വെള്ളിയാഴ്‌ച, ജനുവരി 30, 2009
ഞായറാഴ്‌ച, ജനുവരി 25, 2009
വലിയലോകവും ചെറിയ വരകളും(റിപ്പബ്ലിക്ക് ചിന്തകള്‍)
ഏതു കാര്യത്തിലും ഏതു കാരണത്തിലും കാര്യകാരണ സഹിതമായി നിലനില്‍ക്കുന്നത് സത്യം.
വളച്ചൊടിക്കല്‍ പ്രകൃതിക്ക് നിരക്കുന്നില്ല.
പ്രകൃതി നല്‍കുന്ന അറിവ് തിരിച്ചറിവായി അറിയുന്ന പ്രവണതയെ ജീന്‍സുമായും പാരമ്പര്യം ആയും കൂട്ടി കുഴക്കുമ്പോഴും സത്യം ഇതൊന്നുമല്ലെന്ന് അറിയുന്ന പ്രഹേളിക.
കഷണ്ടിക്ക് മരുന്ന് വില്‍ക്കുന്ന , കഷണ്ടിയുള്ള ഡോക്ടറിനു മുന്നിലെ, കഷണ്ടി തുടക്കക്കാരനായ മനുഷ്യന്‍റെ വിശ്വാസം ആര്‍ജ്ജിച്ച , പ്രസ്തുത ഡോക്ടര്‍ മസ്തിഷ്ക്ക പ്രക്ഷാളനത്തിന്‍റെ ഗുണഭോക്താവാണ്.
നല്ല കാലം വര പോറേം എന്നു പറയുന്ന കാക്കാത്തിയുടെ മുന്നിലെ, ഹസ്ത രേഖ പരിശോധിക്കുന്ന പാവത്തിനെ പോലെ.
ലേഖനങ്ങളെഴുതി മസ്തിഷ്ക്ക പ്രക്ഷാളനം നടത്തുന്നവരുടെ മുന്നിലെ ഹാഹാ ഹൂഹൂ വിളികളില്‍ മനസ്സിലാക്കൂ.
മസ്തിഷ്ക്ക പ്രക്ഷാളനത്തിന്‍റെ ശക്തി. അതെ ബ്രൈയിന്‍ വാഷിങ്ങ്.
മൂക്കളയൊലിപ്പിച്ചു് കുടിലിനു വെളിയിലിരുന്ന ചെക്കനെ എടുത്തു് ഉമ്മ വയ്ക്കുന്ന നേതാവിനോട്, “തമ്പ്രാ എലക്ഷന്‍ അടുത്തോ.?” എന്നു ചോദിച്ച ചെറുമനു് പ്രക്ഷാളനം മനസ്സിലായി തുടങ്ങിയതിന്‍റെ തെളിവ്.
(ആത്മഗതം)
ഏകദേശം എന്‍റെ രൂപം ആര്‍ജ്ജിച്ചിരിക്കുന്നു. ഇനി കൊഴിയാന്‍ മാത്രം ശേഷിക്കുന്നവയെയും ഇതിനാല്‍ കൊഴിക്കാം. ഇതാ ഇതു കൂടി സേവിക്കൂ.
---------------------------------------
കൊച്ചാട്ടാ...ഇങ്ങനെ ഒക്കെ വളച്ചൊടിച്ച് പറയണോ.?
എന്താടേ .?
അല്ല കൊച്ചാട്ടനും മതേതരത്വം വെടിയുന്നോ... എന്നൊരു മണ്‍ഗുണിതം.?
അതെന്താടെ പുതിയ വാക്കൊക്കെ.?
എന്നാല്‍ ഇതൊന്നു പാടി നോക്ക്.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി...മണ്ണു പങ്കു വച്ചു.
മണ്ണാങ്കട്ട.
പാടിയോടാ..
അതിനിയും പാടി പഠിക്ക്. അതിലെ അര്ത്ഥവും അനര്ത്ഥവും.
അനര്‍ത്ഥം മനസ്സിലാക്കിയപ്പോഴാണോ മാര്‍ക്സ് അമ്മാവന്‍ പറഞ്ഞത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്.
ആ ആര്ക്കറിയാം.?
ശനിയാഴ്‌ച, ജനുവരി 24, 2009
വെള്ളിയാഴ്‌ച, ജനുവരി 23, 2009
ബുധനാഴ്‌ച, ജനുവരി 21, 2009
വലിയലോകവും ചെറിയവരകളും ( മതിലിനകത്തു നില്ക്കുമ്പോള്‍)
മതിലുകളില്‍ എന്തും എഴുതുന്നത്,
ആവിഷ്ക്കാര ബോധത്തിന്‍റെ അടങ്ങാത്ത സ്വാതന്ത്ര്യം
ആണു് എന്നു കൊട്ടി ഘോഷിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.
എന്‍റെ മതില്‍, ഞാനെന്തും എഴുതും,
വായിക്കേണ്ടെങ്കില്‍ കണ്ണടച്ചു പോകൂ എന്നൊക്കെയുള്ള ആക്രോശങ്ങളില്‍
അത്ഭുതം തോന്നുന്നു.
ചുവരെഴുത്തുകള്‍ക്ക് ശബ്ദമുണ്ട്.
സ്വാതന്ത്ര്യത്തിനു തന്നെ വിലങ്ങു വയ്ക്കുന്ന അച്ചടക്ക ധ്വംസനം
ആവിര്‍ഭവിക്കുന്നത് സമൂഹത്തിനു തെറ്റായ അടയാളങ്ങള്‍ നല്‍കും.
മനുഷ്യ സംസ്ക്കാരം.
പ്രകൃതി നിയമങ്ങള്‍ ലംഘിക്കരുത്.
നീ പ്രകൃതി തന്നെ ആണു്.
പക്ഷേ നീ മനുഷ്യനുമാണു്.
കാടത്തത്തില്‍ നിന്നും മോചനം നേടാന്‍ പ്രകൃതി നിയമങ്ങളെ
ഒരു പരിധി വരെ ഉപേക്ഷിച്ച് വാര്‍ത്തെടുത്തതല്ലേ സംസ്ക്കാരം.
പ്രകൃതിയുടെ ഉള്‍ക്കാമ്പ് ഉള്ളിലൊളിപ്പിച്ച് നീ പ്രകൃതി തന്നെ എന്ന് മനസ്സിലാക്കി
നൂറ്റാണ്ടുകള്‍ കൊണ്ട് മൂശയിലിട്ട് വളര്‍ത്തിയെടുത്ത സംസ്ക്കാരം.
അമ്മ, അച്ഛന്‍,പെങ്ങള്‍, ഭാര്യ, മകന്‍, മകള്‍, എന്നൊക്കെ.
ഇന്നവരുമായ് ഇണ ചേരാമെന്നും ഇന്നവരുമായി പാടില്ലെന്നും ഒക്കെ നിയമമാക്കി.
പ്രകൃതിക്ക് കോട്ടം തട്ടാതെ നിലനില്പ് നില നിര്‍ത്താന്‍.
ആവിഷ്ക്കാര സ്വാതന്ത്ര്യം ഇവിടെയാണു് ചിന്തിക്കപ്പെടേണ്ടത്.
എന്തും ആവിഷ്ക്കരിക്കാം.
പ്രകൃതി നിയമം പോലും മനുഷ്യ രാശിയുടെ നിലനില്പിനു് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു.
അച്ചടക്ക ലംഘനം സമൂഹത്തിന്‍റെ നിലനില്പില്ലാതാക്കും.
കഥയും കവിതയും മനുഷ്യ മനസ്സിന്‍റെ സ്വാതന്ത്ര്യ് ചിന്തയാണ്.
മനുഷ്യന്‍റെ വിഹ്വലതകളാണ്. മനുഷ്യ ധ്വംസനം ഇടവരുത്തുന്ന അച്ചടക്ക ലംഘനം ആത്മാവിഷ്ക്കാരമല്ല. അത് ആത്മഹത്യാപരമാണ്.
കൂവണമെങ്കില്‍ കൂകാം. നഗ്നനായി നടക്കണമെങ്കില്‍ നടക്കാം.
വീട്ടിനുള്ളില്‍, മതില്‍ക്കെട്ടിനുള്ളില്‍.
കൃഷ്ണനെയോ, ശിവനെയോ,
യേശു ക്രിസ്തുവിനെയോ,
അള്ളാഹുവിനെയോ
ചീത്ത വിളിക്കൂ.
അവരെല്ലാവരും ആണ് നിന്‍റെ ഗതികേടിന്‍റെ കാരണക്കാരെന്നു വിശ്വസിക്കൂ.
അതിലാര്‍ക്കും ഒരു പരിഭവവും ഇല്ല.
ദൈവമില്ലാ എന്നു സമര്‍ഥിക്കാം.
ഉണ്ടെന്ന് വാദിക്കാം.
വിശകലനങ്ങളീല്‍ രണ്ടു കൂട്ടര്‍ക്കും പരിഭവമോ സമൂഹത്തിനു്
ദോഷമോ ഇല്ല.
പക്ഷേ അവരെ എല്ലാം
നൂറ്റാണ്ടുകളായി വിശ്വാസങ്ങളിലൂടെ,
ശരീരത്തിലെ രക്തവും മജ്ജയും, ശ്വസിക്കുന്ന വായുവും
ഒക്കെ ആക്കി തീര്ത്തു പോയ ഒരു ജനതയുടെ വിശ്വാസ സംഹിതകളെ
മുറിവേല്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ എഴുതി
മതിലില്‍ പ്രദര്‍ശിപ്പിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ല,
അത് ഒരുതര ഭീകര വാദത്തിനേക്കാളും നികൃഷ്ടമായ നടപടി ആകുന്നു.
ബ്ലോഗിങെന്ന മാധ്യമം എന്താ മനുഷ്യനോ മനുഷ്യ രാശിക്കോ എതിരാണോ.
അനാവശ്യമായ ആവിഷ്ക്കാരങ്ങളൊക്കെ ബ്ലോഗുകളില്‍ സാദ്ധ്യമാണെന്നോ.?.
നിനക്ക് വേണമെങ്കില്‍ നോക്കിയാല്‍ മതി. ഞാന്‍ മുണ്ടില്ലാതെ റോഡിലൂടെ നടക്കും. എന്നാല്‍ അത് സാധ്യമാണോ.?
സംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അടിച്ചേല്പിക്കപ്പെടാത്ത ഒരു അച്ചടക്കം എവിടെയും നില നില്‍ക്കണം.
അതു് നിത്യ ജീവിതത്തിലായാലും വെര്‍ച്വല്‍ ജീവിതത്തിലായാലും.
അത് കാത്ത് സൂക്ഷിക്കാന്‍ നിയമവും വേണം.
ഇതൊന്നുമില്ലെങ്കില്‍,
നീലച്ചിത്രങ്ങളും,
വ്യഭിചാരവും,
ബലാത്സംഗവും.
പീഢനവും,
മോഷണവും,
ഭീകരവാദവും ഒക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യ നിയമ സാധുത
അനുഭവിച്ച് പുതിയ ലേബലുകളില്‍ സംസ്ക്കാരത്തിന്‍റെ ഘാതകരായേക്കും.
കുടം പൊട്ടിച്ചായാലും തുണികീറിയായാലും അമ്മയെത്തല്ലിയായാലും
പേരുണ്ടാക്കല്‍ എന്ന കല ആകാതിരിക്കട്ടെ, ആവിഷ്ക്കാര സ്വാതന്ത്ര്യം.
------------------
പിന്നീടു് എഴുതി ചേര്‍ത്തത്.
കൊട്ടി ഘോഷിക്കുന്നതില്‍ എന്തിലും ചരിത്രം പഠിച്ചിരിക്കണം.
പഠിച്ചാലും പോരാ ...മനുഷ്യനെന്ന വികാരം ഉള്‍ക്കൊണ്ട് അനുഭവിക്കാന്‍ ശ്രമിക്കണം.
അതിനു ശേഷം ആവിഷക്കരിച്ചു നോക്കു.
ആര്‍ക്കും ക്രിസ്തുവിനെയോ അള്ളാഹുവിനെയോ ഹിന്ദു ദൈവങ്ങളെയോ ആ മതങ്ങളിലുള്ള ആശയ അന്ത സത്തകളെയോ കരിവാരി തേക്കാന്‍ സാധിക്കില്ല.
നാറുന്ന സങ്കല്പങ്ങള്‍ മനസ്സിനെ എത്ര കളങ്ക പങ്കിലമാക്കുന്നു എന്നും, അതില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികള്‍ ലോക ചരിത്രം വായിക്കുമ്പോള്‍ ആര്‍ക്കും ഒരു ഹിറ്റ്ലറില്‍ നിന്നു മാത്രമല്ല, പലരില്‍ നിന്നും മനസ്സിലാക്കാം.
ഇതാ മലയാള ബ്ലോഗിലെ ഒരു പോസ്റ്റും അതിനൊരു കമന്‍റും.
ഇത് വായിക്കൂ(കൂട്ടുകാരനായ മഹാന്)
ആ കമന്‍റിനു ശ്രീ.ഉമേഷിന്‍റെ പ്രതികരണം ഇല്ലായിരുന്നു എന്നു തോന്നുന്നു. ?
ഒരു വലിയ മനുഷ്യന്‍റെ പേരെഴുതിയപ്പോഴുള്ള വാലു്. ഹഹഹാ...
അല്പം സ്വകാര്യം.
വാലില്ലാതെയാണു് ഞാന്‍ നാട്ടിലും ഈ മറുനാട്ടിലും അറിയപ്പെടുന്നത്. വാലിട്ട് കണ്ണെഴുതി എന്നെ ചോദിച്ചാല്‍ ഞാന്‍ നാട്ടിലും ഈ മറു നാട്ടിലും അന്യന്‍. ഇതു സത്യം.
പിന്നെ ഗൂഗിളിലിങെനെ വാലു വന്നു.
പണ്ട്...പണ്ട്..പണ്ടു പണ്ട്...2006 ലോ മറ്റോ...
ഞാന്‍ ബ്ലോഗുകള്‍ തുടങ്ങുന്ന സമയമൊക്കെ തന്നെ...
ഒരു ഈ മെയില്‍ ഐ.ഡി ഒപ്പിക്കാന്‍ ശ്രമിക്കയായിരുന്നു.
പേരു്. വേണു.
പറ്റില്ല. ആ പേരു് ആരോ എന്നേ കൊണ്ടു പോയി.
അപ്പോള്‍ മൊത്തം പേരും എഴുതി.
കെ.വേണുഗോപാലന്‍ നായര്‍.
ഓപഷന്‍സ് വന്നു.
ഗോപാലന്‍ വേണു
നായര്‍ വേണു
കെ വേണുനായര്‍
വേണു നായര്‍ ഗോപാലന്‍
കെ വേണുനായരില്‍ ക്ലിക്ക് ചെയ്ത ഞാന്‍ ഓര്‍ത്തിരുന്നില്ല. പുലിവാലു പിടിക്കുമെന്ന്.
ബ്ലോഗു സുഹൃത്തുകളുടെ പുസ്തകങ്ങളെല്ലാം തന്നെ വിപിപി ആയി വരുത്താറുണ്ട്. ശ്രി പ്രിയാ ഉണ്ണികൃഷ്ണന്‍റെ പുസ്തകമാണു് ഏറ്റവും അവസാനം വിപിപി ആയി വന്നത്. ഇമെയില്‍ അഡ്രെസ്സ് അനുസരിച്ച് കെവേണു നായരെ തപ്പി ഒരു ദിവസം അലഞ്ഞു പോസ്റ്റുമാന്‍.
നായര്‍ പിടിക്കുന്ന പുലി വാല്‍.
ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഈ നായര്‍പ്രതിഭാസം ധാരാളം.
മകന്‍ ചോദിക്കുന്നു. മകള്‍ ചോദിക്കുന്നു.
നായര്‍ വക്കാതിരുന്നാല്‍ ഞങ്ങള്‍ക്ക്, പരീക്ഷകളില്‍ ആനുകൂല്യങ്ങള്‍ കിട്ടുമോ.?
ഐ ഐ റ്റി എന്‍റ്രന്‍സില്‍ ഞങ്ങളെഴുതുമ്പോള്‍ പ്രയോജനം ഉണ്ടെങ്കില്‍ പപ്പാ നമുക്ക് ജാതി മാറാം.
സെയില്‍ ടാക്സ് അസ്സെസ്സ്മെന്‍റില്‍ പേരു വായിച്ച കമ്മീഷണര്‍ ഒരിക്കല്‍ “നായി” എന്നാല്‍ ഹിന്ദിയില്‍ ബാര്‍ബര്‍ ആണെന്ന്. ദളിതനായ ഓഫീസ്സറുടെ ഇന്‍ഫിയോറിറ്റിക്ക് ബിരിയാണിച്ചോറു തിന്ന സംതൃപ്തി.
അതൊക്കെ സഹിക്കാം.
ലോകം നന്നാക്കാനും, സമൂഹ പരിഷ്ക്കരണത്തിനും ബൂജാതരായ ബൂലോക ബ്ലോഗുകളിലും ജാതി വംശ ചേരി വിളിച്ച് അടച്ചാക്ഷേപം നിറയ്ക്കുന്നവരെയോ.?
മിണ്ടരുത്...മിണ്ടരുത്...എന്ന് നല്ല മനസ്സെത്ര വിലക്കിയിട്ടും മിണ്ടാതിരിക്കാന്‍ കഴിയുന്നവരെ കണ്ട് അഭിമാന പുളകിതനാകുന്നു ഞാന്‍. ആത്മനിയന്ത്രണം.
ആത്മാവ് നഷ്ടപ്പെടുത്തി നേടുന്ന ആത്മ നിയന്ത്രണം എനിക്ക് വേണ്ട.
--------------------------------------------------------
-------------------------------
വ്യാഴാഴ്‌ച, ജനുവരി 15, 2009
ഞായറാഴ്‌ച, ജനുവരി 11, 2009
വെള്ളിയാഴ്‌ച, ജനുവരി 09, 2009
ബുധനാഴ്‌ച, ജനുവരി 07, 2009
വലിയലോകവും ചെറിയ വരകളും(പുലിയാണു കേട്ടാ)
------------------------------------------------------
ഉത്തര്‍ പ്രദേശിലൊരു ഗ്രാമം മുഴുവന്‍ ഒരു പുലി ഭീകരതയില്‍.
പുലിയെ പിടിക്കാന്‍, പിടിച്ചു കൊല്ലാന്‍ ഗവണ്മന്‍റ് മിഷനറി
ഉറക്കം ഇളച്ച് മയക്ക് വെടികളുമായി ഉറങ്ങാതെ ഉണ്ണാതെ,
കണ്ണിലെണ്ണയുമായി കാത്തിരിക്കുന്നു.
പുലി എവിടെ.?
ബൂലോകത്തും പുലികള്‍ ഭീകരതകള്‍ സൃഷ്ടിച്ചതിനു ശേഷം നിത്യ നിദ്രയില്‍ ഉറങ്ങുന്നു.
പുലിയെവിടെ.?
----------------
ശനിയാഴ്‌ച, ജനുവരി 03, 2009
വലിയലോകവും ചെറിയ വരകളും(മമ്മൂട്ടി ഇഫക്റ്റ്സ്)
കമന്റുകളേറ്റു വാങ്ങാന്‍ മമ്മൂട്ടിയുടേയും ബ്ലോഗ്.
പോസ്റ്റു വെട്ടാനും കമന്റു തടുക്കാനും, പേരുമാറി കമന്‍റുന്ന ബൂലോക കമന്‍റന്മാരെ ഒക്കെ അറിയാനും
മമ്മൂട്ടിക്ക് കഴിയാതിരിക്കുമോ.
ബ്ലോഗര്‍ മമ്മൂട്ടി,
ആരാണെന്നറിയാന്‍,
സെന്‍സ് വേണം
സെന്‍സിറ്റിവിറ്റി വേണം...
സെന്‍സിബിലിറ്റി വേണം.
അമിതാബച്ചനും ഖാന്മാരുമൊക്കെ സമയമില്ലെങ്കിലും ബ്ലോഗുചെയ്യാന്‍ സമയം കണ്ടെത്തുന്ന കാലം.
ഇത് കലികാലം മാത്രമല്ല.
ബ്ലോഗുകാലം. ആശംസകള്‍.!
--------------------------