
***********************************
അവനവനാത്മ സുഖത്തിനായി ബ്ലോഗും.
സമൂഹത്തിനു വേണ്ടിയും, എതിരായും ബ്ലോഗാം.
എനിക്കെഴുതാന്‍ മാത്രമായി ബ്ലോഗാം.
വായിപ്പിക്കാനും വായിപ്പിക്കാതിരിക്കാനും ബ്ലോഗാം.
കഥാകൃത്താണെന്നും കവിയാണെന്നും ബുദ്ധി ജീവിയാണെന്നും മണ്ടനാണെന്നും അറിയിക്കാന്‍ ബ്ലോഗാം.
വിമര്‍ശിക്കാനായി ബ്ലോഗാം. സര്‍വ്വ ദോഷങ്ങളുടെ മൂര്‍ത്തീ ഭാവമാണെങ്കിലും ബ്ലോഗില്‍ഊടെ നല്ല പിള്ള ചമയാം.
വൃദ്ധനാണെങ്കിലും ചെറുപ്പക്കാരനായി ചമയാം. തിരിച്ചും.
വയസ്സിക്ക് ചെറുപ്പക്കാരിയാകാം. തിരിച്ചും.
കാളിദാസ്സനേയും എഴുത്തച്ഛനേയും ചീത്ത പറയാം. ഓണവും ക്രിസ്തുമസ്സും ഈദുമെല്ലാമാണ് കുഴപ്പം സൃഷ്ടിച്ചത് എന്ന് എഴുതിവയ്ക്കാം. പുരാണങ്ങളെ ചീത്ത പറയാം. ബ്രാഹ്മണ്യം എന്ന ശബ്ദത്തെ കുഴി മാന്തി എടുത്ത് കാര്‍ക്കിച്ചു തുപ്പി ചീത്ത പറഞ്ഞ് തന്‍റെ അജ്ഞ്ഞതയും അസഹിഷ്ണുതയും മറച്ചു വയ്ക്കാം.
അവനവന്‍റെ സുഖത്തിനായിട്ട് ചെയ്യാനൊക്കുന്നത് എന്തും ചെയ്യാവുന്നത് ബ്ലോഗ്.
വായിക്കുന്നോ വായിച്ചില്ലയോ കമന്റ്റെഴുതിയോ എഴുതിയില്ലയോ എന്നൊന്നും പ്രശ്നമാകാതെ എഴുതിയും വായിച്ചും പോകാവുന്ന പ്രതിഭാസമേ നിന്‍റെ പേര്‍ ബ്ലോഗ്.:)