ചൊവ്വാഴ്ച, മേയ് 01, 2007

വലിയലോകവും ചെറിയ വരകളും(മെയ് ദിനാശംസകള്‍.‍)

Buzz It
ബൂലോക സുഹൃത്തുക്കള്‍ക്കു് മെയ് ദിനാശംസകള്‍‍.

ക്യാമറാ ഫോണ്‍‍ ഒരു വിപ്ലവം സൃഷ്ടിച്ചു. അതേ പോലെ ഡിജിറ്റല്‍ ക്യാമറായും വലിയ മാറ്റങ്ങളാണു് പടം പിടുത്തത്തില്‍ ആവിഷ്ക്കരിച്ചതു്. ചുമ്മാ ക്യാമറായുമായി നിന്നാല്‍‍ പടം തയ്യാറാക്കാവുന്ന ടെക്നോളജി.

ബൂലോകത്തും തട്ടി മറിയുമെന്ന സ്ഥിതി. കഴിഞ്ഞ ആഴ്ച്ചയില്‍....

(1)

(2)

(3)

(4)


മെയ് ദിനാശംസകള്‍.!!!

37 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാ ബൂലൊക സുഹൃത്തുക്കള്‍‍ക്കും എന്‍റെ മെയ് ദിനാശംസകള്‍.

ഗുപ്തന്‍ പറഞ്ഞു...

പാര!!!! കട്ടപ്പാര !!!

ഫോട്ടോ ബ്ലോഗ് കാരേ പ്രതിഷേധിക്കൂ...

( രഹസ്യം: വേണുച്ചേട്ടാ ഇതു നന്നായീട്ടോ )

വേണു venu പറഞ്ഞു...

മനുവേ, കാലു മാറരുതു്...
ഇന്നെന്നോടു വരക്കണമെന്നു് പറഞില്ലായിരുന്നോ...?

Sathyardhi പറഞ്ഞു...

ഇത്തവണ ഫോട്ടോയില്‍ ചാടി വെട്ടി!
മേയ്ദിനാശംസകള്‍ വേണുമാഷേ.

ഗുപ്തന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഗുപ്തന്‍ പറഞ്ഞു...

എന്നിട്ട് കാട്ടുപോത്ത് മാത്രമേയൊള്ളല്ലോ.. ആള്‍ക്കൂരങ്ങിനെ കാണാനില്ലോ വേണുവേട്ടാ..

(നേരത്തെ ഇട്ട കമന്റ് അങ്ങുവെട്ടി. ആരെങ്കിലും അതിന്റെ വാലേല്‍ കേറിപിടിച്ചുകളേം വേണമെങ്കില്‍)

സാജന്‍| SAJAN പറഞ്ഞു...

പടം പിടിത്തക്കാരെല്ലാം ഓടിവായോ.. വേണുച്ചേട്ടന്‍ നിങ്ങളുടെ കഞ്ഞീല്‍ മണ്ണു വാരിയിടുന്നോ
(നമ്മള്‍ ഈ നാട്ടുകാരനല്ലേ)
:)

Sathees Makkoth | Asha Revamma പറഞ്ഞു...

വേണുച്ചേട്ടാ,ഈ പടം പിടുത്തക്കാര്‍ക്കിട്ട് രണ്ട് കൊട്ട് കൊടുക്കേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നു.നന്നായി നിര്‍വ്വഹിച്ചു.
സാജാ ഞാന്‍ പറഞ്ഞതൊന്നും കേട്ടില്ലല്ലോ അല്ലേ?
മേയ്ദിനാശംസകള്‍!

കരീം മാഷ്‌ പറഞ്ഞു...

തല്ലണ്ടാ ഒന്നു വിരട്ടി വിട്ടാ മതി.
നല്ല ആക്ഷേപഹാസ്യം.

അഭയാര്‍ത്ഥി പറഞ്ഞു...

വേണു മാഷെ തകര്‍പ്പന്‍ എന്നെ വായില്‍ വരുന്നുള്ളു.
എന്തായാലും പൂവിനെ പുസ്പം എന്നും പറയാമെന്നതും, ദേവന്മാഷുടെ
കാട്ടുപോത്തു സംഭവവും കലക്കി.
ദേവന്മാഷെ സൂക്ക്ഷിക്കുക രസകരമായ സത്യങ്ങളും ചിലപ്പോള്‍ ഇങ്ങിനെ
ബൂമറാങ്ങ്‌ ആയി മാറാം. അഹിതകരമായവ പറയാതിരിക്കാം
പക്ഷെ രസകരമായവ...........

എന്തായാലും ബൂലോഗത്തിന്ന്‌ ആറന്മുളകണ്ണാടി ഉണ്ടെന്ന്‌ മനസ്സിലായി.

സുല്‍ |Sul പറഞ്ഞു...

ഹഹഹ
വേണുസാറേ കസറന്‍.....
-സുല്‍

Rasheed Chalil പറഞ്ഞു...

വേണുവേട്ടാ... ഇത് കലക്കി. കലക്കി. സൂപ്പറായി.

Mubarak Merchant പറഞ്ഞു...

ഹഹഹ വേണുജീ.. ചിരിച്ച് മരിച്ചു.

ചേച്ചിയമ്മ പറഞ്ഞു...

കൊള്ളാം,കലക്കി വേണുവേട്ടാ...

മെയ്‌ദിനാശംസകള്‍!

Pramod.KM പറഞ്ഞു...

വേണുവേട്ടാ..ഇനി താങ്കളെ പേടിച്ച് വേണം പോസ്റ്റിറക്കാന്‍.ഹഹ.മെയ്ദിനത്തിനു തന്നെ വേണോ പോട്ടം പിടുത്തക്കാരുടെ കഞ്ഞിയില്‍ പാറ്റ കൊണ്ടിടാന്‍.ഹഹ;)

Mr. K# പറഞ്ഞു...

നന്നായിരിക്കുന്നു വേണുച്ചേട്ടാ. പക്ഷെ ഞാനൊരു ആള്‍ക്കുരങ്ങിന്റെ കാര്‍ട്ടൂണ്‍ ആയിരുന്നു പ്രതീക്ഷിച്ചത്. ;-)

മുസ്തഫ|musthapha പറഞ്ഞു...

ഹഹഹ...

വേണുജീ... ഈ തൊഴിലാളി ദിനത്തില്‍ തന്നെ വേണായിരുന്നോ ഈ പടം പിടുത്ത തൊഴിലാളികള്‍ക്കിട്ട് ഇങ്ങനെയൊരു ക്ലിക്ക് :)

പ്രതിഷേധിക്കുന്നു... ശക്തിയുക്തം പ്രതിഷേധിക്കുന്നു... :))

അവസാനം വരെ നന്നായി ചിരിച്ചു... തക്കാളി... പച്ചമുളക് എന്നൊക്കെ കാണുന്നത് വരെ :)

അലക്കി പൊളിച്ചു... :)

തമനു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തമനു പറഞ്ഞു...

വേണുവേട്ടോ .......... മെയ് ദിനാശംസകള്‍ ...

അടിച്ചു പൊളിച്ചു, കലക്കി .... ഹഹഹഹഹ

അപ്പു ആദ്യാക്ഷരി പറഞ്ഞു...

വേണുവേട്ടാ ചിരിച്ചൊരു വഴിക്കായി.....
ഫോട്ടോ പിടുത്തകാരല്ലാത്തവര്‍ കൂടുതല്‍ ചിരിക്കണ്ടാ.. കാര്‍ട്ടൂണ്‍പാരകള്‍ അങ്ങോട്ടും വരും, നോക്കിക്കോ.

സതീശാ... ?? ഇത്ര കുശുമ്പോ ആഷയോട്?
സാജാ.. കരിങ്കാലിയാവല്ലേ.

Visala Manaskan പറഞ്ഞു...

ഹഹഹ.. അതും തകര്‍ത്തു!!
മെയ് ദിനാശംസകള്‍ തിരിച്ചും.

:)

ബീരാന്‍ കുട്ടി പറഞ്ഞു...

ചെറിയ ലോകവും വലിയ വരകളും എന്നല്ലെ നല്ലത്‌. നന്നായി.

സ്നേഹിതന്‍ പറഞ്ഞു...

കാര്‍ട്ടൂണുകള്‍ മുനയുള്ളത്.

ഫോട്ടോ ബ്ലോഗ് കുറച്ച് കാലം കഴിഞ്ഞെ തുടങ്ങുന്നുള്ളു. :)

മെയ് ദിനാശംസകള്‍.

സുല്‍ |Sul പറഞ്ഞു...

വേണുവേട്ടനു ഡെഡി കേറ്റിയിട്ട് ഒരു പോസ്റ്റ്
ഇവിടെ
വച്ചിട്ടുണ്ട്. വന്നാലും അനുഗ്രഹിച്ചാലും.
(ഉത്തര ദക്ഷിണ ചോദിക്കരുത്. ഓട്ടക്കാലണ യുടെ (കാലു കൊണ്ടോടി അണക്കുന്ന) കാര്യം പറയേണ്ടിവരും:))
-സുല്‍
-സുല്‍

വേണു venu പറഞ്ഞു...

സുല്ലേ ..കണ്ടൂ.
പക്ഷേ അതും ഒരു ചൂണ്ടല്‍ തന്നെ അല്ലേ.:)

salim | സാലിം പറഞ്ഞു...

വേണു‌ജീ... ഞാനും ഒരു ക്യാമറ വാങ്ങാന്‍ കരുതിയതായിരുന്നു. ഇപ്പോള്‍ വേണ്ടാന്നുവച്ചു. എന്തിനാ വെറുതെ വേണുജീടെ തല്ലുവാങ്ങ്‌ണ്?

sandoz പറഞ്ഞു...

ഹ.ഹ...ഹ..വേണുവേട്ടാ....

മെയ്‌ ദിനാശംസകള്‍........

വേണു venu പറഞ്ഞു...

എന്‍റെ സാലിം,
ക്യാമറ വാങ്ങൂ...
ഞാന്‍‍ വരച്ചതു് ഞാനുള്‍പ്പെട്ട ക്യാമറക്കാരേയാണു്. നോക്കൂ.. ഒരു ക്യാമറയുടെ ദുരന്‍‍ത്തങ്ങള്‍‍...http://valiyalokam.blogspot.com
എത്രയോ നല്ല ചിത്രങ്ങളാല്‍‍ സമൃദ്ധം എന്‍റെ ബൂലോകം.
പിന്നെ എല്ലാര്‍ക്കും ചിരിക്കാന്‍ ഞാനെന്ന ക്യാമറാക്കാരനും അതിലുണ്ടു്.
ഇന്നു തന്നെ വാങ്ങൂ..നല്ല ഒരു ക്യാമറ.:)‍

വേണു venu പറഞ്ഞു...

എന്‍റെ സാലിം,
ക്യാമറ വാങ്ങൂ...
ഞാന്‍‍ വരച്ചതു് ഞാനുള്‍പ്പെട്ട ക്യാമറക്കാരേയാണു്. നോക്കൂ.. ഒരു ക്യാമറയുടെ ദുരന്‍‍ത്തങ്ങള്‍‍...http://valiyalokam.blogspot.com
എത്രയോ നല്ല ചിത്രങ്ങളാല്‍‍ സമൃദ്ധം എന്‍റെ ബൂലോകം.
പിന്നെ എല്ലാര്‍ക്കും ചിരിക്കാന്‍ ഞാനെന്ന ക്യാമറാക്കാരനും അതിലുണ്ടു്.
ഇന്നു തന്നെ വാങ്ങൂ..നല്ല ഒരു ക്യാമറ.:)‍

മഴത്തുള്ളി പറഞ്ഞു...

വേണു മാഷേ, ഇതു അടിപൊളി ആയല്ലോ. പിന്നെ ഇപ്പോഴാ മനസ്സിലായത് സുല്ലിട്ട ബ്ലോഗിന്റെ കാരണം. നല്ല രസകരമായ പാര കാര്‍ട്ടൂണുകള്‍ ;)

തറവാടി പറഞ്ഞു...

വേണുവേട്ടാ , തിരക്കായതിനാലിപ്പോഴാ കണ്ടത്,

ഞാന്‍ മിണ്ടൂല്ലാ..:)

അശോക് കർത്താ പറഞ്ഞു...

വേണുജി, രവിശാസ്ത്രിമാര്‍(കമന്റേറ്ററന്മാര്‍) എല്ലാവരും കൂടി എന്താ പറയുന്നത്? എനിക്ക് കാര്യം പിടി കിട്ടീല്ലാ കേട്ടോ? എല്ലാരടേം കയ്യി കാമറൂണ്‍ കളിക്കുന്നുണ്ടെന്ന് മനസിലായി. അതിനെ വേണുജി കളിയാക്കി ല്ലേ? ദാണോ സം ഗതി????

വേണു venu പറഞ്ഞു...

നിഴല്‍‍കുത്തില്‍‍ കുറിമാനം എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മനു, കാലു മാറിയതു കൊള്ളാം.:)
ദേവരാജന്‍ പിള്ള, ചാടിവെട്ടി, ഹാഹാ..കളരി പ്രയോഗം രസിച്ചു. നന്ദി :)
സാജന്‍‍, എന്നെ കുഴപ്പത്തിലാക്കും.:)
സതീശു്, കൊട്ടോ, എത്രയോ നല്ല ചിത്രങ്ങള്‍. ചുമ്മാ..തമാശ. വൈകുന്നേരമാകുമ്പോഴേയ്ക്കും എന്തെങ്കിലും കിട്ടണ്ടേ...ഹഹാ.:)
കരിം മാഷേ, നന്ദി. വിരട്ടിയാല്‍ മതിയല്ലെ.:)
ഗന്ധര്‍വന്‍‍, നന്ദി,സന്തോഷം.:)
സുല്‍, നല്ലതെന്നു് ആദ്യം പറഞ്ഞതു് ഞാന്‍‍ വിശ്വസിച്ചു. പിന്നെ വിളിച്ചു കൊണ്ടു പോയാണു് എന്നെ ചതിച്ചതു് കേട്ടോ. സുല്ലേ നന്നായിരുന്നു. നന്ദി.:)
ഇത്തിരി,സന്തോഷം :)
ഇക്കാസ്സു് ഭായീ, നന്ദി.:)
ചേച്ചിയമ്മെ, നന്ദി, സന്തോഷം.:)
പ്രമോദെ,സന്തോഷം :)
കുതിരവട്ടന്‍, നന്ദി:)
അഗ്രജന്‍‍ ഭായീ, സന്തോഷം:)
തമനു, നന്ദി.:)
അപ്പു, നന്ദി:)
വിശാലമനസ്ക്കന്‍‍, വലിയവാക്കുകള്‍ക്കു് നന്ദി.:)
ബീരാങ്കുട്ടി, ചെറിയ വരകളല്ലെ.:)
സ്നേഹിതന്‍, ഫോട്ടോ ബ്ലോഗു് തുടങ്ങൂ, നല്ല ചിത്രങ്ങള്‍‍ വരട്ടേ.:)
സാലിം, നേരത്തെ പറഞ്ഞതു തന്നെ. വേഗം.:)
സാണ്ടോസ്സു്, നന്ദി.:)‍
മഴത്തുള്ളി, നന്ദി. സന്തോഷം. നന്ദി.:)
തറവാടി, മുണ്ടാതിരുന്നാല്‍....:)
അശോകു്ജീ, നന്ദി.:)

ഏറനാടന്‍ പറഞ്ഞു...

വേണുജീ, മെയിദിനത്തില്‍ മേനിരക്ഷിക്കാന്‍ ഒടിവും ചതവും നേരെയാക്കാനുമായി പോയിട്ടിന്നാ ബൂലോഗത്തെത്തിയതേയ്‌. പടമ്പിടുത്തക്കാരെയും ഗന്ധര്‍വഗുരുവിനേയും അലക്കിയത്‌ രസിച്ചു. ഇനിയിപ്പോള്‍ നിങ്ങളേം പേടിക്കണമല്ലോ!

:)

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ,രസിച്ചു.

വേണു venu പറഞ്ഞു...

ഏറനാടാ, വിഷമം തോന്നുന്നു.
പടം പിടി എന്ന പ്രക്രിയയെ കാര്ടൂണാക്കി. ആരെയും അലക്കിയില്ല.
എവിടെ അദ്ധേഹത്തിനെ ഞാന്‍‍‍ ഇകഴ്ത്തി എഴുതുകയോ, വരയ്ക്കുകയ്യോ ചെയ്തു. ഒന്നു കൂടി വരികളീലൂടെ കടന്നു പോകൂ. ആര്‍ക്കെങ്കിലും ഇകഴ്ത്തലായി തോന്നിയതായി ഒരു കമന്‍റും ഇതുവരെ ഞാന്‍‍ കണ്ടില്ല.
വളരെ ദുഃഖം തോന്നുന്നു.
ഒരു കാര്യം മനസ്സിലായി വരുന്നു.
പക്ഷേ കഷ്ടമായി പോയെന്നു മാത്രം ഞാനെഴുതി എന്‍റെ വിഷമം കഴുകി കളയട്ടെ.

ഏറനാടന്‍ പറഞ്ഞു...

പ്രിയപ്പെട്ട വേണുജീ ഞാന്‍ അസിച്ചൂ എന്നേ ഉദ്ധ്യേശിച്ചുള്ളൂ. (അലക്കി എന്ന വാക്കിനങ്ങനെ ഒരു അര്‍ത്ഥമില്ലേ? വെറുതെ ഓരോ വാക്കുകള്‍ ഞാന്‍ കടമെടുത്തത്‌ വിനയാവുമെന്നറിയില്ലായിരുന്നു).

വേറേ ദുരുദ്ധ്യേശങ്ങളൊന്നും ഞാന്‍ കരുതിയില്ല, കരുതിയിട്ടില്ല, കരുതുകയില്ല. തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കുമല്ലോ..