ഞായറാഴ്‌ച, ജനുവരി 25, 2009

വലിയലോകവും ചെറിയ വരകളും(റിപ്പബ്ലിക്ക് ചിന്തകള്‍)

Buzz It

ഏതു കാര്യത്തിലും ഏതു കാരണത്തിലും കാര്യകാരണ സഹിതമായി നിലനില്‍ക്കുന്നത് സത്യം.
വളച്ചൊടിക്കല്‍ പ്രകൃതിക്ക് നിരക്കുന്നില്ല.
പ്രകൃതി നല്‍കുന്ന അറിവ് തിരിച്ചറിവായി അറിയുന്ന പ്രവണതയെ ജീന്‍സുമായും പാരമ്പര്യം ആയും കൂട്ടി കുഴക്കുമ്പോഴും സത്യം ഇതൊന്നുമല്ലെന്ന് അറിയുന്ന പ്രഹേളിക.
കഷണ്ടിക്ക് മരുന്ന് വില്‍ക്കുന്ന , കഷണ്ടിയുള്ള ഡോക്ടറിനു മുന്നിലെ, കഷണ്ടി തുടക്കക്കാരനായ മനുഷ്യന്‍റെ വിശ്വാസം ആര്‍ജ്ജിച്ച , പ്രസ്തുത ഡോക്ടര്‍ മസ്തിഷ്ക്ക പ്രക്ഷാളനത്തിന്‍റെ ഗുണഭോക്താവാണ്.നല്ല കാലം വര പോറേം എന്നു പറയുന്ന കാക്കാത്തിയുടെ മുന്നിലെ, ഹസ്ത രേഖ പരിശോധിക്കുന്ന പാവത്തിനെ പോലെ.ലേഖനങ്ങളെഴുതി മസ്തിഷ്ക്ക പ്രക്ഷാളനം നടത്തുന്നവരുടെ മുന്നിലെ ഹാഹാ ഹൂഹൂ വിളികളില്‍ മനസ്സിലാക്കൂ.
മസ്തിഷ്ക്ക പ്രക്ഷാളനത്തിന്‍റെ ശക്തി. അതെ ബ്രൈയിന്‍ വാഷിങ്ങ്.


മൂക്കളയൊലിപ്പിച്ചു് കുടിലിനു വെളിയിലിരുന്ന ചെക്കനെ എടുത്തു് ഉമ്മ വയ്ക്കുന്ന നേതാവിനോട്, “തമ്പ്രാ എലക്ഷന്‍ അടുത്തോ.?” എന്നു ചോദിച്ച ചെറുമനു് പ്രക്ഷാളനം മനസ്സിലായി തുടങ്ങിയതിന്‍റെ തെളിവ്.

(ആത്മഗതം)

ഏകദേശം എന്‍റെ രൂപം ആര്‍ജ്ജിച്ചിരിക്കുന്നു. ഇനി കൊഴിയാന്‍ മാത്രം ശേഷിക്കുന്നവയെയും ഇതിനാല്‍ കൊഴിക്കാം. ഇതാ ഇതു കൂടി സേവിക്കൂ.


---------------------------------------

കൊച്ചാട്ടാ...ഇങ്ങനെ ഒക്കെ വളച്ചൊടിച്ച് പറയണോ.?

എന്താടേ .?

അല്ല കൊച്ചാട്ടനും മതേതരത്വം വെടിയുന്നോ... എന്നൊരു മണ്‍ഗുണിതം.?


അതെന്താടെ പുതിയ വാക്കൊക്കെ.?


എന്നാല്‍ ഇതൊന്നു പാടി നോക്ക്.


മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി...മണ്ണു പങ്കു വച്ചു.


മണ്ണാങ്കട്ട.പാടിയോടാ..

അതിനിയും പാടി പഠിക്ക്. അതിലെ അര്ത്ഥവും അനര്ത്ഥവും.
അനര്‍ത്ഥം മനസ്സിലാക്കിയപ്പോഴാണോ മാര്‍ക്സ് അമ്മാവന്‍ പറഞ്ഞത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്.
ആ ആര്ക്കറിയാം.?

5 അഭിപ്രായങ്ങൾ:

TT പറഞ്ഞു...

Hi there!

വേണു venu പറഞ്ഞു...

റിപ്പബ്ലിക്ക് ആശംസകള്‍. ജയ് ഹിന്ദ്.!

പ്രയാസി പറഞ്ഞു...

വേണുവേട്ടാ..:)

കാന്താരി പറഞ്ഞു...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി...മണ്ണു പങ്കു വച്ചു.

മനസ്സു പങ്കു വെച്ചൂ !!

റിപ്പബ്ലിക്കൻ ചിന്ത നന്നായി !!

വേണു venu പറഞ്ഞു...

പ്രയാസീ...ഞാന്‍ കേട്ടു.:)
കാന്താരി,നമുക്ക് ആശംസകള്‍ നേരാം.
നന്ദി എല്ലാവര്‍ക്കും.:)