ചൊവ്വാഴ്ച, ഓഗസ്റ്റ് 05, 2008

ചെറിയ വരകള്‍ അതിലും ചെറിയ വരികള്‍(ബൂലോക ഹസ്ത രേഖ)

Buzz It

****************************************

ബൂലോക ഹസ്തരേഖകളിലും നക്ഷത്രങ്ങളിലും നോക്കി ഫലം എഴുതാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍,
അന്നു മുതല്‍ ‍നക്ഷത്ര ഫലം എല്ലാ ആഴ്ചയിലും ഉണ്ടായിരിക്കുന്നതല്ല.


ബൂലോക നക്ഷത്ര ഫലവും ഹസ്തരേഖാ ഫലവും ആഴ്ചയില്‍ ഒരു ദിവസം പ്രസിദ്ധീകരിക്കുന്നതാണു്.


അഭിപ്രായമെഴുതുന്നവരുടെ രാശി ചക്രം എന്തായാലും ഇവിടെ ഗണിക്കപ്പെടും.


ഭാവി കാര്യങ്ങള്‍, ഒരക്കാഡമിക്കും വിട്ടു കൊടുക്കില്ല.സ്വതന്ത്ര ബ്ലോഗേര്‍സെല്ലാം സുസ്വാഗതം ചെയ്തില്ലെങ്കില്‍
ഈ പരിപാടി എന്തിയേ.? എന്നു ചോദിച്ചാലും കാണില്ല.നോ കുളിയാണ്ടറിസം.


*************************************************************

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കര്‍മ്മ ഫലം .:)

മഴത്തുള്ളി പറഞ്ഞു...

ഹലോ മിസ്റ്റര്‍ സ്വാമിജീ,

അപ്പോ ഇനിയും 3-4 ദിവസങ്ങള്‍ കഷ്ടകാലം തന്നെ അല്ലേ? ഹോ. ബൂലോകത്തിന്റെ പോക്കു കണ്ടിട്ട് സ്വാമിജിക്ക് നല്ല വര്‍ക്ക് കിട്ടുമെന്ന് തോന്നുന്നു. പിന്നെ ഹസ്തരേഖ നോക്കാനെന്നാ സ്വാമിജീ പീസ്?

പിന്നെ എന്റെ നക്ഷത്രഫലം ഒന്നു നോക്കി പറയണേ? ഈയിടെ കവിതയും രചനയുമൊന്നും വരുന്നില്ല. അതിനെന്താ കാരണം?

മുസാഫിര്‍ പറഞ്ഞു...

ഹ ഹ വേണുജി, ഒരു പാട് ആലോചിച്ചു കൂട്ടുന്നുണ്ടല്ലോ.

keralainside.net പറഞ്ഞു...

Your post is being listed by www.keralainside.net.
Under appropriate category. When ever you write new blog posts , please submit your blog post categorydetails to us. Thank You..

അരുണ്‍ കായംകുളം പറഞ്ഞു...

കൈവര നന്നായാല്‍ തലവര നന്നാകുമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞു...

ഹ ഹ വേണുജീ

ഒണ്‍ളി ഒളിയാണ്ഡ്രലിസം നൊ കുളിയാണ്ഡ്രലിസം
'മോഷണത്തിന്റെ ശിക്ഷയ്ക്കുള്ള പരിഹാരവും കൂടി ചേര്‍ക്കണേ

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

haa.. ha...

ഗോപക്‌ യു ആര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഗോപക്‌ യു ആര്‍ പറഞ്ഞു...

:)

വേണു venu പറഞ്ഞു...

മഴത്തുള്ളി,
രാശിചക്രങ്ങളുടെ ഗതിവിഗതികളനുസരിച്ച് കുഴപ്പങ്ങളൊന്നും കാണുന്നില്ല.പിന്നെ കഷ്ടകാലം, അത് നല്ലകാലം വരുന്നതു വരെ മാത്രമേ ഉറച്ചു നില്‍ക്കുള്ളു. കവിതയുടേയും രചനയുടെയും വിവാഹം കഴിഞ്ഞു് പോയതിനാലാണു് ആ വഴി വരാത്തത്.
തല്‍ക്കാല ശാന്തിക്കായി, ദിവസവും ബൂലോകം സന്ദര്‍ശിക്കുക. കഴിയുന്നിടത്തോളം വിവാദ പോസ്റ്റുകളില്‍ കമന്‍റെഴുതുക. കിട്ടുന്ന മറുപടികളിലൂടെ മുജ്ജന്മ പാപ പരിഹാരം നേടാം.:)
മുസാഫിര്‍,
ഹാഹാ...ചിന്തിച്ചാലൊരു അന്തവുമില്ല, ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല എന്നൊക്കെ അറിയാം.
സ്വന്തം നാട്ടിലേയ്ക്കൊരു യാത്ര കാണുന്നല്ലോ.
മനോഹരമായ ഒഴിവുദിവസങ്ങള്‍ ആശംസിക്കുന്നു.:)
അരുണേ,
തലവര മാറ്റാന്‍...കൈലേസ്സില്ല.ഒരു സൂപ്പര്‍ ഫാസ്റ്റു പോലെ, കായംകുളം വിട്ടു കഴിഞ്ഞാല്‍ കൊട്ടാരക്കരയൊന്നും നിര്‍ത്താതെ തിരുവനന്തപുരത്തേ നിര്‍ത്തു. ഒരു കല്യാണ യോഗം കാണുന്നല്ലോ.:)
keralainside.net
ആഗസ്റ്റ് 15 വരെ ഉള്ള ദിവസങ്ങള്‍ തിരക്കേറിയതാണെന്നു കാണുന്നു. ഉദ്ദേശ ഫല സിദ്ധിയ്ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
വിജയം സുനിശ്ച്ചിതമാണു്.:)
ഇന്‍ഡ്യാഹെറിറ്റേജ്‌,
പണിക്കരു സാറേ, ഒളിയാണ്ട്റലിസം...ഹാഹാ....
പിന്നെ മോഷണം പിടിക്കപ്പെട്ടാല്‍, ഉടനെ എഴുതാമല്ലോ. സമാന ചിന്താഗതികളുടെ സമാനമായ ഒഴുക്കു്. വലിയ ആളുകളൊക്കെ ഒരു പോലെ ചിന്തിക്കുന്നു എന്നൊക്കെ കാച്ചി തടി രക്ഷിക്കാമല്ലോ.മകന്‍റെ പാട്ടും കേട്ടിരുന്നു. ആ സംഗീത കുടുംബത്തില് നിന്നും ഇനിയും പാട്ടുകളുടെ പാലാഴി ഒഴുകട്ടെ.:)
ജിതേന്ദ്രകുമാര്‍, ചിരിക്കുക.
പിടിച്ചു കയറുന്നെന്‍ കൌതുകമൊരു
ചിലന്തിയെപ്പോലീമഴനൂലുകളിലൂടങ്ങുയരങ്ങളിലേക്ക്‌.
ഉയരങ്ങളിലേയ്ക്കു് എത്താന്‍ ജിതുവിനു കഴിയട്ടെ. :)
ഗോപക്‌ യു ആര്‍,
ഒരു ചെറിയ ചിരിക്കു് എന്തൊക്കെ പറയാന്‍ കഴിയും അല്ലേ. പൂച്ച ജന്മത്തിലെ സൂചനകള്‍ പോലെ.:)
എല്ലാവര്‍ക്കും നന്ദി.:)