ഞായറാഴ്‌ച, ഏപ്രിൽ 29, 2007

വലിയ ലോകവും ചെറിയ വരകളും.(വക്കാരിയ്ക്കു് )

Buzz It
ദൈവം എന്നും ഒള്ളവനോടൊപ്പം നില്‍ക്കുന്നു.


പാചകത്തിനു് നല്ല ഡിമാന്‍റാണു്.
എന്‍റെ നല്ല കാലം തെളിയാന്‍‍ സമയമായി.


ദൈവം ഇല്ലാത്തവനു് ഇങ്ങനെയും കൊടുക്കുമോ.
ഇല്ലാത്തവനില്ല. കൊടുക്കുമ്പോള്‍‍ ഒടുവിലത്തെ കൊടുപ്പു്.



35 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒരു പ്രതികരണം ഇങ്ങനെയും. മാങ്ങൂക്കാരു് മിടുക്കരായേ എന്നേ..:)

myexperimentsandme പറഞ്ഞു...

ഹ...ഹ..., പാവം ഉണ്ടന്‍‌പൊരി. അദ്ദേഹത്തിന്റെ മുഖത്ത് ആരെങ്കിലും സ്വല്പം വെള്ളം തളി :)

Unknown പറഞ്ഞു...

കൊള്ളാം വേണുജി

ദേവന്‍ പറഞ്ഞു...

ഹഹ വേണുമാഷേ. കാര്‍ട്ടൂണ്‍ ഞാന്‍ പ്രതീക്ഷിച്ചതാ.

സാജന്‍| SAJAN പറഞ്ഞു...

വേണുവേട്ടാ .. എങ്ങനെ പോയാലും, നിങ്ങള്‍ക്ക് എവിടെന്നെങ്കിലും വിഷയം കിട്ടും അല്ലേ...:)

കാളിയമ്പി പറഞ്ഞു...

വേണുവേട്ടാ'
നിമിഷ കവിത എന്നു പറയും പോലെ നിമിഷ കാര്‍ട്ടൂണാണല്ലോ
കിടിലം..:)

അജ്ഞാതന്‍ പറഞ്ഞു...

നായര്‍ സാബ്‌..:))

കൊള്ളാം ട്ടോ ഇക്കുറിയും.

വല്യമ്മായി പറഞ്ഞു...

വളരെ നന്നായി

തറവാടി പറഞ്ഞു...

വേണുവേട്ടാ ,
നന്നായെന്ന്‌ പറയേണ്ട ആവശ്യമില്ലല്ലോ!

പുതിയതായി വരുന്ന നല്ല എഴുതാന്‍ കഴിവുള്ളവരെപ്പോലും അവഗണിച്ചുള്ള ഈ
" ബൂലോക കമണ്റ്റടി"

യില്‍ പുലികളെന്നു
സ്വയം അവകാശപ്പെടുന്നവരും , ചാര്‍ത്തപ്പെട്ടവരുമെല്ലാം
ഭാകബാക്കവുന്നതു കാണുമ്പോള്‍ .... ,

ഓരോരുത്തരുടെയും ഇഷ്ടമല്ലെ നടക്കട്ടെ...

കുറച്ചുനാള്‍ മുമ്പ്‌ ഒരു ബ്ളോഗറുടെ കല്യാണ ദിവസം പിന്‍മൊഴി ബ്ളോക്കാവുമെന്നും പറഞ്ഞു വഴി ബ്ളോക്ക്‌ ചെയ്തവരൊക്കെ എവിടെ ?

ഓ.. മറന്നു ഇതു പിന്നെ പുലിക്കാടാണാല്ലോ , മറന്നു.....

വേണുവേട്ടാ ഓഫിന്‌ ...... :)

ചേച്ചിയമ്മ പറഞ്ഞു...

വേണുവേട്ടാ...കാര്‍ട്ടൂണ്‍ ഉഗ്രന്‍...
ആ അവസാനത്തേത് കാണുമ്പോള്‍...ഹി..ഹി.. എനിക്ക് വയ്യ ചിരിക്കാന്‍...:)

അജ്ഞാതന്‍ പറഞ്ഞു...

വേണുവേട്ടാ..
സമയോചിതം എന്നു മാത്രം പറയാം. നന്നായി എന്ന് പറയേണ്ടല്ലൊ.

തറവാടിയുടെ കമന്‍ റ് ശ്രദ്ധിക്കേണ്ടവ തന്നെ
ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത .. അയ്യോ ഇതൊക്കെ പറയാന്‍ ഞാനാരാ... ഇവിടെ പുലികളും സിംഹങ്ങളും വിഹരിക്കുന്ന കാട്ടില്‍ എനിക്കെന്തു കാര്യം അല്ലേ...

Rasheed Chalil പറഞ്ഞു...

വേണുവേട്ടാ... ഇത് കലക്കി.

അഭയാര്‍ത്ഥി പറഞ്ഞു...

ഏത്‌ മീശക്കാരന്‍ കേശവനും ദോശ കഴിക്കും എന്നുള്ളതാണ്‌ ദോശയുടെ
വിജയരഹസ്യം.

അരി അരയണം
ഉഴുന്ന്‌ അരയണം
അരകല്ലും കുഴവിയും
അരക്കല്ല്‌ കുഴവിയുടെ സമ്മര്‍ദ്ദം
താങ്ങുന്നു മാവരയുന്നു.

അരഞ്ഞമാവ്‌ പാത്രത്തില്‍ പുളിക്കുന്നു

പുളിച്ച മാവ്‌
തവിയില്‍ കോരി
അടുപ്പും കല്ലിലെരിയുന്ന തീയില്‍
മൂടും പൊള്ളിച്ചിരിക്കുന്ന തട്ടില്‍
ശുകാരാത്തോടെ പരന്ന്‌
ദോശയായ്‌ അവതരിക്കുന്നു.

ജീവിതയാത്രയില്‍ ചട്ണീസ്‌ എന്ന വടക്കെ ഇന്ത്യാക്കരിയേയൊ, ചമ്മന്തി
എന്ന തെന്നിന്ത്യന്‍ മന്തിയേയോ വേളീ സംഗമം നടത്തി
അന്നനാളത്തിലൂടെ ചംക്രമിക്കുന്നു.

ഇതത്രേ അദ്വൈത ദോശോല്‍പ്പത്തി.

Pramod.KM പറഞ്ഞു...

വേണുവേട്ടാ..ഹഹ.വര ഉഗ്രന്‍
ഇതു കണ്ടപ്പോള്‍ ഓറ്ത്തു പോയ ഒരു പഴഞ്ചൊല്ല്:
“തൂറാത്തോന്‍ തൂറുമ്പം
തീട്ടംകൊണ്ടാറാട്ട്.”
ഹഹ

ആഷ | Asha പറഞ്ഞു...

ഹ ഹ

sandoz പറഞ്ഞു...

പൂരപ്പറമ്പിലും..കല്യാണ വീട്ടിലും വീണ കമന്റുകള്‍ വായിക്കാന്‍ ഉണ്ടായിരുന്നു.......

ഇന്നലെ സംഭവിച്ചത്‌.....200 ആയീ..300 ആയീ...500 ഇപ്പ അടിക്കും..
ഈ രീതിയിലുള്ള അങ്കം മാത്രം......
ശരിക്കും ഒരു പിന്മൊഴി ആക്രമണം.......
പറഞ്ഞിട്ടെന്താ കാര്യം..
ആദ്യ 150ഇല്‍ ഞാനും പെടും........

വേണുജീ.......
ഇന്നലെ രാത്രി ഞാന്‍ കണ്ടു ......
ഉമേഷ്ജീടെ ശ്ലോകം ആണെന്ന് പറയപ്പെടുന്ന[പുള്ളി പറഞ്ഞത്‌] പോസ്റ്റിലെ അങ്കം.....

ഏതായാലും ടൈമിംഗ്‌ കാര്‍ട്ടൂണ്‍....
അഭിനന്ദനങ്ങള്‍...

Mr. K# പറഞ്ഞു...

:-)

asdfasdf asfdasdf പറഞ്ഞു...

ഹ ഹ ഹ. കൊള്ളാം വേണുജി.
ഉണ്ടമ്പൊരിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍.

Kaithamullu പറഞ്ഞു...

“അമ്പുകള്‍ കൊള്ളാത്തവരില്ലാ........“

ഇതത്യാവശ്യമായിരുന്നു,അല്ല, ആണ്, വേണൂ!

നിരക്കെ പരക്കെ അടിക്കുമ്പോള്‍ എന്റെ ചില കൂട്ടുകാര്‍ക്കും അടി കിട്ടിയെന്നിരിക്കും, പറഞ്ഞിട്ടെന്താ, ചെന്ന് ഇരന്ന് വാങ്ങിയതല്ലേ? ചൂടോടെ കൈയില്‍ വച്ചോ!

Visala Manaskan പറഞ്ഞു...

വേണുവേട്ടാ.. ആര്‍ഭാടം.

:) എന്നെയങ്ങ് മരി! (കട്: മുല്ലപ്പൂ ജി)

എന്നാലും..... :)

ഏറനാടന്‍ പറഞ്ഞു...

വേണുജി, അപ്പോള്‍ ഉണ്ടാപ്രി ഇങ്ങനെയിരിക്കുമല്ലേ? (താടിക്കു കൈയ്യൂന്നികൊണ്ട്‌ എന്നല്ല). ഈ കാര്‍ട്ടൂണ്‍ രേഖ നോക്കി ആളെ കണ്ടെത്താമല്ലോ. കൈ നോക്കിയും രേഖ ശരിയാണോന്നറിയാം.

എന്തായാലും കാര്‍ട്ടൂണുകള്‍ പോരട്ടെയിനിയും.

(kbtbxnma- ഓ.. എന്തൊരു വേഡ്‌ വെരി..യിത്‌!)

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ഈ കൂട്ടക്കമന്റ് വാന്‍‌ഡലിസം നടത്തുന്നോമ്മാരെല്ലാത്തിനേം തട്ടിക്കളയാം വേണ്വേട്ടാ.. മ്മളൊക്കെ എന്തു ഡീസന്റാ.. :))

Inji Pennu പറഞ്ഞു...

അതെ അതെ പൊന്നപ്പന്‍സ്. ഐ സെക്കന്റ് ദാറ്റ്.

വേണുവേട്ടാ, കറക്റ്റ് അങ്ങിനെ കമന്റ് നടത്തിയവര്‍ക്കെതിരെയുള്ള ഈ ശക്തമായ പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു. :) :)

ദേവന്‍ പറഞ്ഞു...

കൂട്ടക്കമണ്ടോ വക്കാരീ? അത്‌ ഉദകമണ്ഡലം എന്നു പറയാന്‍ നാക്കു തിരിയാത്ത സായിപ്പന്മാര്‍ ഊട്ടി ക്ക്‌ പറയുന്ന പേരല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

"വരവീണാമൃദുപാണീ--"
എന്ന ഗീതം ഒന്നു തിരുത്തി
" വര വേണൂ മൃദുപാണീ--"
ഇത്രയും instant ആയി രസമുള്ള വരകള്‍ വേണുജിക്കേ പറ്റൂ. ഇനിയും ഇനിയും കാണട്ടെ
can u pl remove this word verification

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, ഇത്തവണയും സംഭവം അടിപൊളി...ഇനി ബ്ലോഗൊന്നു വിട്ടുപിടി...അല്ലേല്‍ ഭാവന കുരുവടഞ്ഞുപോകും.

വേണു venu പറഞ്ഞു...

പണിക്കരു മാഷേ മാറ്റി. ഇതെങ്ങനെ വോര്‍ഡു വരി കേറി എന്നു മനസ്സിലാകുന്നുമില്ല.
I hope now its ok.:)

വേണു venu പറഞ്ഞു...

ഹാഹാ...കുറുമാനേ...
പണ്ടു്.......... സ്കൂള്‍ സമയം മഴയത്തു് ഞങ്ങളിലെ രണ്ടു് കൂട്ടുകാരു് അടി കൂടുകയാണു്. ചെളിയില്‍ കുഴഞ്ഞു് മറിഞ്ഞു് അടിയില്‍‍ കിടന്ന ആള്‍, പറഞ്ഞു നീ ആ പിടിയൊന്നു വിട്ടാല്‍ ഞാന്‍‍ കാണിച്ചു തരാം. ആ പിടി വിട്ടാല്‍ അവന്‍‍ പോയി... അതുപോലെ.. ഞാന്‍ ബൂലോകം വിട്ടാ.....രാകേഷ്ജീ....കട്ട പൊക...
അറിയപ്പെടാത്തവരെ എനിക്കൊത്തിരി അറിയാം ....ശരിക്കും അറിയേണ്ടവര്‍‍.......:)

ആവനാഴി പറഞ്ഞു...

പ്രിയ വേണുമാഷെ,

ചിലര്‍ വാക്കുകള്‍ കൊണ്ടു കസര്‍ത്തുനടത്തി ആശയപ്രസാരണം സാധിക്കുമ്പോള്‍ ഏതാനും വരകളിലൂടെ മാഷിവിടെ വലിയ വലിയ ആശയങ്ങള്‍ സംക്രമിപ്പിക്കുന്നു.

ഫന്റാസ്റ്റിക്.

ഇനിയും പോരട്ടേ മാഷെ.

സസ്നേഹം
ആവനാഴി

ബിന്ദു പറഞ്ഞു...

വേണൂജീ പൂരത്തിനു കമന്റിട്ടവരുടെ കാര്യല്ലെ ഇവരൊക്കെ പറയണെ? ശരിയാ പ്രതിഷേധിക്കണം. ;)
ആശയം കൊള്ളാം.

അപ്പു ആദ്യാക്ഷരി പറഞ്ഞു...

വേണുജി കാര്‍ട്ടൂണിലൂടെ പറഞ്ഞത് തറവാടി കമന്റിലൂടെ പറഞ്ഞു... നന്നായി.

ദിവാസ്വപ്നം പറഞ്ഞു...

ഹ ഹ വേണുജീ,

ഈ കാര്‍ട്ടൂ‍ണ്‍ അടിപൊളി. ‘ജബ് ഭഗ്‌വാന്‍ ദേതാ ഹേ തോ ഛപ്പര്‍ ഫാട്കെ ദേതാ ഹേ’ എന്നാണല്ലോ കഹാവത് സ്വാ‍മി പറഞ്ഞിരിക്കുന്നത് :-)

മുസ്തഫ|musthapha പറഞ്ഞു...

ഹഹഹ... വേണുജി...

എന്തും ഏതും താങ്കളിലൂടെ ഈ ‘വലിയ’ വരകളിലൂടെ ‘ചെറുത്’ ആവുന്നു :)

വേണു venu പറഞ്ഞു...

നിഴല്‍‍ക്കുത്തില്‍ വന്നു് അഭിപ്രായമെഴുതിയ എല്ലാ സഹൃദയ സുഹൃത്തുക്കള്‍ക്കും നന്ദി.
വക്കാരി:)
പൊതുവാളു്;)
ദേവരാജന്‍‍ പിള്ള‍‍;)
സാജന്‍‍:)
അമ്പി:)
സാരംഗി :)
വല്യമ്മാവി :)
തറവാടി.:)
ചേച്ചിയമ്മ ;)
രാജു ഇരിങ്ങല്‍.:)
ഇത്തിരിവട്ടം :)
ഗന്ധര്‍വന്‍.:)
പ്രമോദു്.:)
ആഷ.:)
സാണ്ടോസ്സു് :)
കുതിരവട്ടന്‍.:)
കുട്ടന്‍ മേനോന്‍ :)
കൈതമുള്ളു് :)
വിശാലമനസ്ക്കന്‍.:)
ഏറനാടന്‍:)
പൊന്നപ്പന്‍ :)
ഇഞ്ചിപ്പെണ്ണു് :)
ഇന്‍ഡ്യാ ഹെറിറ്റേജു് :)
കുറുമാന്‍‍ :)
ആവനാഴി :)
ബിന്ദു :)
അപ്പു :)
ദിവാസ്വപ്നം.:)
അഗ്രജന്‍‍;)
മാവേലി.:)
നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍‍.
ആരുടേയും വികാര വിചാരങ്ങളെ കരിതേക്കുവാനായൊരു ശ്രമവും ഇല്ല. ചിരിക്കാന്‍‍ മാത്രം ഉദ്ദേശ്ശിച്ചുള്ള ഒരു സമയം പോക്കു്, ഉണ്ടാപ്പിയുടെ ബ്ലോഗു് ഒരു ചിരിയുടെ വിഷയം സമ്മാനിച്ചപ്പോള്‍‍ അതിനെ വെറുതേ കോറിയിട്ടൂ. ജോലിത്തിരക്കിന്‍റെ നെട്ടോട്ടത്തിനിടയില്‍ വീണു കിട്ടുന്ന ഒഴിവു് സമയ്ങ്ങളില്‍, ചിരിക്കാനായി ഞാനുള്‍പ്പെടുന്ന ബൂലോകത്തിന്‍റെ ചലനങ്ങളില്‍ ഒരു ചിരി കണ്ടെത്താനുള്ള ഒരു ശ്രമം. അത്ര മാത്രം. കമന്‍റുകളില്ലെങ്കില്‍ ചെല ബ്ലോഗു് അടച്ചു് പൂട്ടാറുള്ളതു പോലെ, കമന്‍റു കൂടിയാലും അങ്ങനെ ആകുമോ.? ആ ഒരു ചിന്ത ഒന്നു വരച്ചു അത്ര തന്നെ.
ബൂലോകത്തെ ഓ.ടോ കമന്‍റുകളെ ഇഷ്ടപ്പെടുന്നതു പോലെ,
പല രാജ്യങ്ങളിലിരുന്നു് ഒരു കല്യാണം, ഒരു പാചകം, അല്ലെങ്കില്‍ ഒരുത്സവം ഇതൊക്കെ കമന്‍റുകളിലൂടെ ആഘോഷിക്കുന്നതു്, ആസ്വദിക്കാറുണ്ടു്, പലപ്പോഴും പങ്കെടുക്കാറുമുണ്ടു്.
അതില്‍ മറന്നു പോയ മലയാള വാക്കുകളും ആചാരങ്ങളും, കേരളത്തിന്‍റെ പല കോണുകളിലെ വ്യത്യസ്ഥതയും എല്ലാം കലര്‍ന്നു് ബൂലോകാംബ ! മനോഹരി ആകുന്നതും കാണാറുണ്ടു്, ആസ്വദിക്കാറുമുണ്ടു്.
ഇതൊക്കെ ഇപ്പോള്‍ എഴുതേണ്ടി വന്നതു്, ഇനിയും എഴുതേണ്ടി വരുമെന്നുള്ളതു കൊണ്ടു്.
എല്ലാവര്‍ക്കും, അഭിപ്രായം എഴുതിയവര്‍ക്കും എഴുതാതെ കടന്നു പോയവര്‍ക്കും നന്ദി.:)

സുല്‍ |Sul പറഞ്ഞു...

"കൊടുക്കുമ്പോള്‍‍ ഒടുവിലത്തെ കൊടുപ്പു്."
അതു കലക്കീട്ടൊ 650-700 എന്നു പറഞ്ഞാല്‍ അതൊരു കൊടുപ്പുതന്നെയാണേ

-സുല്‍