മലയാളം മറക്കുന്ന മലയാളികള്‍
കേരളത്തെ വെറുക്കുന്ന കേരളീയര്‍.
ഒരിക്കലെവിടെയോ തമാശയായെഴുതിയിരുന്നതു വായിച്ചു.
അമേരിക്കയില്‍ നിന്നു വന്ന ഒരു മലയാളി പറഞ്ഞു പോലും. “ഇവിടെ ഒക്കെ എന്തൊരു പച്ചക്കാടുകളായിരുന്നു. നിങ്ങളിതൊക്കെ വെട്ടി നശിപ്പിച്ചിരിക്കുന്നു.“ ഗ്രാമീണന്റെ ഉത്തരം.“ അല്ല ആ കാടൊക്കെ ഇവിടെ നിര്‍ത്തി ഞങ്ങള്‍ കാടന്മാരായി ഇവിടെ കഴിയാം.“
ജനിച്ച നാട്ടിലൊഴികെ മറ്റെവിടെയും ഒരു രണ്ടാം പൌരന് മാത്രമാണു പ്രവാസി.
എത്ര ആഡംബരങ്ങളിലും എത്ര പദവികളിലും,
മലയാളി, മലബാറിയായോ മദ്രാസ്സിയായോ ആയി പ്രവാസിത്വത്തില് രൂപാന്തരം പ്രാപിക്കുന്നു.
എനിക്കെന്നായാലും എന്റെ നാടു മതി.
ഞാന്‍ ജനിച്ചു വളര്‍ന്ന നാടു്.
ഓര്‍മ്മകളുടെ മണിച്ചെപ്പു മുഴുവനും നിറഞ്ഞിരിക്കുന്ന നാടു്.
നാടിന്റെ ഓരോ പുരോഗമനമായ കാല് വയ്പുകളിലും ഞാന്‍ അഭിമാനിക്കുന്നു.
പാകപ്പിഴകളേയും ഇകഴ്ച്ചകളേയും, എല്ലായിടത്തും വ്യാപിക്കുന്ന ചില പ്രതിഭാസങ്ങളില്‍ ഉള്‍പ്പെടുത്തി സമാധാനിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ തോന്നാറുണ്ടു്. നീ വണ്ടി കേറി ആ നാടു വിട്ടതു പോലും ആ നാടിനു് നിനക്കു് ഒന്നും നല്കാന് ഒക്കാതിരുന്നതിലല്ലേ. പിന്നെയും എന്തിനു സ്നേഹിക്കണം.?
അല്ല. അല്ല. അല്ല.
അവിടെ ചിന്തിക്കേണ്ട വിഷയങ്ങളുണ്ട്.
വര്‍ഷാവര്‍ഷം ഓടി പോകുന്നതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടു്.
ആ എന്തൊക്കെയോയേ, ഒരു പക്ഷേ വേരുകളെന്നു പറയുന്നതാണോ, അതൊന്നും എനിക്കറിഞ്ഞു കൂടാ.
അടിഒഴുക്കുകളോ കര്മ്മവിധിയോ എവിടെയൊക്കെയോ എത്തിപ്പിക്കുമ്പോഴും, മനോഹരമായ ഒരു വലിയ ക്യാന്വാസ്സു് നിറയെ ഓര്‍മ്മ പ്പൂക്കള്‍ നിറഞ്ഞിരിക്കുന്നു.
എന്നായാലും തിരിച്ചു് നാട്ടിലേയ്ക്കെന്നു തന്നെയാണെന്റെ സ്വപ്നം.
മിക്ക പ്രവാസികളുടേയും സ്വപ്നങ്ങള്‍ ഇങ്ങനെ തന്നെ എന്നു തോന്നാറും ഉണ്ടു്.
അന്യ നാട്ടിലൊരിക്കല് ഞാന്‍ കേട്ട ഒരു ശബ്ദം ഞാനോര്‍ത്തു വച്ചിരിക്കുന്നു.
പട്ടിണിയായാലും നാട്ടിലായാല്‍ ഒരു ഞാലി പൂവന് വാഴയുടെ മൂട്ടിലായാലും ആരേയും പേടിക്കാതെ കിടന്നുറങ്ങാമല്ലോ.
വെറും വാക്കാണു്. അതിനു പിന്നിലെ സത്യങ്ങളെല്ലാം തുറിച്ചു നോക്കുമ്പോഴും അതിലെ മലയാള മണ്ണിനോടുള്ള സ്നേഹം എനിക്കു് തിരിച്ചറിയാന്‍ കഴിയുന്നു.
ജനിച്ചതു കേരളത്തിലാണെന്നും, മാതൃ ഭാഷ മലയാളമാണെന്നും പറയാനറയ്ക്കുന്നവര് മലയാളികളല്ല.
ഞാന്‍ ഒരു മലയാളിയാണെന്നു് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു . :)
---------------------------------
11 അഭിപ്രായങ്ങൾ:
ഒരു ചെറിയ പടവും ഒരു കുറിമാനവും.:)
ഞാനും ഒരു കേരളീയനാണെന്ന് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു.
Maashe
Angineyum chilar undennullathe oru dukha sathyam aane
Good remebering to all
:-)
Upasana
ശരിയാണ്. എന്തൊക്കെയായാലും നമ്മള് ജനിച്ചുവളര്‍ന്ന മണ്ണിനെയല്ലേ നാം ഇഷ്ടപ്പെടൂ. കേരളത്തിനു പുറത്തുള്ള തിരക്കുള്ള ജീവിതത്തില്‍ നിന്നും മാറി ഗ്രാമന്തരീക്ഷത്തിലുള്ള ജീവിതം - വൈകുന്നേരം ഒന്നു കവലക്കു പോകുക, പുഴയില്‍ പോയി വിശാലമായ ഒന്നു മുങ്ങിക്കുളിക്കുക, പറമ്പില്‍ ഒന്നു ചുറ്റിയടിക്കുക - എല്ലാവരും തന്നെ ഇഷ്ടപ്പെടുന്ന ഒന്നു തന്നെ. എന്നാലും കേരളത്തിനു പുറത്ത് ജനിച്ചുവളരുന്ന പുതിയ തലമുറക്ക് കേരളത്തിലെ ജീവിതത്തോട് പൊരുത്തപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
നന്നായിരിക്കുന്നു കുറിപ്പും, വരകളും. :)
മാത്യൂസാറിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു..
പുഴയില്‍ മുങ്ങിക്കുളിക്കുക എന്ന ആഗ്രഹത്തിനു പിന്നില്‍ ദുരുദ്ദേശം ഒന്നുമില്ല എന്നു കരുതുന്നു.
വേണു ജി, താങ്കള്‍ക്കൊപ്പം ഞാനും പ്രതിക്ഞ ചെയ്യട്ടെ 'യെസ്, ഐയാമെ മലയാലി'
ചോദിക്കുന്നവരോട് ഇപ്പഴും പറയും
"I am from Kerala " എന്നു്.
വേണൂജീ, നന്നായി ഈ പോസ്റ്റ്. ഇത് മറ്റൊരു പോസ്റ്റിനുള്ള മറുപടിയായി തോന്നി :)
ഞാന്‍ ഒരു മലയാളിയാണെന്നു് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു ... me too ..
എന്റെ കേരളം, എത്ര സുന്ദരം..
വേണുജി പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
വേണുവേട്ടാ ഒരിക്കല്‍ മമ്മൂക്ക പറഞു കേട്ടിട്ടുണ്ട്.സായിപ്പ് ഇവിടെ വന്നാല്‍ അവര്‍ അവന്റെ സംക്കാരത്തെയാണു ഇവിടെ കൊണ്ടു വരുന്നത്.എന്നാല്‍ സായിപ്പിന്റെ നാട്ടില്‍ ചെന്നാല്‍ എതെലും ഒരു മലായാളി വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് പൊകുമോ നമ്മുടെ നാട്ടില്‍ ജിവിക്കുമ്പോഴെങ്കിലും നമ്മളായി ജിവിക്കുക മറ്റുള്ളവരെ അനുകരിക്കാതെയിരിക്കുക
അഭിപ്രായമെഴുതിയ, വാത്മീകി, ഉപാസന, മഴത്തുള്ളി, ജി.മനു, ഏറനാടന്‍, പ്രിയാഉണ്ണികൃഷ്ണന്‍, കുതിരവട്ടന്‍, കുട്ടന് മേനോന്, സാരംഗി. അന്ഊപു് എസു് നായര്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ