വെള്ളിയാഴ്‌ച, സെപ്റ്റംബർ 21, 2007
വലിയലോകവും ചെറിയ വരകളും (രാമായണം)
-----------------------------------------------------------------------
കഥാകൃത്തു് “ഉയരങ്ങളില്‍”എന്ന നോവലെഴുതുകയാണു്.
ഇത്രയും ഉയര്‍ച്ചയില്‍ നിന്നും കഥാകൃത്തു് കമഴ്ന്നടിച്ചു വീണാല്‍.....എന്‍റമ്മോ എനിക്കു് സങ്കല്പിക്കാന്‍ വയ്യേ...
വീണാലെന്തുവാ അമ്മാവാ.. മലയാളമെങ്കിലും രക്ഷപ്പെടുമല്ലോ.....
-------------------------------------------------------------------------------------
----------------------------------------------------------------------------
ആകാശവാണി. രാമായണം ചുടുന്നതിനായി ബ്ലോഗില്‍ ഒരു കൊട്ടേഷനുണ്ടു്. പിന്നെ ബ്ലോഗിലല്ലാതെ ഈ കൊട്ടേഷന്‍ കണ്ടിരുന്നെങ്കില്‍ അവനെ ശുട്ടേനേ എന്നു് ഭൂലോക വാസികള്‍ .
എങ്കിലും പാവം ഗൂഗിളമ്മാവാ....ഇതു് സഹിക്കാനാവുന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
14 അഭിപ്രായങ്ങൾ:
ബ്ലോഗിലേ സ്വാതന്ത്ര്യമുള്ളു.
ഇതാണോ ബ്ലോഗിലെ സ്വാതന്ത്ര്യം. എങ്കില്‍ ഈ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ലജ്ജിക്കുന്നു. ഈ സ്വാതന്ത്ര്യം എനിക്കു വേണ്ടെന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു.......
വേണുവേട്ടാ ,
സ്വാതന്ത്ര്യം എല്ലായിപ്പോഴും നല്ലതുതന്നെയാണ് , എന്നാല്‍ അതെങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് അതിനെ വേണ്ടെന്നു പോലും ചിന്തിപ്പിക്കുന്നതിനു കാരണമാക്കുന്നത്.
അത്യുന്നതങ്ങളിലിരുന്നുള്ള , അത്യാധുനിക നോവല്‍ (കഥ?) എഴുത്ത് , അതു രസിച്ചു ,
പിന്നെ , മലയാള സാഹിത്യത്തെ താങ്ങിനിര്‍ത്തുന്നത് ഇത്തരത്തിലുള്ള അത്യാധുനികന്മാരാണെന്ന "ധാരണ" നാം മറന്നുകൂടാ
അങ്ങേക്കു സ്ത്രോത്രം!!
അതെ, ഹരിശ്രീ എന്നതിനു പകരം അത്യന്താധുനികന്‍ വേറെ എന്തോ ആണ് എഴുതിപ്പഠിച്ചത്. എന്നാലും അത്യന്താധുനികനും ജയ് വിളിക്കാനും ആള്‍ക്കാരുണ്ടെന്നതാണു തമാശ :-)
വലിയ അത്യാധുനിക കഥയിലെ കഥയില്ലായ്മകളേക്കാള്‍,ഈ ചെറിയ വരകളിലെ കഥ പോരെ ഉയരത്തിലെത്താന്‍...!
നന്നായിരിക്കുന്നു
ചെറിയ വരയിലും കുറിപ്പിലും വലിയ ആശയങ്ങള്‍
കാര്‍ട്ടൂണിന്റെ നിലവാരം പലപ്പോഴും കൈമോശം വരുന്നുണ്ട്.കാര്‍ട്ടൂണ്‍ നിര്‍ഭയത്വത്തിന്റെ ആഘോഷമാണ്.ഭയമുള്ളിടത്ത് സ്നേഹമില്ല.താങ്കളുടെ കാര്‍ട്ടൂണുകളില്‍ നിന്ന് സ്നേഹത്തിന്റെ അംശം ചോര്‍ന്നുകൊണ്ടിരിക്കുന്നു.
മുഖം നോക്കാതെയുള്ള വിമര്‍ശനം തന്നെയാണ് കാര്‍ട്ടൂണില്‍ ഉണ്ടാവേണ്ടത്.അവിടെ കാര്‍ട്ടൂണിസ്റ്റ് തനിക്ക് രക്ഷപ്പെടാന്‍ ഒരു പഴുത് വെക്കുകയില്ല.വിമര്‍ശിക്കപ്പെടുന്നവന്റേയും മുഖം(വരയില്‍ തന്നെ)വ്യക്തമാവണം.അതല്ലെങ്കില്‍ ആരാണെന്ന് അടിയില്‍ എഴുതിവെക്കുകയെങ്കിലും വേണം.അല്ലെങ്കില്‍ ഇത് ഒരു പരദൂഷണപരിപാടി ആവും.അത് ആസ്വാദിക്കാനും ആളുണ്ടാവും.
മുഖം നോക്കാതെയുള്ള വിമര്‍ശനം തന്നെയാണ് കാര്‍ട്ടൂണില്‍ ഉണ്ടാവേണ്ടത്.
മുഖം(വരയില്‍ തന്നെ)വ്യക്തമാവണം.
പ്രിയപ്പെട്ട വിഷ്ണുജീ, ഇതു രണ്ടും കൂടി എങ്ങനെ സാധിക്കും. ആദ്യത്തെ പോയിന്‍റു് ശരിയാണെങ്കില്‍, മുഖം വരയ്ക്കുന്നതെങ്ങനെ.:)
വേണുസാറെ,
കൊള്ളാട്ടാ.
:)
മുഖം വരയില്‍ തന്നെ വരണമെന്നില്ല, അതു കാണുന്നവന്റെ അല്ലേല്‍ വീക്ഷിക്കുന്നവന്റെ അല്ലേല്‍ ദര്‍ശിക്കുന്നവന്റെ (ഉത്തരാധുനികന് ഏതുവേണേലും ചൂസ് or സിലക്‌ട് or ഇലക്‌ട് ചെയ്യാം) മനസ്സില്‍ വ്യക്തമായി തെളിഞ്ഞിരിക്കും അല്ലേ കാറ്ട്ടൂണിസ്റ്റേ? മനസ്സിലാകുന്നവന് അതാരാണെന്ന് മനസ്സിലാകും അതാണ് ലളിതമാം വര ഉത്തരാധുനികരേ.. :)
ബ്ലോഗിലേ സ്വാതന്ത്ര്യമുള്ളൂ..എന്തിനും ഏതിനും :)
വര നന്നായിട്ടുണ്ട് വേണുജി.
വേണുമാഷേ,
അടുത്ത കാര്‍ട്ടൂണ്‍ ആഴങ്ങളില്‍ എന്നതാവുമോ ;)
നന്നായിരിക്കുന്നു.
അഭിപ്രായമെഴുതിയ പ്രിയപ്പെട്ടവരേ..
തറവാടീ,
സ്വാതന്ത്ര്യം ദുരുപയോഗമാകുമ്പോള്‍ അതു് പാരതന്ത്ര്യമായി തോന്നുന്നതു പോലെ അല്ലെ.
നന്ദി.:)
കുതിരവട്ടന്‍, ശരിയാണു്.:)
കുഞ്ഞന്‍, അഭിപ്രായത്തിനു് സന്തോഷം.:)
ബാജി ഭായീ, നന്ദി.:)
വിഷ്ണുപ്രസാദു്, സന്തോഷമുണ്ടു്, അഭിപ്രായങ്ങള്‍ക്കു്.
അതെപോലെ വിയോജിപ്പുകളും ഉണ്ടു്. തീര്‍ച്ചയായും വിഷ്ണുജിയുടെ അഭിപ്രായങ്ങളെ കഴിവതും ശ്രദ്ധിക്കാന്‍ ഞാന്‍ ശ്രമിക്കാം.:)
നിഷ്ക്കളങ്കന്‍, നന്ദി.:)
എറനാടന്‍, ശരിയാണു്. നന്ദി.:)
കുട്ടന്‍ മേനോന്, വര നന്നാവുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.:)
മഴത്തുള്ളി, ഹാഹാ...ആഴങ്ങളില്‍.:)
വേണുവിന്റെ കാര്‍ട്ടൂണ്‍ ഒറ്റ നോട്ടത്തില്‍ ചിരിക്കാനുള്ള വക നല്‍കി. തീം പുതിയതല്ലെങ്കില്‍ കൂടി ഇന്നത്തെ അത്യന്താധുനിക കാലഘട്ടത്തിലെ പലരേയും കൂടുതല്‍ ബാധിക്കുന്നതാണെന്നുള്ള ചിന്തകള്‍ക്കും കാര്‍ട്ടൂണ്‍ പ്രേരിപ്പിക്കുന്നു.
സാഡിസ്റ്റ് ചിന്തകളിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന കമന്റുകളില്‍ നിന്നും രക്ഷപ്പെട്ടോളു വേണൂ...
സസ്നേഹം
മുരളി മാഷേ,
സാഡിസ്റ്റ് ചിന്തകളിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന കമന്റുകളില്‍ നിന്നും രക്ഷപ്പെട്ടോളു വേണൂ...
ഈ വാക്കുകള്‍ എന്നെ ഇനിയും വരയ്ക്കുന്ന വരകളെക്കുറിച്ചും ചിന്തിപ്പിക്കുന്നു.
എനിക്കു വന്ന ഒരീമെയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
നോവലിസ്റ്റിന്റെ പേരെഴുതി വെച്ചില്ലെങ്കില് അതു പരദൂഷണമാവുമത്രെ
അപ്പോള് നമ്പൂരിയുടെ വരകള് കണ്ട് ബി.പി. നൂറിരട്ടിയാവുമല്ലോ.
എന്തായാലും താങ്കളുടെ വാക്കിലെ സൂചനകള്‍ എന്നെ വീണ്ടും ചിന്തിപ്പിക്കാനൊരുക്കുന്നു.
ഇവിടെ അപ്രിയ സത്യം പറയരുതു്. അവിടെ വരകളും ഒരു പൂര്‍ണവിരാമം തേടും.കാര്യങ്ങള്‍ നിസ്സാരമല്ല.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ