ചൊവ്വാഴ്ച, ജനുവരി 29, 2008

വലിയലോകവും ചെറിയ വരകളും (വായനാ ലിസ്റ്റിനൊരു കൂടോത്രം ഗാഡ്ജറ്റ്)‍)

Buzz It



-------------------------------------------------

ഒരു ഗദ്യ കവിതയായി പകര്‍ത്താന്‍ ശ്രമിക്കട്ടെ.

വായനാലിസ്റ്റുകള്‍.
മനപ്രയാസങ്ങളുണ്ട്.
തിരഞ്ഞെടുക്കുന്നതൊക്കെ ഒന്നു തന്നെ
വിട്ടു പോകുന്നതൊന്നും
കാണാതെ പോയതോ
കണ്ടിട്ടു പോയതോ
കാണാത്തതും കണ്ടതുമൊന്നും?

വായനാലിസ്റ്റ് ചിരിക്കുന്നു.
പണ്ട് ബുദ്ധന്‍ ചിരിച്ചപോലെ.
പക്ഷേ
തിരഞ്ഞെടുപ്പുകള്‍
2007 ലെ മികച്ചതു്
മോബ് ചാനലിനു് ശേഖരിച്ചത്
ബുദ്ധന്‍ ചിരിക്കട്ടെ

എങ്കിലും എനിക്ക് വായനാ ലിസ്റ്റിനെ ഇഷ്ടമാണു്.
പലപ്പോഴും തിരഞ്ഞു മറിയാനും
മറ്റു ചിലപ്പോള്‍ ഒരു മുങ്ങാം കുഴിയിട്ട്
ചില തിരഞ്ഞെടുപ്പു നടത്താനും എനിക്ക് സാധിക്കുന്നല്ലോ
എങ്കിലും
വായനാലിസ്റ്റ് മനപ്രയാസമുണ്ടാക്കുന്നുണ്ട്.
------------------------------------------------

16 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വായനാ ലിസ്റ്റുകള്‍‍ പലപ്പോഴും ഒരേ ദിശ മാത്രം ചൂണ്ടി കാണിക്കുന്ന മയില്‍‍ കുറ്റി ആകുന്നുണ്ടോ.?

lost world പറഞ്ഞു...

ഇവിടെയുമുണ്ടല്ലോ ഒരു ലിസ്റ്റ്... :)

മന്‍സുര്‍ പറഞ്ഞു...

വേണുജീ....

തല ചായ്‌ക്കാന്‍
ഇന്നെനിക്കീ ബ്ലോഗിലിടമില്ല

നന്‍മകള്‍ നേരുന്നു

siva // ശിവ പറഞ്ഞു...

ഓരോ താമശയേ....

ഗീത പറഞ്ഞു...

ഒന്നും മനസ്സിലായില്ല. കാരണം വായനാലിസ്റ്റിനെക്കുറിച്ച് അറിയില്ല.

G.MANU പറഞ്ഞു...

ലിസ്റ്റ് താന്‍ ബെസ്റ്റ്

ഉപാസന || Upasana പറഞ്ഞു...

തല ചായ്ക്കാന്‍ ഷാപ്പിലിടമുണ്ട് മാഷെ.

പല വായനാലിസ്റ്റുകളും...
കൊഴപ്പമില്ല..!
:)
ഉപാസന

krish | കൃഷ് പറഞ്ഞു...

വോട്ടര്‍ ലിസ്റ്റിനേക്കാളും വലിയ സംഗതികളാണോ ഇത്.?.

മയൂര പറഞ്ഞു...

മാഷെ, റെഡ് സല്യൂട്ട്... :)

"എങ്കിലും എനിക്ക് വായനാ ലിസ്റ്റിനെ ഇഷ്ടമാണു്.
പലപ്പോഴും തിരഞ്ഞു മറിയാനും
മറ്റു ചിലപ്പോള്‍ ഒരു മുങ്ങാം കുഴിയിട്ട്
ചില തിരഞ്ഞെടുപ്പു നടത്താനും എനിക്ക് സാധിക്കുന്നല്ലോ"

സാരംഗി പറഞ്ഞു...

വായനാലിസ്റ്റുകളെ മാത്രം ആശ്രയിച്ച് ഏറ്റവും നല്ല ബ്ലോഗ് തെരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ വായനാരുചികളില്‍ സമാനതകളുള്ളവര്‍ക്ക് സമയക്കുറവുള്ളപ്പോള്‍ നല്ല പോസ്റ്റുകള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ട വായനാലിസ്റ്റുകളെ ആശ്രയിക്കുന്നതില്‍ തെറ്റില്ലല്ലൊ. എന്തുതന്നെയായാലും വര ഇഷ്ടമായി, കൂടോത്ര ഗാഡ്ജറ്റ് :))
വായനാ ലിസ്റ്റുകളില്‍ ഇടംകിട്ടാന്‍ പല നല്ല പോസ്റ്റുകള്‍ക്കും കഴിയാതെ പോകാറുണ്ട്, ലിസ്റ്റുകള്‍ ഉള്ളവര്‍ തന്നെ പലപ്പൊഴും അപ്ഡേറ്റ് ചെയ്യാറുമില്ല. എന്നാലും ആ 'വായനാലിസ്റ്റുകള്‍' എന്ന കവിതയിലെ അവസാന പാരഗ്രാഫ് തന്നെയാണ്‌ എനിക്കും പറയാനുള്ളത്.

ഭൂമിപുത്രി പറഞ്ഞു...

സത്യംപറഞ്ഞാല്‍ ഈ
‘വായനാലിസ്റ്റ്’എവിടെയാന്നൊരു പിടീമില്ലല്ലൊ..
അതോഞാന്‍ കണ്ടിട്ടുണ്ടോ..?
കണ്‍ഫ്യൂഷനായല്ലൊ!

asdfasdf asfdasdf പറഞ്ഞു...

‘എങ്കിലും
വായനാലിസ്റ്റ് മനപ്രയാസമുണ്ടാക്കുന്നുണ്ട്‘ എന്തിനാ മനപ്രയാസമുണ്ടായിട്ടും ലവളെ കൂടെക്കൊണ്ടു നടക്കുന്നത്. ? ലവള് പോട്ടന്നെ.. നമുക്ക് യാഹുവിനോട് പറഞ്ഞ് വേറൊന്ന് ഉണ്ടാക്കാം.

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ ആസ്വാദകരേ,
വെയിലു്, മാഷേ, എനിക്ക് വായനാ ലിസ്റ്റിനെ ഇഷ്ടമാണു്.
പലപ്പോഴും തിരഞ്ഞു മറിയാനും
മറ്റു ചിലപ്പോള്‍ ഒരു മുങ്ങാം കുഴിയിട്ട്
ചില തിരഞ്ഞെടുപ്പു നടത്താനും എനിക്ക് സാധിക്കുന്നല്ലോ. :)
മന്‍സൂര്‍, ഹാഹാ.തല ചായ്ക്കാന്‍ എല്ലാവര്‍ക്കും ഇടമില്ലേ. പ്രത്യേകിച്ചും ബ്ലോഗില്‍ ഒരു ചിലവുമില്ലാതെ.:)
ശിവകുമാര്‍, ഹഹാ..മൊത്തം തമാശ.:)
ഗീതാഗീതികള്‍, ഈ ലിങ്കൊന്നു നോക്കൂ.http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_Lists പ്രയോജനപ്രദമാണു്. തമാശിച്ചതു് അതിലൂടെ ഉള്ള തിരഞ്ഞെടുപ്പുകളെ മാത്രമാണു്.:)
ജി.മനു, ഹഹാ:)
ഉപാസന, ഇവിടെ ഇടമുണ്ടല്ലോ. ഷാപ്പെന്തിനു്.?ഹാഹാ.:)
കൊഴപ്പമില്ല . അത് ശരിയാണു്.
കൃഷ്, ഇതും വോട്ടിങ്ങു് തന്നെ .അല്ലേ.:)
മയൂരാ, സന്തോഷം. സല്യൂട്ട് സാവ്ധാനായി നിന്ന് സ്വീകരിച്ചു.:)
സാരംഗി, ഞാന്‍ ഉദ്ദേശിച്ചത് സാരംഗി പൂര്‍ണമായും പറഞ്ഞിരിക്കുന്നു. സന്തോഷം.:)
ഭൂമിപുത്രി, ഈ ലിങ്കൊന്നു നോക്കൂ. http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_Listsഎങ്ങിനെ ഒരു ലിസ്റ്റുണ്ടാക്കാം എന്നും അവിടെ ലിങ്കുകളില്‍ നിന്നും മനസ്സിലാക്കാം. നല്ലതാണു്. എന്‍റെ അനുഭവം.
കുട്ടന്‍ മേനോന്‍, ഹഹാ..ഡൈവോര്‍സിനു് എന്നെ കിട്ടില്ല.

എല്ലാവര്‍ക്കും നന്ദി.:)
പുതിയ പോസ്റ്റ് ബൂലോകം 51)ം ഭാവം എന്ന പുതിയ പോസ്റ്റിലേയ്ക്ക് ക്ഷണിക്കുന്നു.:)

Inji Pennu പറഞ്ഞു...

ഹഹഹ! :) ഇത് കലക്കി! :) ഹഹ...

ചീര I Cheera പറഞ്ഞു...

വേണൂ ജീയേ,
വര ഇടയ്ക്കൊക്കെ വന്ന് കാണാറുണ്ട് ട്ടൊ.
എനിയ്ക്കൊരു ബ്രോഡ്ബാന്റ് കണക്ഷന്‍ കിട്ടീര്ന്നെങ്കില്‍.. എന്നൊരു നിശ്വാസം.
വായനാലിസ്റ്റ് എനിയ്ക്കും ഇഷ്ടമാണ്. വായിയ്ക്കാനുള്ള സമയവും, ഒരു സ്പീഡ് കണക്ഷനും ഉണ്ടെങ്കില്‍ ഞാനിനിയും കൂറേ പോസ്റ്റുകള്‍ ഷെയറ് ചെയ്തിരുന്നേനെ!
എനിയ്ക്കു ഷെയര്‍ ചെയ്യാന്‍ വലിയ ഇഷ്ടമാ..
ആ നിരാശാബ്ലോഗനെ ശരിയ്ക്കും പിടിച്ചു. പിന്നെ ആ ലിസ്റ്റും.

വേണു venu പറഞ്ഞു...

ഇഞ്ചിപെണ്ണിനും പി .ആറിനുംമ് സന്തോഷം .നന്ദിയും.:)