(ഇവിടെ ക്ലിക്കു ചെയ്യൂ)അഗ്രഗേറ്ററില്‍ വന്നില്ലെങ്കില്‍
അഗ്രഗേറ്ററുകളില്‍ വന്നില്ലെങ്കില്‍ ലിങ്കു് ഒന്നു കൂടി പോസ്റ്റു ചെയ്യുക.
ചിത്രങ്ങള്‍ മാത്ര്മൂള്ള പോസ്റ്റാണെങ്കില്‍, കുറച്ചു മലയാള വരികള്‍ കുറിപ്പുകളായി ഉള്‍ക്കൊള്ളിക്കുന്നതു് അഗ്രഗേറ്ററുകള്‍ക്കു് എളുപ്പമാണു്. വലിയലോകവും ചെറിയ വരകളും (ചേരി ചേരാതെയും ചേരി) എന്ന പോസ്റ്റിന്‍റെ ലിങ്കിലെത്താന്‍ മുകളിലെ ലിങ്കില്‍ ക്ലിക്കു ചെയ്യുക.:)
ചൊവ്വാഴ്ച, ഏപ്രിൽ 29, 2008
ബുധനാഴ്‌ച, ഏപ്രിൽ 16, 2008
വലിയലോകവും ചെറിയ വരകളും (ഗ്രൂപ്പില്ലാ ഗ്രൂപ്പു്)
രാഷ്ട്രീയക്കാരുടെ ഗ്രൂപ്പു്.
പത്രക്കാരുടെ ഗ്രൂപ്പു്.
അധ്യാപകരുടെ ഗ്രൂപ്പു്.
വിദ്യാര്‍ഥികളുടെ ഗ്രൂപ്പു്,
ഡോക്ടര്‍മാരുടെ ഗ്രൂപ്പു്,
തൊഴിലാളികളുടെ ഗ്രൂപ്പു്.
മുതലാളിമാരുടെ ഗ്രൂപ്പു്.
എന്നു വേണ്ട സകലതിലും ഗ്രൂപ്പുണ്ടു്. ഇനി ഈ ഗ്രുപ്പുകളികളിലും ഗ്രൂപ്പു കാണാം.
രാഷ്ട്രീയക്കാരന്‍ പറയുന്നു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഗ്രൂപ്പു വഴക്കില്ലെന്നു്. ഗ്രൂപ്പിസമില്ലെന്നു്.
അതു പറയുമ്പോഴേ അറിയാം ആ പറഞ്ഞ ആള്‍ ഒരു ഗ്രൂപ്പിന്‍റെ വക്താവാണെന്നു.
ഗ്രൂപ്പുകളില്ല എന്നു പറയുന്നതു് വലിയ ഒരു തട്ടിപ്പാണു്.
എവിടെയും ഗ്രൂപ്പുകള്‍ ഉണ്ടു്. സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാണു്.
നല്ലതിഷ്ടപ്പെടുന്നവരോ അല്ലാത്തവരോ,
ബുജി ജാടകള്‍ ഇഷ്ടപ്പെടുന്നവരും ഇല്ലാത്തവരും,
നേരേ വാ നേരേ പോ ആള്‍ക്കാരും അല്ലാത്തവരും.
ഏതായാലും ഗ്രുപ്പുകള്‍ ഉണ്ടു്.
അതിനു് ഓഫ്ഫീസില്ല. രജിസ്റ്റ്രേഷനില്ല. അജണ്ടകളോ നിയമങ്ങളോ ഇല്ല. അതു് അന്തര്‍ലീനമായി നിലകൊള്ളുന്നു.
അച്ചുതാനന്ദന്‍ ഗ്രൂപ്പു്, പിണറായിക്കും,മാണിക്കും,കൊടിയേരിക്കും പിന്നെ വാജ്പെയിക്കും അഡ്വാനിക്കും.
എന്തിനു് ഏം.ടിയ്ക്കും വിജയനും മുകുന്ദനും സക്കറിയക്കും.
ദൈവത്തിനും ഗ്രുപ്പുണ്ടു്.
മത ലേബലുകളുമായി വരുന്ന സീരിയലുകള്‍ക്കും ഗ്രൂപ്പുണ്ടു്.
ജാതിയുടെ പേരു വാലില്‍ വയ്ക്കുന്നവരുടെ ഗ്രൂപ്പുണ്ടു്.
അതു ചോദ്യം ചെയ്യുന്നവരുടേയും ഗ്രൂപ്പുണ്ടു്.
വയ്ക്കാതെ തന്‍റെ ജാതി ഉറക്കെ വിളിച്ചു പറയുന്നവരുടെ ഗ്രൂപ്പുണ്ടൂ്.
സംവരണം കിട്ടാന്‍ ഏതു ജാതിയാകുന്നതിനും മടിക്കാത്തവരുടെ ഗ്രൂപ്പും ഉണ്ടു്.
കൊല്ലുന്നവരുടെ.
സ്വയം ചത്തു കൊല്ലുന്നവരുടെ ഒക്കെ ഗ്രൂപ്പുണ്ടു്.
സ്വന്തം വീട്ടില്‍ തന്നെ ഗ്രൂപ്പുകളുണ്ടു്.
ഞാന്‍ ഗ്രൂപ്പുകളില്‍ ഇല്ല. ഞാന്‍ ഗ്രൂപ്പുകളെ ഇഷ്ടപ്പെടുന്നില്ല. ഗ്രൂപ്പുകള്‍ക്കു് ഞാനൊരു കോടാലിയാണു് എന്നൊക്കെ പറയുന്നവര്‍
മറ്റൊരു ഗ്രൂപ്പുണ്ടാക്കാന്‍ തുടങ്ങുകയാണെന്നു് അറിയേണ്ടി ഇരിക്കുന്നു.
ഗ്രൂപ്പില്ലാ ഗ്രൂപ്പു്.
അപ്പോള്‍ നിങ്ങള്‍ക്കും എനിക്കും ഗ്രൂപ്പുണ്ടു്.
ഹഹ...അല്ല ഞാനേതു ഗ്രൂപ്പിലാ.?
-----------------------------
Labels:
കാര്‍ടൂണ്‍,
ഗ്രൂപ്പില്ലാ ഗ്രൂപ്പു്,
cartoon
തിങ്കളാഴ്‌ച, ഏപ്രിൽ 14, 2008
വലിയലോകവും ചെറിയ വരകളും ( വിഷു സംക്രമ പക്ഷി പാടി)
മക്കളേ, കാടെവിടെ മക്കളേ..
മക്കളേ, വയലെവിടെ മക്കളേ...
പണ്ടു ചങ്ങമ്പുഴ പാടിയ വരികളിവിടെയും അര്ത്ഥവത്തമാകുന്നതു പോലെ.
ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍.
പ്രതികാരം പിന്മുറക്കാര്‍ക്കനുഭവിക്കാം.
നിങ്ങള്‍ ചെയ്യുന്നതിനോടു് പ്രകൃതി നിങ്ങളുടെ പിന്മുറക്കാരോടു പ്രതികാരം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
കാടായ കാടുകളും, മാമലകള്‍ക്കപ്പുറവും, പെരിയാറേ...പര്‍വ്വത നിരയുടെ പനിനീരേയും, വസന്തങ്ങള്‍ ഈ വഴിയേ വന്നു,,,വനജ്യോത്സനയും, ആയിരം പാദസരങ്ങള്‍ കിലുക്കിയ ആലുവാപ്പുഴയും, എനിക്കെന്‍റെ നിള മതി എന്നു പറഞ്ഞ ശബ്ദങ്ങളും ഒക്കെ ഇന്നെവിടെ മക്കളെ.
ആന്ധ്രയില്‍ നിന്നു വരുന്നു അരി.
തമിഴ്നാടില്‍ നിന്നു വരുന്നു പൂവുകള്‍.
നമുക്കു കൊയ്തെടുക്കാന്‍ മക്കളേ വിപ്ലവമുണ്ടു്.
വിത്തും കൈക്കോട്ടും പാടി പറന്ന വിഷു പക്ഷികളുടെ പുലര്‍കാലങ്ങള്‍.
പൂത്തുലഞ്ഞു നിന്ന കൊന്ന പൂവുകളിലെ മുഗ്ദ്ധ സൌന്ദര്യങ്ങള്‍,
ഓര്‍മ്മകളുടെ ഉമ്മറപ്പടിയിലിരുന്നു്,
ഒത്തിരി ദൂരെ നിന്നും, സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.!!! - വേണു.
Labels:
കാര്‍ടൂണ്‍,
നര്‍മ്മം,
വിഷൂ2008,
cartoon,
vishu2008
വ്യാഴാഴ്‌ച, ഏപ്രിൽ 10, 2008
വലിയലോകവും ചെറിയ വരകളും ( കോമര ശിലകള്‍)
കഥയോ കവിതയോ ലേഖനമോ മാത്രമല്ല, അഭിമുഖം തുടങ്ങി എന്തു പ്രകടനവും ബ്ലോഗിലൂടെ നിര്‍വ്വഹിക്കാം.തന്‍റെ മഹിമയെ കുറിച്ചു് ഒരു റിപ്പോര്‍ട്ടുണ്ടാക്കി കൊടുക്കാം. കാര്‍ടൂണോ ചിത്രമോ വരയ്ക്കാം.പണച്ചിലവില്ലാത്തതിനാല്‍ സ്വന്തം രചന വായനക്കാരന്‍ സ്വീകരിച്ചോ എന്ന ചിന്തയും വേണ്ട.
കേരള കൌമുദിയില്‍ വന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ “എഡിറ്ററെ ആശ്രയിക്കാതെ” എന്ന ലേഖനത്തില്‍ നിന്നു്.
ഹാഹാഹാ...
ഈ വിവരം ചൂണ്ടിക്കാട്ടിയപ്പോള്‍, കിട്ടിയ മറുപടിയും രസാവഹം തന്നെ. “അങ്ങനെ ഒരു ആശയം ആ ഫീച്ചറില്‍ വന്നുവെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഒരു എഡിറ്റര്‍ക്കു വായിച്ചുകൊടുത്ത് എഡിറ്റര്‍ എഴുതിയുണ്ടാക്കിയപ്പോള്‍ വന്ന മാറ്റമാകാന്‍ സാദ്ധ്യതയുണ്ടത്രെ.“
അപ്പോള്‍ എഡിറ്ററെ ആശ്രയിച്ചതിന്‍റേ കുഴപ്പം. അല്ലേ.?
Labels:
കാര്‍ടൂണ്‍,
കോമര ശിലകള്‍,
നര്‍മ്മം,
cartoon
തിങ്കളാഴ്‌ച, ഏപ്രിൽ 07, 2008
ബുധനാഴ്‌ച, ഏപ്രിൽ 02, 2008
വലിയലോകവും ചെറിയ വരകളും ( കട്ടില്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)