എന്റെയും നിങ്ങളുടേയും നിഴല്‍ക്കുത്തില്‍ ഇതു് 50ാം പോസ്റ്റായി എന്നറിയുന്നതും പിന്മൊഴി ഇതിലെ വിഷയമായി ഭവിച്ചതും യാദൃഛികം തന്നെ. ഞാനിപ്പോഴും പിന്മൊഴി@ ല്‍ തുടരുന്നു. മയ്യഴി പുഴയുടെ തീരങ്ങളിലെ മൂക്കി പൊടിക്കാരി കുറുമ്പിഅമ്മയെ പോലെ ചിന്തിക്കുന്നവരിലൊരാളായി ഞാനും ചിന്തിക്കുന്നു. മയ്യഴിപുഴയുടെ തീരങ്ങളിലെ ചെലവരികളോര്മ്മയില് നിന്നെഴുതട്ടെ. കുറുമ്പി അമ്മ വിശ്വസിക്കുന്നു. അവസാനം കുറുമ്പിയമ്മയുടെ നാളും വരികയായി. കൌസുവമ്മയും ഗിരിജയും അവര്‍ക്കു വെള്ളം തൊട്ടു കൊടുത്തു. ബലഹീനമായ സ്വരത്തില്‍ അവര്‍ ചോദിച്ചു. "കപ്പല്‍ വന്നോ"? "ഇല്ല" ഗിരിജയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. "കപ്പലിനി വരില്ല.".... പിന്മൊഴി എന്തെന്നോ ആരെന്നൊ ഒന്നുമറിയാതെ ആരൊക്കെയോ പറഞ്ഞറിഞ്ഞ അറിവില്‍, ആ സേവനം ആവോളം അനുഭവിച്ചു. നന്ദിയും ഭാവുകങ്ങളും അനുമോദനങ്ങളും അര്‍പ്പിക്കുന്നു. ബൂലോക ബാല്യത്തിനു് നല്കിയ സംഭാവനകള്‍ ഒരു നിമിത്തമായിരിക്കാം. ഇനിയും ബൂലോകത്തിന്റെ കൌമാര ദശകളിലും മറ്റു പേരുകളില്‍ മലയാണ്മയെ സ്നേഹിച്ചു പരിപോഷിച്ചു് പരിപോഷിച്ചു് മഹാ സത്യമായി ഇവിടെ ഉണ്ടായിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ ഈ കാര്‍ടൂണ്‍ അവതരിപ്പിക്കട്ടെ.:)
അമ്പതാം പോസ്റ്റിന് ആശംസകള്‍... ഇനിയും ഒരുപാട് ‘ചെറിയ’വരകള്‍ ഇവിടെ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു :) കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ ചെറുപ്പമാണിതിന്റെ വലിപ്പം :)
16 അഭിപ്രായങ്ങൾ:
എന്റെയും നിങ്ങളുടേയും നിഴല്‍ക്കുത്തില്‍ ഇതു് 50ാം പോസ്റ്റായി എന്നറിയുന്നതും പിന്മൊഴി ഇതിലെ വിഷയമായി ഭവിച്ചതും യാദൃഛികം തന്നെ.
ഞാനിപ്പോഴും പിന്മൊഴി@ ല്‍ തുടരുന്നു. മയ്യഴി പുഴയുടെ തീരങ്ങളിലെ മൂക്കി പൊടിക്കാരി കുറുമ്പിഅമ്മയെ പോലെ ചിന്തിക്കുന്നവരിലൊരാളായി ഞാനും ചിന്തിക്കുന്നു.
മയ്യഴിപുഴയുടെ തീരങ്ങളിലെ ചെലവരികളോര്മ്മയില് നിന്നെഴുതട്ടെ.
കുറുമ്പി അമ്മ വിശ്വസിക്കുന്നു. അവസാനം കുറുമ്പിയമ്മയുടെ നാളും വരികയായി.
കൌസുവമ്മയും ഗിരിജയും അവര്‍ക്കു വെള്ളം തൊട്ടു കൊടുത്തു. ബലഹീനമായ
സ്വരത്തില്‍ അവര്‍ ചോദിച്ചു. "കപ്പല്‍ വന്നോ"? "ഇല്ല" ഗിരിജയുടെ
കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. "കപ്പലിനി വരില്ല."....
പിന്മൊഴി എന്തെന്നോ ആരെന്നൊ ഒന്നുമറിയാതെ ആരൊക്കെയോ പറഞ്ഞറിഞ്ഞ അറിവില്‍, ആ സേവനം ആവോളം അനുഭവിച്ചു. നന്ദിയും ഭാവുകങ്ങളും അനുമോദനങ്ങളും അര്‍പ്പിക്കുന്നു. ബൂലോക ബാല്യത്തിനു് നല്കിയ സംഭാവനകള്‍ ഒരു നിമിത്തമായിരിക്കാം. ഇനിയും ബൂലോകത്തിന്റെ കൌമാര ദശകളിലും മറ്റു പേരുകളില്‍ മലയാണ്മയെ സ്നേഹിച്ചു പരിപോഷിച്ചു് പരിപോഷിച്ചു് മഹാ സത്യമായി ഇവിടെ ഉണ്ടായിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ ഈ കാര്‍ടൂണ്‍ അവതരിപ്പിക്കട്ടെ.:)
അമ്പതാം പോസ്റ്റിനു ആശംസകള്‍..മയ്യഴിപ്പുഴയെ ഓര്‍മ്മിപ്പിച്ചതിനും നന്ദി.
തമാശയ്ക്കുള്ളിലും നേര്‍ത്തൊരു നൊമ്പരത്തിന്റെ രേഖ.
ഇഷ്ടമായി ഇതും.
മാഷേ..ആശംസകള്‍.
ബ്ലോഗിന്റെ വലതു ഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന എണ്ണമറ്റ സ്ക്രിപ്റ്റുകള്‍ മൂലം,പേജ് ലോഡീങ്ങ് വളരേ സാവധാനമാണെന്നു മാത്രമല്ല,പലപ്പോഴും എക്സ്പ്ലോറര്‍ തൂങ്ങുന്നു..
ശ്രദ്ധിക്കുമല്ലോ
വിനോദ്ജീ...ഒന്നു രണ്ടു പ്രശ്നക്കാരെ എടുത്തു മാറ്റി. നന്ദി അറിയിച്ചതിനു്.:)
വേണുവേട്ടാ ,
അമ്പതാം പോസ്റ്റിനാശംസകള്‍ ,
നൊമ്പരം ഞാനറിയുന്നു
പണംകൊടുത്താല്‍ കിട്ടാത്ത എന്തുമാത്രം സാധനങ്ങളാണീ ലോകത്ത്!
ആശംസകള്‍...
വേണുച്ചേട്ടാ, ആശംസകള്‍!
അമ്പതാം പോസ്റ്റിന് ആശംസകള്‍.
വേണുജി... കാര്‍ട്ടൂണ്‍ രസിച്ചു... :)
അമ്പതാം പോസ്റ്റിന് ആശംസകള്‍...
ഇനിയും ഒരുപാട് ‘ചെറിയ’വരകള്‍ ഇവിടെ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു :)
കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ ചെറുപ്പമാണിതിന്റെ വലിപ്പം :)
“ഉറക്കമില്ലാ, പിന്നെ തൂക്കാം”
-ആലോചനാമൃതം! (അത് മാത്രം വായിക്കുക, എന്നിട്ട് ചിന്തിച്ച് നോക്കൂ)
വേണൂജീ കൊള്ളാം ന്നാലും എങ്ങനെ എന്റെ അവസ്ഥ അപ്പടി പിടിച്ചെടുത്തു???!!!
വേണുവേട്ടാ..അങ്ങനെയും ചിലതുണ്ട് അല്ലേ... ഹ ഹ ..
ഓഫ്. കൈതമുള്ളേ...അയ്യേ!!!!
അയ്യോ അന്‍പതാം പോസ്റ്റിന്റെ ആശംസകള്‍... അതുപറയാന്‍ വിട്ടുപോയി :)
അമ്പതാം പോസ്റ്റിനു ആശംശകള്.
മൊഴിയോടു പോവല്ലേ പോവല്ലേ എന്നു പറഞ്ഞു, എന്നിട്ടും മൊഴി പോയി, ഇനി വിഷമിച്ചിരിക്കാതെ അടുത്ത മൊഴി നോക്കുക തന്നെ.
ആദ്യ കമന്റെഴുതിയ ശ്രീജാജി,
ഇടിവാളു്, തറവാടി, ചേച്ചിയമ്മ, സതീഷു് മാക്കോത്തു്, അഞ്ചല്കാരന്, അഗ്രജന്, കൈതമുള്ളു്, ഏറനാടന്‍, മനു, കുതിരവട്ടന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി, നമസ്ക്കാരം.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ