തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2009

കൊട്ടേഷന്‍ കളി

Buzz It



പുലി കളി, കള്ളനും പോലീസ്സും, ഉറിയടി ,തിരുവാതിര, ഞാറ്റു വേല, പൂ പറിക്കാന്‍ പോരുണോര്‍ ഒക്കെ കാലം മുക്കി കളഞ്ഞോ. പുതിയ കളികള്‍ അവിടെ ഒക്കെ എത്തുന്നു. കൊട്ടേഷന്‍ കളികള്‍.
മനുഷ്യ രക്തം മുക്കി, എല്ലാ തത്വ ശസ്ത്രങ്ങളേയും കാറ്റില്‍ പറ‍ത്തി, വിദ്യാഭ്യാസമില്ലാത്തവരുടെ നാട്ടില്‍ മുളച്ച ഞുണുക്ക് കളി.
മനുഷ്യ സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ, സമാനതയുടെ, മാനവികതയുടെ സന്ദേശങ്ങള്‍ കാറ്റില്‍ പറന്നു പോകുമോ.?
കാലമേ നീ സാക്ഷി.
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കൊട്ടേഷന്‍ എന്നത് മലയാളവല്‍ക്കരിക്കപ്പെടുന്നതിലെ ആശയ മാറ്റം ചിന്തിപ്പിക്കുന്നു.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഒന്നുകൂടിയുണ്ട്..

പന്നിപ്പനി..

ഓരോ വർഷവും പുതിയതായി ഓരോ പനികൾ മുളച്ചുപൊന്തുന്നു..
പേടിച്ചു വിറച്ചിട്ടു ജീവിക്കാൻ പാറ്റില്ലാത്ത മറ്റൊരവസ്ഥ..!!

krish | കൃഷ് പറഞ്ഞു...

പണ്ട്‌ വാമനൻ ഒരു ക്വട്ടേഷൻ ഏറ്റെടുത്തില്ലേ.. അതുപോലെ ഇപ്പോൾ നിറയെ 'വാൾ'മോൻ-മാർ ഇറങ്ങിയിട്ടുണ്ടെന്നു മാത്രം, സുപ്പാരി വാങ്ങി 'ചവിട്ടിതാഴ്ത്താൻ'. അടുത്ത ഓണത്തിനുവരുമ്പോൾ ഇതുപോലെ പുതിയ വല്ല ഐറ്റവും കാണാം മാവേലിതമ്പുരാനേ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വളര്‍ത്തുന്നവന്‍ തന്നെയല്ലെ ഇരയാകുന്നതും

വയനാടന്‍ പറഞ്ഞു...

കേരളത്തിന്റെ ദേശീയ വിനോദമായി കുട്ടികൾ ക്വൊട്ടേഷൻ പഠിക്കുന്ന കാലം വരാനായി കാത്തിരിക്കാം
ഓണാശംസകൾ

വേണു venu പറഞ്ഞു...

ഹരീഷ് ,കൃഷ് , പണിക്കര്‍ സാര്‍, വയനാടന്‍ ,
നിങ്ങള്‍ക്കെല്ലാം നന്ദി.
അങ്ങേര്‍ക്ക് കൊട്ടേഷന്‍ കമ്പോളത്തില്‍ എന്ത് വില മതിക്കും, എന്ന് കമ്പോള നിലവാര വാര്‍ത്തയില്‍ ജീവനുകളുടെ വില വയ്ക്കുന്ന ദുസ്സമയം ഉണ്ടാവാതിരിക്കട്ടെ.
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍.:)

kichu / കിച്ചു പറഞ്ഞു...

ഞാനും ആലോചിക്കുകയാ ഒരു കൊട്ടേഷന്‍ അങ്ങു കൊടുത്താലോ എന്ന്.

ഈ നിഴക്കുത്ത് മാഷിനെ ഒന്നു വിരട്ടിവിടാന്‍ :)

വേണു venu പറഞ്ഞു...

ഹഹാ...അതൊക്കെ എന്നേ ചില ആളുകളു ശ്രമിച്ച് പാപ്പരായി അടുത്ത കത്തി തേച്ചു വയ്ക്കുന്നു.
ഇനി കിച്ചു അടുത്ത പിച്ചാത്തിക്ക് മൂര്‍ച്ച ഇട്ടോ.

നടക്കില്ലാ.
പുല്ലാണേ...പുല്ലാണേ.. നിഴല്‍ക്കുത്ത് മാഷിനു പുല്ലാണേ...
ആത്മഗതം.
നാം പേടിക്കേണ്ടത് നമ്മളേ മാത്രം.:)

മുരളി I Murali Mudra പറഞ്ഞു...

keralam muzhuvan kottation mayam..
nannayi varakal

വേണു venu പറഞ്ഞു...

മുരളി നായര്‍, അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി.:)