ശനിയാഴ്‌ച, സെപ്റ്റംബർ 13, 2008

ചെറിയ വരകളും ചെറിയ വരികളും (തിരുവോണ പിറ്റേന്ന്)

Buzz It

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

തിരുവോണ പിറ്റേന്ന്.:)

നിരക്ഷരന്‍ പറഞ്ഞു...

Happy Onam എന്നതിന് പകരം
(S)happy (P)onam എന്ന് പ്രചരിക്കുന്ന ഒരു മെയില്‍ ഈയിടെ കിട്ടിയിരുന്നു. വളരെ ശരിയാണ് കള്ളില്ലാതെ മലയാളിക്കെന്ത് ഓണം ?

വേണു venu പറഞ്ഞു...

ചക്കി ചിക്കാത്ത കളവുമില്ലാ, ചങ്കരന്‍ കേറാത്ത തെങ്ങുമില്ലാ എന്ന് ഏഷ്യാനെറ്റ് മുന്‍ഷി ഈ വിഷയത്തില്‍ ഇപ്പോള് ‍ പറഞ്ഞു.
നിരക്ഷരാ ഷാപ്പീ പോണം. ഹാഹാ....
എനിക്കും കിട്ടിയിരുന്നു ആ മെയില്‍. പിന്നെ ഒരു ലിങ്ക്കും കണ്ടു നമ്മുടെ അക്ഷര കഷായം എന്ന ബ്ലോഗില്‍ ഇങ്ങനെയും കണ്ടു. ഇവിടെ.
ഷാപ്പില്‍ ഓ(പോ)ണം

സ്‌പന്ദനം പറഞ്ഞു...

കമന്റിയില്ലെങ്കില്‍ വിടമാട്ടേന്‍ എന്ന ഭീഷണി കണ്ടിട്ടല്ലാ ഈ കമന്റെന്ന്‌ ആദ്യമേ പറയട്ടേ...നന്നായി. മലയാളികളുടെ മദ്യദാഹം തീരുകയേ ഇല്ല....അത്‌ തീരണമെങ്കില്‍ പത്തിരുപത്‌ മദ്യദുരന്തങ്ങളുണ്ടാവണം. ഓണവും ക്രിസ്‌മസും എന്തിനധികം നാലാള്‍ കൂടുന്ന എന്തിനും തൊട്ടുകൂട്ടാന്‍ അച്ചാറും ചവച്ചിറക്കാന്‍ മദ്യവുമുണ്ടെങ്കിലേ ഉഷാറാവൂ എന്ന മനോഭാവമാണ്‌. എന്താ ചെയ്‌ക ഇവറ്റകളെ?
ചോദ്യം ഉത്തരമില്ലാതെ ശേഷിക്കട്ടെ ഹല്ല പിന്നെ..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

162 ആയല്ലോ ല്ലേ...

ഷാപ്പീ പോണം കിടു തന്നെ

::സിയ↔Ziya പറഞ്ഞു...

മലയാളികളെ പ്പോലെ ലോകത്തെ ഏറ്റവു അലസരായ ഒരു സമൂഹത്തില്‍ ഇതും ഇതിനപ്പുറവും നടക്കും.
ഈ കുടിച്ചു മറിയുന്ന പണത്തില്‍ പകുതിയും അന്യന്റെ അധ്വാനമായിരിക്കുമെന്നതാണ് പ്രത്യേകത.
ആരോട് എന്ത് ബാധ്യതയാണ് ഇന്നത്തെ മലയാളിക്കുള്ളത് ?
നാടിനോടും കുടുംബത്തോടും യാതൊരു കടമകളും പാലിക്കാത്ത,
കള്ള് നിറഞ്ഞ വയറും പൊള്ളയായ തലയുമുള്ള മലയാളിക്ക് എന്താണ് വീമ്പ് പറയാനുള്ളത്?

വരയും വരിയും കലക്കി വേണുവേട്ടാ :)

Adv.P.Vinodji പറഞ്ഞു...

HAPPY ONAM ഇപ്പോൾ sHAPPY pONAM...
ആയി മാറിയിരിക്കുന്നു.....

മഴത്തുള്ളി പറഞ്ഞു...

കാണം വിറ്റും ഓണത്തിനു കള്ളു കുടിക്കണം. ഓണം ഉണ്ടില്ലേലും :)

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
നിരക്ഷരന്‍, കള്ളുവുമില്ല ചതിയുമില്ല,എള്ളോളമില്ല കുടിവചനം....
എന്നൊക്കെ മാവേലി മനം നൊന്ത് പാടിക്കാണും.:)
സ്പന്ദനം, വിടമാറ്റേന്‍ എന്ന ആ പടം എന്‍റെ ഒരു കാര്‍ടൂണ്‍ പോസ്റ്റായിരുന്നു.ഇതാ ഇവിടെ...
ഉന്നെ വിടമാറ്റേന്‍

അഭിപ്രായത്തിനു് നന്ദി.:)
പ്രിയാജീ, അതെ ...ഇന്‍ഡക്സ് ഒത്തിരി കൂടി കാണും.
ഓ.ടോ. അപ്ഡേറ്റ്സ് വായിച്ച് സമാശ്വസിക്കുന്നു. എല്ലാം ശാന്ത്മാകുന്നു എന്നറിയുന്നതില്‍ സന്തോഷിക്കുന്നു..
സിയാ, നന്ദി.:)
വിനോദ്ജീ, സന്തോഷം.പ്രതികരിച്ചതിനു്.:)
മഴത്തുള്ളി, ഹഹാ....കാണം വിറ്റും കള്ള്. അതു കലക്കി.നന്ദി.:)
എല്ലാവര്‍ക്കും കൂപ്പു കൈ.:)

Mahi പറഞ്ഞു...

ഇവിടെ ഇതാദ്യമായി. നന്നായിട്ടുണ്ട്‌ വളരെ വളരെ

വേണു venu പറഞ്ഞു...

മാഹി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)