വ്യാഴാഴ്‌ച, ഏപ്രിൽ 10, 2008

വലിയലോകവും ചെറിയ വരകളും ( കോമര ശിലകള്‍)

Buzz It






കഥയോ കവിതയോ ലേഖനമോ മാത്രമല്ല, അഭിമുഖം തുടങ്ങി എന്തു പ്രകടനവും ബ്ലോഗിലൂടെ നിര്‍വ്വഹിക്കാം.തന്‍റെ മഹിമയെ കുറിച്ചു് ഒരു റിപ്പോര്‍ട്ടുണ്ടാക്കി കൊടുക്കാം. കാര്‍ടൂണോ ചിത്രമോ വരയ്ക്കാം.പണച്ചിലവില്ലാത്തതിനാല്‍ സ്വന്തം രചന വായനക്കാരന്‍ സ്വീകരിച്ചോ എന്ന ചിന്തയും വേണ്ട.
കേരള കൌമുദിയില്‍ വന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ “എഡിറ്ററെ ആശ്രയിക്കാതെ” എന്ന ലേഖനത്തില്‍ നിന്നു്.

ഹാഹാഹാ...

ഈ വിവരം ചൂണ്ടിക്കാട്ടിയപ്പോള്‍, കിട്ടിയ മറുപടിയും രസാവഹം തന്നെ. “
അങ്ങനെ ഒരു ആശയം ആ ഫീച്ചറില്‍ വന്നുവെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഒരു എഡിറ്റര്‍ക്കു വായിച്ചുകൊടുത്ത് എഡിറ്റര്‍ എഴുതിയുണ്ടാക്കിയപ്പോള്‍ വന്ന മാറ്റമാകാന്‍ സാദ്ധ്യതയുണ്ടത്രെ.
അപ്പോള്‍ എഡിറ്ററെ ആശ്രയിച്ചതിന്‍റേ കുഴപ്പം.‍ അല്ലേ.?

17 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പുനത്തില്‍.:)

ഭ്രമരന്‍ പറഞ്ഞു...

Highest paid writers are doctors -(for prescription)

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

എന്തായാലും കാര്‍ട്ടൂണും , കണ്ടതും കേട്ടതും പറ്ഞ്ഞതും എല്ലാം ഉഗ്രന്‍. നമ്മള്‍ എഴുതുന്നു, പ്രസിദ്ധീകരിക്കുന്നു, സ്വയം വായിച്ചു രസിക്കുന്നു, വിമര്‍ശിക്കുന്നു.ആരേയും ശല്യം ചെയ്യുന്നും ഇല്ല.പല വമ്പന്‍ മാരും ബ്ലോഗിനെ പേടിച്ചു തുടങ്ങിയോ...വേണു മാഷേ...

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിട്ടതിനും നന്ദി...

സാരംഗി പറഞ്ഞു...

:))

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ബ്ലോഗിനെ പേടിക്കുന്നുണ്ടല്ലേ...

ഭൂമിപുത്രി പറഞ്ഞു...

എഡിറ്ററെന്നു പറഞ്ഞതു ഹരികുമാറിനെയോറ്റെയാണോ വേണൂ?
പുനത്തിലിനിത്രെം മുടിയുണ്ടൊ ഇപ്പോ?
ഏതായാലും ആശയം കൊള്ളാംട്ടൊ

Unknown പറഞ്ഞു...

വേണുവേട്ടാ നന്നായിട്ടുണ്ട്

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

എഡിറ്ററെ ആശ്രയിക്കാതെ എന്ന തലക്കെട്ടാണുരസം!

:)
നന്നായി.വേണൂ..അതിന്റെ സ്കാന്‍ കോപ്പി ഇതിലൊന്നുകയറ്റാ‍ാമോ?

ഗീത പറഞ്ഞു...

എഡിറ്ററെ ആശ്രയിക്കേണ്ടാത്തതുകൊണ്ടു തന്നെ സമ്പന്നമാണീ ബൂലോകസാഹിത്യം.
ഹരിയണ്ണന്‍ പറഞ്ഞതുപോലെ ഒരു കോപ്പി ഇടുമോ ഇതില്‍?

വേണു venu പറഞ്ഞു...

ഹരിയണ്ണന്‍, ഗീതാഗീതികള്‍, വാര്‍ത്ത സ്കാന്‍ ചെയ്തു് ചേര്‍ക്കുന്നു.:)

സാരംഗി പറഞ്ഞു...

ആ ലേഖനം ഇവിടെ ചേര്‍ത്തതിനു നന്ദി വേണുജി. :))

ഗീത പറഞ്ഞു...

ലേഖനം വായിച്ചു

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ഗള്‍ഫ് മേഖലയിലെ അറിയപ്പെടുന്ന ദിനപ്പത്രത്തില്‍ സൌന്ദര്യപ്രശ്നങ്ങളുടെ കോളമെഴുത്തുകാരിയും ചില സൌന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ ഏജന്റും ബ്രാന്റ് പ്രൊമോട്ടറുമൊക്കെയായ ഒരു ഇന്ത്യാക്കാരി കഴിഞ്ഞയാഴ്ച എന്റെ ഫാര്‍മസിയിലെത്തി.
പരിചയപ്പെടലുകള്‍ക്ക് ശേഷം അവര്‍ ഒരു ‘ഡീല്‍’മുന്നോട്ടുവച്ചു!
ഞങ്ങളുടെ കമ്പനി അമേരിക്കയില്‍ നിന്നും ഇറക്കി ദുബായില്‍ മാര്‍ക്കറ്റ് ചെയ്യുന്ന രണ്ടു ബ്രാന്റുകളെക്കുറിച്ച് ‘പുകഴ്ത്തിയും’ എതിരന്മാരെന്നുതോന്നുന്ന ഒന്നുരണ്ടെണ്ണത്തിനെ പേരെടുത്തുപറയാതെ ‘വിലകുറച്ചു’കാണിച്ചും പത്രത്തില്‍ ലേഖനങ്ങളെഴുതുന്നതിന് ചില്ലറ പാരിതോഷികങ്ങള്‍....!!

അത് അവിടെ നില്‍ക്കട്ടെ!

പുനത്തിലും കൌമുദിക്കുവേണ്ടി കൂലിത്തൂലികയേന്തിയോ?

ജാഥക്ക് പറയുന്ന എണ്ണം ആള്‍ക്കാരെ എത്തിക്കുമ്പോലെ..
പറയുന്ന ആശയത്തിനനുസരിച്ച് എഴുതിക്കൊടുക്കാന്‍ ‘സാഹിത്യരാജാക്കന്മാര്‍’ കച്ചകെട്ടിയിറങ്ങുന്നത് പുതിയ സംഭവമല്ലല്ലോ..!

വീരേന്ദ്രകുമാറിന്റെ ഒരു പുസ്തകമിറങ്ങട്ടേ...അപ്പോക്കാണാം ‘ദീപസ്തംഭം മഹാശ്ചര്യം;എനിക്കും കിട്ടണം ‘പത്മപ്രഭ അവാര്‍ഡ്’എന്നുമ്പറഞ്ഞ് ഒരു ജാഥ!!

ഇതിപ്പോ ഹരികുമാറുപറഞ്ഞപ്പോ ജനത്തിനു പുല്ലുവില,എന്നാപ്പിന്നെ കൌമുദിയുടെ മാനംകാക്കാന്‍ അല്പം കൂടുതല്‍ കാശുമുടക്കാമെന്നുകരുതിക്കാണും.

നാട്ടിലെ ഗുണ്ടക്കുപറ്റീല്ലേല്‍ നല്ല ‘ചുള’കൊടുത്ത് നാഗര്‍കോവിലീന്ന് ആളെ‌ ഇറക്കുമ്പോലെ!! :)

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

വേണൂ..ആ വാര്‍ത്ത സ്കാന്‍ ചെയ്തിട്ടതിനു നന്ദി.
:)

ദേവന്‍ പറഞ്ഞു...

ഫഗവാനേ
ഇതിപ്പ മൂന്നാമത്തെ പോസ്റ്റാ. പുനത്തിലാനെ ഫൂലോഗം വല്യ ആളാക്കിയോ?
(പടം കൊള്ളാം :))

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
ഭ്രമരന്‍, മെഡിക്കല്‍ സ്റ്റോറുകാര്‍ക്കു മാത്രം വായിക്കാന്‍ കഴിയുന്ന എഴുത്തു് അല്ലേ.:)
ശ്രീ.:)
കിലുക്കാന്‍ പെട്ടി, പേടി ആയി തുടങ്ങി എന്നു തോന്നുന്നു.:)
സാരംഗീ, :)
പ്രിയാഉണ്ണികൃഷ്ണന്‍, കിടുങ്ങി തുടങ്ങി.ഹഹാ..:)
ഭൂമി പുത്രി, അല്പം മുടി ഇരിക്കട്ടെ. പാവം. ഇനിയും എന്തൊക്കെ എഴുതണം.:)
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ , അനൂപേ സന്തോഷം.:)
ഹരിയണ്ണന്‍@Hariyannan, ഹരി അണ്ണാ, ആ തലകെട്ടും പിന്നീടു വന്ന തിരുത്തും. കുലി തൂലിക ചരിത്രമല്ലെ.ചരിത്രം ആവര്‍ത്തിക്കുന്നതിങ്ങനെയും ആകാം.:)
ഗീതാഗീതികള്‍, അതെ. സന്തോഷം.:)
ദേവന്‍, ഫൂലോകം വലുതാകുന്നു എന്നു തോന്നുന്നു.സന്ദര്‍ശനത്തിനും അഭിപ്രായത്തിനും സന്തോഷം.:)
എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി.:)