


മൂന്നു കാര്‍ട്ടൂണുകള്‍ അടിക്കുറിപ്പില്ലാതെ .വരകള്‍ നിശബ്ദരാകുന്നു.:)
-----------------------------------------------
“ഇഷ്ടപ്പെട്ടില്ല” എന്ന കമന്‍റു് ഇനി ഞാന്‍ എഴുതില്ല.
പാവം , ബൂലോകത്തു് വന്ന കമന്‍റുകള്‍ എങ്ങനെ എഴുതണം എന്ന ലേഖനം വായിച്ചു്, പതിവിനു വിപരീതമായി കമന്‍റു ചെയ്ത ഒരു സാധു.
---------------------------------------------------------------------
ഈ ആശയത്തിനു് ഞാന്‍ പാതാലി എന്ന ബ്ലോഗര്‍ക്കു് കടപ്പെട്ടിരിക്കുന്നു.
ചിരിച്ചു ചിരിച്ചു ഞാന്‍ ഒന്നു വരച്ചു.
===========================================
സ്നേഹം നിറഞ്ഞ എന്‍റെ ആസ്വാദകരെ,...സുഹൃത്തുക്കളേ..
നിങ്ങളുടെ ഉള്ളം നിറഞ്ഞ പ്രോത്സാഹനം..
നിഴല്‍ക്കുത്തിലെ കൊട്ടും കൂത്തും കുരവയും...
തൂണുകളില്‍ കെട്ടി അലങ്കരിച്ച വാഴക്കുലകളും, നിറപറയില്‍ നിറ്ഞ്ഞു തൂളുമ്പുന്ന നെല്മണികളില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന തെങ്ങിന്‍ പൂക്കുലയും.........
മനസ്സിലെ ഗന്ധര്‍വ്വ കൊട്ടാരത്തില്‍ കേളി കൊട്ടു കേള്‍ക്കുന്നു.!.
വലിയ ലോകവും ചെറിയ വരകളും എന്ന പേരില്‍ നിഴല്‍കുത്തു` തുടര്ന്നു പോകാന്‍ ആഗ്രഹിക്കുന്നു..
ഇതൊരപേക്ഷയാണു`.
വ്യക്തി ഹത്യയോ , ആരെയെങ്കിലും താറടിക്കുന്നതായോ ആര്‍ക്കെങ്കിലും തോന്നുന്ന എന്തെങ്കിലും അനുഭവപ്പെട്ടാല്‍ എന്‍റെ തുറന്നിരിക്കുന്ന ഇ മെയിലില്‍ ഒരു എഴുത്തു്. കിട്ടിയാല്‍ ഉടനെ ഞാനതു` തിരുത്തുന്നതായിരിക്കും.
എന്‍റെ ബൂലോകത്തെ ഹാസ്യാത്മകമായ ചലനങ്ങളിലെ എന്തെങ്കിലും , എന്‍റെ പരിമിതമായ സമയ ലബ്ധിയില്‍ അറിയാനോ അതു` എനിക്കു കോറിയിടാനോ സാധിച്ചാല്‍ അതു` ഒരു ചാരിതാര്ഥ്യമായി കരുതുന്നു.
നിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍, അഭിപ്രായങ്ങള്‍, പുകഴ്ത്തല്‍ , ഇകഴ്ത്തല്‍ എല്ലാം ആഗ്രഹിക്കുന്നു.
പിന്നെ ...എല്ലാം .. കാര്‍ടൂണില്‍ പറഞ്ഞതു പോലെ..... ഒന്നു വിരട്ടി വിട്ടാല്‍ മതി..:)
സസ്നേഹം,
വേണു.പലപ്പോഴും ഞാന്‍ എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടു്. ഞാന്‍ എന്തിനു ബ്ലോഗുന്നു.?
ഉത്തരങ്ങള്‍ പലതുണ്ടു്. എന്നാല്‍ എല്ലാ ഉത്തരങ്ങളുടേയും പരമമായ പൊരുള്‍ ചെന്നു നില്‍ക്കുന്നതു് സ്വാതന്ത്ര്യം എന്ന പരമമായ സത്യത്തിലാണു്.
-----------------------------------------------------
---------------------------------------------------
അവിടെ എഴുതുന്നതും വര്യ്ക്കുന്നതും ഒന്നും കള്ളന്മാര്‍ക്കു കൊണ്ടു പോകാനല്ല. അതോരോ വ്യക്തിയുടെയും സ്വകാര്യ സമ്പത്താണു്. അവിടെ ഒഴുകിയ വിയര്‍പ്പോ, എഴുതിയപ്പോഴോ വരച്ചപ്പോഴോ ഉണ്ടായ കണ്ണുനീരോ,അപ്പോഴുണ്ടായ വികാര വിചാരങ്ങളെയോ കണക്കിലെടുക്കാതെ ഒരുപിടിക്കു വാരി സ്വന്തമാക്കി വെളുക്കെ ചിരിക്കുന്ന കറുത്ത ശക്ത്തികളെ മുളയിലേ നുള്ളി കളയണം.
അതു കൊണ്ടു് തീര്‍ച്ചയായും, സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏതൊരു പ്രവണതയേയും ഞാനെതിര്‍ക്കുന്നു.