ബുധനാഴ്‌ച, ജൂൺ 04, 2008

ചെറിയവര ചെറിയ വരി (അവാര്‍ഡു്)

Buzz It


വരാനുള്ളതു വഴിയില്‍ തങ്ങുമോ.?

**********************

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അനുഭവിക്യ:)

വല്യമ്മായി പറഞ്ഞു...

വേണുവേട്ടാ,
ഇതാണോ ആനയുടെ വലിപ്പം ആനയ്ക്കറിയില്ല എന്നു പറയുന്നതും ? :)

ശ്രീ പറഞ്ഞു...

അതു കലക്കി.
:)

krish | കൃഷ് പറഞ്ഞു...

ഹഹഹ.. ഇതു വായിച്ചാല്‍ മനസ്സിലാകാത്ത കവിതയെഴുത്തുകാര്‍ക്കുള്ള നല്ലൊരു കൊട്ടാണല്ലോ!!

പാമരന്‍ പറഞ്ഞു...

ഹും ഒരവാര്‍ഡെങ്ങനെ ഒപ്പിച്ചെടുക്കാം എന്നാലോചിച്ചിരിക്കുവാരുന്നു.. ഇപ്പ പിടി കിട്ടീ :)

Jayasree Lakshmy Kumar പറഞ്ഞു...

അയ്യയ്യോ. എനിക്കു വയ്യ :D

ഗീത പറഞ്ഞു...

അപ്പോള്‍ അടുത്ത അവാര്‍ഡ് എനിക്ക്.ഞാനിതാ എനിക്കുപോലും മനസ്സിലാക്കാന്‍ പറ്റാത്ത കവിത എഴുതുന്നു (മലയാളത്തില്‍ ഇഷ്ടം പോലെ കടുകട്ടി വാക്കുകള്‍ ഉണ്ടല്ലോ. പിന്നെ മനസ്സിലാകാത്ത കവിത ചമയ്ക്കാനാണോ പാട്....)


കോദണ്ഡദണ്ഡപാണീയം
ഗര്‍ദ്ദഭഗര്‍ഭശ്രീമാനീയം
സമഷ്ടിചിന്തനീയം
ചിന്താക്രാന്തമാക്രാന്തം.....

അര്‍ത്ഥം എന്തരോ എന്തോ...
ചോദിക്കരുത്. ഇതില്‍ മിക്ക വാക്കുകളുടേയും അര്‍ത്ഥമറിയില്ല........
ഈ വരികള്‍ക്ക് വല്ല അര്‍ത്ഥവും കണ്ടുപിടിക്കുന്നവര്‍ക്ക് പ്രത്യേകസമ്മാനം ഉണ്ടായിരിക്കുന്നതാണ്.

സുനില്‍ കെ. ചെറിയാന്‍ പറഞ്ഞു...

ഗീതാഗീതികല്‍ള്‍ക്ക്...
കോദണ്ഡ, ദണ്ഡ എന്നീ സഹോദരങ്ങള്‍ പാണിഗ്രഹണം ചെയ്തിട്ട് ശ്രീമാന്‍ ആണ് ഗര്‍‌ഭം ധരിച്ചത്.അതാണ് ഇന്നത്തെ ചിന്താവിഷയം‌.ആക്രാന്തം വന്ന് ഓരോന്ന് കാട്ടിക്കൂട്ടിയിട്ടിപ്പോ ഈയമില്ലാത്ത ചിന്തയെന്നും ദ്യോതോത്ഭാവരൂപകസിദ്ധാന്തസമുച്ചയത്താല്‍ ഗ്രഹിക്കാം

ഗീത പറഞ്ഞു...

സുനിലിന് സമ്മാനമില്ല. കാരണം സുനില്‍ പറഞ്ഞതുമുഴുവന്‍ തെറ്റ്.

പാണിഗ്രഹണം എന്ന വാക്ക് ആ കവിതയില്‍ ഉപയോഗിച്ചിട്ടില്ല....

വേണു venu പറഞ്ഞു...

ഗീതാജി ഒരു പാണീയം എന്ന ഒരു വാക്കുണ്ടല്ലോ.
അതുമതി മൊത്തം പാണീഗ്രഹണവും പരിണയവും ഒക്കെ ആക്കാന്‍‍. സുനിലിനു് ആ കാരണം കൊണ്ടു് സമ്മാനം കൊടുക്കാതിരിക്കേണ്ട.:)

വേണു venu പറഞ്ഞു...

വല്യമ്മായി, ഹാഹാ.. അതു രസിച്ചു..:)
ശ്രീ.സന്തോഷം.:)
കൃഷു്, കൊട്ടും ഞാന്‍ കേട്ടില്ലാ.കുരവയും കേട്ടില്ലാ...:)
പാമരന്‍‍, ഹാഹാ.എങ്കിലൊത്തു.:)
ലക്ഷ്മിജീ, ഹഹാ.എനിക്കും.:)
ഗീതാഗീതികളു്, അജ്ഞന ശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ.... എന്ന വരികളുവരെ ഇവിടെ തര്‍ജ്ജമ ചെയ്തു് സമ്മാനം വാങ്ങിയവരുണ്ടേ..:)
സുനിലു്, എന്തായാലും തര്‍ജ്ജമ ചെയ്തു. ഗീതാഗീതികളതുദ്ദേശിച്ചോ. ആ ആര്‍ക്കറിയാം. ഞാനെന്തിനിടപെടണം.:)
എല്ലാവര്‍ക്കും കൃതജ്ഞത.നന്ദി.:)

ഗീത പറഞ്ഞു...

കോദണ്ഡ, ദണ്ഡ എന്നീ സഹോദരങ്ങള്‍ പാണിഗ്രഹണം ചെയ്തിട്ട് .....
ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ സമ്മാനം കൊടുക്കും? പാണിഗ്രഹണം എന്ന വാക്ക് വെറും വേര്‍ഡ് മീനിങില്‍ എടുത്താല്‍ കുഴപ്പമില്ല. പക്ഷേ പരിണയം എന്ന മീനിങില്‍ എങ്ങനെ എടുക്കും? സഹോദരങ്ങളോ പരിണയിക്കുന്നത്? അതോണ്ട് പാണിഗ്രഹണം എന്ന വാക്കേ ഉപയോഗിച്ചിട്ടില്ല.അപ്പോള്‍ അതു തെറ്റ്...
(ഞാനുദ്ദേശിച്ചത് കോദണ്ഡദണ്ഡപാണി എന്നു പേരുള്ള ആളേയാണ് .എങ്കിലോ ...ഹി ഹി.. )
പിന്നെ,അടുത്തതെറ്റ്,
ശ്രീമാന്‍ ഗര്‍‌ഭം ധരിച്ചത്.......(ഹ ഹ...)

പിന്നെ ഈ പറയുന്നത് -ദ്യോതോത്ഭാവരൂപകസിദ്ധാന്തസമുച്ചയത്താല്‍ ഗ്രഹിക്കാം
അതെനിക്കുതന്നെ മനസ്സിലാകുന്നില്ല. പിന്നെങ്ങനെ സമ്മാനം കൊടുക്കും.
അതുകൊണ്ട് വേണു ജീ, സുനിലിന് നോ സമ്മാനം.
(എല്ലാമെല്ലാം തമാശയാണേ. ഒന്നും സീരിയസ് ആയി എടുക്കരുതേ, സുനിലേ, വേണുജീ. യാതൊന്നും ഉദ്ദേശിച്ചെഴുതിയതല്ല. വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്ന മട്ടില്‍ മാത്രം.)

വേണു venu പറഞ്ഞു...

ഹാഹാ.ഗീതാ ഗീതികള്‍‍ ഇപ്പോള്‍ ക്ലിയറായി. അപ്പോള്‍‍ സുനില്‍ സമ്മാനം അര്‍ഹിക്കുന്നില്ല.
(ആത്മഗതം: അര്‍ഥം എനിക്കും അറിഞ്ഞു കൂടല്ലോ. ചുളുവിനു് ഒരു സമ്മാനം കിട്ടുന്ന ചാന്‍സും പോയി.)