തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2008

ചെറിയ വരകളും വരികളും (ബ്ലോഗ് ആര്‍ക്കു വേണ്ടി)

Buzz It

***********************************
അവനവനാത്മ സുഖത്തിനായി ബ്ലോഗും.
സമൂഹത്തിനു വേണ്ടിയും, എതിരായും ബ്ലോഗാം.
എനിക്കെഴുതാന്‍ മാത്രമായി ബ്ലോഗാം.

വായിപ്പിക്കാനും വായിപ്പിക്കാതിരിക്കാനും‍ ബ്ലോഗാം.
കഥാകൃത്താണെന്നും കവിയാണെന്നും ബുദ്ധി ജീവിയാണെന്നും മണ്ടനാണെന്നും അറിയിക്കാന്‍ ബ്ലോഗാം.
വിമര്‍ശിക്കാനായി ബ്ലോഗാം. സര്‍വ്വ ദോഷങ്ങളുടെ മൂര്‍ത്തീ ഭാവമാണെങ്കിലും ബ്ലോഗില്‍ഊടെ നല്ല പിള്ള ചമയാം.
വൃദ്ധനാണെങ്കിലും ചെറുപ്പക്കാരനായി ചമയാം. തിരിച്ചും.
വയസ്സിക്ക് ചെറുപ്പക്കാരിയാകാം. തിരിച്ചും.
കാളിദാസ്സനേയും എഴുത്തച്ഛനേയും ചീത്ത പറയാം. ഓണവും ക്രിസ്തുമസ്സും ഈദുമെല്ലാമാണ്‌ കുഴപ്പം സൃഷ്ടിച്ചത് എന്ന് എഴുതിവയ്ക്കാം. പുരാണങ്ങളെ ചീത്ത പറയാം. ബ്രാഹ്മണ്യം എന്ന ശബ്ദത്തെ കുഴി മാന്തി എടുത്ത് കാര്‍ക്കിച്ചു തുപ്പി ചീത്ത പറഞ്ഞ് തന്‍റെ അജ്ഞ്ഞതയും അസഹിഷ്ണുതയും മറച്ചു വയ്ക്കാം.
അവനവന്‍റെ സുഖത്തിനായിട്ട് ചെയ്യാനൊക്കുന്നത് എന്തും ചെയ്യാവുന്നത് ബ്ലോഗ്.
വായിക്കുന്നോ വായിച്ചില്ലയോ കമന്റ്റെഴുതിയോ എഴുതിയില്ലയോ എന്നൊന്നും പ്രശ്നമാകാതെ എഴുതിയും വായിച്ചും പോകാവുന്ന പ്രതിഭാസമേ നിന്‍റെ പേര്‍ ബ്ലോഗ്.:)

14 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ബ്ലോഗ്.:)

മാണിക്യം പറഞ്ഞു...

ബ്ലോഗിനു ഒരു സൂത്രവാക്യം
എന്നു തലക്കെട്ടാമായിരുന്നു..
:)

വേണു venu പറഞ്ഞു...

നമതു വാഴ്വും കാലം http://disorderedorder.blogspot.com/2008/08/blog-post_18.html

ബ്ലോഗ് ബ്ലോഗിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ?
ഈ പോസ്റ്റാണു് പ്രചോദനം.
ഇതില്‍ ഉത്തരങ്ങള്‍ മാത്രമേയുള്ളു. ചോദ്യങ്ങളില്ല.

മാണിക്യം നന്ദി.:)

krish | കൃഷ് പറഞ്ഞു...

ബ്ലോഗ് ഒരു ആത്മസംതൃപ്തിക്കായ്.. എന്ന് ഏതാണ്ടൊരു മഹാകപി പറഞ്ഞിട്ടുണ്ടല്ലോ.

അപ്പോള്‍ പിന്നെ, ബ്ലോഗ് എന്നത് ബു.ജി.ചമയുവാന്‍, “പാണ്ഡിത്യം” വിളമ്പുവാന്‍, കാരിവാരിതേക്കാന്‍, കരിവാരം കൊണ്ടാടാന്‍, തെറിവിളിക്കാന്‍, അനോണിചമയാന്‍, ‘വര്‍മ്മ’യാകാന്‍, അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു.
ഇതൊക്കെ ചെയ്താലല്ലേ “ആത്മസംതൃപ്തി’ കിട്ടുകയുള്ളൂ.

:)

സിമി പറഞ്ഞു...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

വേണു venu പറഞ്ഞു...

കാളിദാസ്സനേയും എഴുത്തച്ഛനേയും ചീത്ത പറയാം. ഓണവും ക്രിസ്തുമസ്സും ഈദുമെല്ലാമാണ്‌ കുഴപ്പം സൃഷ്ടിച്ചത് എന്ന് എഴുതിവയ്ക്കാം. പുരാണങ്ങളെ ചീത്ത പറയാം.
കാര്‍ക്കിച്ചു തുപ്പി ചീത്ത പറഞ്ഞ് തന്‍റെ അജ്ഞ്ഞതയും അസഹിഷ്ണുതയും മറച്ചു വയ്ക്കാം.(ഇന്നു ഞാന്‍ എഴുതിയ പോസ്റ്റിലെ വാചകങ്ങള്‍)
ഇതാണു് സത്യം. ഇവിടെ രക്ഷപ്പെടല്‍, പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിലോ കരി തേക്കുന്നതിലോ അവസാനിക്കുന്നില്ല.!
സംസ്ക്കാരം. ചരിത്രവും മനസ്സാക്ഷിയും. പ്രജ്ഞ.ഇതൊക്കെ മരവിക്കുന്ന അവസ്ഥയില്‍ നുള്ളി നോവിക്കുന്നതിലും സുഖം കത്തി കേറ്റി പുറകില്‍ഊടെ ഇറക്കി ആ ചോര മണപ്പിക്കുന്നതിലാകുമ്പോള്‍.?
അതിനെ തൃണവല്‍ ഗണിക്കാനുള്ള മാനസികാവസ്ഥ ഞാനുള്‍പ്പെടെ, എന്തെങ്കിലും കുത്തിക്കുറിക്കുന്നവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ നമുക്കു ചെയ്യാവുന്നതു ചെയ്യാം എന്നാണു് എനിക്കെന്‍റെ എളിയ അപേക്ഷ.
സിമിയുടെ വികാരങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു കൊണ്ട് എന്‍റെ അപേക്ഷയാണു്.....

പടിപ്പുര പറഞ്ഞു...

ഇനിയുമുണ്ട് വേണുജി-
ബ്ലോഗാണ് ഭാവി മലയാളത്തിന്റെ അച്ചുതണ്ട്, ബ്ലോഗില്ലാത്തവൻ വേസ്റ്റ്.... അങ്ങിനെ പലതും...

നല്ല നിരീക്ഷണം ::)

കരീം മാഷ്‌ പറഞ്ഞു...

എല്ലാ സൗകര്യങ്ങളും ഒത്തു കിട്ടുമ്പോള്‍ ചക്കാത്തിനു മലയാള ഭാഷയെ "ഉദ്ധരിക്കാന്‍" ബ്ലോഗാം

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

ബ്ലോഗ് എന്തിനാണെന്ന് മനസ്സിലായി. ഇനി കമന്റ് ഇടുന്നത് എന്തിനാണെന്ന് പറഞ്ഞു താ :-)

വേണു venu പറഞ്ഞു...

മാണിക്യം,കൃഷ്, സിമി, പടിപ്പുര, കരിം മാഷ്,
കുതിരവട്ടന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി.:)
കുതിരവട്ടന്‍, ചോദ്യം ചോദിച്ചതു കൊണ്ട്, കമന്‍റും മോശമാവില്ല.കമന്‍റി‍ലൂടെയും ഒരു ബ്ലോഗു ഡിലീറ്റു ചെയ്യിക്കാന്‍ വരെ സാധിക്കുന്ന ആണവം കുത്തി നിറയ്ക്കാന്‍ സാധിക്കുമെന്ന തെളിവ് നല്‍കിയ പ്രചോദനമായിരുന്നല്ലോ ഈ പോസ്റ്റ്. നാന്‍ ആണയിട്ടാല്‍......ഒരു തമിഴ് പാട്ടു ഓര്‍മ്മ വന്നു.
എല്ലാവര്‍ക്കും നന്മകള്‍.:)

നരിക്കുന്നൻ പറഞ്ഞു...

ബ്ലോഗിനെ കുറിച്ച് നല്ല വീക്ഷണം...

വേണു venu പറഞ്ഞു...

നരിക്കുന്നന്‍, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)

കുഞ്ഞിപെണ്ണ് - Kunjipenne പറഞ്ഞു...

ലോകം നന്നാവാന് എല്ലാവനും വറട്ടുചൊറി വന്നാമതീന്ന ഉടയതന്പുരാന് ബഷീറിന്റെ കണ്ടെത്തല് ഇപ്പം തോന്നുന്നു എല്ലാവരും ബ്ലോഗെഴുതിയാലും മതീന്ന്.
നന്നായിട്ടുണ്ട്.
എനിക്കൊരു സംശയം
ഈ കാണുന്ന ബ്ലോഗിലെല്ലാം കയറി എറങ്ങാന് ഇത്രേം സമയം എവുടുന്ന?

വേണു venu പറഞ്ഞു...

കുഞ്ഞിപെണ്ണേ(ഒരു ബ്ലോഗിന്‍റെ ഉടമയായിരുന്നു കൊണ്ട്) ബ്ലോഗിനെ വരട്ടു ചൊറിയോടുപമിക്കാനുള്ള സാഹസത്തിനെ ഞാന്‍ പ്രതിഷേധിക്കുന്നു.
പിന്നെ സമയം ഒക്കെ. അങ്ങൊപ്പിച്ചെടുക്കുന്നതാണെന്നേ.അല്ലെങ്കില്‍ കഞ്ഞി കുടി മുട്ടില്ലേ.കുഞ്ഞിപ്പെണ്ണ് ഒരു വലിയ പെണ്ണിനെ പോലെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
അഭിപ്രായത്തിനു് നന്ദി.:)
അയ്യൊ പറഞ്ഞു നില്‍ക്കാന്‍ സമയമില്ല. ഇന്നൊരു നൂറു ബ്ലോഗിന്‍റെ ടാര്‍ജറ്റുണ്ടേ..:)