തിങ്കളാഴ്‌ച, ഏപ്രിൽ 14, 2008

വലിയലോകവും ചെറിയ വരകളും ( വിഷു സംക്രമ പക്ഷി പാടി)

Buzz It


മക്കളേ, കാടെവിടെ മക്കളേ..
മക്കളേ, വയലെവിടെ മക്കളേ...
പണ്ടു ചങ്ങമ്പുഴ പാടിയ വരികളിവിടെയും അര്ത്ഥവത്തമാകുന്നതു പോലെ.
ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍.
പ്രതികാരം പിന്മുറക്കാര്‍ക്കനുഭവിക്കാം.
നിങ്ങള്‍ ചെയ്യുന്നതിനോടു് പ്രകൃതി നിങ്ങളുടെ പിന്മുറക്കാരോടു പ്രതികാരം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
കാടായ കാടുകളും, മാമലകള്‍ക്കപ്പുറവും, പെരിയാറേ...പര്‍വ്വത നിരയുടെ പനിനീരേയും, വസന്തങ്ങള്‍ ഈ വഴിയേ വന്നു,,,വനജ്യോത്സനയും, ആയിരം പാദസരങ്ങള്‍ കിലുക്കിയ ആലുവാപ്പുഴയും, എനിക്കെന്‍റെ നിള മതി എന്നു പറഞ്ഞ ശബ്ദങ്ങളും ഒക്കെ ഇന്നെവിടെ മക്കളെ.
ആന്ധ്രയില്‍ നിന്നു വരുന്നു അരി.
തമിഴ്നാടില്‍ നിന്നു വരുന്നു പൂവുകള്‍.
നമുക്കു കൊയ്തെടുക്കാന്‍ മക്കളേ വിപ്ലവമുണ്ടു്.

വിത്തും കൈക്കോട്ടും പാടി പറന്ന വിഷു പക്ഷികളുടെ പുലര്‍കാലങ്ങള്‍.
പൂത്തുലഞ്ഞു നിന്ന കൊന്ന പൂവുകളിലെ മുഗ്ദ്ധ സൌന്ദര്യങ്ങള്‍,
ഓര്‍മ്മകളുടെ ഉമ്മറപ്പടിയിലിരുന്നു്,
ഒത്തിരി ദൂരെ നിന്നും, സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.!!! - വേണു.

15 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാവര്‍ക്കും നന്മയുടെ സമാധാനത്തിന്‍റെ സമൃദ്ധിയുടെ വിഷു ആശംസിക്കുന്നു.:)

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

മനോഹരമായ കാര്‍ട്ടൂണ്‍, അരി പിച്ചയായ്‌ തെണ്ടുന്നആ കുട്ടി നമ്മുടെ കേരളം തന്നെയല്ലേ. നാം സംശയിക്കേണ്ടിയിരിക്കുന്നു, ഒരു നാള്‍ കേരളം തേങ്ങക്കു വേണ്ടിയും കൈനീട്ടുമോ?

കരീം മാഷ്‌ പറഞ്ഞു...

Wish you a Happy “വിഷു“

മൂര്‍ത്തി പറഞ്ഞു...

വിഷു ആശംസകള്‍...

സാജു പറഞ്ഞു...

വിഷു അരിയായിട്ട് മതി. അടുത്ത വര്‍ഷം ഗോതമ്പായിട്ടും ആവാം.
വിഷുആശംസകള്‍

സാരംഗി പറഞ്ഞു...

വിഷു ആശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല ഉശിരന്‍ കാര്‍ട്ടൂണ്‍

വിഷു ആശംസകള്‍

sivakumar ശിവകുമാര്‍ ஷிவகுமார் പറഞ്ഞു...

എല്ലാവര്‍ക്കും വിഷുആശംസകള്‍......

ഗീതാഗീതികള്‍ പറഞ്ഞു...

നല്ല ആശയം കാര്‍ട്ടൂണിന്റെ...

ശ്രീവല്ലഭന്‍. പറഞ്ഞു...

നല്ല കാര്‍ടൂണ്‍. Happy Vishu. :-)

പടിപ്പുര പറഞ്ഞു...

നല്ല കാര്‍ട്ടൂണ്‍.

വേണൂജി, വിഷു ആശംസകള്‍

സു | Su പറഞ്ഞു...

വിഷു ഇക്കൊല്ലത്തേത് കഴിഞ്ഞു. :)

കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്.

ശ്രീ പറഞ്ഞു...

വിഷു ആശംസകള്‍!
:)

മുസാഫിര്‍ പറഞ്ഞു...

പണ്ടത്തെ ബാര്‍ട്ടര്‍ സീ‍സ്റ്റത്തിലേക്കാണ് പോക്ക് അല്ലെ.വിഷു രണ്ടാം ദിന ആശംസകള്‍ :-)

വേണു venu പറഞ്ഞു...

വിഷു കൈ നീട്ടമായി എനിക്കു് അരി മതി.
അരി ക്ഷാമം.ജയാഅരി ആന്ധ്രയില്‍ നിന്നു് കൈ നീട്ടമായെത്തണം.
ആസ്വദിക്കുകയും ആശംസകള്‍ നേരുകയും ചെയ്ത എല്ലാവര്‍ക്കും എന്‍റെ വിഷു ആശംസകള്‍.
ജിതേന്ദ്രകുമാര്‍, സന്തോഷം.ആസ്വാദനത്തിനും അഭിപ്രായത്തിനും.:)
കരിം മാഷു്, മാഷേ, മാഷെന്ന പേരിട്ടതിനു പിന്നിലെ ചരിത്രം വായിച്ചു. മാഷിനും കുടുംബത്തിനും വിഷു ഫലം നന്മകള്‍ നിറഞ്ഞതാകട്ടെ.:)
മൂര്‍ത്തി, ആശംസകള്‍ക്കു് നന്ദി. നല്ല പോസ്റ്റാണു താങ്കളിപ്പോള് ഇട്ടിരിക്കുന്നതു്. ന്യായങ്ങളും അന്യായങ്ങളും വായിക്കുന്നുണ്ടു്. നന്മ നിറഞ്ഞ വര്‍ഷം ആശംസിക്കുന്നു.:)
സാജു, സന്തോഷം പ്രതികരണത്തിനു്.വിഷു ഫലം നന്മകളാല്‍ സമൃദ്ധമാകാട്ടെ.:)
സാരംഗീ, ആ നല്ല ലേഖനം വായിച്ചിരുന്നു ,ഡിമന്‍ഷ്യയെപ്പറ്റി ദീപികയില്‍. ഒത്തിരി സമയം ചിലവു ചെയ്തു എഴുതിയ ആ ലേഖനം പലപ്പോഴും ഭയം ഉണ്ടാക്കുന്നതോടൊപ്പം പലതും മനസ്സിലാക്കുന്ന ഒരു വിഷുക്കണി ആയിരുന്നു. ഞാന്‍ ചിന്തിക്കുന്നു , അതിനാല്‍ ജീവിക്കുന്നു എന്നു പറഞ്ഞ ആ പഴയ ചിന്തകന്‍റെ മുന്നില്‍ ഒരു സാഷ്ടാങ്ങ പ്രണാമം. വിഷു സംക്രമം നന്മകളിലൂടെ സമൃദ്ധിയില്‍ഊടെ നീങ്ങട്ടെ.ആശംസകള്‍.:)
പ്രിയാജി, സന്തോഷം അഭിപ്രായത്തിനു്.
പുതിയ പോസ്റ്റു കണ്ടിരുന്നു. ഇനിയും ഇതേ പോലെയുള്ള യാത്രാ വിവരണങ്ങളെഴുതി എന്നെ പോലെ ഉള്ള വരെ അവിടെ ഒക്കെ കൊണ്ടു പോകണേ. അല്ലാതൊന്നും ഇനി നടക്കില്ല എന്നു തോന്നുന്നു. ഈ വിഷുവും മനോഹരമായ സന്തോഷത്തിന്‍റെ ദിനങ്ങള്‍ സകുടുംബം അനുഭവിക്കാനുള്ള ആശംസകള്‍ നേരുന്നു.:)
ശിവകുമാര്‍, സന്തോഷം.ചിന്നഹള്ളി മൂന്നാ ഭാഗം താമസിക്കുന്നല്ലോ. ഈ വിഷു നന്മകളും ഭാഗ്യങ്ങളും നിറഞ്ഞ വര്‍ഷമാകട്ടെ.:)
ഗീതാഗീതികള്‍, അഭിപ്രായത്തിനു് നന്ദി.
മോഹനമായ ആ വരികള്‍ വായിച്ചിരുന്നു. പാടണമെന്നു തോന്നുന്ന വരികള്‍. ഈ വിഷു സംക്രമവും നന്മകാളാല്‍ നിറയട്ടെ.എന്‍റെ ആശംസകള്‍.:)
ശ്രീവല്ലഭന്‍, സന്തോഷം.നാലു ദശകങ്ങളുടെ വിഴുപ്പുകള്‍ വായിച്ചിരുന്നു. വളരെ സത്യമായ വിഴുപ്പുകള്‍. ഈ വിഷുവും നന്മകളുടെ നാളുകള്‍ നല്‍കട്ടെ.:)
പടിപ്പുര, അഭിപ്രായത്തിനു നന്ദി. ഐശ്വര്യപൂര്ണമായ വിഷു ഫലം പ്രദാനം ചെയ്യട്ടെ ഇനിയുള്ള നാളുകള്‍.:)
സൂ, കാര്‍ടൂണ്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. വിഷു ഇനിയും വരും.സുവിനും കുടുംബത്തിനും ഈ വര്‍ഷത്തെ വിഷു ഫലം നന്മകളാല്‍ സമൃദ്ധമാകട്ടെ.:)
ശ്രീ, വിഷുസംക്രമം നന്മകളുടെതായിരിക്കാന്‍ ആശംസ നേരുന്നു.:)
മുസാഫിര്‍, അഭിപ്രായത്തിനു നന്ദി. ഐശ്വര്യ പൂര്‍ണമായ വിഷുഫല പ്രദാനത്തിനു് പ്രാര്ഥനയും ആശംസയും.:)
എല്ലാവര്‍ക്കും എന്‍റെ നന്ദി.ഒരിക്കല്‍കൂടി ആശംസകളും.:)