ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009

കുഞ്ഞു വരകള്‍ കുഞ്ഞു വരികള്‍( ശവപ്പെട്ടി)

Buzz It


ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടവാങ്ങിയതില്‍ ക്രമക്കേടുകാണിച്ചെന്ന കേസില്‍ മുന്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ സി.ബി.ഐ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.
22 Aug 2009
വില്‍ക്കുന്നവനും വാങ്ങുന്നവനും ഒരിക്കല്‍ ഉപയോഗം വരുന്ന സാധനമാണു് ശവപ്പെട്ടി.
ആ വിവരം ശവപ്പെട്ടിക്കറിയാം. ഓരോ ശവപ്പെട്ടിയും വില്‍ക്കുന്നവനോടും വാങ്ങുന്നവനോടും ഉള്ളില്‍ ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവണം. നിന്നെ പിന്നെ കണ്ടോളാം.:)
-------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഇന്നു നീ നാളെ ഞാന്‍.എത്രയോ കേട്ടിരിക്കുന്നു ശവപ്പെട്ടി.

കണ്ണനുണ്ണി പറഞ്ഞു...

പാഴുതില വീണപ്പോ അന്ന് പച്ചില ചിരിച്ചു...
പക്ഷെ ഇന്ന് പച്ചിലയും പഴുത്തു.... :)

kichu പറഞ്ഞു...

ഇന്ന് കാലത്ത് കണി കണ്ടത് ഈ ശവപ്പെട്ടിയാ...

ദിനം ശുഭമല്ലെങ്കില്‍...

നിന്നെ പിന്നെ കണ്ടോളാം.:)

:) :)

വേണു venu പറഞ്ഞു...

ഹാഹ്ഹാ..കിച്ചൂ,

ശുഭലക്ഷണങ്ങള്‍
പച്ചമാംസം, മദ്യം, തേന്‍, നെയ്യ് എന്നിവയും ആന, പക്ഷികള്‍, രത്നങ്ങള്‍, രണ്ട് ബ്രാഹ്മണര്‍, നിറഞ്ഞ പാത്രങ്ങള്‍ , ശവം, വേശ്യ എന്നിവ ശുഭലക്ഷണങ്ങളാണ്.
എന്നെ പിന്നെ കാണാനൊന്നും ഇല്ല.
ശകുനം കിച്ചുവിനു ശുഭദായകമായിരിക്കും.
ആത്മഗതം.(പടച്ചോനെ ചതിക്കല്ലേ)

പാവപ്പെട്ടവന്‍ പറഞ്ഞു...

പോസ്റ്റ്‌ കലക്കി
ആശംസകള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഇലക്ഷന്‍ സമയത്ത്‌ അങ്ങിനെ കുറേകേള്‍ക്കാറുണ്ട്‌. ഇലക്ഷന്‍ കഴിഞ്ഞാല്‍ആര്‍ക്കാ നേരം അതിനു പുറകേ പോകാന്‍. പിന്നെ സി. ബി. ഐ ക്കും നേരം പോണ്ടേ?? ടാഗോറിണ്റ്റെ നോബല്‍ സമ്മാനവും അവര്‍വിട്ടെന്നു കേട്ടു.

വര പലതും ചിന്തിപ്പിച്ചു. നന്ദി.

വേണു venu പറഞ്ഞു...

കണ്ണനുണ്ണി, :)
കിച്ചു,:)
പാവപ്പെട്ടവന്‍ :)
Jithendrakumar/ജിതേന്ദ്രകുമാര്‍ :)

ശവപ്പെട്ടിക്കെന്നും മൌനം വിധിക്കപ്പെട്ടിരിക്കുന്നു.
എല്ലാവര്‍ക്കും നന്ദി.:)

മുക്കുവന്‍ പറഞ്ഞു...

നിന്നെ പിന്നെ കണ്ടോളാം.:)

good one

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വേണു ജീ ഫെര്‍ണാണ്ടസിന്റെ പടം വളരെ നന്നായി.

പിന്നെ ഇവരൊന്നും ഒരുകാലത്തും കുറ്റക്കാരാവില്ലല്ലൊ.

കുറ്റവാളിയാകണമെങ്കില്‍ വിശക്കുമ്പോള്‍ ഒരു കഷ്ണം റൊട്ടി മോഷ്ടിക്കണം

വേണു venu പറഞ്ഞു...

മുക്കുവന്‍ , ഹഹാ...ഇന്നല്ലെങ്കില്‍ നാളേ തീര്‍ച്ചയായിട്ടും. നന്ദി.:)
ഇന്‍ഡ്യാഹെറിറ്റേജ്‌, പണിക്കര്‍ മാഷേ..
അതാണു് രാഷ്ട്റീയം. എല്ലാവരും വിശുദ്ധര്‍.
പാവം ജനം. നന്ദി.:)