




തലക്കനം .
വരയ്ക്കാനൊക്കില്ല. എഴുതാനൊക്കില്ല. കാണിക്കാനൊക്കില്ല. അനുഭവിക്കാന്‍ സാധിക്കുന്ന ഒരു പ്രതിഭാസം. ഹഹാ...അനുഭവിപ്പിക്കാനും.:)
മിണ്ടിയാല്‍ നഷ്ടപ്പെടുന്ന തലക്കനം. നിശ്ശബ്ദതയാല്‍ അതവതരിപ്പിക്കപ്പെടുന്നു.
മിണ്ടി, മിണ്ടി വെളിപ്പെടുത്തുന്ന തലക്കനം. വലിയ ശബ്ദമാണതിന്‍റെ മുഖ ലക്ഷണം.
വായിച്ചതിഷ്ടപ്പെട്ടിട്ടും ഒന്നും മിണ്ടാതെ പോകുന്ന കനം.
ഇഷ്ടമാകാതെ പോയെങ്കിലും അവിടെ മിണ്ടുന്നതും കനം.
പുച്ഛത്തിന്‍റെ കനം തൂങ്ങുന്ന കണ്ണുകളുമായി ,
സര്‍വ വിജ്ഞാനിയുടെ ഭാവങ്ങളുമായി,
തലക്കനങ്ങള്‍ പുതിയ മാനങ്ങള്‍ തേടുന്നു.!!!