വെള്ളിയാഴ്‌ച, ഫെബ്രുവരി 29, 2008

വലിയ ലോകവും ചെറിയ വരകളും (കണക്കുകളിലെ കണക്കു~)

Buzz It

കണക്കു് എനിക്കേറ്റവും ഇഷ്ടമായ വിഷയമായിരുന്നു.

കണക്കിനു കൂടുതല്‍ മാര്‍ക്കു ‍ വാങ്ങിയിരുന്ന ഞാന് ‍‍ കണക്കിന് പകരം കൊമ്മേര്‍സു പഠിച്ചത് എന്‍റേയും കണക്കു് തെറ്റിച്ചു.


മലയാളം നല്ല രിതിയില്‍ എഴുതുകയും വായിക്കുകയും ചെയ്ത എന്‍റെ ചില യുവജനോത്സന കുസൃതികള്‍ കണ്ട് തോളത്തു കൈ വച്ചനുഗ്രഹിച്ചവരുടേയും കണക്കുകള്‍ തകര്‍ത്തപ്പോള്‍ എനിക്കു ആ കണക്കിനോടും അത്ഭുതം തോന്നി.


ജ്യോതിഷം അറിയാവുന്ന ഭാസ്ക്കരന്‍ സാറായിരുന്നു നാളും പേരും ശരീര ഭാഷയും അറിഞ്ഞു് ഒരിക്കല്‍ പെണ്‍പിള്ളാരുടെ മുന്നില്‍ വച്ചു പറഞ്ഞതു്, നീ ഒരു നടനാകാന്‍ എല്ലാ സാധ്യതയും ഉണ്ടു. ഭാസ്കരന്‍ സാറിന്‍റെ പ്രവചനത്തിനെ തെറ്റിച്ച ആ കണക്കിനേയും ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു.


കൃഷ്ണനാചാരി സാര്‍ പഠിപ്പിച്ച കണക്കുകളുടെ മാന്ത്രികത വീണ്ടും പഠിക്കാന്‍ കഴിയാതെ പോയ്യ മഹാ നിര്‍ഭാഗ്യത്തിനു മുന്നില്‍ നിന്നെനിക്കിന്നെല്ലാം മനസ്സിലാകുന്നു.


എല്ലാം ഒരു കണക്കു തന്നെ.


ആ മഹാ കണക്കിന്റെ മുന്നില് തല കുനിക്കുന്നു.
കണക്കിന്റെ മഹാ സത്യങ്ങളുടെ മുന്നില് ഒരു കണക്കും അറിയാതെ ഞാനും ഒരു കണക്കായി.
അതും മറ്റൊരു കണക്കാകാം.


പല കണക്കുകളും തെറ്റിക്കുന്ന ആ വലിയ കണക്കിന്‍റെ മുന്നില്‍ നിന്നു പറഞ്ഞു പോകുന്നു. ഒക്കെ ഒരു കണക്കു്.

------------------------------

32 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒരു കണക്കിനു് എല്ലാം കണക്ക് തന്നെ. അല്ലേ.:)

മഴത്തുള്ളി പറഞ്ഞു...

ഠേ...............................

ഒരു കണക്കിനാ ഓടിവന്ന് ഒരു തേങ്ങ ഉടച്ചത് ;)

നല്ല ചൂടന്‍ പോസ്റ്റ്. അതെ എല്ലാം ഒരു കണക്കിന് ശരിയാ. കണക്ക് കണക്ക് എന്നു പറഞ്ഞാല്‍ അതൊരു വല്ലാത്ത കണക്ക് തന്നെ ആയിരുന്നു മാഷേ എനിക്ക് :)

എന്തായാലും രസകരമായിരിക്കുന്നു ഈ കാര്‍ട്ടൂണുകളെല്ലാം.......

അജ്ഞാതന്‍ പറഞ്ഞു...

Read Malayalam blogs from your cell phones. Click for more details for mobile blogging.
Also check for web browsing

::Please remove word verification for commenting::

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആംഗലേയസാഹിത്യത്തിനു പകരം കണക്കില്‍ ബിരുദത്തിനു ചേര്‍ന്നപ്പോ മാത്സും എനിക്കൊരു കണക്കാരുന്നു...

കണക്ക് തെറ്റാത്ത വര.

കാപ്പിലാന്‍ പറഞ്ഞു...

കണക്ക് കൂട്ടി കൂട്ടി ഞാനും ഒരു വഴിയായി വേണു

:)

നമ്മൂടെ ലോകം പറഞ്ഞു...

കണക്കുകൂട്ടികണക്കുകൂട്ടിഒരുകണക്കാവുമ്പോഴുംകണക്കെന്താണന്നറിഞ്ഞിട്ടുണ്ടാവില്ല - കണക്കായ്പ്പൊയ്!

ഫോട്ടോഗ്രാഫര്‍::FG പറഞ്ഞു...

വേണുച്ചേട്ടാ, കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റിയോ?
എങ്കില്‍ നല്ല കണക്കായിപ്പോയി, കൂട്ടുമ്പോഴും കുറക്കുമ്പോഴും കാല്‍കുലേറ്റര്‍ ഉപയോഗിക്കാത്തതിന്റെ കൊഴപ്പമല്ലേ?:):)

പാമരന്‍ പറഞ്ഞു...

:)

മയൂര പറഞ്ഞു...

കണക്കിനു ഞാനും പണ്ടേ കണക്കാ...:)

ശ്രീ പറഞ്ഞു...

അതു തന്നെ. എല്ലാവരുടെയും കാര്യം കണക്കു തന്നെ.

ബൂലോകത്തിന്റെയും സ്പന്ദനം കണക്കിലാണെന്ന് മനസ്സിലായി.
;)

Sethunath UN പറഞ്ഞു...

ഇപ്പോ‌ഴും പല‌ചരക്കുകടയില്‍ പോയാല്‍ ബാക്കി കിട്ടാനുള്ളത് മേടിയ്ക്ക‌ണ‌മെങ്കില്‍ എനിയ്ക്ക് കൈയ്യില്‍ എണ്ണണ‌ം. ഷൂസ് ഇട്ട അവസ‌രങ്ങ‌‌ളില്‍ കാല്‍‌വിര‌ലുക‌ള്‍ ഉപയോഗിയ്ക്കാറില്ല. അത്ര ബെസ്റ്റാ ക‌ണ‌ക്കിന്.
:)

Unknown പറഞ്ഞു...

ഒരു കണക്കിനാണ്‌ ഞാന്‍ ഉപവിഷയമായ കണക്കിന്‌ കടന്നുകിട്ടിയത്‌! എല്ലാംകൂടി തട്ടിക്കൂട്ടിയാല്‍പ്പൊലും 50% കഷ്ടിയാണ്‌! പിന്നെ എം.സി.എക്ക്‌ പോയപ്പോ, എങ്ങനെയോ കണക്ക്‌ പാസ്സായി!

ജീവിതത്തിലും ഈ കനക്കെന്നെ വിട്‌ണില്ല്യ; പലപ്പോഴും ഞാന്‍ ടാന്‍(0) ആണെന്ന് തോന്നാറുണ്ട്‌!

siva // ശിവ പറഞ്ഞു...

ദാ ഇവിടെയും കണക്കു പറയുന്നു...

സസ്നേഹം
ശിവ.....

asdfasdf asfdasdf പറഞ്ഞു...

കണക്കുകളെല്ലാം ഒരു കളിയല്ലേ.. കളിയുടെ കണക്കും ഒരു കളിയാണ്.

കണക്ക് കൂട്ടിമുട്ടാത്ത മറ്റൊരു കണക്കന്‍

G.MANU പറഞ്ഞു...

കണക്കിനെ തൊട്ടുകളിക്കുന്നവരെ വെറുതെ വിടല്ലേ വേണുജി..

ഹോള്‍ ലൈഫ് ഈസ് സീറോ വിത്തൌട്ട് മാത്തമാറ്റിക്സ്..



(ഒരു കണക്ക് ബിരുദധാരി)

CHANTHU പറഞ്ഞു...

അതു ശരി, ഇതു നല്ല കണക്കായി

യാരിദ്‌|~|Yarid പറഞ്ഞു...

ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ്‍..!!!

എന്തൊരു കണക്കാണൊ. കണക്കിനു ഞാന്‍‌ പണ്ടെ കണക്കായിരുന്നു. അതു കൊണ്ട് തന്നെ എന്റെ കണക്കിനുള്ള മാറ്‌ക്കും കണക്കായിരുന്നു..:(

വേണു venu പറഞ്ഞു...

ഇന്നു് രാവിലെ ടൈംസു് ഓഫ് ഇന്‍ഡ്യ പത്രം വായിക്കയായിരുന്നു.
1.Sons tooth helps man see again.
An Irishman blinded by an explOsion two years ago has had his sight restored after doctors inserted his son's tooth in his eye. അതുമൊരു കണക്കു തന്നെ അല്ലേ.?
2.Who cares about budjet?
ഇന്നു നമ്മുടെ ബഡ്ജറ്റ് .? കണക്കുകള്‍ കൊണ്ടൊരു സ്വപ്നക്കൂട്.:)

3. Aircraft Hits Blue Bull on Runway.
Kanpur.
After the collision, it went six to seven feet off the runway and the blue bull went almost 15 feet in the air.
ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായില്ല.
കണക്കുകള്‍.
കണക്കു കൂട്ടുകള്‍.

മനക്കണക്കുകളെ എനിക്കു സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ലല്ലോ.:)
പിഴയ്ക്കുന്ന കണക്കും ശരിയാവുന്ന കണക്കും ഒന്നും മനസ്സിലാകാതെ പിന്നെയും പറഞ്ഞു പോകുന്നു. എല്ലാം ഒരു കണക്കു് തന്നെ.
നിങ്ങളോ.?

krish | കൃഷ് പറഞ്ഞു...

എല്ലാം കണക്കുകള്‍. നാം ഒന്നു കണക്ക് കൂട്ടുന്നു, അത് പക്ഷേ പിഴക്കാം. എന്നാല്‍ ദൈവത്തിന്റെ കണക്ക് ഒരിക്കലും പിഴയ്ക്കാറില്ല.
ദേ, നാം തന്നെ വരുത്തിവെക്കുന്ന ചില മരണക്കണക്കുകള്‍, ഇവിടെ

കുറച്ച് കണക്ക് പഠിച്ചീട്ട്, ജീവിതത്തില്‍ കണക്ക് തെറ്റിയ ഒരാള്‍.

Unknown പറഞ്ഞു...

വേണ്വേട്ടാ..
പോസ്റ്റും കമന്റ്സും കൂടെ വായിച്ച് ഞാനാകെ കണ്‍ഫ്യൂസ്ഡ് ആയി.
ഞാന്‍ പിന്നെ കണക്കില് മാത്രല്ല എല്ലാത്തിലും കണക്കാ.:)

നിരക്ഷരൻ പറഞ്ഞു...

കണക്കായിപ്പോയി...
:) :)

മുസ്തഫ|musthapha പറഞ്ഞു...

കാര്‍ട്ടൂണല്ലേ, വായിക്കാനായി സമയം കളയേണ്ടല്ലോ എന്ന എന്‍റെ കണക്ക് ഇവിടെ തെറ്റി :)

വേണു venu പറഞ്ഞു...

ആദ്യ അഭിപ്രായവുമായി വന്ന,
മഴത്തുള്ളി, ഹാഹാ...കണക്കില്‍ പേടിക്കരുതു്.:)
ബ്ലോഗ്കുട്ട്, സൈറ്റു് ശ്രദ്ധിച്ചു.:)
പ്രിയാജി, അഭിപ്രായത്തിനു് സന്തോഷം. ഹഹാ...കണക്കു തെറ്റാത്ത...:)
കാപ്പിലാനേ, കണക്കു കൂട്ടുക മാത്രം. കുറയ്ക്കാനൊക്കില്ല. കുറയ്ക്കാന്‍ നോക്കിയാല്‍ ഒരു വഴിക്കണക്കാകും.:)
നമ്മുടെ ലോകം, കണക്കിന്‍റ് ലോകത്തു് കണക്കു പറയരുതു്. നന്ദി.:)
ഫോട്ടോഗ്രാഫെര്‍, കൂട്ടിയും കിഴിച്ചും ഒടുവിലൊരു കണക്കും എന്‍റെ കൊച്ചു തോണിയും മാത്രം.:)
പാമരന്‍, :)
മയൂരാ, കണക്കിനു മാത്രമാണല്ലോ കണക്കായതു്. മന കണക്കുകളെത്ര ഇനിയും. ഒരുകണക്കിനു് അതും ഒരു കണക്കായിരിക്കാം.:)
ശ്രീ, പിന്നല്ലാതെ. ഒടുവില്‍ കണക്കു തീര്‍ന്നു. എന്ന കണക്കു കേള്‍ക്കുമ്പോഴാണു് ഇതെന്നാ കണക്കെന്നും തോന്നുന്നതു്.:)
നിഷ്ക്കളങ്കന്‍, അതു വേണം. കണക്കായി പോയി. കണക്കു പിരിയേഡില്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നതിന്‍റെ കണക്കാ.:)
ചന്ദൂട്ടന്‍, അതൊന്നും കണക്കാക്കേണ്ട. ഇനിയുമെത്രയോ കണക്കുകള്‍.:)
ശിവകുമാറേ, കണക്കു പറയുന്നു എന്നു പറയരുതു്. ഒരു കണക്കിനു് ശിവകുമാറു പറഞ്ഞതും ഒരു കണക്കാ.:)
കുട്ടന്‍ മേനോനെ, കണക്കില്‍ കളിക്കരുതു്. കളി കാര്യമായാല്‍ കണക്കാക്കരുതു്.:)
ജി. മനു, കണക്കില്‍ തൊട്ടാല്‍ കണക്കു തീര്‍ത്തു കളയാം അല്ലേ. :)
ചന്തു., ഇതൊരു കണക്കാക്കണം. :)
വഴിപോക്കന്‍, അതൊക്കെ പഴേ കണക്കല്ലേ.:)
കൃഷേ, കണക്കു കൂട്ടി , കണക്കു കൂട്ടി , കുറച്ചു, ഹരിച്ചു, ഗുണിച്ചു്, ഒരു ശിഷ്ടവും ഇല്ലാതെ വരുമ്പോള്‍ ആലോചിച്ചു പോകുന്നു അല്ലേ, ഇതെന്നാ കണക്കു്.:)
ആഗ്നേയ, ഉം.. ചുമ്മാതെ , ഒരു കണക്കാണെന്നു പറയല്ലേ.:)
നിരക്ഷരന്‍, യൂ ടൂ...ഉം. കണക്കു തന്നെ.:)
കുതിരവട്ടന്‍, :)
അഗ്രജന്‍, ആ ഒരു കമന്‍റ് ഈ പോസ്റ്റിനെക്കുറിച്ചെനിക്കുള്ള എന്‍റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു. :)

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു കണക്കുമില്ലാത്ത എന്‍റെ നന്ദിയും സന്തോഷവും പങ്കു വയ്ക്കുന്നു.:)

ഗീത പറഞ്ഞു...

ആ ‘മഹാകണക്കന്റെ’ കണക്കുകളൊന്നും നമുക്കു മുന്‍ കൂട്ടി അറിയാന്‍ കഴിയില്ലല്ലോ...
അറിയാമായിരുന്നുവെങ്കില്‍ നമ്മള്‍ കണക്കു കൂട്ടുകയും കിഴിയ്ക്കുകയും ഒന്നും ചെയ്യുകയും ഇല്ലായിരുന്നു...

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

ഒരു കണക്കിനു കണക്കൊന്നുമറിയാതിരിക്കുന്നതാ നല്ലത്. ഇതു നല്ല കണക്കായി.

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഒരു കണക്കിനാ ഇവിടെ ഓടിയെത്തിയെ
അപ്പൊ ദാണ്ടെ ഇവിടെക്കിടന്ന് കണക്ക് പഠുപ്പിച്ച് ഓടികളിക്കുന്നു ഹഹ
കാര്‍ട്ടൂണിനെക്കാളും എനിക്ക് സുഹിച്ചത്
മാഷ് അതിന്റെ സൈടില്‍ കിടന്ന് കളിക്കുന്നതാ
ഹഹ..

വേണു venu പറഞ്ഞു...

ഗീതാഗീതികള്‍ , ആ ‘മഹാകണക്കന്റെ’ കണക്കുകളൊന്നു് എല്ലാവര്‍ക്കും അറിയാം. മരണമെന്ന കണക്കാവുന്നതു്.
ആ കണക്കു് സുനിശ്ചിതം എന്നറിഞ്ഞും എന്തോരു കൂട്ടലും കിഴിക്കലും അല്ലേ.:)
കണ്ണൂരാനേ, അതും നല്ലതു് തന്നെ . അപ്പോള്‍ ആള്‍ക്കാരു പറയും. എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം ഒരേ ഒരു മോനുള്ളതു് ഒരു കണക്കാ....:)
സജീ, ഹഹാ..അതെനിക്കൊരാളയച്ചു തന്നതാ. ചിലരെ ചിത്രമാക്കുന്ന ഒരു സോഫ്റ്റുവെയര്‍.അതിഷ്ടപ്പെട്ടല്ലേ..
ഹാഹാ അതും ഒരു കൊച്ചു കണക്കു തന്നെ..:)
ഒരു കണക്കുമില്ലാത്ത എന്‍റെ നന്ദിയും സ്നേഹവും നിങ്ങള്‍ക്കെല്ലാം.:)

ഭൂമിപുത്രി പറഞ്ഞു...

ഇങ്ങിനെയൊക്കെ ചിന്തിച്ചുംവരച്ചുമൊക്കെയാണൊ
കണക്കപ്പിള്ളമാരുണ്ടാകുന്നതു?
മുന്‍പൊരിയ്ക്കല്പറയാന് വിട്ടുപോയിരുന്നു,എന്റെതടക്കമ്മുള്ള പേരുകള്‍-100 പോസ്റ്റില്‍-ഓട്ടൊഗ്രാഫില്‍ ചേര്‍ത്തതു രസമുണ്ടായിരുന്നുട്ടൊ.

തോന്ന്യാസി പറഞ്ഞു...

വേണു മാഷേ പ്ണ്ടേ കണക്കെന്നു കേട്ടാല്‍ എനിക്കലര്‍ജ്ജിയാ..അതോണ്ട് ഇനി കണക്കു ചോദിക്കരുത്...പറയരുത്....ആ കാര്യം തന്നെ മിണ്ടിപ്പോകരുത് ...(പ്ലീസ്).......

വേണു venu പറഞ്ഞു...

ഭൂമിപുത്രി. കണക്കപിള്ളമാര്‍ക്കൊരു കണക്കുമില്ല. എല്ലാ മനുഷ്യരുടേയും ഉള്ളിന്‍റെ ഉള്ളില്‍ ഒരു കൊച്ചു കണക്കപിള്ള ഇരുന്നു കണക്കു കൂട്ടുന്നു.
മുന്‍പൊരിക്കല്‍ വിട്ടു പോയ കണക്ക് ഞാന്‍ എന്നേ കണക്കു കൂട്ടിയിരുന്നു. അതിപ്പോള്‍ അറിഞ്ഞതിലും കണക്കില്ലാ സന്തോഷം.:)
തോന്ന്യാസി(ഇങ്ങനെ ഒക്കെ വിളിപ്പിക്കയല്ലേ.:))
കുമാരനാശാനേ ഓര്‍മ്മിപ്പിക്കുന്നു. “അല്ലല്ലിതെന്തു കണക്കിതു കഷ്ടമേ, അല്ലലാലങ്ങു കണക്കേ മറന്നിതോ....?
ഭൂമിപുത്രിക്കും തോന്ന്യാസിക്കും കണക്കില്ലാ നന്ദിയും സന്തോഷവും.:)

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ,

എന്റെ കണക്കു കൂട്ടലുകളെ മൊത്തം തെറ്റിച്ചുകൊണ്ട് ഇവിടെ ഞാന്‍ എത്തി. എത്തിയപ്പോള്‍ അല്പം വൈകി. അവിടെ എന്റെ കണക്ക് വീണ്ടും തെറ്റിപോയി.

ഇവിടെയെത്തിയപ്പോഴാണറിയുന്നത് എനിക്കറിയുന്ന കണക്കൊന്നും ഒരു കണക്കായിരുന്നില്ലെന്ന്.

ഒരു കണക്കിനിവിടെ എത്തിയപ്പോള്‍ കണക്കൊന്നും കണക്കല്ലാതായിരിക്കുന്നു.

കണക്കിനു എന്നും പൂജ്യം വാങ്ങാറുണ്ടായിരുന്ന കണക്ക് ടീച്ചറെ ടീച്ചറെ ഞെട്ടിച്ചുകൊണ്ട് ഞാന്‍ കണക്കില്‍ പാസ്സാ‍യി. അവിടെ എന്റേം കണകക് തെറ്റി.

ജീവിതം തന്നെ ഒരു കണക്കാണ്, ചില്വാനം തെറ്റിയാല്‍ കണക്ക് ആകെ തെറ്റും.

കണക്ക് തെറ്റിയ എത്രയോ കണക്കന്‍മാര്‍ കണ്മുന്നീല്‍ വച്ച് കാണാതായി....

കണ്ണും കണക്കും പിഴക്കരുത്....

ഇങ്ങിനെ പോയാല്‍ മതിയ്യോ

ഇതൊരുകണക്കിനവസാനിപ്പിക്കട്ടെ അല്ലെങ്കില്‍ എനിക്ക് കിട്ടുന്നതിന് കയ്യും കണക്കും ഉണ്ടാവില്ല
വേണുവേട്ടാ അപ്പോ കാണാം.

വേണു venu പറഞ്ഞു...

രാഗേഷിജി,

നല്ല കമന്‍റിലെ കണക്കെല്ലാം വായിച്ചപ്പോള്‍ ഇതു ശരിക്കും കണക്കാണല്ലോ എന്നു തോന്നി. .

കണക്കു കൂട്ടുന്ന ഒരാള്‍ മുകളിലിരിപ്പുണ്ടെന്നുള്ളതു തന്നെ ഏറ്റവും വലിയ കണക്കു്:)
കണക്കറ്റ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.:)