ചൊവ്വാഴ്ച, ഡിസംബർ 02, 2008

ചെറിയ വരയും വരിയും(വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്.)

Buzz It


മഹാരാഷ്ട്രാ മുഖ്യമന്ത്രിയ്കൊപ്പം മുഖ്യമന്ത്രിയുടെ മകനും പ്രശസ്ത സിനിമാ സം‌വിധായകന്‍ റാം ഗോപാല്‍ വര്‍മ്മയും ടാജ് ഹോട്ടല്‍ സന്ദര്‍ശിച്ചു.- വാര്‍ത്ത.takbole





-വേണു-
-----------------------------------------------

വോട്ട് ബാങ്കല്ല.


മനുഷ്യനാണു് വലുത്.
സമൂഹമാണു് പ്രധാനം.
വോട്ട് ബാങ്ക് മുന്നില്‍ കണ്ട് , ചെയ്യേണ്ടാത്തതു ചെയ്യുകയും, പറയേണ്ടാത്തത് പറയുകയും ചെയ്യുന്നത്, ജനാധിപത്യ മര്യാദയല്ല.

താജ് ഹോട്ടലില്‍ നിന്നും രണ്ടാമത്തെ ദിവസം രക്ഷിക്കപ്പെട്ടു വെളിയില്‍ വന്ന ഒരു എം.എല്‍.എ.
വെളിയില്‍ വന്ന അദ്ദേഹം അധികാരത്തിന്‍റെ കസേരയില്‍ ഇരുന്നു.
പത്രക്കാരന്‍ വായാടി ചോദിച്ച ചോദ്യത്തിനു് ഉത്തരം നല്‍കിയത്.ഇങ്ങനെ.
“ഞാന്‍ ഒരു പൊളിറ്റീഷ്യനാണു്. എനിക്ക് പേടിയില്ല. എന്നെ ഒരു മുറിയിലാക്കി അവര്‍ പറഞ്ഞു. കതകു തുറക്കരുത്. ഞാന്‍ മുറിയിലിരുന്നു. എന്‍റെ ലാപ് ടോപ്പില്‍ അടുത്ത ഇലെക്ഷന്‍റെ പേപ്പര്‍ വര്‍ക്ക് കമ്പ്ലീറ്റ് ചെയ്തു. അതിനു അത്രയും സമയം എനിക്ക് ലഭിച്ചു.”
ഒരു മന്ത്രിയുടെ പ്രതികരണം .
“such small incidents happen” ഇതൊക്കെ വെറും നിസ്സാരമല്ലേ. പറഞ്ഞത് മന്ത്രിയാണേ. അപ്പോള്‍ സാരമായതെന്തോന്നാണോ ഇനി വരാനിരിക്കുന്നത്.
പണ്ടൊരു മന്ത്രി അമേരിക്കയിലെ ചായകുടി പറഞ്ഞതിനെയും വെല്ലിയ പ്രതികരണം.


മുഖ്യ മന്ത്രിയും മകനും രാം ഗോപാല്‍ വര്‍മ്മയും താജ് സന്ദര്‍ശിക്കുന്നു. ഒരു പുതു സിനിമയുടെ സൃഷ്ടിയാണോ, ദുരന്ത പശ്ചാത്തലം നല്‍കുന്ന പ്രചോദനം.!

ഇനി മറ്റൊരു നേതാവ് , ലിപ്സ്റ്റിക്കിട്ട സ്ത്രീകളെന്നു പറഞ്ഞു , രാഷ്ട്റീയക്കാരനെ ഫൂ...ഫൂ... എന്നു് പറഞ്ഞ സ്ത്രീകളെ കാഷ്മീരിലെ ഉഗ്രവാദികളുമായ് താരതമ്യം ചെയ്യുന്നു.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ , രക്തസാക്ഷിയായ ഒരു മകന്‍റെ അച്ഛന്‍ ഗേറ്റടച്ചു് പറഞ്ഞയയ്ക്കുന്നു.
അതിനു ശേഷമുള്ള പ്രതികരണങ്ങള്‍.

ഒത്തിരി ഒത്തിരി ചിത്രങ്ങള്‍. നാം കാണാനാഗ്രഹിക്കാത്തത് കാണേണ്ടി വന്ന ദിവസങ്ങള്‍.

ഈ ജനാധിപത്യത്തില്‍ ഇലക്ഷനുകളില്‍ നെഗറ്റീവ് വോട്ടിനുള്ള സാധ്യതകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.!

സത്യത്തിന്‍റെ കണ്ണു നീര്‍ ഇറ്റു വീഴുന്ന ഈ ദശാ സന്ധികളില്‍, ഇനിയും പ്രതീക്ഷകളുമായി കാ‍ത്തിരിക്കുന്നു ഒരു ജന വിഭാഗം.

ജയ ഹിന്ദ്.
---------------------------------------

takbole

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഈ ജനാധിപത്യത്തില്‍ ഇലക്ഷനുകളില്‍ നെഗറ്റീവ് വോട്ടിനുള്ള സാധ്യതകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു എങ്കില്‍ കുറ്റം പറയാനൊക്കില്ല...

ClicksandWrites പറഞ്ഞു...

Venu ji, negative vote undallo. please read..
Did you know that there is a system in our constitution, as per the
1969 act, in section "49-O" that a person can go to the polling booth,
Confirm his identity, get his finger marked and convey the presiding
Election officer that he doesn't want to vote anyone!

Yes such a feature is available, but obviously these leaders have
Never disclosed it.

This is called "49-O".
Why should you go and say "I VOTE NOBODY"... because, in a ward, if a Candidate wins, say by 123 votes, and that particular ward has received "49-O" votes more than 123, then that polling will be cancelled and will Have to be re-polled. Not only that, but the candidature of the
Contestants will be removed and they cannot contest the re-polling,
Since people had already expressed their decision on them.

This would bring fear into parties and hence look for genuine candidates
For their parties for election. This would change the way; of our whole
political system.... it is seemingly surprising why the election
commission has not revealed such a feature to the public....

Please spread this news to as many as you know...
Seems to be a wonderful weapon against corrupt parties in India ... show
your power, expressing your desire not to vote for anybody, is even more
powerful than voting... so don't miss your chance. So either vote, or
vote not to vote (vote 49-O) and pass this info on...
Use your voting right for a better INDIA...

Regards,

Ramesh Menon
www.indianbloggersnest.blogspot.com

മഴത്തുള്ളി പറഞ്ഞു...

അതെ, ഇനി മുതല്‍ നെഗറ്റീവ് വോട്ടുകള്‍ ജനങ്ങള്‍ ഉപയോഗിച്ചാല്‍ മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലാത്തവര്‍ അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നത് തടയാമെന്ന് തോന്നുന്നു. നെഗറ്റീവ് വോട്ടിനേക്കുറിച്ചുള്ള ഒരു മെയില്‍ ഞാനും 3-4 ദിവസം മുന്‍പാണ് കണ്ടത്.

krish | കൃഷ് പറഞ്ഞു...

ഇന്ത്യന്‍ പരിതസ്ഥിതിയില്‍ നെഗറ്റീവ് വോട്ടിംഗിന് പ്രായോഗികമായി എത്ര സപ്പോര്‍ട്ട് കിട്ടുമെന്ന് പറയാനാവില്ല. കാരണം, പാര്‍ട്ടി കേഡര്‍മാരും സ്ഥാനാര്‍ഥിയുടെ അനുയായികളും പലയിടങ്ങളിലും കള്ളവോട്ട് ചെയ്യുകയും ബൂത്ത് പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തോക്ക് കാണിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്ത് പിടിച്ചെടുക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. അവിടെ ബൂത്തില്‍ എത്തിയിട്ടുവേണ്ടേ നെഗറ്റീവ് വോട്ട് ചെയ്യാന്‍. അതുപോലെ തന്നെ, പഞ്ചായത്ത് / ബൂത്ത് തലത്തില്‍ എത്രവോട്ട് ഏതെല്ലാം സ്ഥാനാര്‍ത്തിക്ക് വീണു എന്ന അടിസ്ഥാനത്തില്‍ അവിടെയുള്ളവരുടെ പാര്‍ട്ടി ആഭിമുഖ്യം നിര്‍ണ്ണയിക്കുന്ന പാര്‍ട്ടികളും, അതിനെതുടര്‍ന്ന് വൈരാഗ്യമനസ്സോടെ പെരുമാറുന്ന പാര്‍ട്ടിക്കാരും ഉള്ളപ്പോള്‍ ജനങ്ങള്‍ ധൈര്യത്തോടെ ഇതിനു മുന്നിട്ടിറങ്ങുമോ? ഇന്നത്തെ സാഹചര്യത്തില്‍ ചില സംശയം മാത്രം. നാളെ ഈ സാഹചര്യം മാറാതിരിക്കില്ല.

krish | കൃഷ് പറഞ്ഞു...

..

Unknown പറഞ്ഞു...

വായിച്ചു. കൊള്ളാം

അഭിലാഷങ്ങള്‍ പറഞ്ഞു...

ശവമായി അഭിനയിക്കാന്‍ ഞാനായിരിക്കും ബെസ്റ്റ്..!!

ക്യോംകി..., മെ- അഭി-ലാ‍ഷ് ഹും!

:)

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
Team 1 Dubai , അത് ശരിയാണു്. പക്ഷേ നാം അത് രേഖാംഊലം എഴുതിക്കൊടുക്കണം എന്നു തോന്നുന്നു.the voter who wanted to exercise the right not to vote had to tell the Returning Officer, who would register his name and address in a election book, thus violating the code of secret ballot.
അങ്ങനെ ആണെങ്കില്‍ നാം നോട്ടപുള്ളി ആകില്ലേ.:)
മഴത്തുള്ളി,ശരിയാണു് :)
കൃഷേ, ഈ ഉത്ത്രേന്‍ഡ്യയില്‍ ശ്രീ ശേഷന്‍ ,സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങള്‍, എത്ര ശക്തമായി ആവിഷ്ക്കരിച്ചു എന്നത് മറക്കാമോ.:)
തൂലികാനാമം, സന്തോഷം.:)
അഭിലാഷ്, പറ്റില്ല. ആറോളിനു് താങ്കള്‍ പറ്റില്ല.
ക്യോം കീ, ആപ് ലാഷ് ഹൈ, ലാശ് നഹിം.:)

എല്ലാവര്‍ക്കും കൂപ്പ്കൈ.:)

Lathika subhash പറഞ്ഞു...

വരയും വരികളും
നന്നായി.