ഞായറാഴ്‌ച, മാർച്ച് 18, 2007

വലിയ ലോകവും ചെറിയ വരകളും.

Buzz It


“ഇഷ്ടപ്പെട്ടില്ല” എന്ന കമന്‍റു് ഇനി ഞാന്‍ എഴുതില്ല.
പാവം , ബൂലോകത്തു് വന്ന കമന്‍റുകള്‍ എങ്ങനെ എഴുതണം എന്ന ലേഖനം വായിച്ചു്, പതിവിനു വിപരീതമായി കമന്‍റു ചെയ്ത ഒരു സാധു.


---------------------------------------------------------------------
ഈ ആശയത്തിനു് ഞാന്‍ പാതാലി എന്ന ബ്ലോഗര്‍ക്കു് കടപ്പെട്ടിരിക്കുന്നു.
ചിരിച്ചു ചിരിച്ചു ഞാന്‍ ഒന്നു വരച്ചു.

===========================================


സ്നേഹം നിറഞ്ഞ എന്‍റെ ആസ്വാദകരെ,...സുഹൃത്തുക്കളേ..

നിങ്ങളുടെ ഉള്ളം നിറഞ്ഞ പ്രോത്സാഹനം..

നിഴല്‍ക്കുത്തിലെ കൊട്ടും കൂത്തും കുരവയും...

തൂണുകളില്‍ കെട്ടി അലങ്കരിച്ച വാഴക്കുലകളും, നിറപറയില്‍ നിറ്ഞ്ഞു തൂളുമ്പുന്ന നെല്മണികളില്‍‍ കുത്തി നിര്‍ത്തിയിരിക്കുന്ന തെങ്ങിന്‍ പൂക്കുലയും.........

മനസ്സിലെ ഗന്ധര്‍വ്വ കൊട്ടാരത്തില്‍ കേളി കൊട്ടു കേള്‍ക്കുന്നു.!.

വലിയ ലോകവും ചെറിയ വരകളും എന്ന പേരില്‍ നിഴല്‍കുത്തു‍` തുടര്ന്നു പോകാന്‍‍ ആഗ്രഹിക്കുന്നു..

ഇതൊരപേക്ഷയാണു`.

വ്യക്തി ഹത്യയോ , ആരെയെങ്കിലും താറടിക്കുന്നതായോ ആര്‍ക്കെങ്കിലും തോന്നുന്ന എന്തെങ്കിലും അനുഭവപ്പെട്ടാല്‍ എന്‍റെ തുറന്നിരിക്കുന്ന ഇ മെയിലില്‍ ഒരു എഴുത്തു്. കിട്ടിയാല്‍ ഉടനെ ഞാനതു` തിരുത്തുന്നതായിരിക്കും.

എന്‍റെ ബൂലോകത്തെ ഹാസ്യാത്മകമായ ചലനങ്ങളിലെ എന്തെങ്കിലും , എന്‍റെ പരിമിതമായ സമയ ലബ്ധിയില്‍ അറിയാനോ അതു` എനിക്കു കോറിയിടാനോ ‍ സാധിച്ചാല്‍ അതു` ഒരു ചാരിതാര്ഥ്യമായി കരുതുന്നു.


നിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍, അഭിപ്രായങ്ങള്‍‍, പുകഴ്ത്തല്‍ ‍, ഇകഴ്ത്തല്‍ എല്ലാം ആഗ്രഹിക്കുന്നു.

പിന്നെ ...എല്ലാം .. കാര്‍ടൂണില്‍ പറഞ്ഞതു പോലെ..... ഒന്നു വിരട്ടി വിട്ടാല്‍ മതി..:)

സസ്നേഹം,

വേണു.
കഥകളിലൂടെ എന്‍റെ കഥയില്ലായ്മകള്‍ ഇവിടെ വായിക്കാം

17 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

വലിയ ലോകവും ചെറിയ വരകളും,
സഹൃദയ സമക്ഷം, അവതരിപ്പിക്കുന്നു.

കുറുമാന്‍ പറഞ്ഞു...

ഹ ഹ ഹ, വേണുവേട്ടാ, രണ്ടും കല കലക്കി. വിരളാന്‍ തയ്യാറായികൊള്ളൂ. വിരട്ടാന്‍ ആളുകള്‍ വരി നില്‍ക്കുന്നുണ്ട് :)

asdfasdf asfdasdf പറഞ്ഞു...

വേണുവേട്ടാ, വര നന്നായില്ലെങ്കിലും വാക്കു നന്നായി.

വിചാരം പറഞ്ഞു...

വരയില്‍ ബാലാരിഷ്ടിതയുണ്ടെങ്കില്‍ വാക്കില്‍ രസികത്വവും പാണ്ഡിത്യവും തെളിയുന്നു വരഞ്ഞു തെളിഞ്ഞാല്‍ ബൂലോകത്തെ നല്ലൊരു അക്ഷേപഹാസ്യ കാര്‍ട്ടൂണിസ്റ്റാകാം തെളിയട്ടെ വരകള്‍

വിചാരം പറഞ്ഞു...

വേണുവേട്ടാന്നുള്ള ആ വിളി മറന്നു ... വേണുവേട്ടാ

അജ്ഞാതന്‍ പറഞ്ഞു...

വരയും വരികളും ഇഷ്ടമായി മാഷേ..കഠിനതരമായ ബൂലോഗ യാത്രയില്‍ ഇതുപോലെ അല്‍പം നര്‍മ്മമുള്ള വരകളാണു ചിന്തിപ്പിയ്ക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത്‌..:-)

Kaippally പറഞ്ഞു...

എന്റെ കാവിലമ്മെ എനിക്ക് ശക്തി തരൂ...

തറവാടി പറഞ്ഞു...

വേണുവേട്ടാ ,

മനസ്സില്‍ തോന്നുന്നത് അതു പോലെ എഴുതാനാണ്‌ ഞാന്‍ അങ്ങേക്ക് പണം തരുന്നത്‌ അതു മറക്കരുത്. :)

ആരെങ്കിലും പേടിപ്പിച്ചാല്‍ ഒന്നുറക്കെ വിളിച്ചാല്‍ മതി ഞാനവിടെ എത്തി.

( ആരാണാവോ , കുത്തുകളും ബ്രാക്കറ്റും കണ്ടുപിടിച്ചത്‌ ? ഞാന്‍ ഓടണോ ..നിക്കണോ?)

sandoz പറഞ്ഞു...

ആശയങ്ങള്‍ കൊള്ളാം....എന്നാലും വര കുറച്ചുകൂടി നന്നാക്കാന്‍ വേണുവേട്ടനു കഴിയും എന്നു കരുതുന്നു......

ഹൗ...എന്തൊരു നിറമാ ഈ ടെമ്പ്ലേറ്റിന്റെ.....അല്ലെങ്കില്‍ തന്നെ കണ്ണിക്കണ്ട കൊട്ടനൊക്കെ അടിച്ച്‌ കണ്ണു ഫീസായി ഇരിക്കുവാ.....

തല്ലിക്കോ...ഏത്രവേണോങ്കിലും തല്ലിക്കോ...ഞാന്‍ നന്നാവൂല്ലാ.....പിന്നെ വിരട്ടീം കൂടി സമയം കളയണത്‌ എന്തിനാ....

വിഷ്ണു പ്രസാദ് പറഞ്ഞു...

എന്താ പേരു മാറ്റണമെന്ന് തോന്നാന്‍...?

ഏറനാടന്‍ പറഞ്ഞു...

ഹയ്യയ്യോ! ഏമാനേ, എന്നെ തല്ലല്ലേ.. കിയ്യോ.. വൂ.. ഞാന്‍ നന്നാവൂലാ...

മുസാഫിര്‍ പറഞ്ഞു...

വേണു ജി,
കുറച്ച് ദിവസം മാറി നിന്നതു കൊണ്ടു ഗൃഹപാഠം ചെയ്യാതെ വന്ന കുട്ടിയുടേത് പോലെ ഒരു അമ്പരപ്പ്.ഇപ്പോള്‍ കുറേശ്ശെ കാര്യങ്ങള്‍ പിടികിട്ടി വരുന്നു.വേണുജിയുടെ കാര്‍ടൂണുകളും സഹായിച്ചു എന്നു പറയാം.

krish | കൃഷ് പറഞ്ഞു...

വരയിലൊളിച്ച ആശയം കൊള്ളാം.

(ഇതുവരെ എത്രപേര്‍ വിരട്ടി.
തല്ലണ്ടാ വിരട്ടിയാല്‍ മതി എന്നുപറഞ്ഞില്ലേ.. അതാ ചോദിച്ചത്.. വിരട്ടിയാലും വിറയണ്ടാ..വിരള്ണ്ടാ)

Sathees Makkoth | Asha Revamma പറഞ്ഞു...

വേണുച്ചേട്ടാ ആ വടിയും പിടിച്ച് നില്‍ക്കുന്നതാരാണ്...?
പാതാലിയുടെ വാക്കുകളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
വര കുറച്ച് കൂടി ശ്രദ്ധിക്കുമല്ലോ.

Rasheed Chalil പറഞ്ഞു...

വേണുവേട്ടാ... ഇത് കലക്കി.

വേണു venu പറഞ്ഞു...

സ്നേഹം നിറഞ്ഞ സുഹൃത്തുക്കളേ നമോവാകം. ഇന്നു് മീന ഭരണിയാണു്. എല്ലാവര്‍ക്കും ആശംസകള്‍.
കമന്‍റെഴുതിയ എല്ലാവര്‍ക്കും എന്‍റെ സ്നേഹ നിര്‍ഭരമായ നന്ദി രേഖപ്പെടുത്തുന്നു.
ശ്രീ.കുറുമാന്‍. ആദ്യത്തെ കലക്കന്‍ കമന്‍റിനു് നന്ദി.:)
മേനോനെ, വര ശരിയാക്കാം ശ്രമിക്കാം. :)
വിചാരം, സന്തോഷം .:)
സാരംഗീ, വരകളാസ്വദിക്കുന്നതില്‍ സന്തോഷം.:)
തറവാടീ, ആ ധൈര്യം എപ്പഴും ഉണ്ടു്. :)
കൈപ്പള്ളീ, നന്ദി.
സാണ്ടോസ്സേ, റ്റെമ്പ്ലേറ്റിന്‍റെ കുഴപ്പമല്ലെന്നു തോന്നുന്നു. ഒരേ ബ്രാന്‍റുപയോഗിച്ചാല്‍ കുഴപ്പം കുറവായിരിക്കും. യൂ ടൂ..:)
വിഷ്ണുജീ, ചെറിയ വരകള്‍, എന്നു പറയാന്‍ തന്നെ.:)
ഏറനാടന്‍, നന്ദി.:)
കൃഷു്, എനിക്കറിയാം കൃഷെന്‍റെ പുറകില്‍ തന്നെ കാണുമെന്നു്.(എല്ലാം കണ്ടു കൊണ്ടു്) :)
സതീഷു്, സന്തോഷം, തീര്‍ച്ചയായിട്ടും ശ്രമിക്കും.വടിയും പിടിച്ചു നില്‍ക്കുന്നതാരെന്നു ചോദിക്കരുതു് .:)
മുസാഫിര്‍ ഭായി, സന്തോഷം, നല്ല വാക്കുകള്‍ പ്രത്യേകിച്ചു് കാര്‍ടൂണുകള്‍ ഒരപ്ഡേറ്റിനു സഹായമായി എന്നറിഞ്ഞതില്‍.:)
ഇത്തിരിവെട്ടം, സന്തോഷം.:)
അഭിപ്രായം എഴുതിയവരും എഴുതാതെ പോയവരുമായ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

ആവനാഴി പറഞ്ഞു...

പ്രിയ വേണു മാഷെ,

നന്നായി.

പിന്നെ മുട്ടുമടക്കി പള്ളക്കങ്ങട്ടു കേറ്റിക്കൊടുത്താല്‍ പോരേ? പള്ളക്കു കേറ്റുമ്പോള്‍ കൊരവള്ളിക്കു മുറുക്കെ പിടിക്യേം വേണം.അപ്പോള്‍ കിളിക്കുഞ്ഞിന്റെ ശബ്ദം പോലെ ഒരു തരം ശബ്ദം വമിക്കുകയും ചെയ്യും . തല്‍ക്കാലം അതു മതി.

വിരട്ടല്‍ തുടങ്ങിയ കഠിനകൃത്യങ്ങള്‍ മേല്‍പ്പറഞ്ഞ പ്രയോഗം കൊണ്ടു ഗുണമുണ്ടായോ എന്നറിഞ്ഞിട്ടു മതി എന്നാണു എന്റെ അഭിപ്രായം.

സസ്നേഹം
ആവനാഴി