വെള്ളിയാഴ്‌ച, മാർച്ച് 14, 2008

വലിയലോകവും ചെറിയ വരകളും(കിളി പാട്ടുകള്‍)

Buzz It


കിളികള്‍ പാടുന്നില്ലെന്ങ്കില്‍, പൂവുകള്‍ സംസാരിക്കുന്നീല്ലെങ്കില്‍, കൊച്ചരുവിയ്ക്കൊന്നും പറയാനില്ലെങ്കില്‍.....
വൃശ്ച്ചികക്കാറ്റിനു കിന്നാരമില്ലെങ്കില്‍,
ഇല്ല...ഇല്ല. ഒന്നുമില്ല.

നാട്ടു മുല്ലയ്ക്കു് മണം മാത്രമല്ല, പിന്നെയും പലതും പറയാനറിയാതെ...
ഒരജണ്ടയിലൂടെ പാടുന്ന കിളികളുടെ കാലം വരാതിരിക്കട്ടെ.
സ്വച്ചന്ദം പാടാന്‍ കിളികള്‍ക്കു കഴിയട്ടെ. അതു കണ്ടുണരാന്നും.
------------------------------------------

(ഇന്നു് ബ്ലോഗിലെവിടെയോ കണ്ട ഒരു ലേഖനമോ കവിതയോ ആയിരുന്നു. കിളികള്‍ക്കു പാടാനൊരു അജണ്ട വേണമെന്നു്.)

12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഇന്നു് ബ്ലോഗിലെവിടെയോ കണ്ട ഒരു ലേഖനമോ കവിതയോ ആയിരുന്നു. കിളികള്‍ക്കു പാടാനൊരു അജണ്ട വേണമെന്നു്.

വേണ്ടേ...വേണ്ട.
കിളികള്‍ പാടട്ടെ. സ്വച്ഛന്ദം. അതു കേട്ടുണരാനിടയാകട്ടെ.:)

ശ്രീ പറഞ്ഞു...

കൊള്ളാം വേണുവേട്ടാ...
:)

മഴത്തുള്ളി പറഞ്ഞു...

കിളികള്‍ക്കു പാടാന്‍ അജണ്ടയോ?? ച്ഛെയ്, അഥവാ അങ്ങനെ അജണ്ട വന്നാല്‍‍ തന്നെ കിളികള്‍ സമ്മതിക്കുമോ. ;)

അവ പാടിപ്പറന്ന് നടക്കട്ടെ. കൂട്ടിലടച്ച കിളികള്‍ ഒരു പക്ഷേ പാടില്ല, അവയെ തുറന്നുവിട്ടാല്‍
ഏതു പാടാത്ത കിളികളും പാടിപ്പോവും. :)

നന്നായി മാഷേ :)

krish | കൃഷ് പറഞ്ഞു...

ഹാഹാ... ഇതു കലക്കി..

നല്ല മറുപടി പോസ്റ്റ്.. കിളികള്‍ക്ക് പാടാന്‍ എന്തോന്നിനാ അജണ്ടാ.

അതോ ഇനി കിളികള്‍ ‘ഹരി’നാമകീര്‍ത്തനം മാത്രം പാടിയാല്‍ മതിയെന്നാണോ.

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

അല്ല ഈ കിളികള്‍ കിളികള്‍ എന്ന് പറഞ്ഞതില്‍ ഒരു സംഗതി ഒളിഞ്ഞിരിപ്പില്ലെ ഹിഹി.. എന്റെ വേണുമാഷെ...
ഹ്മം ഹ്മം....ഗുട്ടന്‍സ് എനിക്ക് പിടികിട്ടി കെട്ടൊ ഹിഹി.

കാപ്പിലാന്‍ പറഞ്ഞു...

അല്ല ഈ വേണു പറയുന്ന കിളി നമ്മുടെ മിന്നാമിന്നിയുടെ ചെല്ലക്കിളി കളുടെ കാര്യമാണോ..എങ്കില്‍ അതിനു അജണ്ട വേണം. :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കിളികള്‍ പാടട്ടെ...

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഉടനെ മിന്നാമിന്നിക്കിട്ട് താങ്ങിക്കൊ....
ഞാന്‍ പാവം ഒരു മിന്നാമിന്നി.
:)

ഗീത പറഞ്ഞു...

അതു മനുഷ്യക്കിളികള്‍ക്കാവും......

യഥാര്‍ത്ഥ കിളികള്‍ പുലരിപ്പൂ വിടരുന്നതു കാണുമ്പോഴും മാനത്തു മഴക്കാറ് നിറയുമ്പോഴുമൊക്കെ അറിയാതെയെങ്കിലും പാടിപ്പോവും......

വേണു venu പറഞ്ഞു...

ഗൂഗിളിനെന്തോ പിണക്കം.
എന്‍റെയീ പോസ്റ്റും വന്നീല്ലാ,
പിന്നെയും ലിങ്കു ഞാന്‍ പോസ്റ്റി,
പക്ഷേ ആ ലിങ്കും മുക്കി കളഞ്ഞു.
അതിനാല്‍ ആ ലിങ്കിനെ ഇവിടെയും ഒന്നിടുന്നു.
പരസ്യമയമായ ഈ ജീവിതത്തില്‍ ഇതും ഒരു പരസ്യം തന്നെ.
നിശ്ശബ്ദത പാലിക്കരുതു്

asdfasdf asfdasdf പറഞ്ഞു...

കിളികളുടെ അജണ്ട. !!

വേണു venu പറഞ്ഞു...

പ്രതികരണം എഴുതിയ,
ശ്രീ, മഴത്തുള്ളി, കൃഷു്, മിന്നാമിനുങ്ങുകള്‍, കാപ്പിലാന്‍, പ്രിയാ ഉണ്ണികൃഷ്ണന്‍, ഗീതാഗീതികള്‍, കുട്ടന്‍ മേനോന്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദിയുടെ വര്‍ണ്ണപുഷ്പങ്ങള്‍ ‍.:)