ശനിയാഴ്‌ച, നവംബർ 24, 2007

വലിയലോകവും ചെറിയ വരകളും (ബഹുകൃത ഭാഷാ‍‍‍‍)

Buzz It






ശ്ലീലവും അശ്ലീലവും. ഭാഷയുടെ പരിമതിക്കുള്ളില്‍‍ നിര്‍വ്വചനമില്ലാതെ. സഭ്യതയും അസഭ്യതയും പോലെ.
------------------------------------------------------

17 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഭാഷ അപൂര്‍ണമായതിനാലാണോ നമുക്കു് അശ്ലീലവാക്കുകള്‍‍ കൊണ്ടു് കഥയും കവിതയും എഴുതേണ്ടി വരുന്നതു്.?

വല്യമ്മായി പറഞ്ഞു...

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്

മന്‍സുര്‍ പറഞ്ഞു...

വേണുജീ....

വരയിലൂടെ ഒരു വാക്യം
വരകളിലൂടെ...പലവാക്യം
എന്തതിശയമേ....വരക്കാരന്റെ വരകള്‍
എത്ര മനോഹരമേ...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മയൂര പറഞ്ഞു...

മാഷേയിതിനു നൂറുക്ക് നൂറ് :)

ധ്വനി | Dhwani പറഞ്ഞു...

അശ്ളീലമെന്നൊന്നില്ല എന്നാണു അത്യന്താധുനികങ്ങളില്‍ വപ്പ്.

ഇതുറക്കെ പറഞ്ഞതു നന്നായി! അഭിനന്ദനങ്ങള്‍!

ബാജി ഓടംവേലി പറഞ്ഞു...

nalla vara
congratulations

പ്രയാസി പറഞ്ഞു...

അങ്ങനെ ചോദിക്ക് വേണുചേട്ടാ‍.....
വരയും വാക്കും ബഹു കേമായി..:)

സാജന്‍| SAJAN പറഞ്ഞു...

വേണുവേട്ടാ ഒരോ പ്രാവശ്യവും ഇത് കൂടുതല്‍ മെച്ചമായി വരുന്നു:)

ഉപാസന || Upasana പറഞ്ഞു...

മാഷേ ഇത് ആരെയെങ്കിലും ഉദേശിച്ച് പറഞ്ഞതാണോ..?
കലക്കന്‍ നിരീക്ഷണം
:)
ഉപാസന

സഹയാത്രികന്‍ പറഞ്ഞു...

വേണുവേട്ടാ..അത് നന്നായി...
:)

സാരംഗി പറഞ്ഞു...

വേണുജി, വരയും ആശയവും നന്ന്.
:)

അപ്പു ആദ്യാക്ഷരി പറഞ്ഞു...

വേണു ഏട്ടാ, വളരെ നന്നായി. കുറിക്കുകൊള്ളുന്ന വര സമയോചിതമായി.

ഓ.ടോ. ആവനാഴിച്ചേട്ടന്‍ എന്താ കരുതിയേ, സ്വന്തം കവിത ആര്‍ക്കും മനസ്സിലാവില്ലെന്നോ. ദേ കാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

paranjathu sari thanne

abhinandanagal

G.MANU പറഞ്ഞു...

venujieee..
ithaanu Sarikkum thaangu..
hahah kalakki kalanju

Murali K Menon പറഞ്ഞു...

എന്റെ വേണുജി, തകര്‍ത്തു, തകര്‍ത്തു, തകര്‍ത്തു......പലപ്പോഴും അത്തരം തെറി കവിതകള്‍ വായിച്ച് ഞാന്‍ ആ ബ്ലോഗില്‍ നിന്ന് ജീവനും കൊണ്ട് ഓടുകയാണു പതിവ്. കാരണം ‘അയ്യേ മോശം‘ എന്ന് കമന്റിട്ടവരോട് ബുദ്ധിജീവികളായ കവികള്‍ ചോദിക്കുന്നു.”യോനി” എന്ന് പറഞ്ഞാല്‍ തെറിയാണോ, “കവക്കുക” എന്നാല്‍ തെറിയാണോ, “തുട” തെറിയാണോ എന്നൊക്കെ.. ഇതൊക്കെ നിഘണ്ടുവില്‍ തെറിയായ് രേഖപ്പെടുത്തിയിട്ടില്ല എന്ന് നമുക്കറിയാം. കാരണം ഒരു വാക്കെന്ന നിലയില്‍ അവയൊന്നും തെറിയല്ല, പക്ഷെ അത് അമ്മയേയും, പെങ്ങളേയുമൊക്കെ ചേര്‍ത്ത് പ്രയോഗിച്ചിട്ട്, ആരെങ്കിലും നമ്മളോടിങ്ങനെ ചോദിച്ചാലോ, എടോ “അമ്മ” തെറിയാണോ, “പെങ്ങള്‍” തെറിയാണോ, യോനിയും, തുടയും, കവയുമൊക്കെ തെറിയാണോ,, എന്നീട്ട് ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന് പറഞ്ഞതുപോലെ, നിന്റെയൊക്കെ ചിന്തകളിലാണെടാ തെറിയും ചീത്ത വിചാരങ്ങളും എന്ന് കവി പറയുമ്പോള്‍ ആ ഗ്രൂപ്പിനെ താങ്ങാനായ് മറ്റൊരാള്‍ പറയുന്നു, കവിക്ക് വായനക്കാരനെ തെറിപറയാനും അവകാശമുണ്ടെന്ന്... എന്റെ ദൈവമേ... അപ്പോള്‍ വായനക്കാരന്റെ കയ്യില്‍ ഇവനെയൊക്കെ കിട്ടിയാല്‍ കമഴ്ത്തിക്കിടത്തി നെഞ്ചത്ത് കുത്തും എന്ന് നമുക്കും പറയാം അല്ലേ (ഓ, ഇനി കമിഴ്ത്തിക്കിടത്തിയാലെങ്ങന്യാ നെഞ്ചത്ത് കുത്താന്‍ പറ്റണേന്ന് ചോദിക്കരുത്. ഇതൊര് അത്യന്താധുനിക കവിതയാണെന്ന് മനസ്സിലാക്കുക. മാത്രവുമല്ല, നിങ്ങളെയൊക്കെ മനസ്സിലാക്കി തരാന്‍ എനിക്ക് ബാദ്ധ്യതയില്ല, തെറിവിളിക്കാന്‍ ബാദ്ധ്യത ഉണ്ടുതാനും)

ആവനാഴി പറഞ്ഞു...

മലയാള പാഷ; എന്തോന്നു പാഷയാ അതു. കവിയുടെ മനോമുകുരത്തില്‍ മുളക്കുന്ന ആശയങ്ങളെ വര്‍ണ്ണഭംഗിയോടെ അവതരിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ അതിലുണ്ടോ? അതുകൊണ്ടല്ലേ കവിക്കു പൂവും കായും യോനിയും മയില്‍പ്പീലിയും ഒലിക്കും തുടൈകളും ബിംബങ്ങളാക്കേണ്ടി വരുന്നത്!

സൃഷ്ടിക്കുമുമ്പുള്ള കവിയുടെ വേദന, പിരിമുറുക്കം , സന്ത്രാസം, വൈക്ലബ്യം, കണസാ കുണസാ എന്നുള്ള ആ ഒരു ഫീലിംഗ് .....അവയെ (കോള്‍)മയിര്‍ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ കവി അനുഭവിക്കുന്ന ആ സുകം പറവാനെളുതാമോ?

വലിയ വലിയ ആശയങ്ങളെ അവതരിപ്പിക്കാന്‍ പ, മ, യ, ത ...എന്നീ അക്ഷരങ്ങളുടെ രൂപഭേദങ്ങളില്‍‍ തുടങ്ങുന്ന ചില വാക്കുകളേക്കാള്‍ ഉചിതമായവ നമ്മുടെ പാഷയില്‍ ഇല്ലാത്തത് കവിയുടെ കുറ്റമാണോ?

ആ വാക്കുകള്‍ ഉള്‍നാട്ടിലെ വെറുമൊരു കള്ളുകുടിയന്റെ വായില്‍നിന്നു വീണാല്‍ അവയെ “തെറി” എന്നു പറയും. എന്നാല്‍ അതേ വാക്കുകള്‍ ഒരു കവിയുടെ ജിഹ്വയില്‍ നിന്നുതിരുമ്പോള്‍ അവയെ തെറിയെന്നു പറയുന്നത് ശരിയല്ല. ഉദാത്തം എന്നാണു അപ്പോള്‍ അവയെ വിശേഷിപ്പിക്കേണ്ടത്.

വേണു venu പറഞ്ഞു...

ആദ്യ കമന്‍റു് നല്‍കിയ വല്യമ്മായി, കോതയുടെ പാട്ടു്. ha haa:)
മന്‍സൂര്‍‍ഭായു്. എന്തതിശയമേ..:)
മയൂരാ, റാങ്കു് എനിക്കു്.:)
ധ്വനി, സന്തോഷം.:)
ബാജിഭായി . :)
പ്രയാസി, ;)
സാജന്‍‍ ഭായി, അഭിപ്രായം ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്നു.:)
ഉപാസന, ഇതു പുണ്യമാമൊരുപാസന.:)
സഹയാത്രികന്‍‍, സന്തോഷം.:)
സാരംഗി, സന്തോഷം.:)
അപ്പു, ആവനാഴി ചേട്ടന്‍റെ കമന്‍റു താഴെയുണ്ടല്ലോ,:)
പ്രിയാഉണ്ണികൃഷ്ണന്‍‍, സന്തോഷം അറിയിക്കുന്നു.:)
ജി.മനു, ഹഹാ.:)
മുരളി മേനോന്‍‍, രാഘവന്‍‍ചേട്ടന്‍‍(ആവനാഴി)
രണ്ടു കമന്‍റുകളും കര്‍ടൂണിന്‍റെ അന്ത സത്തയെ തുറന്നു കാണിച്ചിരിക്കുന്നു.
എല്ലാവര്‍ക്കും നന്ദി. എന്‍റെ കൂപ്പു കൈ.:)