തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2008

വലിയലോകവും ചെറിയ വരകളും(പരീക്ഷകള്‍)

Buzz It

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ജീവിത പുസ്തകത്തിലെ ഓരോ പരീക്ഷകളിലും പാസ്സാകുമ്പോഴും തോന്നുന്നതു്.ഓരോരോ ഭാരങ്ങളായി.....:)

ഭൂമിപുത്രി പറഞ്ഞു...

ഈക്കെട്ടുംതാങ്ങി മലകയറ്റമാ‍ണല്ലൊ,
ഹിമാലയമാണോ?

മുസാഫിര്‍ പറഞ്ഞു...

നാറാണത്ത് ഭ്രാന്തന്റെ പോലെ മുകളിലെത്തിക്കഴിഞ്ഞാല്‍ ഭാരം താ‍ഴേക്കിട്ട് കൈകൊട്ടി ചിരീക്കുകയും ആവാം അല്ലെ വേണുജീ?

Rasheed Chalil പറഞ്ഞു...

തീരുന്ന പരീക്ഷകളുടെ ഭാരവും പേറി ഇന്റര്‍വ്യൂ കുന്നുകള്‍ കയറിയെത്തുന്നത് സര്‍ക്കാരാപ്പീസ് എന്ന തോട്ടത്തിലാണെങ്കില്‍... “പണി കിട്ടാനാ പണി... കിട്ടിയാല്‍ ഒരു പണിയും ഇല്ല.” എന്ന് പറയാല്ലോ. അല്ലെങ്കില്‍ കിമ്പളം വാങ്ങുന്ന തൂണുകള്‍ ചാരി നില്‍കാം.

ഇതിനൊന്നും കഴിയാത്തവന്‍ മുസാഫിര്‍ ഭായ് പറഞ്ഞ പോലെ പൊട്ടിച്ചിരിക്കാം.

:)

G.MANU പറഞ്ഞു...

ഈ സര്‍ട്ടീറ്റ് ചുമ്മി ചുമ്മി വല്ലാണ്ടായി...മറ്റു പണിയൊന്നും എടുക്കാന്‍ വയ്യാണ്ടും

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇത്രേം പഠിച്ചിട്ടും നന്നാവുന്നില്ലല്ലോഎന്നോര്‍ക്കുമ്പോഴാ...

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

:)

പഠിക്കാതെ,പരീക്ഷയെഴുതാതെ..
തന്തക്കും തള്ളക്കും തദ്വാര നാട്ടുകാര്‍ക്കും
ഭാരമായിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ
സര്‍ട്ടെറ്റുകളുടെ ഈ ഭാരം..!!

സാരംഗി പറഞ്ഞു...

:)

Murali K Menon പറഞ്ഞു...

കാവ്യപുസ്തകമല്ലോ ജീവിതം
ഒരു കാവ്യപുസ്തകമല്ലോ
അതില്‍ മണ്ടന്മാര്‍ കണക്കുകള്‍
കൂട്ടുന്നു പിന്നെ കിഴിക്കുന്നു ഒടുവില്‍
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു..

സര്‍ട്ടിഫിക്കറ്റുകളുടെ ഭാരം താങ്ങി ജീവിതം തന്നെ ഭാരമായ് മാറുന്ന പുതിയ ജീവിതങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്ന നല്ല കാര്‍ട്ടൂണ്‍... ഭാവുകങ്ങള്‍!

നിരക്ഷരൻ പറഞ്ഞു...

ചുമടെടുക്കാനുള്ള പഠിപ്പുകൂടെയാകുമല്ലോ ?
:)

Mr. K# പറഞ്ഞു...

എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്കെ എവിടെയാണോ എന്തോ? :-)

മഴത്തുള്ളി പറഞ്ഞു...

എങ്ങോട്ടാ പോലും ഈ സര്‍ട്ടിഫിക്കറ്റ് കെട്ടുമായി, വല്ല ഇന്റര്‍വ്യൂവിനുമാവും ;)

എന്തായാലും അടിപൊളി മാഷെ, :)

വേണു venu പറഞ്ഞു...

അഭിപ്രായങ്ങള്‍ എഴുതി, പരീക്ഷകളുടെ ഭാരം ലഘൂകരിച്ച എന്‍റെ മാന്യ വായനക്കാരേ,
ഭൂമിപുത്രി,
മുസാഫിര്‍,
ഇത്തിരിവെട്ടം,
ജി.മനു,
പ്രിയാ ഉണ്ണികൃഷ്ണന്‍,
ഹരിയണ്ണന്‍,
സാരംഗി,
മുരളിമേനോന്‍,
നിരക്ഷരന്‍,
കുതിരവട്ടന്‍,
മഴത്തുള്ളി,
നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍.നന്ദി.:)