തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2008

ചെറിയ വരകളും ചെറിയ വരികളും (കവിതക്കോമാ)

Buzz It


കവിത ഒരു കോമായില്‍ ആകുന്ന ദുരവസ്ഥ ഈ ബൂലോകത്ത് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു.
മോഷണം. തെളിവെടുപ്പ്, വിചാരണം, വിഴുപ്പലക്ക്. ബ്ലോഗുകളിലെ പല കവിതകള്‍ക്കും ഒരു കമന്‍റ് എഴുതാന്‍ തന്നെ നൂറു തവണ ചിന്തിക്കണം എന്ന അവസ്ഥ. കമന്‍റു കഴിഞ്ഞു് പിന്നെ വരുന്ന അടുത്ത കമന്‍റില്‍ നിന്നാണ് മനസ്സിലാവുന്നത് താന്‍ നല്ലതെന്ന് പറഞ്ഞ കവിത മറ്റാരൊ എഴുതിയതാണെന്ന്. മാന നഷ്ടവും സമയ നഷ്ടവും ഫലം.
ബ്ലോഗുകളിലെ കവിത മാത്രമല്ല, പ്രിന്‍റു മീഡിയായിലെ കവിതകളും തരികിടകളില്‍ എഴുതിയവരെ ക്രൂശിച്ച് അതിന്‍റെ രചനയുടെ നേട്ടം ഭവ്യമായി മറ്റു ചെലര്‍ അടിച്ചു മാറ്റുകയാണെന്നൊക്കെ അറിയുമ്പോള്‍ ദുഃഖവും അപലപനീയമായ ആ കൃത്യങ്ങളും ഈ അക്ഷര തൊഴിലാളികള്‍ക്കും ചെയ്യാന്‍ കഴിയുന്നല്ലോ എന്നോര്‍ത്ത് ലജ്ജയും തോന്നുന്നു. അതിനാല്‍ മേല്‍ കാണുന്ന കവി തന്‍റെ എഴുതപ്പെടാത്ത കവിതകളുടെ ബീജം അടങ്ങുന്ന കടലാസ്സു പോലും കവിതകളോടൊപ്പം സുരക്ഷിതമായി ബാങ്ക് ലോക്കറില്‍ വയ്ക്കാന്‍ തീരുമാനിക്കുകയാണു്‍.
*******************************************

bising

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഭാഗ്യം.:)

കാപ്പിലാന്‍ പറഞ്ഞു...

good, thats the best way to keep your Gavitha :)

G.MANU പറഞ്ഞു...

ഹഹ കസറി
കവിതയ്ക്കാണിന്ന് ഏറെ ഗതികേട്... താളത്തിലായാല്‍ പഴഞ്ചന്‍, താളം പിഴച്ചാല്‍ പിടിച്ചുപറി, മനസിലായാല്‍ ഏശാത്തത് എന്നിങ്ങനെ പലഗതികേട്

മഴത്തുള്ളി പറഞ്ഞു...

മാഷേ, ശരിയാണ്. നന്നായിരിക്കുന്നു. :)

പലര്‍ എഴുതുന്ന കവിത പല രീതിയിലായതിനാല്‍ അതിനു വരുന്ന അഭിപ്രായങ്ങളും പലതാവാം. എന്നാല്‍ മനു പറഞ്ഞതുപോലെ അതിനിടക്ക് ചില കമന്റുകള്‍ നല്ല കവിതകള്‍ എഴുതുന്നവരുടേയും മനസ്സ് മടുപ്പിക്കുന്നവയും. പിന്നെ കോപ്പി+പേസ്റ്റ് ആണല്ലോ എളുപ്പവഴി :)

ശ്രീവല്ലഭന്‍. പറഞ്ഞു...

:-)
:-(

GURU - ഗുരു പറഞ്ഞു...

വേണുവേട്ടൊ...
ഏട്ടന്റെ വരേലെ അക്ഷരങ്ങള് നേരില് കാണാം
എന്റെ വരേല് അക്ഷരം വ്യക്തമാകണേല് അതില് ക്ലിക്കി വേറൊരു വിന്റോയില് വരണം എന്താ സംഭവമെന്ന് ഒന്ന് പറഞ്ഞു തരൂ..........

വേണു venu പറഞ്ഞു...

ഗുരൂ, ഞാന്‍ ഒരു മെയിലയച്ചിട്ടുണ്ട്.:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പോസ്റ്റ് ഉചിതമായി.
ഇപ്പോള്‍ ഇതൊക്കെത്തന്നെയാണ് ബൂലോകത്തു നടക്കുന്ന കലാപരിപാടികള്‍. കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍? മോഷണവും, പരസ്പരം ചെളിവാരിയെറിയലും ബാലിശമായ കമന്റുകളും ... ബൂലോകം ആകെ നാറാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി...

വേണു venu പറഞ്ഞു...

കാപ്പിലാന്‍, ജി.മനു, മഴത്തുള്ളി, ശ്രീവല്ലഭന്‍, ഗുരു, മോഹന്‍ പുത്തഞ്ചിറ, നിങ്ങള്‍ക്ക് നന്ദി.
എല്ലാവര്‍ക്കും തിരുവോണ ആശംസകള്‍.:)

നിരക്ഷരൻ പറഞ്ഞു...

ആര്‍ക്കും ഒന്നും കൊടുക്കരുത് പൂട്ടിവെച്ചേക്കണം. സര്‍ഗ്ഗവേദന അനുഭവിക്കുന്നുണ്ടല്ലോ ? അത് മതി :)