ചൊവ്വാഴ്ച, ഏപ്രിൽ 29, 2008

വലിയലോകവും ചെറിയ വരകളും( അഗ്രഗേറ്ററിലെത്താന്‍ ഇതാ ഒരു കുറുക്കു വഴി.)

Buzz It
(ഇവിടെ ക്ലിക്കു ചെയ്യൂ)അഗ്രഗേറ്ററില്‍ വന്നില്ലെങ്കില്‍‍‍

അഗ്രഗേറ്ററുകളില്‍ വന്നില്ലെങ്കില്‍ ലിങ്കു് ഒന്നു കൂടി പോസ്റ്റു ചെയ്യുക.
ചിത്രങ്ങള്‍ മാത്ര്മൂള്ള പോസ്റ്റാണെങ്കില്‍, കുറച്ചു മലയാള വരികള്‍ കുറിപ്പുകളായി ഉള്‍ക്കൊള്ളിക്കുന്നതു് അഗ്രഗേറ്ററുകള്‍ക്കു് എളുപ്പമാണു്. വലിയലോകവും ചെറിയ വരകളും (ചേരി ചേരാതെയും ചേരി) എന്ന പോസ്റ്റിന്‍റെ ലിങ്കിലെത്താന്‍ മുകളിലെ ലിങ്കില്‍ ക്ലിക്കു ചെയ്യുക.:)

23 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഇനിയും വഴികളുണ്ടോ.:)

നിരക്ഷരൻ പറഞ്ഞു...

ഇനി എന്തെങ്കിലും വഴി ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ. എന്റെ 2 പോസ്റ്റുകള്‍ അഗ്രഗേറ്ററുകള്‍ വിഴുങ്ങി.
:)

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

ഏറ്റവും നല്ല പരിപാടി പോസ്റ്റ് ഒരു കോപ്പിയെടുത്ത് ഡെലീറ്റ് ചെയ്യുക, പുതിയ പോസ്റ്റായി വീണ്ടും പബ്ലിഷ് ചെയ്യുക :)

അജ്ഞാതന്‍ പറഞ്ഞു...

വളരെ കഷ്ടപ്പെട്ട് ഇടുന്ന ചില പൊസ്റ്റുകളാവും അഗ്ഗ്രിഗേറ്ററുകള്‍ വിഴുങ്ങുന്നത്. ഇപ്പോള്‍ അതുപോലെ തന്നെ ഫീഡ്ബര്‍ണറും എന്നെ ചതിച്ചിരിക്കുന്നു. 150 ലധികം ഫീഡ് റീഡേഴ്സ് ഉണ്ടായിരുന്ന എന്റെ ബ്ലോഗിന്റെ ഫീഡ് ഇപ്പോള്‍ എന്തോ എറര്‍ വന്ന് തകര്‍ന്നു തരിപ്പണമായിരിക്കുന്നു.

Sujith Bhakthan പറഞ്ഞു...

കൊള്ളാം.

നിരക്ഷരൻ പറഞ്ഞു...

കണ്ണൂരാനേ....ഡിലീറ്റ് ചെയ്ത് നാല് പ്രാവശ്യം വീണ്ടും പോസ്റ്റി നോക്കി. രക്ഷയില്ലാ....

നേരത്തേ ഡ്രാഫ്റ്റ് ചെയ്ത് വെച്ചിരുന്ന ഒരു പോസ്റ്റിനെ തീയതി മാറ്റി പോസ്റ്റ് ചെയ്യുന്ന ദിവസത്തെ തീയതി ആക്കി പോസ്റ്റ് ചെയ്താല്‍ എന്താണുണ്ടാകുക ? ആര്‍ക്കെങ്കിലും വല്ല അനുഭവവും ഉണ്ടോ ?

ഉദാഹരണത്തിന് ഈ മാസം 1ന് ഞാന്‍ തയ്യാറാക്കി വെച്ചിരുന്ന ഒരു ഡ്രാഫ്റ്റ് ഇന്നത്തെ തീയതി ആക്കി പോസ്റ്റ് ചെയ്യുന്നു. ഈ പോസ്റ്റില്‍ പടങ്ങളും ഒക്കെ ഉണ്ട് കേട്ടോ ? എന്താണുണ്ടാകുക ?

കണ്ണൂരാന് ഫോളോ ആപ്പ് കമന്റ്സ് കൊടുത്തിട്ടില്ലെങ്കില്‍ ബന്ധപ്പെടാന്‍ എന്താ മാര്‍ഗ്ഗം വേണുജീ... ?

ഭൂമിപുത്രി പറഞ്ഞു...

ഈ ആഗ്രഗേറ്ററുകളുടെ കളി കാരണം ബ്ലോഗ്ജീവിതമാകെ
അനിശ്ചിതാവസ്ഥയിലായല്ലോ ഭഗവാനേ...
വേണുപറഞ്ഞത് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടു പിന്നെയും
പോസ്റ്റ് ചെയാനാണോ?അതുകൊണ്ടൊന്നും ഒരു കാര്യവും കണ്ടില്ല.
ഞാന്‍‘How To Categorize’എന്നയിടത്തുപോയി ലിങ്ക്ചേറത്തപ്പോള്‍ ഈ പ്രാവശ്യം മാത്രം
അതില്‍(സംഗീതം)വന്നു.പ്ക്ഷെ തനിമലയാളത്തിലും മെയിന്‍ ലിസ്റ്റിലും,ചിന്തയിലും ഇല്ല.കഴിഞ്ഞ പ്രാവശ്യം കാറ്റഗറീസില്‍പ്പോലും വന്നില്ല.

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

ഉപകാരപ്രദം....

siva // ശിവ പറഞ്ഞു...

ഈ വിവരത്തിന് നന്ദി...

മരമാക്രി പറഞ്ഞു...

നന്ദി. വളരെ ഉപകാരപ്രദം. പരീക്ഷിച്ചു നോക്കട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

എന്തോന്നു വഴി.
വിഴുങ്ങാന്‍ വിചാരിച്ചാല്‍ അഗ്രി വിഴുങ്ങിയിരിക്കും.ഇന്നലെ പോസ്റ്റിയത് 'അനിക്സ്പ്രേ' ആയെന്നുതോന്നുന്നു.
(പൊടി പോലുമില്ലെന്ന് കണ്ടു പിടിക്കാന്‍)

ചീര I Cheera പറഞ്ഞു...

വേണൂ ജീ..
പോസ്റ്റ് ഒപ്ഷന്‍സില്‍ പോയി, തിയ്യതി പബ്ലിഷ് ചെയ്യുന്ന അന്നത്തെ തിയ്യത്hയാക്കി, സമയവും അതേഏ സമയമാക്കി പോസ്റ്റ് ചെയ്താല്‍ തനിമലയാളത്തില്‍ പ്രത്യക്ഷമാവുന്നുണ്ട് എന്നാണെന്റെ അനുഭവം.
അങ്ങനെ ചെയ്യാന്‍ തുടങ്ങിയതിനു ശേഷം എനിയ്ക്കീ പ്രശ്നം വന്നിട്ടില്ല.
നിരക്ഷരനും പറഞ്ഞതിതാണോ?

നിരക്ഷരൻ പറഞ്ഞു...

പി.ആര്‍ - ഞാന്‍ ഉദ്ദേശിച്ചത്, അതുതന്നെയാണ്. പക്ഷെ, ഒരു കുഴപ്പം ഞാന്‍ കണ്ടിട്ടുണ്ട്. ഫോട്ടോകള്‍ ഉള്ള പോസ്റ്റാണെങ്കില്‍ ഫോട്ടോകള്‍ പ്രത്യക്ഷപ്പെടില്ല, ഇങ്ങനെ ഡേറ്റ് മാറ്റി പോസ്റ്റിയാല്‍. നമുക്ക് ഫോട്ടോ കാണാന്‍ പറ്റും. പക്ഷെ ബ്ലോഗ് തുറക്കുന്നവര്‍ പടം കാണുന്നില്ല എന്ന് പറഞ്ഞതായി അനുഭവമുണ്ട്.

അങ്ങിനെയാകുമ്പോള്‍ ഞാന്‍ പടങ്ങള്‍ വീണും അപ്പ്‌ലോഡ് ചെയ്യുകയാണ് പതിവ്. അത് സമയം എടുക്കുന്ന പരിപാടിയാണ്. പുതിയതായി പോസ്റ്റ് ഡ്രാഫ്റ്റാക്കുന്നതിന് തുല്യം. ഇതൊക്കെ ചെയ്താലും ചിന്തയില്‍ പോസ്റ്റ് വരുന്നത് മറ്റാരുടെയെങ്കിലും പേരിന് കീഴിലായിരിക്കും. തനിമലയാളത്തില്‍ കുഴപ്പമില്ലാതെ വരും.

വേണുജീ...ഈ ചര്‍ച്ച ഇവിടെ ആകുന്നതിന് വിരോധം ഇല്ല എന്ന് കരുതട്ടെ.
:)

ഭൂമിപുത്രി പറഞ്ഞു...

പി.ആറ്.ഒന്നുകൂടിവ്യക്തമാക്കാമോ?
ആദ്യതവണ പോസ്റ്റ് ചെയ്യുമ്പോ ആണൊ ഇതു ശ്രദ്ധിക്കേണ്ടത്?
അതോ ഡിലീറ്റ് ചെയ്തു വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ ആഗ്രിഗേറ്ററുകളില്‍ വരുത്താനാണൊ?
പിന്നെ സമയമെന്നു പറഞ്ഞതു IST ആണോ?

നിരക്ഷരൻ പറഞ്ഞു...

ഭൂമിപുത്രീ - പി.ആറിന് പകരം ഒരു നിരക്ഷരന്‍‍ വ്യക്തമാക്കിയാലും മതിയോ ? :) :)

ആദ്യം പോസ്റ്റ് ചെയ്യുമ്പോള്‍ ചുമ്മാ അങ്ങ് പോസ്റ്റിയാല്‍ മതി. സമയമൊന്നും മാറ്റാന്‍ നില്‍ക്കേണ്ട.

താങ്കള്‍ ഡ്രാഫ്റ്റാക്കുമ്പോളുള്ള സമയമാണ് സിസ്റ്റം സേവ് ചെയ്യുന്നത്. താങ്കളുടെ ഡ്രാഫ്റ്റ്, ആ ദിവസം തന്നെ പോസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ സമയവും, ദിവസവും മാറ്റി പോസ്റ്റുന്നതാണ് നല്ലത്.

രണ്ടാമത് പോസ്റ്റ് ചെയ്യുമ്പോള്‍ മാറ്റര്‍ ചുമ്മാ കട്ട് & പേസ്റ്റ് ചെയ്ത് ഒരു പുതിയ പോസ്റ്റ് ചെയ്യൂ. അതിന് കാലതാമസം ഇല്ലാത്തതുകൊണ്ട് സമയത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.

ഇനി, ഈ സമയം എന്ന് പറയുന്നത് ആരെങ്കിലും എനിക്കും വിശദീകരിച്ച് തരണം. ഞാന്‍ യു.കെ.യിലെ സമയപ്രകാരമാണ് പോസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂര്‍ വ്യത്യാസം ഉണ്ട്.

അപ്പോള്‍ ഞാന്‍ ഏത് സമയം മാറ്റിക്കൊടുക്കണം?
IST തന്നെയാണോ ഫോളോ ചെയ്യേണ്ടത് ?
അഗ്രഗേറ്ററുകള്‍ ഏത് രാജ്യത്താണ്?
അവര്‍ ഏത് സമയമാണ് ഫോളോ ചെയ്യുന്നത് ?
ആ സമയം തന്നെയാണോ നമ്മളും ഫോളൊ ചെയ്യേണ്ടത് ?

ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടോ ?

ഭൂമിപുത്രി പറഞ്ഞു...

(നിര)അക്ഷരാ,വിവരം ആരില്‍നിന്നായാലും സ്വീകരിയ്ക്കപ്പെടും.ബാക്കി സംശയനിവൃത്തിയ്ക്ക് ആരെങ്കിലും വരട്ടെ

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ നിരക്ഷരന്‍, കണ്ണൂരാന്‍, malayalamblogroll , ഭക്തന്‍സു്, ഭൂമിപുത്രി, കിച്ചു & ചിന്നു ,ശിവ, maramaakri, kaavalaan ,P.R , എല്ലാവര്‍ക്കും നന്ദി.
കണ്ണൂരാനെഴുതിയതു പോലെ ഡിലീറ്റു ചെയ്തു് വീണ്ടും പോസ്റ്റു ചെയ്താല്‍ ഒരു കുഴപ്പം ഉണ്ടു്. ഡിലീറ്റു ചെയ്തതിനു ശേഷം ആ പോസ്റ്റിനെ പലപ്പോഴും അഗ്രഗേറ്റര്‍ ഉയര്‍ത്തി കൊണ്ടു വരും. ആ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവര്‍ അവിടെ നിന്നും നിരാശരായി മടങ്ങും. അതേ പേരിലെ പുതിയ പോസ്റ്റും ആശയക്കുഴപ്പം സൃഷ്ടിക്കും എന്നു തോന്നുന്നു.
നിരക്ഷരനെഴുതി.”നേരത്തേ ഡ്രാഫ്റ്റ് ചെയ്ത് വെച്ചിരുന്ന ഒരു പോസ്റ്റിനെ തീയതി മാറ്റി പോസ്റ്റ് ചെയ്യുന്ന ദിവസത്തെ തീയതി ആക്കി പോസ്റ്റ് ചെയ്താല്‍ എന്താണുണ്ടാകുക ?“ തീയതി പോസ്റ്റു ചെയ്ത ദിവസത്തെ ആകും എന്നല്ലാതെ മറ്റു പ്രത്യേകതകള്‍ അനുഭവപ്പെട്ടിട്ടില്ല. ശ്രദ്ധിച്ചിട്ടും ഇല്ല. പലപ്പോഴും ഡ്രാഫ്റ്റുകളേ അങ്ങനെ തീയതി മാറ്റി പോസ്റ്റു ചെയ്യാറും ഉണ്ടു്. പ്രത്യേകതകളുണ്ടെങ്കില്‍ അറിയാന്‍ കാത്തിരിക്കുന്നു.
ഭൂമി പുത്രി, ഞാന്‍ പറഞ്ഞതു്, ഡിലീറ്റു ചെയ്യാതെ തന്നെ ലിങ്കു് ഒന്നു കൂടി പബ്ലിഷു ചെയ്യുക എന്നതു തന്നെ. അതും അഗ്രഗേറ്ററുകള്‍ കാണാതെ പോകാതിരിക്കാന്‍ കുറച്ചു മലയാള വരികള്‍ കൂടി, കൂട്ടി ചേര്‍ത്തു് പബ്ലീഷു് ചെയ്യാം.
പി.ആര്‍. ഉദ്ദേശിച്ചതു്, Post date and time അല്ലേ. പോസ്റ്റു ചെയ്യുന്ന ദിവസവും സമയവും ശരിയായി പബ്ലിഷു ചെയ്താലും ചിലപ്പോള്‍ അഗ്രഗേറ്ററുകളില്‍ വരാറില്ല എന്നെനിക്കനുഭവം ഉണ്ടു്.
നിരക്ഷരാ സമയത്തിന്‍റെ കാര്യം. അതു നമ്മള്‍ ഫോര്‍മറ്റിങ്ങില്‍ Time Zone
തെരഞ്ഞെടുക്കുന്നതു പോലെ അല്ലേ. ഞാന്‍ Ist വയ്ക്കുമ്പോള്‍, നിരക്ഷരനു് നാലര മണിക്കൂര്‍ വ്യത്യാസം ഉള്ള രാജ്യത്തിന്‍റെ Time zone ആക്കാമല്ലോ.
നിരക്ഷരാ ചര്‍ച്ച തുടരുന്നതില്‍ സന്തോഷമേയുള്ളു. പുതിയ കാര്യങ്ങളൊക്കെ ഇങ്ങനെ ഒക്കെ അറിയാമല്ലോ. (ആത്മഗദം, കഷ്ടം....നിരക്ഷരാ നിരക്ഷരാ എന്നു വിളിച്ചു വിളിച്ചു്...ഞാനൊരു പടുതി ആയി.)
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബ്ലോഗില്‍ നല്‍കുന്നതും അഗ്രഗേറ്ററുകളിലെത്താന്‍ സഹായിക്കുന്നു എന്നും മനസ്സിലാക്കിയിട്ടുണ്ടു്. ഉദാ, ചിന്ത, തനിമലയാളം, ഗൂഗിള്‍ മലയാളം തുടങ്ങിയവ.
കൂടുതല്‍ വിവരങ്ങള്‍, അറിവുള്ളവര്‍ പങ്കു വയ്ക്കട്ടെ.
ഹാപ്പി ബ്ലോഗിങ്ങു്,:)

ഭൂമിപുത്രി പറഞ്ഞു...

"അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബ്ലോഗില്‍ നല്‍കുന്നതും അഗ്രഗേറ്ററുകളിലെത്താന്‍ സഹായിക്കുന്നു എന്നും മനസ്സിലാക്കിയിട്ടുണ്ടു്"
ഞാനുമൊരു നിരക്ഷരയാണേ വേണൂ,ഈ പരിപാടി എങ്ങിനെയാണാവോ...

Liju Kuriakose പറഞ്ഞു...

എനിക്കൊന്നും മനസിലാകുന്നില്ല. എന്റെ കൊച്ചുബ്ലോഗും ഇന്നലെ ആഗ്ര വിഴുങ്ങി. എന്നാ ചെയ്യാനാടാ ഉവ്വേ!

Luttu പറഞ്ഞു...

ഇതു നോക്കൂ

ഭൂമിപുത്രി പറഞ്ഞു...

പോസിറ്റ് ടൈറ്റിലില്‍ രണ്ട് വാക്കുകൂടിച്ചേറ്ത്ത്,ഡേറ്റും
മാറ്റി ഒന്നുകൂടി പബ്ലിഷ്ചെയ്തതിന്റെ ഫലമായി
അവസാനം ‘ചിന്ത’ആഗ്ഗ്രിഗേറ്ററ് കനിഞ്ഞുട്ടൊ.

‘തനിമലയാളം’ഇപ്പോഴും വാശിയില്‍ത്തന്നെ.
‘ചിന്ത’യില്‍ക്കാണുന്ന പലരുടെ പോസ്റ്റൂകളും ‘തനിമലയാള’ത്തില്‍ കാണാറില്ല എന്നത് മുന്‍പേ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഏവൂരാന് ഒരു ഭീമഹറ്ജി ഒപ്പിട്ടയയ്ക്കണോ?

വേണു venu പറഞ്ഞു...

ഭൂമിപുത്രി, ലിങ്കു കൊടുക്കാന്‍ Page elements ലെ Add a link ക്ലിക്കിയാല്‍ മതിയല്ലോ.:)
അച്ചായോ, ഉവ്വ.അഗ്രഗേറ്ററുകള്‍ കണ്ണടയ്ക്കുമ്പോള്‍ നമുക്കെന്തു ചെയ്യാമെന്നു അറിയാവുന്നവര്‍ തന്നെ പറഞ്ഞു തരും.:)
ലുട്ടു, ആ ലിങ്കിലെ സംഭവങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടു്. എന്നാലും പലപ്പോഴും അഗ്രഗേറ്ററുകളില്‍ വരാറില്ല.ലിങ്കിനു നന്ദി.:)
(ഓ.ടോ.
ലുട്ടു ഈ ടൈപ്പു പ്രൊഫൈല്‍ ചിത്രം കൊള്ളാമല്ലോ. വീഡിയോ പോസ്റ്റു ചെയ്യാന്‍ കഴിയുന്നില്ലല്ലോ.kvenunair@gmail.com നു് ഒരു റിപ്ലേ തരുമോ.)

pts പറഞ്ഞു...

അഗ്രഗേറ്ററില്‍ പോസ്റ്റുകള്‍ വരാത്തത് എന്റെ മാത്രം പ്രശ്നമാണെന്നാണ്
ഞാന്‍ കരുതിയത്.ഞാന്‍ പോസ്റ്റു ചെയത 80 ചിത്രങളില്‍ ആകെ വന്നത് വെറും ആറൊ ഏഴോ മാത്രമാണ്..ഇവിടെ നടന്ന ചര്‍ച്ചയില്‍ നിന്ന് പ്രശ്ന പരിഹാരത്തിനുള വഴികള്‍ ഒന്നും എനിക്ക് കണ്ടെത്താനയിട്ടില്ല.ശാരിയായ പരിഹാരം വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു.