ശനിയാഴ്‌ച, ഡിസംബർ 22, 2007

വലിയലോകവും ചെറിയ വരകളും (ഭരണവര്ഗ്ഗം)

Buzz It

---------------------------------------------




ഭരണ വര്‍ഗ്ഗത്തിന്‍റെ കുരിശേറ്റു വാങ്ങേണ്ണ്ടി വന്ന ദൈവപുത്രരുടെ കാലങ്ങള്‍ക്കു ശേഷവും,
ഇന്നും കുരിശുകളുമായി ഭരണ വര്‍ഗ്ഗം ഒരു പ്രഹേളികയായി നില്‍ക്കുന്നു.
വര്‍ഗ്ഗ സമരങ്ങളിലൂടെ നാം പലതും നേടിയെന്ന് വീണ്ടും വീണ്ടും അതേ വര്‍ഗ്ഗം വീമ്പിളക്കുന്നു.





9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വര്‍ഗ്ഗ സമരങ്ങള്‍‍ സമ്മ്മാനമായ് നല്‍കിയ ഭരണ വര്‍ഗ്ഗം.:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇന്നിന്റെ ഭരണവര്‍‌ഗ്ഗത്തിന് പറയാന്‍ പഴയ വര്‍‌ഗ്ഗ്സമരങ്ങളേ ഉള്ളൂ.

നല്ല ആശയം.

krish | കൃഷ് പറഞ്ഞു...

വര്‍ഗ്ഗസൃഷ്ടി കൊള്ളാം.
:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അധികാരമെന്ന ചക്കരക്കുടം മുന്നില്‍ നിന്നു മാടിവിളിക്കുമ്പോള്‍ ‘കാലാനുസൃതമായി‘
പുതിയ വര്‍ഗ്ഗ നിര്‍വചനങ്ങള്‍ വേണ്ടി വരും.
കട്ടന്‍‌ചായയും, പരിപ്പുവടയും തിന്ന് പാര്‍ട്ടിയെ വളര്‍ത്തിയ പഴഞ്ചന്‍ സഖാക്കള്‍ അതറിഞ്ഞു പ്രവര്‍ത്തിക്കാതിരുന്നതാണ് അവര്‍ക്കു പറ്റിയ വിഡ്ഡിത്തം.

Murali K Menon പറഞ്ഞു...

കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ പൊടുന്നനെ ഓര്‍മ്മ വന്നത് എം.സുകുമാരന്റെ “ശേഷക്രിയ” എന്ന നോവലാണ്. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുഞ്ഞയ്യപ്പന്‍ പത്രമുതലാളിയുടേയും പാര്‍ട്ടിയുടേയും ഒത്തുകളിയില്‍ പത്രമാപ്പീസിലെ ജോലിയില്‍ നിന്നും പുറത്താക്കപ്പെടുന്നു. എങ്ങനെയെങ്കിലും ജോലിയില്‍ തിരികെ പ്രവേശിച്ച് ഭാര്യക്കും മകനും ഒരു നേരത്തെ ആഹാരം കൊടുക്കുവാനുള്ള മോഹത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ കാണുമ്പോള്‍ അദ്ദേഹം ചോദിക്കുന്നു. കുഞ്ഞയ്യപ്പന്‍ നായര്‍ സഖാവാണോ അതോ ഈഴവ സഖാവാണോ എന്ന്. (ഇപ്പോഴത്തെ യഥാര്‍ത്ഥ വര്‍ഗ്ഗ സമരം ഇതായിരിക്കാം).

നന്നായി വേണു. നമ്മളെ കൊണ്ട് ആ‍വുന്നത് ഇങ്ങനെയൊക്കെ പറയുക എന്നത് തന്നെ.

ഉപാസന || Upasana പറഞ്ഞു...

ഉം മാക്സിസ്റ്റുകര്‍ക്കിട്ടാണല്ലാ കൊട്ട്...
നടക്കട്ടെ...
ഉചിതമായ കാര്‍ട്ടൂണ്‍
:)
ഉപാസന

സാജന്‍| SAJAN പറഞ്ഞു...

വേണുച്ചേട്ടാ വര പതിവുപോലെ നന്ന്,
കുടുംബമായി എല്ലാര്‍ക്കും ക്രിസ്മസ്സ് പുതുവത്സരാശംസകള്‍:)

ജൈമിനി പറഞ്ഞു...

(ശ്രീനിവാസന്‍ സ്റ്റൈലില്‍...) മനുഷ്യര്‍ക്കെന്നാണാവോ ഈ വര്‍ഗ്ഗങ്ങളില്‍ നിന്നൊരു മോചനം? :-) നന്നായിട്ടുണ്ട്...

വേണു venu പറഞ്ഞു...

മനുഷ്യ വര്‍ഗ്ഗത്തെ തിരിച്ചറിയുന്ന വര്‍ഗ്ഗം ഉണ്ടാകട്ടെ.

പ്രിയാ, കൃഷ്,മോഹന്‍‍ പുത്തഞ്ചിറ, മുരളി മേനോന്‍‍, ഉപാസന, സാജന്‍‍, മിനീസ്, നിങ്ങള്‍ക്കെല്ലാവര്‍ക്കും‍ അഭിവാദനങ്ങള്‍.:)