ഞായറാഴ്‌ച, ഒക്‌ടോബർ 07, 2007

വലിയലോകവും ചെറിയ വരകളും (പോയവാരം‍‍)

Buzz It

--------------------------------------------------------------------------
കുട.

എത്ര സൂക്ഷിച്ചു്,
നിവര്‍ത്തിപിടിച്ചാലും,
എത്ര നല്ലതായാലും,
നമ്മളെ നനയ്ക്കും ചില മഴ.
പവിത്രന്‍‍ തീക്കുനിയുടെ വരികള്‍‍.
--------------------------------------------------

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സ്വന്തം ജീവിതത്തേക്കാള്‍‍ പുസ്തകങ്ങളെ സ്നേഹിച്ച സര്‍‍, അങ്ങു കേഴരുതു്....

simy nazareth പറഞ്ഞു...

നല്ല വര,

പക്ഷേ പ്രേതങ്ങളുടെ കാര്യം മനസിലായില്ല.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നശീച്ചോ എല്ലാം ? :(

കുറുമാന്‍ പറഞ്ഞു...

വരയും, അനുബന്ധമായ വരികളും നന്നായി വേണുവേട്ടാ

Typist | എഴുത്തുകാരി പറഞ്ഞു...

സാഹിത്യവാരഫലം സ്ഥിരം വായിക്കാറുണ്ടായിരുന്നു. പുസ്തകങ്ങള്‍ നശിച്ചുപോയെങ്കില്‍ സങ്കടകരം തന്നെ.

മുസാഫിര്‍ പറഞ്ഞു...

പ്രേതങ്ങള്‍ എന്തു ചെയ്തെന്നാണ് വേണു ?വര നന്നായി.വിശ്വസാഹിത്യത്തിലേക്കു ഒരു ജാലകമായീരുന്നു കൃഷണന്‍ നായരു സാറിന്റെ വാരഫലം.

Murali K Menon പറഞ്ഞു...

കാലം നമുക്കനുകൂലമല്ലെന്നാണു സൂചന, പ്രാര്‍ത്ഥിക്കാം അല്ലേ വേണൂ

ശ്രീ പറഞ്ഞു...

:)

വേണു venu പറഞ്ഞു...

അഭിപ്രായങ്ങളെഴുതിയ എല്ലാവര്‍ക്കും നന്ദി.:)
സിമി, സന്തോഷം. കാര്‍ടൂണിലായാലും മനസ്സിലാകാതെ പോയെങ്കില്‍‍ അതു് കാര്‍ടൂണിസ്റ്റിന്‍റെ പാളിച്ച തന്നെ. :)
വഴിപോക്കന്‍‍, ഇവിടെ:)
കുറുമാന്‍‍‍, അഭിപ്രായത്തില്‍‍ സന്തോഷം.:)
എഴുത്തുകാരി, അതു സംഭവിച്ചതാണു്. വാര്‍ത്ത ഇവിടെ.ഇവിടെ:)
മുസാഫിര്‍‍ ഭായു്, പ്രേതങ്ങള്‍‍ക്കൊന്നും ചെയ്യാന്‍‍ കഴിയില്ലല്ലോ.:)
മുരളി മേനോന്‍‍, കാലമൊരജ്ഞാത... ഹാഹാ.:)
ശ്രീ.:)
എല്ലാവര്‍ക്കും ഈദു് ആശംസകള്‍.:)