തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2009
കൊട്ടേഷന്‍ കളി
പുലി കളി, കള്ളനും പോലീസ്സും, ഉറിയടി ,തിരുവാതിര, ഞാറ്റു വേല, പൂ പറിക്കാന്‍ പോരുണോര്‍ ഒക്കെ കാലം മുക്കി കളഞ്ഞോ. പുതിയ കളികള്‍ അവിടെ ഒക്കെ എത്തുന്നു. കൊട്ടേഷന്‍ കളികള്‍.
മനുഷ്യ രക്തം മുക്കി, എല്ലാ തത്വ ശസ്ത്രങ്ങളേയും കാറ്റില്‍ പറത്തി, വിദ്യാഭ്യാസമില്ലാത്തവരുടെ നാട്ടില്‍ മുളച്ച ഞുണുക്ക് കളി.
മനുഷ്യ സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ, സമാനതയുടെ, മാനവികതയുടെ സന്ദേശങ്ങള്‍ കാറ്റില്‍ പറന്നു പോകുമോ.?
കാലമേ നീ സാക്ഷി.
---------------
Labels:
ഓണം,
കാര്‍ട്ടൂണ്‍,
കൊട്ടേഷന്‍,
നര്‍മ്മം,
മാവേലി
ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009
കുഞ്ഞു വരകള്‍ കുഞ്ഞു വരികള്‍( ശവപ്പെട്ടി)
ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടവാങ്ങിയതില്‍ ക്രമക്കേടുകാണിച്ചെന്ന കേസില്‍ മുന്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ സി.ബി.ഐ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.
22 Aug 2009
വില്‍ക്കുന്നവനും വാങ്ങുന്നവനും ഒരിക്കല്‍ ഉപയോഗം വരുന്ന സാധനമാണു് ശവപ്പെട്ടി.
ആ വിവരം ശവപ്പെട്ടിക്കറിയാം. ഓരോ ശവപ്പെട്ടിയും വില്‍ക്കുന്നവനോടും വാങ്ങുന്നവനോടും ഉള്ളില്‍ ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവണം. നിന്നെ പിന്നെ കണ്ടോളാം.:)
-------------------------------------
Labels:
കാര്‍ട്ടൂണ്‍,
ജോര്‍ജ് ഫെര്ണാന്ഡസ്സ്.,
ശവപ്പെട്ടി
ബുധനാഴ്ച, ഓഗസ്റ്റ് 19, 2009
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 14, 2009
ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009
ചെറിയ വരകള്‍( നെഹ്രു ട്റോഫി)
ചൊവ്വാഴ്ച, ഓഗസ്റ്റ് 04, 2009
ചെറായി ശ്രദ്ധിക്കപ്പെടുന്നു.
എനിക്കറിയാത്തത്.
എന്തിനെഴുതുന്നു.?
ആര്‍ക്കു വേണ്ടി എഴുതുന്നു.
ഇതിനൊക്കെ ഉത്തരങ്ങള്‍ നല്‍കിയവര്‍ തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.?
ആര്‍ക്കു വേണ്ടി സംഗമിക്കുന്നു.?
അവിടെ എന്തു നടന്നു എന്നുള്ളതല്ല, അക്ഷരങ്ങളില്‍ഊടെ മാത്രം വ്യാപരിച്ച മജ്ജയും മാംസവും ഉള്ള കുറേ പേരൊത്തു ചേര്‍ന്നു.
അവരെ അറിയാന്‍ അറിയിക്കാന്‍ അതു പൊതു വേദിയായി.
പിന്നേയും ആ പഴയ ചോദ്യവും ഉത്തരവും.
എടാ കുഞ്ഞേ ...നിനക്ക് ബ്ലോഗ് എന്നു പറഞ്ഞാല്‍ ഒന്നും അറിയില്ല. നീ വിചാരിക്കുന്ന ഡയറി എഴുത്തും, സാഹിത്യം എഴുത്തും, പോട്ടോ പിടിക്കലും, അനോണി ചമയലും, യൂണിക്കോര്‍ഡു കളികളും, ബ്ലോഗു കറുപ്പിക്കലും വെളുപ്പിക്കലും ഒന്നുമല്ല ബ്ലോഗിങ്.
പിന്നെ എന്താ ചേട്ടാ.?
മോനേ...പുഷ്പാങതാ...നീ എന്‍റെ ബ്ലോഗില്‍ വന്നൊരു കമന്‍റിടൂ.... ഞാന്‍ മറുപടി ഈ മെയിലായയ്ക്കാം.
മനുഷ്യ സ്നേഹത്തിന്‍റെ, ഹ്യൂമന്‍ സ്പിരിറ്റിന്‍റെ, നിഴലുകളല്ലേ എന്നും നില കൊണ്ടിട്ടുള്ളത്.
അത് ബ്ലോഗായാലും, അതിനും അപ്പുറം നക്ഷത്ര ലോകത്ത് പ്രസിധീകരിക്കുന്ന നക്ഷത്ര ലിപികളിലെ ആശയങ്ങളായാലും അതു മനസ്സിലാക്കാന്‍ ഈ പാവം മനുഷ്യര്‍ വേണ്ടേ.?
ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ഇനി ഒരു പക്ഷേ ഒരിക്കലും കണ്ടുമുട്ടാത്തവര്‍.
അവരെ ഒരു വേദിയിലൊരുക്കിയവര്‍ക്ക് എന്‍റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.
മലയാളം ബ്ലോഗിലെതന്നെ ഒരു സുഹൃത്ത്....മറ്റൊരാള്‍ക്കയച്ച ഒരു മെസ്സേജ് വായിച്ചെനിക്ക് വിഷമം തോന്നി.
ഇത്രയ്ക്കും വിഷം വമിക്കുന്നോ നമ്മുടെ ഈ വലയില്‍. പരസ്പരം കാണാത്ത ഈ ആശയ വിനിമയോപാധിയില്‍.!
പേരു വയ്ക്കുന്നില്ല.
we really don;t have much in common
we have different values.you were blocked on my laptop .
Now Iam deleting you from all my contacts.#Now Iam deleting you from all my contacts.#$&*
amp;*
കഷ്ടം. ആരു് ആരേ അറിയുന്നു. അറിഞ്ഞതു പകുതി. മനസ്സിലാക്കിയത് അതിലും പകുതി.
ചെയ്യേണ്ടത് ചെയ്തില്ലെന്ന അറിവ്. പലതും ചെയ്യാമായിരുന്നെന്ന അറിവ്. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍.
ഈ അറിവുകള്‍ തന്നെ അറിവു്.
The cause of human happiness and misery is a false representation of the understanding.
ഒത്തിരി ഒത്തിരി പറയാനുണ്ടെന്നു കരുതി ദീര്ഘിപ്പിക്കുന്നില്ല.
എല്ലാവര്‍ക്കും ആശംസകള്‍, അഭിവാദനങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)