ചൊവ്വാഴ്ച, ജൂൺ 10, 2008

ചെറിയ വരകളും ചെറിയ വരികളും(ഇന്നു നീ നാളെ ഞാന്‍‍)

Buzz It


കേരള്‍സിന്‍റെ കാപാലികത്തത്തിനെതിരെ കറുത്ത ആഴ്ച ആചരിക്കുംപ്പോള്‍‍ തന്നെ, എന്‍റെ ബ്ലോഗിലും മറ്റു പലയിടങ്ങളിലും ‍‍ ഉയ്യര്‍ന്നു വന്ന ചില ചോദ്യങ്ങള്‍‍. പ്രതിഷേധം മാത്രം പോരാ. നിങ്ങള്‍‍ എന്തു നടപടി ചെയ്തു.?മാല പൊട്ടിച്ചു കൊണ്ടോടിയവന്‍റെ പിന്നാലേ ഓടി. അവനെ പിടിച്ചു കെട്ടിയതിനു സാക്ഷിയായി.

ശിക്ഷ വാങ്ങി കൊടുക്കാന്‍‍ ഏതു കോടതിയിലും വരാന്‍ തയ്യാര്‍‍. അവര്‍ക്കു മാല ഇന്നു നഷ്ടപ്പെട്ടു. എന്‍റെ മാലയും നാളെ നഷ്ടപ്പെടാം എന്ന തിരിച്ചറിവു്.നിയമനടപടികളുമായി നീങ്ങുന്ന സഹ ബ്ലോഗര്‍മാര്‍ക്കു് എല്ലാ വിധ പിന്തുണയും ഒരിക്കല്‍‍ കൂടി.
ഇനിയെന്തു ചെയ്യാമെന്നറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും സന്മനസ്സു്. എന്തു ചെയ്തു എന്ന ചോദ്യം എറിയുമ്പോള്‍‍ എന്തു ചെയ്യണം എന്നെഴുതാന്‍ മടിക്കരുതു്.മോഷണ വിധേയരല്ലാത്ത ബ്ലോഗ്ഗര്‍മാര്‍ക്കു് ഇനിയും എന്തു ചെയ്യാന്‍ കഴിയുമെന്നറിവുള്ളവര്‍ പറഞ്ഞു തരട്ടെ.


ഇന്നു നീ നാളെ ഞാന്‍‍.
*****************************************

1 അഭിപ്രായം:

വേണു venu പറഞ്ഞു...

ഇന്നു നീ....നാളെ ഞാനും.!!!