തിങ്കളാഴ്‌ച, മാർച്ച് 12, 2007

ബ്ലോഗിലെ പുതിയ അവതാരങ്ങള്‍.

Buzz It
വര്‍മ്മമാരും പൊതു മാപ്പും ബൂലോകവും.
--------------------------പുലിയ്ക്കു ശേഷം..മാപ്പും, വര്‍മ്മയും പ്രസിദ്ധര്‍.

18 അഭിപ്രായങ്ങൾ:

venu പറഞ്ഞു...

ഒരു മാപ്പു് പറയാതിരിക്കാനൊക്കുമോ...

ആവനാഴി പറഞ്ഞു...

നന്ന്; വളരെ നന്നു.

പിന്നെ എന്താണാപ്പാ ഇപ്പോള്‍ ആളുകള്‍ തല മൂടിയിരിക്കണു?

ഇപ്പോള്‍ അങ്ങിനെയൊന്നൂല്ലല്ല്. തല മൂടാതെ തന്നെ കേറിപ്പോകാമല്ല്.

അങ്കിള്‍. പറഞ്ഞു...

വേണൂ,
പ്രശ്നങ്ങളെല്ലാം ശുഭമായി അവസാനിച്ചില്ലേ. കുറച്ചാളുകളെ നമ്മള്‍ എന്നന്നേക്കുമായി boycott ചെയ്യാനാണോ ഉദ്ദേശം. അതു നല്ലതല്ല.
പുതിയ പ്രശ്നം, കൂടുതല്‍ രൂക്ഷമായത്‌, ഏവൂരാന്‍ ഇന്ന്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. നമുക്കതേപ്പറ്റിച്ചിന്തിക്കാം.

പൊതുവാള് പറഞ്ഞു...

വേണുജീ,
ഒരൊന്നൊന്നര മാപ്പ്:)

എനിക്കല്ല ::)
ആ വര്‍മ്മമാര്‍ക്ക് കൊടുത്തേക്കെന്ന്:):):)

venu പറഞ്ഞു...

അങ്കിളേ...
വെറും തമാശയല്ലെ, അങ്കിള്‍‍.
നമ്മള്‍‍ ഞാനുള്‍പ്പെടെ ഉപയോഗിക്കുന്ന രണ്ടു വാക്കുകളെ (ഈ അടുത്ത കാലത്തു്) ഒന്നു ശ്രദ്ധിച്ചു.അത്ര തന്നെ.
ആരേയും കുറ്റപ്പെടുത്തുക എന്നതു് മനസ്സാ വാചാ കര്‍‍മ്മണാ ചിന്തിച്ചിട്ടില്ല.
ഏവൂരാന്‍റെ നല്ല പോസ്റ്റു ഞാന്‍‍ വായിച്ചിരുന്നു.
ഹാസ്യത്തിലുപരി അങ്കിളിനെന്തെങ്കിലും പരിഭവമായെങ്കില്‍‍ ഈ കാര്‍ടൂണിന്‍റെ
തലക്കെട്ടു് തന്നെ . മാപ്പു്.

പടിപ്പുര പറഞ്ഞു...

വേണൂ, നന്നായിരിക്കുന്നൂ.

(ഈ മാപ്പില്‍ കുന്ദംകുളം ഉണ്ടോ? :)

ഇത്തിരിവെട്ടം പറഞ്ഞു...

വേണുമാഷേ... :)

തറവാടി പറഞ്ഞു...

:)

indiaheritage പറഞ്ഞു...

:)
എന്നാ ഒരു മാപ്പ്‌ എനിക്കും തന്നേരെ,

അല്ലെങ്കില്‍ വേണ്ടാ ഞാനും ദാ മാപ്പ്‌ തന്നിരിക്കുന്നു

അരീക്കോടന്‍ പറഞ്ഞു...

നന്ന്; വളരെ നന്നു.

കൊച്ചുഗുപ്തന്‍ പറഞ്ഞു...

വേണുജീ....

...മാപ്പ്‌...അതെ..എല്ലാവരും മാപ്പര്‍ഹിയ്ക്കുന്നവര്‍തന്നെ...ഇത്തരം ചെറിയ തല്ലും തലോടലും കൊണ്ടുതന്നെയല്ലേ ഈ ബൂലോഗം സംസ്കരിച്ചെടുക്കേണ്ടത്‌.........കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്‌...


...തമാശയായി ഞാനും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌....ബൂലോഗത്തെ പ്രേതബാധയിലൂടെ...

...അങ്കിള്‍ പറഞ്ഞപോലെയൊന്നും ഇല്ലന്നേ....ഇതെല്ലാം നമ്മള്‍ എപ്പൊഴേ മറന്നു....

ദില്‍ബാസുരന്‍ പറഞ്ഞു...

വായിച്ചിട്ട് ആദ്യം ഒന്നും മിണ്ടാതെ പോയതിന് മാപ്പ്. ഇങ്ങോട്ടോ അങ്ങോട്ടോ തരേണ്ടത് എന്നുള്ളതല്ല വിഷയം. മാപ്പ് എന്ന വാക്ക് കൊരട്ടി പോലെയാണ് ബൂലോഗത്ത്. എല്ലാറ്റിനേയും പരിശുദ്ധമാക്കുന്ന പുണ്യാഹം. ഇപ്പോള്‍ ജനിച്ച കുഞ്ഞിനും കൊടുക്കും ഒരെണ്ണം, ഇരിക്കട്ടെ ഒരു അഡ്വാന്‍സായിട്ട് എന്നും പറഞ്ഞ്. :-)

Sul | സുല്‍ പറഞ്ഞു...

വേണുജി:
കണ്ടുപിടുത്തങ്ങള്‍ കൊള്ളാം.

നിഷ്കളങ്കനും, സത്സ്വഭാവിയും, ബൂലോകത്തിന്റെ നിര്‍ഗുണ പരബ്രഹ്മവുമായ ദില്‍ബുവിന്‍് മാപ്പ് വേണമെങ്കില്‍ എനിക്കും വേണം ഒന്ന്.

-സുല്‍

ദേവരാഗം പറഞ്ഞു...

മാപ്പ്‌ പേരിന്റെ ഭാഗമാക്കിയാല്‍ പിന്നെ ഇടക്കിടക്ക്‌ അത്‌ ടൈപ്പ്‌ ചെയ്ത്‌ കഷ്ടപ്പെടേണ്ടല്ലോ എന്ന് ആലോചിക്കുകയാണു വേണുമാഷേ.

അതിപ്പോ "ദേവരാഗംമാപ്പു ചോദിച്ചുകൊണ്ട്‌" എന്നാക്കണോ അതോ സായിപ്പു പിള്ളേര്‍ ട്രബിള്‍ ഈസ്‌ മൈ മിഡില്‍ നെയിം എന്നൊക്കെ പറയുന്നതുപോലെ "ദേവമാപ്പുരാഗം" എന്നാക്കണോ എന്നാണു കണ്‍ഫ്യൂ.

മാപ്പിന്റെ ശരിയായ യൂസിനെക്കുറിച്ച്‌ എനിക്ക്‌ ഉപദേശം തന്നത്‌ ആട്ടോക്കലാധരന്‍ എന്ന പ്രിയ സുഹൃത്താണ്‌. അതിങ്ങനെ-

"എടാ ആരോടും നമ്മള്‍ ദേഷ്യപ്പെടരുത്‌, കേട്‌ നമ്മടെ സമാധാനത്തിനും നെഞ്ചിനുമാ. നമ്മള്‍ ഒരുത്തനോട്‌ അടിച്ചു പല്ലു പറിക്കും ഞാന്‍ എന്നു പറഞ്ഞെന്നു വയ്ക്ക്‌, നമ്മടെ രക്തം തെളച്ചു കേടായെന്നല്ലാതെ എന്തു ഗുണം? അതിനു പകരംമിണ്ടാതെ
അടിച്ച്‌ അവന്റെ പല്ല് അങ്ങു പറിക്കുക, എന്നിട്ട്‌ 'അളിയാ ഞാന്‍ ഒരു ആവേശത്തില്‍ അങ്ങ്‌ അടിച്ചു പോയതാ, നീ എന്നോട്‌ ക്ഷെമി" എന്നു പറയുക, നമുക്കും സമാധാനം, അവനു പണിയും കിട്ടി'."

കൃഷ്‌ | krish പറഞ്ഞു...

മാപ്പോ.. ഇതെവിടുത്തെ മാപ്പാ..
ആ ഇനി പറയെണംന്നുണ്ടെങ്കില്‍ ഒരെണ്ണം കണക്കുവെച്ചേക്കൂ..

sandoz പറഞ്ഞു...

ഹ..ഹ.ഹാ..വേണുവേട്ടാ.....ബ്ലോഗിലെ വര്‍മ്മകള്‍ക്കും യൂണിയന്‍ ഉണ്ടെന്നാ തോന്നണേ.....കണ്ടിട്ടില്ലേ...ഇറങ്ങണത്‌ ഒരുമിച്ചാ........ഒരു അന്‍പത്‌ കമന്റ്‌ എങ്കിലും വീഴ്ത്താതെ വര്‍മ്മകള്‍ പിന്‍ വാങ്ങിയ ചരിത്രം ഇല്ല.

'വര്‍മ്മകളേ കൈവള ചാര്‍ത്തി തരൂ വിമൂകമീ മാപ്പില്‍.....'

venu പറഞ്ഞു...

സ്നേഹം നിറഞ്ഞ ആസ്വാദകരേ,
ശ്രീ. ആവനാഴി,:)
അങ്കിളു്,:)
ഇത്തിരി,:)
പൊതുവാളന്‍, പതിവു പോലെയുള്ള പ്രോത്സാഹനത്തിനു് നന്ദി.:)
പടിപ്പുര, കുന്ദം കുളം, ഹാഹാ. :)
തറവാടി, :)
പണിക്കരു് സാറു്,:) മാപ്പു്.
അരിക്കോടന്‍, :)
കൊച്ചു ഗുപതന്‍, നന്ദി:)
ദില്‍ബൂ, മിണ്ടിയാല്‍ മാപ്പു്, മിണ്ടാതെ പോയാലും.:)
സുല്ലു്, അതു തരാനോ വാങ്ങാനോ പ്രയാസം.ആര്‍ക്കും എപ്പോഴും.:)
ദേവരാജന്‍ പിള്ള, ഹഹാ..ആട്ടോക്കലാധരന്‍ ചിന്നക്കടയിലൊക്കെ കണ്ടിരുന്ന പേന കച്ചവടക്കാരനല്ലേ.. ഞാനോര്‍ക്കുന്നു പുള്ളിയുടെ പ്രത്യേക കച്ചവട രീതി. നന്ദി.:)

കൃഷു്, ചുമ്മാ മാപ്പു പറയപ്പാ.
സാണ്ടോസ്സേ... ബൂലോക മലയാള ഡിക്ഷ്ണറിയില്‍ വര്‍മ്മ എന്നെഴുതിയാല്‍ ഇനി മാപ്പു് എന്നര്‍ഥം കാണിക്കുമോ.:)
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ നമോവാകം.
ആവനാഴി, അങ്കിളു്, പണിക്കരു മാഷു് ഇവരില്‍ നിന്നും ബ്ലോഗു ചെയ്യാന്‍ എനിക്കു പ്രചോദനങ്ങള്‍ ലഭിക്കുന്നു.
നിങ്ങളുടെ വിലയേറിയ സന്ദര്‍ശനത്തിനു് എന്‍റെ നന്ദി.

മുസാഫിര്‍ പറഞ്ഞു...

വേണു,
കാര്‍ട്ടൂണ്‍ കണ്ടു,മനസ്സിലാവണംങ്കില്‍ കുറച്ചു ദൂരം തിരിച്ചു പോവേണ്ടി വരുമെന്നു തോന്നുന്നു.