
പത്തായം പെറുന്നു. ചക്കി കുത്തുന്നു. ഉണ്ണി ഉണ്ണുന്നു.


പത്തായം പെറട്ടെ. ചക്കി കുത്തട്ടെ. ഉണ്ണിയും ഉണ്ണിമാരും ഉണ്ണട്ടെ. പക്ഷേ പത്തായത്തിനൊരു പൂട്ടു വേണമോ. വേണമെങ്കില്‍ അതെങ്ങനെ.?
**************************************
ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ജോര്‍ജ്ജ് ബുഷ് ശനിയാഴ്‌ച പ്രസ്‌താവിച്ചു. ഇന്ത്യയുടെയും ചൈനയുടെയും അത്യാര്‍ത്തിയാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കോണ്ടലിസാ റൈസും പറഞ്ഞു.
ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അമേരിക്ക ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ.) എനിക്കു വിശക്കുന്നു എന്ന നിലവിളി ഇനിയും കെട്ടടങ്ങാത്ത ഇന്‍ഡ്യ.
ബുഷിന്‍റെ വിശപ്പു തീര്‍ന്നിട്ടില്ല. ഒരു ഇറാക്കു കൊണ്ടൊന്നും ഒരു സദ്യ ആകില്ലെന്നറിയാം. എവിടെയും കൊടിപിടി ആയുധമായവര്‍ക്കു് നല്ലൊരു കൊടി ബുഷമ്മാവന്‍ നല്‍കിയിരിക്കുന്നു, ഈ കൊടും ചതിയന്‍ എന്തുദ്ദേശിച്ചാണിത്തരം പ്രസ്താവനകളിറക്കുന്നതു്.?.