ബുധനാഴ്‌ച, ഏപ്രിൽ 16, 2008

വലിയലോകവും ചെറിയ വരകളും (ഗ്രൂപ്പില്ലാ ഗ്രൂപ്പു്)

Buzz It



രാഷ്ട്രീയക്കാരുടെ ഗ്രൂപ്പു്.
പത്രക്കാരുടെ ഗ്രൂപ്പു്.
അധ്യാപകരുടെ ഗ്രൂപ്പു്.
വിദ്യാര്‍ഥികളുടെ ഗ്രൂപ്പു്,
ഡോക്ടര്‍മാരുടെ ഗ്രൂപ്പു്,
തൊഴിലാളികളുടെ ഗ്രൂപ്പു്.
മുതലാളിമാരുടെ ഗ്രൂപ്പു്.
എന്നു വേണ്ട സകലതിലും ഗ്രൂപ്പുണ്ടു്. ഇനി ഈ ഗ്രുപ്പുകളികളിലും ഗ്രൂപ്പു കാണാം.
രാഷ്ട്രീയക്കാരന്‍ പറയുന്നു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഗ്രൂപ്പു വഴക്കില്ലെന്നു്. ഗ്രൂപ്പിസമില്ലെന്നു്.
അതു പറയുമ്പോഴേ അറിയാം ആ പറഞ്ഞ ആള്‍ ഒരു ഗ്രൂപ്പിന്‍റെ വക്താവാണെന്നു.

ഗ്രൂപ്പുകളില്ല എന്നു പറയുന്നതു് വലിയ ഒരു തട്ടിപ്പാണു്.

എവിടെയും ഗ്രൂപ്പുകള്‍ ഉണ്ടു്. സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാണു്.
നല്ലതിഷ്ടപ്പെടുന്നവരോ അല്ലാത്തവരോ,
ബുജി ജാടകള്‍ ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരും,
നേരേ വാ നേരേ പോ ആള്‍ക്കാരും അല്ലാത്തവരും.
ഏതായാലും ഗ്രുപ്പുകള്‍ ഉണ്ടു്.
അതിനു് ഓഫ്ഫീസില്ല. രജിസ്റ്റ്രേഷനില്ല. അജണ്ടകളോ നിയമങ്ങളോ ഇല്ല. അതു് അന്തര്‍ലീനമായി നിലകൊള്ളുന്നു.
അച്ചുതാനന്ദന്‍ ഗ്രൂപ്പു്, പിണറായിക്കും,മാണിക്കും,കൊടിയേരിക്കും പിന്നെ വാജ്പെയിക്കും അഡ്വാനിക്കും.
എന്തിനു് ഏം.ടിയ്ക്കും വിജയനും മുകുന്ദനും സക്കറിയക്കും.
ദൈവത്തിനും ഗ്രുപ്പുണ്ടു്.
മത ലേബലുകളുമായി വരുന്ന സീരിയലുകള്‍ക്കും ഗ്രൂപ്പുണ്ടു്.
ജാതിയുടെ പേരു വാലില്‍ വയ്ക്കുന്നവരുടെ ഗ്രൂപ്പുണ്ടു്.
അതു ചോദ്യം ചെയ്യുന്നവരുടേയും ഗ്രൂപ്പുണ്ടു്.
വയ്ക്കാതെ തന്‍റെ ജാതി ഉറക്കെ വിളിച്ചു പറയുന്നവരുടെ ഗ്രൂപ്പുണ്ടൂ്.
സം‌വരണം കിട്ടാന്‍ ഏതു ജാതിയാകുന്നതിനും മടിക്കാത്തവരുടെ ഗ്രൂപ്പും ഉണ്ടു്.
കൊല്ലുന്നവരുടെ.
സ്വയം ചത്തു കൊല്ലുന്നവരുടെ ഒക്കെ ഗ്രൂപ്പുണ്ടു്.
സ്വന്തം വീട്ടില്‍ തന്നെ ഗ്രൂപ്പുകളുണ്ടു്.
ഞാന്‍ ഗ്രൂപ്പുകളില്‍ ഇല്ല. ഞാന്‍ ഗ്രൂപ്പുകളെ ഇഷ്ടപ്പെടുന്നില്ല. ഗ്രൂപ്പുകള്‍ക്കു് ഞാനൊരു കോടാലിയാണു് എന്നൊക്കെ പറയുന്നവര്‍
മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ തുടങ്ങുകയാണെന്നു് അറിയേണ്ടി ഇരിക്കുന്നു.
ഗ്രൂപ്പില്ലാ ഗ്രൂപ്പു്.

അപ്പോള്‍ നിങ്ങള്‍ക്കും എനിക്കും ഗ്രൂപ്പുണ്ടു്.

ഹഹ...അല്ല ഞാനേതു ഗ്രൂപ്പിലാ.?
-----------------------------

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഗ്രൂപ്പില്ലാ ഗ്രൂപ്പു്.:)

തറവാടി പറഞ്ഞു...

വേണുവേട്ടാ,

ഏറ്റവും വലിയ ഗ്രൂപ്പ്‌ എന്‍റ്റേത്‌ തന്നെ , തറവാടി ഗ്രൂപ്പ്‌ , അതിനൊരു സംശവും വേണ്ടട്ടാ :)

Rasheed Chalil പറഞ്ഞു...

വേണുവേട്ടാ... ബി+ ഗ്രൂപ്പ്.

നിരക്ഷരൻ പറഞ്ഞു...

ബ്ലഡ്ഡ് ഗ്രൂപ്പ്.
ബ്ലോഗ് ഗ്രൂപ്പ്.
പ്രീഡിഗ്രി കാലത്തെ ഫസ്റ്റ് ഗ്രൂപ്പ്.
:) :)

കാപ്പിലാന്‍ പറഞ്ഞു...

താന്‍ ഏതു ഗ്രൂപ്പിലെന്നു
തനിക്കറിയില്ലെങ്കില്‍
താന്‍ എന്നോട് ചോദിക്ക്
താന്‍ ഏതു ഗ്രൂപ്പ് എന്ന്
എനിക്കും തനിക്കും താന്‍
ഏതു ഗ്രൂപ്പ് എന്നറിയില്ലെങ്കില്‍
നാട്ടുകാര് പറയട്ടെ
ഞാനും താനും ഏതു ഗ്രൂപ്പ് എന്ന്
ഇതും ഒരു ഗ്രൂപ്പില്‍ വരും ,ഗ്രൂപ്പേ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അതുശരി, ഇവടെ ഗ്രൂപ്പുകളിയാ ല്ലെ

ഗീത പറഞ്ഞു...

ഞാന്‍ പല പല ഗ്രൂപ്പുകളിലുണ്ട്.
മഷിത്തണ്ടു ഗ്രൂപ്പ്, മഴത്തുള്ളികിലുക്കം ഗ്രൂപ്പ്, നാടകവേദി ഗ്രൂപ്പ്........
പിന്നെ വേറെ വല്ലഗ്രൂപ്പുകളിലും കൂടി ആരെങ്കിലും എന്നെ ചേര്‍ത്തിട്ടുണ്ടോന്ന് അറിയില്ല.

ഇനി സീരിയസ്സായി ഒരു കാര്യം. കോളേജില്‍ ഒരു വര്‍ഷത്തെ ബാച്ചില്‍ ഇതു പോലൊരു ഗ്രൂപ്പിസം..
ക്ലാസ്സിലെ ഫോര്‍വേര്‍ഡ് കാസ്റ്റുകാര്‍ ക്ലാസ്സില്‍ വലതു വശത്ത് ഇരിക്കും. മറ്റു പിന്നോക്കക്കാര്‍, പട്ടികജാതിക്കാര്‍ എന്നിവര്‍ ഇടതുവശത്തും...
വെറും 18, 19 വയസ്സുള്ള കുട്ടികള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞു വന്ന ഗ്രൂപ്പിസം. വര്‍ഷാവസാനം മാത്രമാണ് ടീച്ചേര്‍സ് ഇക്കാര്യം അറിഞ്ഞത് . അതും, ഇതില്‍ മനം നൊന്ത്‌ റെബല്ല്യസ് ആയി പെരുമാറിയിരുന്ന ഒരു കുട്ടിയോട് അതിന്റെ കാരണം തിരക്കിചെന്നപ്പോള്‍....
ഞങ്ങള്‍ക്ക് വളരെയേറെ മനപ്രയാസം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്‌.

ഇതിനൊരു മധുര പ്രതികാരം പോലെ അടുത്ത ബാച്ചുകാര്‍, ക്ലാസ് ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് അന്യോന്യം സ്നേഹപ്പാലമൃത് പകര്‍ന്നവര്‍...
ആ കുട്ടികളുടെ മുഖങ്ങള്‍ ഇന്നും ഒരു കുളിരു പകരുന്ന ഓര്‍മ്മയായി നില്‍ക്കുന്നു...

ചീര I Cheera പറഞ്ഞു...

ഹഹ, വേണൂ ജീ..
ഗ്രൂപ്പില്ലാ ഗ്രൂപ്പിലേയ്ക്ക് ഒരു റജിസ്റ്റ്രേഷന്‍.

വേണു venu പറഞ്ഞു...

ഗ്രൂപ്പില്ലാ ഗ്രൂപ്പു്.
മാന്യ വായനക്കാര്‍ക്കു് ഗ്രൂപ്പില്ലാത്ത അഭിവാദനം.
തറവാടി ഗ്രൂപ്പിനു് വണക്കം.:)
ഇത്തിരിയുടെ ബീ ഗ്രൂപ്പിനും.:)
നിരക്ക്ഷരന്‍, ഫസ്റ്റു ഗ്രൂപ്പിനെ ഓര്‍മ്മിപ്പിക്കരുതു്. :)(ഒരു കൊച്ചു കഥയുണ്ടു് പറയാന്‍)
കാപ്പിലാനേ, അതു് കുതിരവട്ടം പപ്പുവിന്‍റെ ഗ്രൂപ്പല്ലേ.:)
പ്രിയാജി, ഇങ്ങനെ ഒക്കെ ആരോപണം പറയരുതു്.:)
ഗീതാഗീതികള്‍, ആ ഗ്രൂപ്പിലൊക്കെ ഞാനും ഉണ്ടു്. അപ്പോള്‍ നമ്മളൊക്കെ ഗ്രൂപ്പില്ലാ ഗ്രൂപ്പില്‍ തന്നെ.:)
പി.ആര്‍ജി, ഗ്രൂപ്പില്ലാ ഗ്രൂപ്പിനു് രജിസ്റ്റ്രേഷന്‍ വേണ്ട.ഞാനും അതിലുണ്ടു്. :)
കൊച്ചു ചിന്തയ്ക്കു് വലിയ സമ്മാനം നല്‍കിയ നിങ്ങള്‍ക്കൊക്കെ നന്ദി, നമസ്ക്കാരം.:)

നിരക്ഷരൻ പറഞ്ഞു...

പെട്ടെന്ന് പോരട്ടേ വേണുജീ ആ ഫസ്റ്റ് ഗ്രൂപ്പ് കഥ. കാത്തിരിക്കുന്നു.
:)

വേണു venu പറഞ്ഞു...

തീര്‍ച്ചയായിട്ടും എഴുതാം നിരക്ഷരാ.:)