ബുധനാഴ്‌ച, ജനുവരി 21, 2009

വലിയലോകവും ചെറിയവരകളും ( മതിലിനകത്തു നില്ക്കുമ്പോള്‍)

Buzz It


മതിലുകളില്‍ എന്തും എഴുതുന്നത്,

ആവിഷ്ക്കാര ബോധത്തിന്‍റെ അടങ്ങാത്ത സ്വാതന്ത്ര്യം
ആണു് എന്നു കൊട്ടി ഘോഷിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.

എന്‍റെ മതില്‍, ഞാനെന്തും എഴുതും,

വായിക്കേണ്ടെങ്കില്‍ കണ്ണടച്ചു പോകൂ എന്നൊക്കെയുള്ള ആക്രോശങ്ങളില്‍

അത്ഭുതം തോന്നുന്നു.


ചുവരെഴുത്തുകള്‍ക്ക് ശബ്ദമുണ്ട്.

സ്വാതന്ത്ര്യത്തിനു തന്നെ വിലങ്ങു വയ്ക്കുന്ന അച്ചടക്ക ധ്വംസനം

ആവിര്‍ഭവിക്കുന്നത് സമൂഹത്തിനു തെറ്റായ അടയാളങ്ങള്‍ നല്‍കും.



മനുഷ്യ സംസ്ക്കാരം.
പ്രകൃതി നിയമങ്ങള്‍ ലംഘിക്കരുത്.
നീ പ്രകൃതി തന്നെ ആണു്.
പക്ഷേ നീ മനുഷ്യനുമാണു്.
കാടത്തത്തില്‍ നിന്നും മോചനം നേടാന്‍ പ്രകൃതി നിയമങ്ങളെ

ഒരു പരിധി വരെ ഉപേക്ഷിച്ച് വാര്‍ത്തെടുത്തതല്ലേ സംസ്ക്കാരം.



പ്രകൃതിയുടെ ഉള്‍ക്കാമ്പ് ഉള്ളിലൊളിപ്പിച്ച് നീ പ്രകൃതി തന്നെ എന്ന് മനസ്സിലാക്കി

നൂറ്റാണ്ടുകള്‍ കൊണ്ട് മൂശയിലിട്ട് വളര്‍ത്തിയെടുത്ത സംസ്ക്കാരം.
അമ്മ, അച്ഛന്‍‍,പെങ്ങള്‍, ഭാര്യ, മകന്‍, മകള്‍, എന്നൊക്കെ.

ഇന്നവരുമായ് ഇണ ചേരാമെന്നും ഇന്നവരുമായി പാടില്ലെന്നും ഒക്കെ നിയമമാക്കി.

പ്രകൃതിക്ക് കോട്ടം തട്ടാതെ നിലനില്പ് നില നിര്‍ത്താന്‍.



ആവിഷ്ക്കാര സ്വാതന്ത്ര്യം ഇവിടെയാണു് ചിന്തിക്കപ്പെടേണ്ടത്.
എന്തും ആവിഷ്ക്കരിക്കാം.
പ്രകൃതി നിയമം പോലും മനുഷ്യ രാശിയുടെ നിലനില്പിനു് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു.





അച്ചടക്ക ലംഘനം സമൂഹത്തിന്‍റെ നിലനില്പില്ലാതാക്കും.

കഥയും കവിതയും മനുഷ്യ മനസ്സിന്‍റെ സ്വാതന്ത്ര്യ് ചിന്തയാണ്.

മനുഷ്യന്‍റെ വിഹ്വലതകളാണ്. മനുഷ്യ ധ്വംസനം ഇടവരുത്തുന്ന അച്ചടക്ക ലംഘനം ആത്മാവിഷ്ക്കാരമല്ല. അത് ആത്മഹത്യാപരമാണ്.


കൂവണമെങ്കില്‍ കൂകാം. നഗ്നനായി നടക്കണമെങ്കില്‍ നടക്കാം.

വീട്ടിനുള്ളില്‍, മതില്‍ക്കെട്ടിനുള്ളില്‍.



കൃഷ്ണനെയോ, ശിവനെയോ,

യേശു ക്രിസ്തുവിനെയോ,

അള്ളാഹുവിനെയോ

ചീത്ത വിളിക്കൂ.
അവരെല്ലാവരും ആണ് നിന്‍റെ ഗതികേടിന്‍റെ കാരണക്കാരെന്നു വിശ്വസിക്കൂ.

അതിലാര്‍ക്കും ഒരു പരിഭവവും ഇല്ല.
ദൈവമില്ലാ എന്നു സമര്‍ഥിക്കാം.

ഉണ്ടെന്ന് വാദിക്കാം.

വിശകലനങ്ങളീല്‍ രണ്ടു കൂട്ടര്‍ക്കും പരിഭവമോ സമൂഹത്തിനു്
ദോഷമോ ഇല്ല.



പക്ഷേ അവരെ എല്ലാം

നൂറ്റാണ്ടുകളായി വിശ്വാസങ്ങളിലൂടെ,

ശരീരത്തിലെ രക്തവും മജ്ജയും, ശ്വസിക്കുന്ന വായുവും

ഒക്കെ ആക്കി തീര്ത്തു പോയ ഒരു ജനതയുടെ വിശ്വാസ സംഹിതകളെ

മുറിവേല്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ എഴുതി

മതിലില്‍ പ്രദര്‍ശിപ്പിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ല,

അത് ഒരുതര ഭീകര വാദത്തിനേക്കാളും നികൃഷ്ടമായ നടപടി ആകുന്നു.

ബ്ലോഗിങെന്ന മാധ്യമം എന്താ മനുഷ്യനോ മനുഷ്യ രാശിക്കോ എതിരാണോ.

അനാവശ്യമായ ആവിഷ്ക്കാരങ്ങളൊക്കെ ബ്ലോഗുകളില്‍ സാദ്ധ്യമാണെന്നോ.?.
നിനക്ക് വേണമെങ്കില്‍ നോക്കിയാല്‍ മതി. ഞാന്‍ മുണ്ടില്ലാതെ റോഡിലൂടെ നടക്കും. എന്നാല്‍ അത് സാധ്യമാണോ.?


സംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അടിച്ചേല്പിക്കപ്പെടാത്ത ഒരു അച്ചടക്കം എവിടെയും നില നില്‍ക്കണം.
അതു് നിത്യ ജീവിതത്തിലായാലും വെര്‍ച്വല്‍ ജീവിതത്തിലായാലും.
അത് കാത്ത് സൂക്ഷിക്കാന്‍ നിയമവും വേണം.


ഇതൊന്നുമില്ലെങ്കില്‍,

നീലച്ചിത്രങ്ങളും,
വ്യഭിചാരവും,
ബലാത്സംഗവും.
പീഢനവും,
മോഷണവും,
ഭീകരവാദവും ഒക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യ നിയമ സാധുത

അനുഭവിച്ച് പുതിയ ലേബലുകളില്‍ സംസ്ക്കാരത്തിന്‍റെ ഘാതകരായേക്കും.


കുടം പൊട്ടിച്ചായാലും തുണികീറിയായാലും അമ്മയെത്തല്ലിയായാലും

പേരുണ്ടാക്കല്‍ എന്ന കല ആകാതിരിക്കട്ടെ, ആവിഷ്ക്കാര സ്വാതന്ത്ര്യം.
------------------

പിന്നീടു് എഴുതി ചേര്‍ത്തത്.




കൊട്ടി ഘോഷിക്കുന്നതില്‍ എന്തിലും ചരിത്രം പഠിച്ചിരിക്കണം.
പഠിച്ചാലും പോരാ ...മനുഷ്യനെന്ന വികാരം ഉള്‍ക്കൊണ്ട് അനുഭവിക്കാന്‍ ശ്രമിക്കണം.


അതിനു ശേഷം ആവിഷക്കരിച്ചു നോക്കു.
ആര്‍ക്കും ക്രിസ്തുവിനെയോ അള്ളാഹുവിനെയോ ഹിന്ദു ദൈവങ്ങളെയോ ആ മതങ്ങളിലുള്ള ആശയ അന്ത സത്തകളെയോ കരിവാരി തേക്കാന്‍ സാധിക്കില്ല.
നാറുന്ന സങ്കല്പങ്ങള്‍ മനസ്സിനെ എത്ര കളങ്ക പങ്കിലമാക്കുന്നു എന്നും, അതില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികള്‍ ലോക ചരിത്രം വായിക്കുമ്പോള്‍ ആര്‍ക്കും ഒരു ഹിറ്റ്ലറില്‍ നിന്നു മാത്രമല്ല, പലരില്‍ നിന്നും മനസ്സിലാക്കാം.


ഇതാ മലയാള ബ്ലോഗിലെ ഒരു പോസ്റ്റും അതിനൊരു കമന്‍റും.


ഇത് വായിക്കൂ(കൂട്ടുകാരനായ മഹാന്)‍

ആ കമന്‍റിനു ശ്രീ.ഉമേഷിന്‍റെ പ്രതികരണം ഇല്ലായിരുന്നു എന്നു തോന്നുന്നു. ?
ഒരു വലിയ മനുഷ്യന്‍റെ പേരെഴുതിയപ്പോഴുള്ള വാലു്. ഹഹഹാ...

അല്പം സ്വകാര്യം.
വാലില്ലാതെയാണു് ഞാന്‍ നാട്ടിലും ഈ മറുനാട്ടിലും അറിയപ്പെടുന്നത്. വാലിട്ട് കണ്ണെഴുതി എന്നെ ചോദിച്ചാല്‍ ഞാന്‍ നാട്ടിലും ഈ മറു നാട്ടിലും അന്യന്‍. ഇതു സത്യം.
പിന്നെ ഗൂഗിളിലിങെനെ വാലു വന്നു.
പണ്ട്...പണ്ട്..പണ്ടു പണ്ട്...2006 ലോ മറ്റോ‍...
ഞാന്‍ ബ്ലോഗുകള്‍ തുടങ്ങുന്ന സമയമൊക്കെ തന്നെ...
ഒരു ഈ മെയില്‍ ഐ.ഡി ഒപ്പിക്കാന്‍ ശ്രമിക്കയായിരുന്നു.
പേരു്. വേണു.
പറ്റില്ല. ആ പേരു് ആരോ എന്നേ കൊണ്ടു പോയി.
അപ്പോള്‍ മൊത്തം പേരും എഴുതി.
കെ.വേണുഗോപാലന്‍ നായര്‍.
ഓപഷന്‍സ് വന്നു.
ഗോപാലന്‍ വേണു
നായര്‍ വേണു
കെ വേണുനായര്‍
വേണു നായര്‍ ഗോപാലന്‍

കെ വേണുനായരില്‍ ക്ലിക്ക് ചെയ്ത ഞാന്‍ ഓര്‍ത്തിരുന്നില്ല. പുലിവാലു പിടിക്കുമെന്ന്.

ബ്ലോഗു സുഹൃത്തുകളുടെ പുസ്തകങ്ങളെല്ലാം തന്നെ വിപിപി ആയി വരുത്താറുണ്ട്. ശ്രി പ്രിയാ ഉണ്ണികൃഷ്ണന്‍റെ പുസ്തകമാണു് ഏറ്റവും അവസാനം വിപിപി ആയി വന്നത്. ഇമെയില്‍ അഡ്രെസ്സ് അനുസരിച്ച് കെവേണു നായരെ തപ്പി ഒരു ദിവസം അലഞ്ഞു പോസ്റ്റുമാന്‍.
നായര്‍ പിടിക്കുന്ന പുലി വാല്‍.
ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഈ നായര്‍പ്രതിഭാസം ധാരാളം.
മകന്‍ ചോദിക്കുന്നു. മകള്‍ ചോദിക്കുന്നു.
നായര്‍ വക്കാതിരുന്നാല്‍ ഞങ്ങള്‍ക്ക്, പരീക്ഷകളില്‍ ആനുകൂല്യങ്ങള്‍ കിട്ടുമോ.?
ഐ ഐ റ്റി എന്‍റ്രന്‍സില്‍ ഞങ്ങളെഴുതുമ്പോള്‍ പ്രയോജനം ഉണ്ടെങ്കില്‍ പപ്പാ നമുക്ക് ജാതി മാറാം.

സെയില്‍ ടാക്സ് അസ്സെസ്സ്മെന്‍റില്‍ പേരു വായിച്ച കമ്മീഷണര്‍ ഒരിക്കല്‍ “നായി” എന്നാല്‍ ഹിന്ദിയില്‍ ബാര്‍ബര്‍ ആണെന്ന്. ദളിതനായ ഓഫീസ്സറുടെ ഇന്‍ഫിയോറിറ്റിക്ക് ബിരിയാണിച്ചോറു തിന്ന സംതൃപ്തി.
അതൊക്കെ സഹിക്കാം.

ലോകം നന്നാക്കാനും, സമൂഹ പരിഷ്ക്കരണത്തിനും ബൂജാതരായ ബൂലോക ബ്ലോഗുകളിലും ജാതി വംശ ചേരി വിളിച്ച് അടച്ചാക്ഷേപം നിറയ്ക്കുന്നവരെയോ.?

മിണ്ടരുത്...മിണ്ടരുത്...എന്ന് നല്ല മനസ്സെത്ര വിലക്കിയിട്ടും മിണ്ടാതിരിക്കാന്‍ കഴിയുന്നവരെ കണ്ട് അഭിമാന പുളകിതനാകുന്നു ഞാന്‍. ആത്മനിയന്ത്രണം.
ആത്മാവ് നഷ്ടപ്പെടുത്തി നേടുന്ന ആത്മ നിയന്ത്രണം എനിക്ക് വേണ്ട.
--------------------------------------------------------




-------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ആവിഷ്ക്കാര സ്വാതന്ത്ര്യമേ...
നിന്നിലെന്നും അഭിമാനിക്കുന്നു.ആസ്വദിക്കുന്നു.അനുഭവിക്കുന്നു.!

പക്ഷപാതി :: The Defendant പറഞ്ഞു...

I agree with you, Venuji.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആവിഷ്കാരസ്വാതന്ത്ര്യം അതിരുകടക്കുന്നു പലപ്പോഴും

വേണു venu പറഞ്ഞു...

പക്ഷപാതി, നന്ദി.
പ്രിയാജി, അതിരു കടക്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യം അമ്മ പെങ്ങന്മാര്‍ എന്ന സംജ്ഞയും തിരുത്തിക്കളയും. നന്ദി.
കുതിരവട്ടന്‍, :) നന്ദി.


കൊട്ടി ഘോഷിക്കുന്നതില്‍ എന്തിലും ചരിത്രം പഠിച്ചിരിക്കണം.
പഠിച്ചാലും പോരാ ...മനുഷ്യനെന്ന വികാരം ഉള്‍ക്കൊണ്ട് അനുഭവിക്കാന്‍ ശ്രമിക്കണം.
അതിനു ശേഷം ആവിഷക്കരിച്ചു നോക്കു.
ആര്‍ക്കും ക്രിസ്തുവിനെയോ അള്ളാഹുവിനെയോ ഹിന്ദു ദൈവങ്ങളെയോ ആ മതങ്ങളിലുള്ള ആശയഅന്തസത്തകളെയോ കരിവാരി തേക്കാന്‍ സാധിക്കില്ല.( വിമര്‍ശിക്കുന്നതിനു തടസ്സമില്ലാത്തതിനാലാണല്ലോ, അതൊക്കെ നൂറ്റാണ്ടുകളായി ജീവിച്ചിരിക്കുന്നത്.)
നാറുന്ന സങ്കല്പങ്ങള്‍ മനസ്സിനെ എത്ര കളങ്ക്ങ്ക പങ്കിലമാക്കുന്നു എന്നും, അതില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികള്‍ ലോക ചരിത്രം വായിക്കുമ്പോള്‍ ആര്‍ക്കും ഒരു ഹിറ്റ്ലറില്‍ നിന്നു മാത്രമല്ല, പലരില്‍ നിന്നും മനസ്സിലാക്കാം.
ഇതാ മലയാള ബ്ലോഗിലെ ഒരു പോസ്റ്റും അതിനൊരു കമന്‍റും.
ഇത് വായിക്കൂ(കൂട്ടുകാരനായ മഹാന്)‍
ആ കമന്‍റിനു ശ്രീ.ഉമേഷിന്‍റെ പ്രതികരണം ഇല്ലായിരുന്നു. ?
ഒരു വലിയ മനുഷ്യന്‍റെ പേരെഴുതിയപ്പോഴുള്ള വാലു്. ഹഹഹാ...

എന്‍റെ കാര്യം.
വാലില്ലാതെയാണു് ഞാന്‍ നാട്ടിലും ഈ മറുനാട്ടിലും അറിയപ്പെടുന്നത്. വാലിട്ട് കണ്ണെഴുതി എന്നെ ചോദിച്ചാല്‍ ഞാന്‍ നാട്ടിലും ഈ മറു നാട്ടിലും അന്യന്‍. ഇതു സത്യം.
പിന്നെ ഗൂഗിളിലിങെനെ വാലു വന്നു.
പണ്ട്...പണ്ട്..പണ്ടു പണ്ട്...2006 ലോ മറ്റോ‍...
ഞാന്‍ ബ്ലോഗുകള്‍ തുടങ്ങുന്നതിനും മുന്നേ...
ഒരു ഈ മെയില്‍ ഐ.ഡി ഒപ്പിക്കാന്‍ ശ്രമിക്കയായിരുന്നു.
പേരു്. വേണു.
പറ്റില്ല. ആ പേരു് ആരോ എന്നേ കൊണ്ടു പോയി.
അപ്പോള്‍ മൊത്തം പേരും എഴുതി.
കെ.വേണുഗോപാലന്‍ നായര്‍.
ഓപഷന്‍സ് വന്നു.
ഗോപാലന്‍ വേണു
നായര്‍ വേണു
കെ വേണുനായര്‍
വേണു നായര്‍ ഗോപാലന്‍

കെ വേണുനായരില്‍ ക്ലിക്ക് ചെയ്ത ഞാന്‍ ഓര്‍ത്തിരുന്നില്ല. പുലിവാലു പിടിക്കുമെന്ന്.

ബ്ലോഗു സുഹൃത്തുകളുടെ പുസ്തകങ്ങളെല്ലാം വിപിപി ആയി വരുത്താറുണ്ട്. ശ്രി പ്രിയാ ഉണ്ണികൃഷ്ണന്‍റെ പുസ്തകമാണു് ഏറ്റവും അവസാനം വിപിപി ആയി വന്നത്. ഇമെയില്‍ അഡ്രെസ്സ് അനുസരിച്ച് കെവേണു നായരെ തപ്പി ഒരു ദിവസം അലഞ്ഞു പോസ്റ്റുമാന്‍.
നായര്‍ പിടിക്കുന്ന പുലി വാല്‍.
ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഈ നായര്‍പ്രതിഭാസം ധാരാളം.
മകന്‍ ചോദിക്കുന്നു. മകള്‍ ചോദിക്കുന്നു.
നായര്‍ വക്കാതിരുന്നാല്‍ ഞങ്ങള്‍ക്ക്, പരീക്ഷകളില്‍ ആനുകൂല്യങ്ങള്‍ കിട്ടുമോ.?
ഐ ഐ റ്റി എന്‍റ്രന്‍സില്‍ ഞങ്ങളെഴുതുമ്പോള്‍ പ്രയോജനം ഉണ്ടെങ്കില്‍ പപ്പാ നമുക്ക് ജാതി മാറാം.

സെയില്‍ ടാക്സ് അസ്സെസ്സ്മെന്‍റില്‍ പേരു വായിച്ച കമ്മീഷണര്‍ ഒരിക്കല്‍ “നായി” എന്നാല്‍ ഹിന്ദിയില്‍ ബാര്‍ബര്‍ ആണെന്ന്. ദളിതനായ ഓഫീസ്സറുടെ ഇന്‍ഫിയോറിറ്റിക്ക് ബിരിയാണിച്ചോറു തിന്ന സംതൃപ്തി.
അതൊക്കെ സഹിക്കാം.

ലോകം നന്നാക്കാനും, സമൂഹ പരിഷ്ക്കരണത്തിനും ബൂജാതരായ ബൂലോക ബ്ലോഗുകളിലും ജാതി വംശ ചേരി വിളിച്ച് അടച്ചാക്ഷേപം നിറയ്ക്കുന്നവരെയോ.?

മിണ്ടരുത്...മിണ്ടരുത്...എന്ന് നല്ല മനസ്സെത്ര വിലക്കിയിട്ടും മിണ്ടാതിരിക്കാന്‍ കഴിയുന്നവരെ കണ്ട് അഭിമാന പുളകിതനാകുന്നു ഞാന്‍. ആത്മനിയന്ത്രണം.
ആത്മാവ് നഷ്ടപ്പെടുത്തി നേടുന്ന ആത്മ നിയന്ത്രണം എനിക്ക് വേണ്ട.
--------------------------------------------------------

മഴത്തുള്ളി പറഞ്ഞു...

വേണു മാഷേ വളരെ ശരിയാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. അതിരുകടക്കുന്ന സ്വാതന്ത്ര്യം പലപ്പോഴും കാണാം.

ഉപാസന || Upasana പറഞ്ഞു...

Supporting you bhai

Sunil || Upasana

keralafarmer പറഞ്ഞു...

അപ്പോള്‍ നായര്‍ വാല്‍ പുലിവാല്‍ ആണ് അല്ലെ?

വേണു venu പറഞ്ഞു...

മഴത്തുള്ളി, ഉപാസന, കേരളാഫാര്‍മര്‍ നന്ദി.
കേരളാഫാര്‍മര്‍, നായരു പിടിച്ച പുലിവാല്‍.:)

കുറുമാന്‍ പറഞ്ഞു...

ഞാനും ഒരു നായരാ,

നായന്മാരുടെ നക്കിക്കൂട്ടം നാലണ കണ്ടാല്‍ അവിടെ കൂട്ടം എന്ന അഭിസംഭോ‍ധന പലപ്പോഴും കേട്ടിട്ടും, പോടാ പുല്ലേന്ന് പറഞ്ഞ് അതിന്റെ ഒപ്പം കയ്യടിച്ച് നിന്നതിനാല്‍ ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല. ജാതിയെകുറിച്ച് പറയുന്നോരെ പോ മൈ എന്ന് പറഞ്ഞങ്ങട് തള്ള്........

പണ്ടത്തെ കഥകളില്‍ കാഞ്ഞിരപ്പള്ളിയില്‍ അച്ചായന്മാരേയുള്ളൂ

ഏറ്റുമാനൂരില്‍ നമ്പൂതിരിയേയുള്ളൂ

മലപ്പുറത്തും, കോഴിക്കോടും ഹാജിമാരേയുള്ളൂ

മനുഷ്യന്‍ എവിടെ?

keralafarmer പറഞ്ഞു...

കുറുമാന്‍ പറഞ്ഞു "നായന്മാരുടെ നക്കിക്കൂട്ടം നാലണ കണ്ടാല്‍ അവിടെ കൂട്ടം എന്ന അഭിസംഭോ‍ധന പലപ്പോഴും കേട്ടിട്ടും, പോടാ പുല്ലേന്ന് പറഞ്ഞ് അതിന്റെ ഒപ്പം കയ്യടിച്ച് നിന്നതിനാല്‍ ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല."
ഇതേപോലെ പല നായന്മാരും മറ്റൊരു ഒരു നായരെ എതിര്‍ത്താല്‍ കൂടെ നിറുത്തുവാന്‍ ധാരാളം പേരെക്കിട്ടും എന്ന് പല പോസ്റ്റുകളും കമെന്റുകളും തെളിയിക്കുന്നും ഉണ്ട്.