ഞായറാഴ്‌ച, മേയ് 10, 2009

ചെറിയ വരികള്‍ (കാലം)

Buzz It
കാലം.
കലികാലമല്ല.
നല്ലകാലം വരപ്പോറ തമ്പ്രാ... ഹാ... അതുമല്ല.

കൊമ്പനു പെരുത്ത ഭാഗ്യം ഇരുക്കിറത് എന്ന് പറഞ്ഞ പാണ്ടിച്ചിയുടെ മുറുക്കി ച്ചുവപ്പിച്ച ചിരിയില്‍...
ഒലിച്ചു വീണ ഭാഗ്യം അന്നു സ്വപ്നമായത്...


ഹാഹാ അതുമല്ല...

പിന്നെ...

പിന്നെ, പെരുമ്പ്രാശ്ശിയിലെ അപ്പച്ചി കൊണ്ടു വന്ന ആലോചനയില്‍ ...


ഹേ ...അതുമല്ലാ....

കൈ നോക്കി...വരകളൊക്കെ നോക്കി ചില വരകക്കള്‍ ഞെക്കി നോക്കിയ സോഫിയായുടെ...
മൊഴികള്‍ക്ക് കാതു കൊടുക്കാതിരുന്നതും അല്ലാ.......

പിന്നെ...

പിന്നെ...

പറ തമ്പ്രാ...


ഇന്നലെ .......

എന്‍റെ അമ്മേ.....

പല്ലില്ലാത്തൊരു തത്തമ്മേ
നെല്ലുകൊറിയ്ക്കാന്‍ രസമാണോ?
കാടന്‍‌പൂച്ച വരുന്നുണ്ടേ
വേഗം കൂട്ടിലൊളിച്ചോ നീ.


ചാടിച്ചാടി നടക്കും തവളേ
നേരെ നടക്കാനറിയില്ലേ?
നേരെ നടക്കാനറിയില്ലെങ്കില്‍
ഞങ്ങളെ നോക്കി നടന്നൂടേ?


നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല, ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!


കാലമെപ്പോഴും ഇങ്ങനെയാണ്‌.
തിരിനാളങ്ങള്‍ കെടുത്തിക്കൊണ്ടിരിക്കും.


‍---------------------------

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കാലം എപ്പോഴും ഇങ്ങിനെ തന്നെ ആയിരുന്നു.:)

ബാജി ഓടംവേലി പറഞ്ഞു...

:)

Rare Rose പറഞ്ഞു...

നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുലയാകെ ച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍..

ഈശ്വരാ..ഒന്നാം ക്ലാസ്സിലെങ്ങാണ്ടു പഠിച്ച പാട്ടു....എത്ര നാളായിട്ടാ ഇപ്പോള്‍ കണ്ടതു..:)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അത്ര വ്യക്തമല്ലാത്തത് പോലെ...
ഒരു പക്ഷെ ,
എന്‍റെ ധൃതി പിടിച്ച വായനയുടെ കുഴപ്പമാകാം...

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും കൂപ്പ്കൈ.
ബാജി ഭായ്, :)
Rare Rose, ശരിയാണു്, പഴയൊരു കുട്ടികവിത.:)
ദീപക് രാജ്, :)
hAnLLaLaTh , വായനയുടെ കുഴപ്പം ആവില്ല സുഹൃത്തേ. എഴുത്തില്‍ വന്ന പികവാകാം.:)
എല്ലാവര്‍ക്കു എന്‍റെ നന്ദി.:)

Lathika subhash പറഞ്ഞു...

യശശരീരനായ കക്കാട് പറഞ്ഞതുപോലെ
“കാലമിനിയുമുരുളും....വിഷുവരും.. വര്‍ഷം വരും..”
കൊള്ളാം, നല്ല പോസ്റ്റ്.

വേണു venu പറഞ്ഞു...

ലതി അഭിപ്രായത്തിനു നന്ദി.:)