപ്പം ജാതിപേരില്ല, ഇനി ഒട്ട് ഉണ്ടാകുകയുമില്ല.
പക്ഷേ ഇനി മുന്നോട്ടു പോകുമ്പോള്‍ വാലില്ലെങ്കിലും പിള്ളാരുടെ സ്കൂളിലെ ചില കോളങ്ങള്‍ ചോദിക്കും. മറഞ്ഞിരിക്കുന്ന വാലുകളൊക്കെ അവിടെ നിരത്തണം. ഹഹാ..അനുഭവം.:)
തറവാടി, :) ജാതിയല്ല എന്‍റെ വിഷയം എന്നു മനസ്സിലാക്കിയ താങ്കള്‍ക്കു് എന്‍റെ പ്രണാമം.:)
ശ്രീദേവിനായര്‍, എന്തു ചെയ്യാനാ. ഒരിക്കലും ജാതി ചിന്ത ചിന്തിക്കുന്നില്ല.പക്ഷേ.:)
കൃഷ്, പോത്തിന്‍റെ ചെവീ.........:)
പ്രിയാജി, മനസ്സിലാക്കുന്നവര്‍ തന്നെ കരുത്തു്.:)
മഴത്തുള്ളി, ഹഹാ മാത്യൂസേ....തറവാടിയുടെ കമന്‍റിനെഴുതിയ മറുപടി തന്നെ എഴുതുന്നു.ജാതിയല്ല എന്‍റെ വിഷയം എന്നു മനസ്സിലാക്കിയ താങ്കള്‍ക്കു് എന്‍റെ പ്രണാമം.:)
മനുഷ്യന്‍ ജനിക്കുന്നതു് ജാതിയും കൊണ്ടല്ല. അവനു് ജാതിയുണ്ടാവുന്നതു് പിന്നീടാണു്.
ഏറനാടന്‍ (എസ്.കെ. ചെറുവത്ത്), ഹഹാഹ...മനുഷ്യ ജാതിയില്‍നിന്നൊന്നു മാറണോ. എങ്കീല്‍ ചില മലയാളം ബ്ലോഗുകള്‍ തുടര്ച്ചയായി വായിക്കുക.:)
ഹരിയണ്ണന്‍@Hariyannan, ഹരി ,ഞാന്‍ പറയേണ്ടതെല്ലാം ആ കമന്‍റില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഹാറ്റ്സ് ഓഫ്..ഹരി. നന്ദി.:)
അനൂപേ, നമ്മളൊക്കെ മനുഷ്യര്‍.:)
പൊങ്ങമ്മൂടന്‍, സന്തോഷം. നമുക്കെന്തിനു ജാതി ചിന്ത. പ്രയോജനമില്ലാത്ത വാലും വച്ചു് .ഹാഹ്ഹാ..:)
എല്ലാവര്‍ക്കും നന്ദി.:)
എനിക്കുണ്ടല്ലോ ഒരു വാല്. അത് മണ്ണടിഞ്ഞാലും മാറില്ലല്ലോ. ആ വാല് വേങ്കൊഴലില്‍ കയറ്റിവെച്ചാലും വാലല്ലാതാകില്ല. പക്ഷെ മനുഷ്യനെ സ്നേഹിക്കുവാന്‍ പഠിച്ചിട്ടുണ്ട്. അതുതന്നെ ധാരാളം.
എന്ത ഇപ്പൊ ഇത്ര ക്ഷോഭം?
അയാളുടെ ബ്ലോഗില്‍ കമന്റ് കുറയുമ്പോള്‍ സ്ഥിരം ചെയ്യുന്ന പരിപാടിയല്ലേ ഇത്. തെറിവിളിയായാലും അയാള്ക്ക് കമന്റ് കിട്ടിയാല്‍ മതി.
keralafarmer .ചേട്ടാ, ആദ്യം ഇല്ലാത്ത വാലുകള്‍ മുറിക്കപ്പെടട്ടെ. നന്ദി.:)
S.V.Ramanunni.മാഷേ ക്ഷോഭം ഒന്നുമില്ല. പിന്നെ മാഷിന്‍റെ പോസ്റ്റിലെ ഒരു കഥ എനിക്കോര്‍മ്മവന്നു.
http://sujanika.blogspot.com/2008/06/blog-post.html
സന്തോഷം.:)
കുതിരവട്ടന്‍, അഭിപ്രായത്തിനു നന്ദി.:)
വാലുള്ളവര്‍ വാലു മുറിച്ചുകളഞ്ഞാലും, മക്കള്‍ക്കു വാലു വച്ചില്ലെങ്കിലും,വാലേ ഇല്ലാത്തവര്‍ക്കു മക്കളെ സംബന്ധം ചെയ്തുകൊടുക്കുമോ? ആ സന്ദര്‍ഭത്തില്‍ വാലിന്റെ ഓര്‍മ്മ വല്ലാതെ കേറി വരില്ലേ മനസ്സില്‍?
വേണുജീ, സംയമനം പാലിക്കൂ....
ക്ഷോഭം ആരോഗ്യത്തിനു നന്നല്ല.
Anonymous
വാലു മുറിച്ചു കളഞ്ഞ വാലുള്ളവര്‍ വാലില്ലാത്ത മക്കളെ , വാലു മുറിച്ചു കളഞ്ഞ വാലുള്ളവരുടെ വാലില്ലാത്ത മക്കള്ക്കു് സംബന്ധം ചെയ്തു കൊടുക്കുമായിരിക്കാം. വാലിന്‍റെ നഷ്ടബോധമോ ലാഭബോധമോ ഉണ്ടാവില്ലായിരിക്കാം.:)
ഗീതാഗീതികള്‍,
Kamam Krodham Lobham Moham
Tyaktvatmanam Pasyati Soham
......................
കാമം ക്രോധം ലോഭം മോഹം
ത്യക്ത്വാത് മാനം പശ്യതി സോഹം
...........
ആദിശങ്കരന്‍റെ വരികള്‍.
അതിനാല്‍ ക്ഷോഭം ഇല്ലേ ഇല്ല.:)
എല്ലാവര്‍ക്കും നന്ദി.:)
വേണൂജി, തകർത്തു.
(കുറച്ച് വൈകിപ്പോയി, കാണാൻ)
കഞ്ഞി നായരോ വേണു ?
അനവധി വിധത്തിലും തരത്തിലുമുള്ള നായന്മാരെ കുറിച്ച് കേട്ടിരിക്കുന്നു. എന്‍ എസ് എസ്സില്‍ പ്രവേശനമുള്ള നായരും പ്രവേശനമില്ലാത്ത നായരും...
അങ്ങനെ പലവിധം !!!
സ്വയം മനുഷ്യരായെന്നു തോന്നിത്തുടങ്ങിയാല്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ ?
ഏതായാലും നിങ്ങള്‍ നന്മയുടെ പാതയിലാണ്.
മനസ്സിലെ ഇരുട്ടിനെ നാലാള്‍ കാണും വിധം ബ്ലോഗില്‍ തുറന്നു പറയാനെങ്കിലും സത്യസന്ധത കാണിക്കുന്നുണ്ടല്ലോ.
ആശംസകള്‍...!!!
കഞ്ഞി നായരോ വേണു ?
അനവധി വിധത്തിലും തരത്തിലുമുള്ള നായന്മാരെ കുറിച്ച് കേട്ടിരിക്കുന്നു. എന്‍ എസ് എസ്സില്‍ പ്രവേശനമുള്ള നായരും പ്രവേശനമില്ലാത്ത നായരും...
അങ്ങനെ പലവിധം !!!
സ്വയം മനുഷ്യരായെന്നു തോന്നിത്തുടങ്ങിയാല്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ ?
ഏതായാലും നിങ്ങള്‍ നന്മയുടെ പാതയിലാണ്.
മനസ്സിലെ ഇരുട്ടിനെ നാലാള്‍ കാണും വിധം ബ്ലോഗില്‍ തുറന്നു പറയാനെങ്കിലും സത്യസന്ധത കാണിക്കുന്നുണ്ടല്ലോ.
ആശംസകള്‍...!!!
ഹോ..സമാധാനമായി.
ഞാന്‍ നന്മയുടെ പാതയില്‍ സഞ്ചരിക്കുന്നു.
ചിത്രകാരാ,
നന്മകള്‍ നേരുന്നു.!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ